SportsTRENDING

കുല്‍ദീപ് യാദവിനെ ലഗാനിലെ കച്‌രയെന്ന് വിളിച്ച് കളിയാക്കി സൂര്യകുമാര്‍ യാദവ‌്; കുല്‍ദീപ് പ്രതികരിച്ചില്ലെങ്കിലും കലിയടങ്ങാതെ ആരാധകര്‍

പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെല്ലാം ഹൃദയത്തിൽ ഏറ്റെടുത്ത സിനിമയാണ് അമീർ ഖാൻ നായകനായ ലഗാൻ. ബ്രിട്ടീഷുകാർക്കെതിരായ മത്സരത്തിൻറെ അവസാന ഓവറിൽ ഒരു പന്തിൽ അഞ്ച് റൺസ് വേണമെന്ന ഘട്ടത്തിൽ അമീർ അവതരിപ്പിച്ച ഭുവൻ എന്ന കഥാപാത്രത്തിനൊപ്പം ക്രീസിൽ നിൽക്കുന്നത് ശരിക്ക് ബാറ്റ് പിടിക്കാൻ പോലും അറിയാത്ത കച്‌രയാണ്. അവസാന പന്തിൽ അഞ്ച് റൺസെടുക്കാൻ കച്‌ര പരാജയപ്പെട്ട് ഭുവൻറെ ടീമും നാട്ടുകാരും തോൽവി ഉറപ്പിച്ച് തലകുനിക്കുമ്പോഴാണ് ആ പന്ത് അമ്പയർ നോ ബോൾ വിളിക്കുന്നതും അവസാന പന്തിൽ സ്ട്രൈക്ക് കിട്ടുന്ന ഭുവൻ സിക്സ് അടിച്ച് ടീമിനെ ജയിപ്പിക്കുന്നതും.

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിത്തിനിടെ കുൽദീപ് യാദവിനെ ലഗാനിലെ കച്‌രയെന്ന് വിളിച്ച് കളിയാക്കിയ സൂര്യകുമാർ യാദവിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ ഇപ്പോൾ. വിൻഡീസ് ഇന്നിംഗ്സിലെ 29-ാം ഓവറിലായിരുന്നു കുൽദീപിനെ കച്‌ര എന്ന വിളിച്ചത്. അതിന് മുമ്പ് ഷിമ്രോൺ ഹെറ്റ്മെയറിനെ കുൽദീപ് പുറത്താക്കിയിരുന്നു. പിന്നീട് ഷായ് ഹോപ്പിനെതിരെ കുൽദീപ് പന്തെറിയാൻ തുടങ്ങുമ്പോഴാണ് കവറിൽ ഫീൽഡ് ചെയ്യുകയായിരുന്ന സൂര്യകുമാർ കുൽദീപിനോട് നീയാണ് ന്നമമുടെ കച്‌ര എന്ന് ഉറക്കെ വിളിച്ചു പറയുന്നത്. സൂര്യയുടെ വാക്കുകൾ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. സൂര്യയുടെ കച്‌ര വിളിയോട് കുൽദീപ് പ്രതികരിച്ചില്ലെങ്കിലും ആരാധകർ അതിനെ തമാശയായല്ല എടുത്തത്.

Signature-ad

താങ്കൾ പറഞ്ഞത് ശരിയാണ്, ഞാനും ഹാട്രിക് എടുത്തിട്ടുണ്ട്, നിങ്ങളും ഹാട്രിക്ക് എടുത്തിട്ടുണ്ട്. ഞാൻ വിക്കറ്റ് വീഴ്ത്തിയും നിങ്ങള് ഡക്ക് അടിച്ചുമെന്നുമാണ് കുൽദീപ് പറയേണ്ടിയിരുന്നതെന്ന് ആരാധകൻ കുറിച്ചു. ടി20യിലെ മിന്നും ഫോം ഏകദിനത്തിൽ ആവർത്തിക്കാൻ കഴിയാതിരുന്ന സൂര്യകുമാർ വിൻഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും ബാറ്റിംഗിൽ നിരാശപ്പെടുത്തിയിരുന്നു.

Back to top button
error: