Month: July 2023

  • India

    മണിപ്പൂർ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് ബിജെപി മണിപ്പൂർ സംസ്ഥാന അധ്യക്ഷ

    മണിപ്പൂർ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് ബിജെപി. നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സംസ്ഥാന സന്ദർശനത്തെ ഞാൻ അഭിനന്ദിക്കുന്നു. വംശീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ നിലവിലെ അവസ്ഥയെ രാഷ്ട്രീയവൽക്കരിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മണിപ്പൂർ സംസ്ഥാന അധ്യക്ഷ ശാരദാ ദേവി പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിലും സമാധാനം തിരികെ കൊണ്ടുവരുന്നതിലും ആകണം ശ്രദ്ധയെന്നും അവർ ന്യൂസ് ഏജൻസിയായ എഎൻഐയോട് പറഞ്ഞു. വ്യാഴാഴ്ച രാഹുൽ ഗാന്ധി ചുരാചന്ദ്പൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും പിറ്റേദിവസം, ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാംഗിലും സന്ദർശനം നടത്തിയിരുന്നു. വിദ്യാർത്ഥി സംഘടനാ പ്രതിനിധികളോടും പൌര പ്രമുഖരോടും സ്ത്രീകളോടും അദ്ദേഹം സംസാരിച്ചിരുന്നു. തുടർന്ന് സംസ്ഥാന ഗവർണർ അനുസൂയ യുകെയുമായി രാഹുൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. മണിപ്പൂരിലെ എന്റെ എല്ലാ സഹോദരങ്ങളെയും കേൾക്കാനാണ് ഞാൻ വന്നത്. എല്ലാവരും നല്ല സ്നേഹത്തോടെയുള്ള സ്വീകരണമാണ് നൽകിയത്. മണിപ്പൂരിന് വേണ്ടത് സമാധാനവും ശാന്തിയുമാണ്. അതിന് മാത്രമാണ് ഞങ്ങളുടെ മുൻഗണന. യാത്ര ചെയ്യുന്നതിൽ നിന്ന് സർക്കാർ എന്നെ തടയുന്നത് വളരെ…

    Read More »
  • LIFE

    റീൽ നായകൻ ബിജോയ് കണ്ണൂർ നായകനായ വള്ളിച്ചെരുപ്പിന് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംല ഒഫിഷ്യൽ സെലക്ഷൻ

    റീൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴർക്കു സുപരിചിതനായ ബിജോയ് കണ്ണൂർ ആദ്യമായി മലയാളത്തിൽ നായകനായെത്തുന്ന വള്ളിച്ചെരുപ്പ് എന്ന ചിത്രത്തിന് ഇന്ത്യയിലെ ഏറ്റവും പ്രസ്റ്റീജിയസ്സായ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ ഒഫിഷ്യൽ സെലക്ഷൻ നേട്ടം. 9-ാമത് മേളയാണ് ഇത്തവണത്തേത്. ലോകനിലവാരമുള്ള ചലച്ചിത്രങ്ങളെ മേളയിലെത്തിച്ച് പ്രദർശിപ്പിക്കുന്നതിലൂടെ പുതുതലമുറയിൽ പുത്തൻ ചലച്ചിത്രാവബോധം വളർത്തിയെടുക്കാനും അതുവഴി സ്വതന്ത്രമായി സിനിമ ചെയ്യാൻ അവരെ പ്രാപ്തരാക്കുകയുമാണ് മേളയുടെ ലക്ഷ്യം. ഹിമാചൽ പ്രദേശിന്റെ തലസ്ഥാന നഗരമായ ഷിംലയിലെ ചരിത്ര പ്രസിദ്ധമായ ഗെയ്റ്റി തീയേറ്ററിൽ ആഗസ്റ്റ് 25, 26, 27 തീയതികളിലാണ് മേള അരങ്ങേറുന്നത്. ഹിമാചൽ പ്രദേശ് സംസ്ഥാന ഭാഷാ , സാംസ്കാരിക വകുപ്പിന്റെയും ടൂറിസം, സിവിൽ ഏവിയേഷൻ വകുപ്പിന്റെയും സഹകരണത്തോടെ ഹിമാലയൻ വെലോസിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്. ബിജോയ് കണ്ണൂർ, മാസ്റ്റർ ഫിൻ ബിജോയ്, ചിന്നുശ്രീ വൽസലൻ, കൊച്ചുപ്രേമൻ , സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യാ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവർ കഥാപാത്രങ്ങളാകുന്നു. ശ്രീമുരുകാ മൂവി മേക്കേഴ്സിന്റെ…

    Read More »
  • Crime

    കാട്ടാക്കടയിൽ പണത്തിന് വേണ്ടി വ്യാപാരിയെ കൈവിലങ്ങിട്ട് തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ പൊലീസുകാരുടെ തൊപ്പിതെറിച്ചു

    തിരുവനന്തപുരം: കാട്ടാക്കടയിൽ പണത്തിന് വേണ്ടി വ്യാപാരിയെ കൈവിലങ്ങിട്ട് തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ പൊലീസുകാരെ പിരിച്ചുവിട്ടു. വിനീത്, കിരൺ എന്നിവരെയാണ് പിരിച്ചുവിട്ടത്. റൂറൽ എസ് പി ഡി ശിൽപ്പയാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്. അനധികൃതമായി ടൈൽസ് കച്ചവടം നടത്തിയതിനും സാമ്പത്തിക തട്ടിപ്പിനും രണ്ട്  പേരും നേരത്തെ സസ്പെൻഷനിലായിരുന്നു. കാട്ടാക്കടയിൽ പണത്തിന് വേണ്ടി വ്യാപാരിയായ മുജീബിനെ കൈവിലങ്ങണിയിച്ച് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത് പൊലീസുകാരും സുഹൃത്തും ചേർന്നാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി കാട്ടാക്കടയിലെ സ്ഥാപനം പൂട്ടി കാറിൽ പോവുകയായിരുന്ന മുജീബിനെ പൊലീസ് യൂണിഫോം അണിഞ്ഞെത്തിയ രണ്ടുപേർ വാഹനം തടഞ്ഞ് ബന്ദിയാക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ കയറി പൊലീസ് യൂണിഫോമിട്ടവർ വിലങ്ങ് വച്ച് മുജീവിനെ സ്റ്റിയറിഗിനൊപ്പം ബന്ധിപ്പിച്ചു. മുജീബ് ബഹളം വച്ചപ്പോഴാണ് പൊലീസ് വേഷധാരികള്‍ കാറിൽ രക്ഷപ്പെട്ടത്. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് പൊലീസുകാരാണെന്നും മാസ്ക്ക് ധരിച്ചുവെന്നുമാത്രമായിരുന്നു മുജീബിന്റെ മൊഴി. ആദ്യഘട്ടത്തിൽ പൊലീസിന് പ്രതികള്‍ വന്ന സിസിടിവി മാത്രമാണ് കിട്ടിയത്. വാഹന നമ്പറും വ്യജമായിരുന്നു. സംഭവത്തിന് മുമ്പുള്ള ദിവസങ്ങള്‍ നോക്കിയപ്പോള്‍ അതേ കാർ മുജീബിനെ നിരീക്ഷിക്കുന്നത്…

    Read More »
  • Crime

    ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെയുണ്ടായ വധശ്രമത്തിൽ നാലുപേർ അറസ്റ്റിൽ

    ദില്ലി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെയുണ്ടായ വധശ്രമത്തിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹരിയാനയിലെ അംബാലയിൽനിന്നാണ് പ്രതികൾ പിടിയിലായത്. ഇവരിൽ മൂന്നുപേർ ഉത്തർപ്രദേശിലെ സഹാറൻപൂരിൽനിന്നുള്ളവരാണ്. മറ്റൊരാൾ ഹരിയാനയിലെ കർണാൽ സ്വദേശിയാണ്. ഇവർ സഞ്ചരിച്ച വാഹനമടക്കം കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് യുപി പൊലീസ് അറിയിച്ചു. എന്നാൽ ഇവരിൽനിന്ന് തോക്ക് പിടിച്ചെടുത്തിട്ടില്ല. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കാറില്‍ സഞ്ചരിക്കവേയാണ് ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റത്. തലനാരിഴയ്ക്കാണ് ആസാദ് രക്ഷപ്പെട്ടത്. ഇളയസഹോദരനുൾപ്പെടെ അഞ്ച് പേർക്ക് ഒപ്പം കാറിൽ സഹാറൻപൂരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഹരിയാന രജിസ്ട്രേഷൻ കാറിൽ എത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് ഉടൻ കണ്ടെത്തിയിരുന്നു. രണ്ട് വെടിയുണ്ടകൾ കാറിൽ തുളഞ്ഞ് കയറി. ഒരു വെടിയുണ്ട കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നു. മറ്റൊരു വെടിയുണ്ട സീറ്റിലും തുളഞ്ഞുകയറി. ആസാദിന്റെ ഇടുപ്പിലാണ് വെടിയേറ്റത്. ചികിത്സക്ക് ശേഷം അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്.

    Read More »
  • Business

    ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31ന് അവസാനിക്കും; റീഫണ്ടിന്റെ പുരോഗതി എങ്ങനെ പരിശോധിക്കും?

    ദില്ലി: ഓരോ നികുതിദായകനും അവരുടെ ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യേണ്ടതുണ്ട്. ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അടുത്തുവരികയാണ്. ഇതുവരെ ഐടിആർ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, 30 ദിവസത്തിനകം ചെയ്യണം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതായിരിക്കും ഉചിതം. 2022-23 സാമ്പത്തിക വർഷത്തിലേക്കോ 2023-24 മൂല്യനിർണ്ണയ വർഷത്തേക്കോ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂലൈ 31-ന് അവസാനിക്കും. അതിനാൽ, വരുമാനം നേടുന്ന വ്യക്തികൾ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. ഐടിആർ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, 5,000 വരെ ഫീസ് ഈടാക്കും. ആദായനികുതി നിയമങ്ങൾ അനുസരിച്ച്, നിശ്ചിത തീയതിക്കകം ആദായനികുതി ഫയൽ ചെയ്തില്ലെങ്കിൽ, നിങ്ങളുടെ വരുമാനം 5 ലക്ഷത്തിൽ കൂടുതലാണെങ്കിൽ 5000 രൂപ വരെ ലേറ്റ് ഫീ അടയ്‌ക്കേണ്ടി വരും. വാർഷിക വരുമാനം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ, 1000 ലേറ്റ് ഫീസ് ഈടാക്കും. എന്നാൽ ഇത് എല്ലാ നികുതി ദായകർക്കും ബാധകമാണോ? നിശ്ചിത തീയതിക്കകം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാലും…

    Read More »
  • Kerala

    തൃക്കാക്കരയിൽ പടലപിണക്കം: നഗരസഭാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടും

       തൃക്കാക്കര നഗരസഭയിൽ  യുഡിഎഫിനെ പിന്തുണച്ചിരുന്ന നാല് വിമത കൗൺസിലർമാർ എൽഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ  നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമാകുമെന്ന് ഉറപ്പായി. നഗരസഭ അധ്യക്ഷ സ്ഥാനം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളിൽ ഉടലെടുത്ത തർക്കമാണ് ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഭരണ കാലാവധി അവസാനിച്ചിട്ടും രാജി വെക്കാൻ തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ തയ്യാറായില്ല. കോൺഗ്രസിലെ ഗ്രൂപ്പുകൾക്ക് അധ്യക്ഷ പദവി വീതം വച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ രണ്ടര വർഷക്കാലം അജിത തങ്കപ്പനെ അധ്യക്ഷയാക്കിയത്. അജിത ഐ വിഭാഗക്കാരിയാണ്. ഇനിയുള്ള രണ്ടരവർഷം എ വിഭാഗത്തിലെ രാധാമണി പിള്ള അധ്യക്ഷയാകണമെന്നാണ് ഡിസിസിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ധാരണാപത്രത്തിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ ഭിന്നതകൾ മുതലെടുത്താണ് എൽഡിഎഫ് ഭരണം പിടിക്കാൻ നീക്കം നടത്തുന്നത്. വിമതരിൽ ഒരാൾക്ക് ചെയർപഴ്സൻ സ്ഥാനവും മറ്റൊരാൾക്ക് വൈസ് ചെയർമാൻ സ്ഥാനവും നൽകാമെന്ന് സിപിഎം ഉറപ്പു നൽകി. ഈ ഉറപ്പിന്റെ ബലത്തിലാണ് യുഡിഎഫിനുള്ള…

    Read More »
  • Crime

    തെരുവുനായ കേസിലെ കള്ള സത്യവാങ്മൂലത്തിനെതിരെ കണ്ണൂർ ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയിൽ

    ദില്ലി: തെരുവുനായ കേസിലെ കള്ള സത്യവാങ്മൂലത്തിനെതിരെ കണ്ണൂർ ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയിൽ. ഓൾ ക്രീചെർസ് ഗ്രേറ്റ് ആൻഡ് സ്മോൾ എന്ന സംഘടനയ്ക്കായി സത്യവാങ്മൂലം ഫയൽ ചെയ്ത അഞ്ജലി ഗോപാലനെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് കോടതിയിൽ ആവശ്യപ്പെട്ടു. സംഘടനയുടെ മാനേജിങ് ട്രസ്റ്റീയാണ് അഞ്ജലി ഗോപാലൻ. കേരളത്തെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമമാണ് നടത്തുന്നതെന്നും പാക്കിസ്ഥാൻ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലെ ദൃശ്യങ്ങൾ കേരളത്തിലെതെന്ന വ്യാജേന സുപ്രീംകോടതിയിൽ ഫയൽ ചെയ്തെന്നും അപേക്ഷയിൽ പറയുന്നു. Worldwide Boycott Kerala എന്ന ഹാഷ്ടാഗിലാണ് കേരളത്തിനെതിരായ വിദ്വേഷ പ്രചരണമെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നു. വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിന് സിആർപിസി സെക്ഷൻ 340 പ്രകാരമാണ് ജില്ലാപഞ്ചായത്ത് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അഡ്വ കെ ആർ സുഭാഷ് ചന്ദ്രൻ, അഡ്വ എൽ ആർ കൃഷ്ണ എന്നിവർ മുഖേന കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേരളത്തിൽ വിവേകമില്ലാതെ തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നായ സംരക്ഷണ സംഘടന സുപ്രീംകോടതിയെ…

    Read More »
  • LIFE

    ആദിപുരുഷ് സിനിമയ്ക്കെതിരെ വീണ്ടും വിമര്‍ശനം നടത്തി അലഹബാദ് ഹൈക്കോടതി; സംവിധായകനും, നിര്‍മ്മാതാവും നേരിട്ട് ഹാജറാകുവാന്‍ നിര്‍ദേശം

    ലഖ്‌നൗ : പ്രഭാസ് നായകനായി ഓംറൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് സിനിമയ്ക്കെതിരെ വീണ്ടും വിമര്‍ശനം നടത്തി  അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് സിനിമയ്ക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയത്. ചിത്രത്തിന്‍റെ സംവിധായകന്‍, നിര്‍മ്മാതാക്കള്‍, തിരക്കഥകൃത്ത് എന്നിവരോട് നേരിട്ട് കോടതിയില്‍ ഹാജറാകാനും കോടതി ആവശ്യപ്പെട്ടു. ജൂലൈ 27 ന് കോടതി ഉന്നയിച്ച വിഷയങ്ങളില്‍ വ്യക്തിപരമായ സത്യവാങ്മൂലവുമായി നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ഓം റൗത്ത്, നിർമ്മാതാവ് ഭൂഷൺ കുമാർ, സംഭാഷണ രചയിതാവ് മനോജ് മുൻതാഷിർ എന്നിവരോടാണ് കോടതി നിര്‍ദേശം. അതേ സമയം തന്നെ രാമായണം പ്രചോധനമായി എടുത്ത ആദിപുരുഷ് രാമായണവുമായി എത്രത്തോളം സാമ്യമുണ്ടെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ രാജേഷ് സിംഗ് ചൗഹാൻ, ശ്രീ പ്രകാശ് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് കോടതി സിനിമ കണ്ടിട്ടില്ലെന്നും എന്നാൽ കണ്ടവർ സിനിമയെക്കുറിച്ച്…

    Read More »
  • Kerala

    സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് അനുസരിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ഡിവൈഎസ്പി പ്രവർത്തിച്ചു; നടപടി വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ക്ക് കെ സുധാകരന്‍റെ പരാതി

    തിരുവനന്തപുരം: സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് അനുസരിച്ച് തന്നെ കള്ളക്കേസിൽ കുടുക്കാൻ ഡിവൈഎസ്പി റസ്റ്റത്ത് പ്രവർത്തിച്ചെന്ന് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപി. തനിക്കെതിരായ ഗൂഢാലോചനയ്‌ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർ, പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവർക്ക് സുധാകരൻ പരാതി നൽകി. എംപിയായ തന്നെ സമൂഹമധ്യത്തിൽ തേജോവധം ചെയ്യാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയവേട്ടയാടലിന്റെ ഭാഗമാണ് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തന്നെ പ്രതിചേർത്തുള്ള കള്ളക്കേസെന്ന് സുധാകരൻ ആരോപിച്ചു. പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയും പോസ്‌കോ കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്ത മോൺസൺ മാവുങ്കൽ വിയ്യൂർ ജയിൽ സൂപ്രണ്ട് മുഖാന്തരം എറണാകുളം പോക്‌സോ സെക്ഷൻ കോടതിയിൽ നൽകിയ പരാതിയിൽ ഇക്കാര്യങ്ങൾ വ്യക്തമാണെന്നു സുധാകരൻ ചൂണ്ടിക്കാട്ടി. മാവുങ്കലിനെ പോസ്‌കോ കോടതി ശിക്ഷിച്ച ജൂൺ 17നാണ് തനിക്കെതിരായ ഗൂഢാലോചന നടന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റസ്റ്റം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മോൺസൺ മാവുങ്കലിനെ കൊണ്ടുപോയത്. മാധ്യമപ്രവർത്തകരുടെ സാന്നിധ്യം ഉള്ളതിനാലാണ് തന്റെ വണ്ടിയിൽ കൊണ്ടുപോകുന്നത് എന്നാണ് റസ്റ്റം ജയിൽ…

    Read More »
  • Crime

    ലഗേജിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച മയക്കുമരുുന്ന് ശേഖരവുമായി വിദേശി കുവൈത്തിൽ പിടിയിൽ

    കുവൈത്ത് സിറ്റി: ലഗേജിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച മയക്കുമരുുന്ന് ശേഖരവുമായി വിദേശി കുവൈത്തില്‍ പിടിയിലായി. ഒരു അറബ് രാജ്യത്തു നിന്നെത്തിയ യുവാവ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം ടെര്‍മിനലില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലാവുകയായിരുന്നു. ഒരു കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ക്ക് സംശയം തോന്നിയതിനു പിന്നാലെ ഇയാളുടെ ലഗേജ് വിശദമായി പരിശോധിച്ചു. ലഗേജില്‍ പല സാധനങ്ങള്‍ക്കൊപ്പം നിരവധി ഷാംപൂ ബോട്ടിലുകളും ഉണ്ടായിരുന്നു. ലേബലുകളോടെ പുതിയതെന്ന് തോന്നിപ്പിക്കുന്ന പാക്കറ്റുകളിലായിരുന്നു ഇവ. എന്നാല്‍ ഇത് തുറന്ന് പരിശോധിച്ചപ്പോഴാണ് അകത്ത് മയക്കു മരുന്നായ ഹാഷിഷ് ആണ് നിറച്ചിരിക്കുന്നതെന്ന് മനസിലായത്. 28 പാക്കറ്റ് ഹാഷിഷ് ഇങ്ങനെ ബാഗില്‍ നിന്ന് കണ്ടെടുത്തു. ഒരു തരത്തിലും സംശയം തോന്നാത്ത തരത്തിലും ഷാംപൂ ബോട്ടിലുകള്‍ പൊട്ടിച്ചിട്ടുണ്ടെന്ന് മനസിലാവാത്ത പോലെയുമായിരുന്നു ഇതിനുള്ളില്‍ വിദഗ്ദമായി ഹാഷിഷ് ഒളിപ്പിച്ചത്. എന്നാല്‍ കസ്റ്റംസ് ഓഫീസറുടെ ജാഗ്രതയില്‍ ഇതെല്ലാം പരാജയപ്പെടുകയായിരുന്നുവെന്ന് കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം ഇയാളെയും പിടിച്ചെടുത്ത സാധനങ്ങളും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

    Read More »
Back to top button
error: