IndiaNEWS

അസാധുവായ പാൻ എങ്ങനെ വീണ്ടും പ്രവർത്തനക്ഷമമാക്കാം ? പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിഴ അടയ്‌ക്കുന്നതെങ്ങനെ?

ദില്ലി: പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി ഇന്നലെയായിരുന്നു. മുൻപ് മാർച്ച് 31 വരെയായിരുന്നു സമയപരിധി. ഇത് ജൂൺ 30 വരെയായി നീട്ടുകയായിരുന്നു. വീണ്ടും സമയം നീട്ടി നൽകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സർക്കാർ ഇതുവരെ കാലാവധി നീട്ടിയിട്ടില്ല. സമയപരിധിക്കുള്ളിൽ പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പിഴ അടയ്‌ക്കേണ്ടി വരും. മാത്രമല്ല പാൻ കാർഡ് അസാധുവാകും.

ഇതുവരെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, പാൻ ജൂലൈ 1 മുതൽ അതായത് ഇന്ന് മുതൽ പ്രവർത്തനരഹിതമാകും. പാൻ പ്രവർത്തനരഹിതമായാൽ, സാമ്പത്തിക സേവനങ്ങൾ ലാബിൻഹിക്കുന്നതിൽ തടസം നേരിട്ടേക്കാം. ഉദാഹരണത്തിന് ഇതുവരെ ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്തതിന് ശേഷം മാത്രമേ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയൂ.

Signature-ad

അസാധുവായ പാൻ എങ്ങനെ വീണ്ടും പ്രവർത്തനക്ഷമമാക്കാം

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) 2023 മാർച്ച് 28-ലെ വിജ്ഞാപനം അനുസരിച്ച് അസാധുവായ പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ എന്തുചെയ്യാനാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ നിങ്ങൾ 1,000 രൂപ പിഴ നൽകണം. ആധാറുമായി ലിങ്ക് സിഹ്യ്യണം. എന്നിരുന്നാലും, പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ലിങ്ക് ചെയ്യുന്ന തീയതി മുതൽ 30 ദിവസമെടുക്കും.

അതായത്, പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നഷ്‌ടമായ ഒരു വ്യക്തിക്ക് സമയപരിധി അവസാനിച്ചതിന് ശേഷവും അത് ലിങ്ക് ചെയ്യാൻ കഴിയും. എന്നാൽ പിഴ നല്കണമെന്ന് മാത്രം.

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിഴ അടയ്‌ക്കുന്നതെങ്ങനെ?

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിഴ അടയ്‌ക്കുന്നതിന്, ഒരു വ്യക്തി ആദായ നികുതി ഇ-ഫയലിംഗ് വെബ്‌സൈറ്റിൽ അവന്റെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യേണ്ടതുണ്ട്. ലോഗിൻ ചെയ്തുകഴിഞ്ഞാൽ, “ലിങ്ക് പാൻ വിത്ത് ആധാർ” ഓപ്ഷൻ കാണുന്നതിന് പ്രൊഫൈൽ വിഭാഗത്തിലേക്ക് പോകുക. ആവശ്യമായ വിശദാംശങ്ങൾ നൽകിക്കഴിഞ്ഞാൽ, ഇ-പേ ടാക്സ് വഴി പിഴ തുക അടയ്‌ക്കേണ്ടി വരും.

Back to top button
error: