പനജി: ഗോവയില്‍ 50 വയസുകാരന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയതിനു പിന്നാലെ ഇയാളുടെ ഭാര്യയുടെയും മകന്റെയും ജഡം കര്‍ണാടകയിലെ ദേവ്ബാഗ് ബീച്ചില്‍ കണ്ടെത്തി. കരാറുകാരനായ ശ്യാം പാട്ടീല്‍ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം.
പനജിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ചിക്ലൈമിലാണ് കുടുംബം താമസിച്ചിരുന്നത്. ഭാര്യയും മകനും ആത്മഹത്യ ചെയ്തെന്നും അതിനാല്‍ താനും മരിക്കാന്‍ പോകുകയാണെന്നും പാട്ടീല്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചു. ഇയാളുടെ കാറില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.