KeralaNEWS

പാസ്പോര്‍ട്ട് പരിശോധനയ്ക്കെത്തിയ പോലീസുദ്യോഗസ്ഥൻ വീട്ടമ്മയ്ക്ക് രക്ഷകനായി

കോട്ടയം:പാസ്പോര്‍ട്ട് പരിശോധനയ്ക്കെത്തിയ പോലീസുദ്യോഗസ്ഥൻ വീട്ടമ്മയ്ക്ക് രക്ഷകനായി.

ഹൃദയാഘാതംമൂലം ദേഹാസ്വാസ്ഥ്യം കാട്ടിയ വാകത്താനം നെടുമറ്റം പൊയ്കയില്‍ ലിസിയാമ്മ ജോസഫിനാണ്, വാകത്താനം സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനായ സി.വി.പ്രദീപ്കുമാര്‍ രക്ഷകനായത്.

ശനിയാഴ്ച വൈകീട്ട് നാലരയോടെ ലിസിയാമ്മയുടെ കൊച്ചുമകന്റെ പാസ്പോര്‍ട്ട് പരിശോധനയ്ക്കാണ് പ്രദീപ്കുമാര്‍, പൊയ്കയില്‍ വീട്ടിലെത്തിയത്. 10-ാംവാര്‍ഡ് മുൻ അംഗംകൂടിയായ ലിസിയാമ്മയും, കിടപ്പുരോഗിയായ ഭര്‍ത്താവ് പി.സി.ജോസഫുംമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംസാരിക്കുന്നതിനിടെ, വീടിന്റെ പൂമുഖത്തിരുന്ന ലിസിയാമ്മയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു.

Signature-ad

സമയം പാഴാക്കാതെ പ്രദീപ് കുമാർ ലിസിയാമ്മയെ ചെത്തിപ്പുഴ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍, ഹൃദ്രോഗമാണെന്നും ബ്ലോക്കുണ്ടെന്നും ആശുപത്രിയധികൃതര്‍ പറഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതുകൊണ്ട് രക്ഷിക്കാനായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Back to top button
error: