Month: July 2023

  • Crime

    അഞ്ചുലക്ഷത്തിന്റെ ആനക്കൊമ്പ് ഇടപാട്; വില്‍ക്കാനും വാങ്ങാനും വന്നവര്‍ പിടിയില്‍

    എറണാകുളം: പട്ടിമറ്റത്ത് ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നാലുപേര്‍ പിടിയില്‍. നിലമ്പൂരില്‍ നിന്ന് കിട്ടിയ ആനക്കൊമ്പ് അഞ്ച് ലക്ഷം രൂപക്ക് മറ്റൊരു സംഘത്തിന് വില്‍ക്കാനായിരുന്നു ശ്രമം. വീട് വളഞ്ഞാണ് പ്രതികളെ വനം വകുപ്പ് പിടികൂടിയത്. പട്ടിമറ്റം സ്വദേശികളായ അഖില്‍ മോഹന്‍, അനീഷ് ആലപ്പുഴ സ്വദേശി ശ്യാംലാല്‍, മാവേലിക്കര സ്വദേശി അനീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥര്‍, പെരുമ്പാവൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ്, മേക്കപ്പാല ഫോറസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. പിടിയിലായ അനീഷിന്റെ തറവാട് വീട്ടില്‍ വെച്ച് ആലപ്പുഴ സ്വദേശികള്‍ക്ക് ആനക്കൊമ്പ് കൈമാറാനായിരുന്നു നീക്കം. അഖില്‍ മോഹന്റെ കൈവശമായിരുന്നു ആനക്കൊമ്പ്. ഏറെ അന്വേഷിച്ചാണ് ആലപ്പുഴയില്‍ നിന്ന് ഇടപാടുകാരെ കണ്ടെത്തിയത്. അഞ്ച് ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. കൊമ്പ് വാങ്ങാന്‍ ആലപ്പുഴയില്‍ നിന്ന് കാറിലാണ് ശ്യാംലാലും അനീഷും എത്തിയത്. ആനക്കൊമ്പ് പുറത്തെടുത്ത് ഇടപാട് സംസാരിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട് വളയുകയായിരുന്നു. ഇടപാടുകാരെത്തിയ കാറും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.…

    Read More »
  • NEWS

    ഈ പുണ്യമാസത്തില്‍ എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു! കടപ്പത്രങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് സൗദി വ്യവസായി

    കടം കൊടുത്ത പണമൊന്നും വേണ്ട എന്ന് പറഞ്ഞ് കടപ്പത്രങ്ങളെല്ലാം തീയിലിട്ട് കത്തിച്ച് വയോധികന്‍! എല്ലാവരേയും അമ്പരപ്പിച്ച ഈ സംഭവം നടന്നത് സൗദി അറേബ്യയിലാണ്. സൗദി വ്യവസായിയായ സലിം ബിന്‍ ഫദ്ഗാന്‍ അല്‍ റാഷിദി തനിക്ക് പണം തരാനുള്ളവരുടെ പേരു വിവരങ്ങളും മറ്റും എഴുതിയ കണക്കുപുസ്തകങ്ങള്‍ ചാരമാക്കുകയായിരുന്നു. رجل أعمال يحرق جميع دفاتر المطالبات ويعفو عن جميع الديون والسلف لوجه الله تعالى اللهم تقبل منه واجعلها من أعماله الصالحة في هذه الايام العشر pic.twitter.com/AztDY8WVME — أحمد الرحيلي (@alruhaily_a) June 24, 2023 ”ഇവ കടപ്പത്രങ്ങളാണ്. പണം തരാനുള്ള എല്ലാവരോടും ഈ പുണ്യമാസത്തില്‍ ഞാന്‍ ക്ഷമിച്ചിരിക്കുന്നു.”-വീഡിയോയില്‍ സലിം പറയുന്നു. വീഡിയോ നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സലീമിനെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവെച്ചത്. 13 ലക്ഷം പേര്‍ ഈ വീഡിയോ കാണുകയും ചെയ്തു. മതപരമായി ഏറെ പ്രാധാന്യമുള്ള ഇസ്ലാമിക മാസമാണ്…

    Read More »
  • NEWS

    പ്രായപൂര്‍ത്തിയാകാത്തെ കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാട്; ഇന്ത്യന്‍ വംശജയ്ക്ക് യു.കെയില്‍ തടവ്

    ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്തെ കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാട് നടത്തി ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ഇന്ത്യന്‍ വംശജയായ യുവതിയും. സറീന ദുഗ്ഗല്‍ (28) എന്ന യുവതിയെയാണ് കോടതി ഏഴുവര്‍ഷം തടവിന് വിധിച്ചത്. യുവതിക്കൊപ്പം മറ്റ് ആറ് പേര്‍ക്ക് കൂടി ഏഴുവര്‍ഷം തടവ് വിധിച്ചു. ഏഴ് ആഴ്ചത്തെ വിചാരണയ്ക്കൊടുവിലാണ് സംഘത്തിനെ അഞ്ച് പ്രതികളും കൂറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം ബോണ്‍മൗത്ത് ക്രൗണ്‍ കോടതി കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. ലണ്ടനിലും ബര്‍മിംഗ്ഹാമിലും മയക്കുമരുന്ന് വിതരണം ചെയ്യുകയും ഇടപാടുകള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന സംഘത്തില്‍ സറീന ഉള്‍പ്പെട്ടിരുന്നതായി മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി. യുവതിയെ ഏഴുവര്‍ഷത്തെ തടവിന് ശിക്ഷിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മയക്കുമരുന്നുമായി പതിനാറ് വയസുകാരന്‍ പിടിയിലായതോടെയാണ് സംഘത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. കുട്ടിയില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ബോര്‍ണ്‍മൗത്തില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനും നിയമവിരുദ്ധമായ വസ്തുക്കള്‍ കടത്തുന്നതിനും സംഘം കുട്ടികളെ ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെ അന്വേഷണം പ്രത്യേക…

    Read More »
  • NEWS

    ഒരു കരീബിയന്‍ ദുരന്തഗാഥ! വിന്‍ഡീസില്ലാതെ ചരിത്രത്തലെ ആദ്യ ലോകകപ്പ്

    ഹരാരെ: ക്രിക്കറ്റ് ആരാധകരെ ആകെ നിരാശയിലാഴ്ത്തി മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ വിന്‍ഡീസ് കളിക്കില്ല. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സ്‌കോട്ലന്‍ഡിനോടും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് പ്രഥമ ഏകദിന ലോക ചാമ്പ്യന്‍മാരായ വിന്‍ഡീസ് ഫൈനല്‍ പോരിലേക്കുള്ള അവസരം നഷ്ടപ്പെടുത്തിയത്. നെതര്‍ലന്‍ഡ്സിനോടു നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ അവര്‍ കടിച്ചുതൂങ്ങിയാണ് സൂപ്പര്‍ സിക്സില്‍ എത്തിയത്. സൂപ്പര്‍ സിക്സിലെ എല്ലാ മത്സരങ്ങളും അവര്‍ക്ക് ജയിക്കേണ്ടതായി വന്നു. എന്നാല്‍ ആദ്യ പോരില്‍ തന്നെ അവര്‍ ആയുധം വച്ച് കീഴടങ്ങി. ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് വിന്‍ഡീസ് ലോകകപ്പ് കളിക്കാന്‍ എത്താതിരിക്കുന്നത്. സ്‌കോട്ലന്‍ഡിനോട് ഏഴ് വിക്കറ്റിന്റെ ദയനീയ പരാജയമാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 181 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി പറയാനിറങ്ങിയ സ്‌കോട്ലന്‍ഡ് 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്താണ് വിജയം തൊട്ടത്. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകളും സ്‌കോട്ടിഷ് പട ഉയര്‍ത്തി. 1975ലെ പ്രഥമ…

    Read More »
  • ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം; ഗുജറാത്ത് ഹൈക്കോടതി നടപടി അദ്ഭുതപ്പെടുത്തുന്നതെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം. സുപ്രീം കോടതി മൂന്നംഗ ബെഞ്ചാണ് ഏഴു ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ടീസ്റ്റയുടെ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി, എത്രയും വേഗം കീഴടങ്ങണമെന്ന് ശനിയാഴ്ച ഉത്തരവിട്ടിരുന്നു. കീഴടങ്ങാന്‍ 30 ദിവസത്തെ സാവകാശം വേണമെന്ന ടീസ്റ്റയുടെ ആവശ്യം ജസ്റ്റിസ് നിര്‍സാര്‍ ദേശായി നിരസിച്ചു. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ടീസ്റ്റയ്ക്ക് ജാമ്യം നല്‍കുന്നതില്‍ സുപ്രീം കോടതി രണ്ടംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടര്‍ന്നാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്. കേസ് രാത്രി തന്നെ പുതിയ ബെഞ്ച് പരിഗണിക്കണമെന്ന ടീസ്റ്റയുടെ അഭിഭാഷകന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ഇടക്കാല ജാമ്യം അനുവദിക്കാത്ത ഗുജറാത്ത് ഹൈക്കോടതി നടപടി തെറ്റാണെന്ന് മൂന്നംഗം ബെഞ്ച് പറഞ്ഞു. ഹൈക്കോടതി നടപടി അദ്ഭുതപ്പെടുത്തുന്നെന്നും പരാമര്‍ശമുണ്ടായി. സുപ്രീം കോടതി രണ്ടംഗ ബെഞ്ചില്‍ ജസ്റ്റിസ് അഭയ് എസ്.ഓക്ക, ടീസ്റ്റയ്ക്ക് ജാമ്യം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ജസ്റ്റിസ് പ്രശാന്ത് കുമാര്‍…

    Read More »
  • Crime

    കരാറുകാരന്‍ ഗോവയില്‍ തൂങ്ങിമരിച്ച നിലയില്‍; ഭാര്യയുടെയും മകന്റെയും ജഡം കര്‍ണാടകയിലെ ബീച്ചില്‍

    പനജി: ഗോവയില്‍ 50 വയസുകാരന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയതിനു പിന്നാലെ ഇയാളുടെ ഭാര്യയുടെയും മകന്റെയും ജഡം കര്‍ണാടകയിലെ ദേവ്ബാഗ് ബീച്ചില്‍ കണ്ടെത്തി. കരാറുകാരനായ ശ്യാം പാട്ടീല്‍ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം. ക്വേപെം തലൂക്കയില്‍ വനത്തിലെ മരത്തില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു ശ്യാം പാട്ടീലിന്റെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയത്. ഇയാളുടെ ഭാര്യ ജ്യോതി, 12 വയസ്സുള്ള മകന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കര്‍ണാടകയിലെ കര്‍വാറിലെ ദേവ്ബാഗ് ബീച്ചിലാണ് അതേ ദിവസം തന്നെ കണ്ടെത്തിയത്. പനജിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ചിക്ലൈമിലാണ് കുടുംബം താമസിച്ചിരുന്നത്. ഭാര്യയും മകനും ആത്മഹത്യ ചെയ്‌തെന്നും അതിനാല്‍ താനും മരിക്കാന്‍ പോകുകയാണെന്നും പാട്ടീല്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചു. ഇയാളുടെ കാറില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.  

    Read More »
  • അസാധുവായ പാൻ എങ്ങനെ വീണ്ടും പ്രവർത്തനക്ഷമമാക്കാം ? പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിഴ അടയ്‌ക്കുന്നതെങ്ങനെ?

    ദില്ലി: പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി ഇന്നലെയായിരുന്നു. മുൻപ് മാർച്ച് 31 വരെയായിരുന്നു സമയപരിധി. ഇത് ജൂൺ 30 വരെയായി നീട്ടുകയായിരുന്നു. വീണ്ടും സമയം നീട്ടി നൽകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സർക്കാർ ഇതുവരെ കാലാവധി നീട്ടിയിട്ടില്ല. സമയപരിധിക്കുള്ളിൽ പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പിഴ അടയ്‌ക്കേണ്ടി വരും. മാത്രമല്ല പാൻ കാർഡ് അസാധുവാകും. ഇതുവരെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, പാൻ ജൂലൈ 1 മുതൽ അതായത് ഇന്ന് മുതൽ പ്രവർത്തനരഹിതമാകും. പാൻ പ്രവർത്തനരഹിതമായാൽ, സാമ്പത്തിക സേവനങ്ങൾ ലാബിൻഹിക്കുന്നതിൽ തടസം നേരിട്ടേക്കാം. ഉദാഹരണത്തിന് ഇതുവരെ ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്തതിന് ശേഷം മാത്രമേ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയൂ. അസാധുവായ പാൻ എങ്ങനെ വീണ്ടും പ്രവർത്തനക്ഷമമാക്കാം സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) 2023 മാർച്ച് 28-ലെ വിജ്ഞാപനം അനുസരിച്ച് അസാധുവായ പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ…

    Read More »
  • Tech

    സൗജന്യ എഐ സ്കിൽ പ്രോഗ്രാമുമായി മൈക്രോസോഫ്റ്റ്

    കൊച്ചി: സൗജന്യ എഐ സ്കിൽ പ്രോഗ്രാമുമായി മൈക്രോസോഫ്റ്റ്. ലോകമെമ്പാടുമുള്ളവർക്ക് എഐയെ കുറിച്ച് പഠിക്കാൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തുടക്കവുമായി മൈക്രോസോഫ്റ്റ് എത്തുന്നത്. ലിങ്ക്ഡ്ഇൻ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പുതിയ സൗജന്യ കോഴ്‌സ് വർക്കും ഇതിൽ ഉൾപ്പെടുന്നുണ്ട്. മൈക്രോസോഫ്റ്റും ലിങ്ക്ഡ്ഇന്നും ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. എഐ പഠനം പൂർത്തിയാക്കുന്നവർക്ക് കരിയർ എസൻഷ്യൽ സർട്ടിഫിക്കറ്റ് ലഭിക്കും. ജനറേറ്റീവ് എഐയിൽ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് സഹായകരമാകും. ആഗോളതലത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ എഐ ടാലന്റ് പൂൾ ഇന്ത്യയുടെതാണെന്ന് നാസ്കോം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഏകദേശം 420,000 പ്രൊഫഷണലുകളുടെ നിലവിലെ ടാലന്റ് ബേസ് കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിലെ AI/ML ബിഗ് ഡാറ്റ അനലിറ്റിക്‌സ് ടെക് പ്രതിഭകളുടെ ആവശ്യവും ലഭ്യതയും തമ്മിൽ നല്ല അന്തരമുണ്ടെന്ന് മനസിലാകും. പുതിയ പ്രവർത്തന രീതി സ‍ൃഷ്ടിക്കാൻ എഐ തയ്യാറാണെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഇതിന്റെ ഭാഗമായി പുതിയ കാമ്പയിൻ കമ്പനി പ്ലാൻ ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ടയർ II, III സിറ്റികളിൽ…

    Read More »
  • Local

    വീട്ടുകാരോട് പിണങ്ങി കാഞ്ഞങ്ങാട് 13കാരി തൂങ്ങിമരിച്ചു

    കാഞ്ഞങ്ങാട്:  ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി റാഹിമീനെ (13) വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗാര്‍ഡര്‍ വളപ്പില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ്  ഗൗതംപൂര്‍ സ്വദേശി ഫയാജ് അലിയുടെയും ഹീനയുടെയും മകളാണ്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടത്. വൈകിട്ട് വീട്ടുകാരോട് പിണങ്ങി മുറിക്കകത്ത് കയറി വാതിലടക്കുകയായിരുന്നു. ഉമ്മയും സഹോദരങ്ങളും തുറക്കാന്‍ പറഞ്ഞിട്ടും തുറന്നിരുന്നില്ല. പെയിന്റിങ്ങ് ജോലി കഴിഞ്ഞ് പിതാവ് തിരിച്ചെത്തിയ ശേഷവും കുട്ടിയെ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവിൽ വാതില്‍ തകര്‍ത്ത് അകത്തു കയറിപ്പോൾ കുട്ടി പ്ലാസ്റ്റിക് കയറിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. സഹോദരങ്ങള്‍: മറിയ, സോയ, ആഷിറ, ഹസന്‍, ഹുസൈന്‍

    Read More »
  • Kerala

    കെ. സുധാകരനെ വധിക്കാൻ സി പി എം വാടകക്കൊലയാളികളെ അയച്ചെന്ന ജി.ശക്തിധരന്റെ പുതിയ വെളിപ്പെടുത്തൽ ഭയമുളവാക്കുന്നതാണെന്ന് ബെന്നി ബഹനാൻ

    തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ വധിക്കാൻ സി പി എം വാടകക്കൊലയാളികളെ അയച്ചെന്ന ജി.ശക്തിധരന്റെ പുതിയ വെളിപ്പെടുത്തൽ ഭയമുളവാക്കുന്നതാണെന്ന് ബെന്നി ബഹനാൻ എം.പി. രാഷ്ട്രീയ എതിരാളിയായിരുന്ന ടി.പി ചന്ദ്രശേഖരനെ വധിക്കാൻ തയാറായവർ ഇത്തരം പ്രവർത്തനം നടത്തിയെന്നത് അവിശ്വസിക്കാൻ കഴിയില്ല. കൊലപാതകങ്ങളെ ന്യായീകരിക്കുകയും കൊലയാളികളെ ന്യായീകരിക്കുകയും ചെയ്യുന്ന സിപിഎമ്മിനെതിരെയാണ് ശക്തിധരൻ വെളിപ്പെടുത്തൽ നടത്തിയത്. ഇത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ശക്തിധരൻ നടത്തികൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും ശക്തിധരന്റെ മൊഴിയെടുക്കാൻ പൊലീസ് തയാറാവണം. കുറ്റവാളികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയെന്നും അതിനാലാണ് പരാതിയിൽ കേസെടുക്കാതെ  ഒളിച്ചു കളിക്കുന്നതെന്നും ബെന്നി ബഹനാൻ കുറ്റപ്പെടുത്തി. സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ പുതിയ ആരോപണം. കെ. സുധാകരനെ വധിക്കാൻ വാടക കൊലയാളികളെ അയച്ച പ്രസ്ഥാനത്തിലായിരുന്നു താനെന്നും വിവരം ചോർന്നത് കൊണ്ടാണ് സുധാകരൻ രക്ഷപ്പെട്ടതെന്നുമാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റ്. പലവട്ടം വധശ്രമം ഉണ്ടായെന്ന് പറഞ്ഞ കെ.സുധാകരൻ പുതിയ ആരോപണത്തിൽ പരാതി കൊടുത്താലും പിണറായി സർക്കാറിൽ…

    Read More »
Back to top button
error: