Month: July 2023

  • India

    മണിപ്പൂർ കലാപത്തിൽ ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്ന്  ഇറോം ഷര്‍മിള

    ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള കലാപം മണിപ്പൂരിന്‍റെ തെരുവുകളില്‍ ആളിക്കത്തുമ്ബോള്‍, അഫ്‍സ്പയ്ക്ക് എതിരെ ഒരു കാലത്ത് മണിപ്പൂരില്‍ സമാനതകളില്ലാത്ത പോരാട്ടം നടത്തിയ സമരനായിക ഇറോം ഷര്‍മിള രംഗത്ത്. ഇപ്പോഴത്തെ കലാപത്തിന് പിന്നില്‍ ബിജെപിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണെന്നും അതില്‍ കൃത്യമായ അന്വേഷണം വേണമെന്നും മണിപ്പൂരിലെ മുൻ സമരനായിക ഇറോം ഷര്‍മിള ആവശ്യപ്പെട്ടു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് സ്ഥിതി വഷളായതെന്ന ആരോപണമുണ്ട്. ഇതില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. കേന്ദ്രസര്‍ക്കാര്‍ ഇതില്‍ വേര്‍തിരിവുകളില്ലാതെ ഇടപെടണമെന്നും ഇറോം ഷര്‍മിള ആവശ്യപ്പെട്ടു.   മെയ്തെയ് വിഭാഗത്തിന്‍റെ സംവരണകാര്യത്തില്‍ തീരുമാനമെടുക്കാൻ ഉത്തരവിട്ട മണിപ്പൂര്‍ ചീഫ് ജസ്റ്റിസിന് സംസ്ഥാനത്തെ സ്ഥിതിയറിയില്ല. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം വി മുരളീധരൻ പുറത്ത് നിന്നുള്ളയാളാണ്. പക്ഷേ മുഖ്യമന്ത്രി ബിരേൻ സിംഗിന് സ്ഥിതിഗതികളെക്കുറിച്ച്‌ ധാരണയുണ്ടല്ലോ. അദ്ദേഹം മെയ്തെയ് വിഭാഗക്കാരനായി മാത്രം നിലകൊള്ളരുത്, എല്ലാ വിഭാഗങ്ങളുടെയും മുഖ്യമന്ത്രിയാകണമെന്നും ഇറോം ഷര്‍മിള പറഞ്ഞു. കലാപം നിയന്ത്രിക്കുന്നതില്‍ ബിരേൻ സിംഗ് കാഴ്ചക്കാരനാകരുത്, വേര്‍തിരിവ് കാണിക്കരുതെന്നും ഇറോം ഷര്‍മിള…

    Read More »
  • India

    ഫ്രാന്‍സില്‍ ക്രമസമാധാനം പുഃനസ്ഥാപിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇന്ത്യ അയക്കണമെന്ന ട്വീറ്റ്

    ലക്നൗ:ഫ്രാന്‍സില്‍ ക്രമസമാധാനം പുഃനസ്ഥാപിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇന്ത്യ അയക്കണമെന്ന ട്വീറ്റ്. പാരീസിലെ പ്രതിഷേധം തുടരുന്നതിനിടെ ഫ്രാന്‍സില്‍ ‘യോഗി മോഡല്‍’ നടപ്പാക്കണമെന്ന ട്വീറ്റിന്‍മേല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് ഇതേത്തുടർന്ന് ഉയർന്നിരിക്കുന്നത്. ഫ്രാന്‍സില്‍ ക്രമസമാധാനം പുഃനസ്ഥാപിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇന്ത്യ അയക്കണമെന്ന ട്വീറ്റിന് പിന്നാലെയാണ് ‘യോഗി മോഡല്‍’ ചര്‍ച്ചയാകുന്നത്. ഫ്രാന്‍സില്‍ യോഗിയെ അയക്കൂവെന്ന ട്വീറ്റിന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ മറുപടി നല്‍കുകയായിരുന്നു. ‘ലോകത്തിന്റെ ഏത് ഭാഗത്തും തീവ്രവാദവും കലാപങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഉയര്‍ന്നു വരുമ്ബോള്‍, ഉത്തര്‍പ്രദേശില്‍ മഹാരാജ് ജി സ്ഥാപിച്ച ക്രമസമാധാനത്തിന്റെ ‘യോഗി മാതൃക’യ്ക്കായി ലോകം ആഗ്രഹിക്കുകയും ആശ്വാസം തേടുകയും ചെയ്യുന്നു’ .ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തത്. യോഗി ആദിത്യനാഥിന്റെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലായ @myogioffice ആണ് മറുപടി നല്‍കിയത്. തൊട്ടുപിന്നാലെ യോഗി മോഡലിനെയും യോഗി ആതിദ്യനാഥിനെയും പ്രശംസിച്ച്‌ ബിജെപി നേതാക്കള്‍ രംഗത്ത് എത്തി. ‘ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും കര്‍ഫ്യൂ ഉണ്ടായിരുന്ന ഒരു കാലം നിലനിന്നിരുന്നു.…

    Read More »
  • India

    വിമാന യാത്രക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

    ബംഗളൂരു: ദോഹയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള വിമാന യാത്രക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി അമാവാസി മുരുകേശനെ ബംഗളൂരു വിമാനത്താവളത്തില്‍ വെച്ച്‌ പൊലീസ് അറസ്റ്റ് ചെയ്‌തു. ദോഹയില്‍ പബ്ലിക് റിലേഷൻസ് ഓഫീസറാണ് ഇയാള്‍. വിമാനത്തില്‍ പെണ്‍കുട്ടിയുടെ തൊട്ടടുത്ത സീറ്റിലായിരുന്നു ഇയാള്‍ ഇരുന്നിരുന്നത്.   കുട്ടിയുടെ മാതാപിതാക്കള്‍ സമീപത്തെ മറ്റൊരു സീറ്റിലാണ് ഉണ്ടായിരുന്നത്. യാത്രയുടെ തുടക്കത്തില്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ പിന്നീട് പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്‌പര്‍ശിക്കുകയായിരുന്നു.ഇതോടെ കുട്ടി ബഹളം വെച്ചു.   വിമാന ജീവനക്കാർ  കുട്ടിയെ മാറ്റിയിരുത്തിയ ശേഷം ബംഗളൂരുവില്‍ ഇറങ്ങിയ ഉടനെ  പൊലീസില്‍ അറിയിക്കുകയായിരുന്നു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

    Read More »
  • Kerala

    സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ജലസേചന വകുപ്പ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടു

    കോട്ടയം:സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ജലസേചന വകുപ്പ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. സംഭവം നടന്ന് 14 വര്‍ഷത്തിനു ശേഷമാണ് നടപടി. കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത അപ്പീലില്‍ ഉത്തരവ് വരുന്നതുവരെ നടപടി നിര്‍ത്തിവെക്കണമെന്ന പ്രതിയുടെ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു. ജലസേചനവകുപ്പില്‍ നെടുമങ്ങാട് മൈനര്‍ ഇറിഗേഷൻ സെക്ഷൻ ഓവര്‍സിയറായ എസ്‌ആര്‍ ഹരീഷ്‌കുമാറിനെയാണ് സര്‍വീസ് ചട്ടമനുസരിച്ച്‌ പിരിച്ചുവിട്ടത്. 2009-ല്‍ ഇടുക്കി കഞ്ഞിക്കുഴി പോലീസാണ് ഹരീഷിനെതിരേ കേസെടുത്തത്. പരീക്ഷയ്ക്ക് കൂടുതല്‍ മാര്‍ക്കുകിട്ടാൻ പ്രാര്‍ഥിക്കാൻ കൊണ്ടുപൊകാമെന്ന് വിശ്വസിപ്പിച്ച്‌ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. അവിടെ വിവിധസ്ഥലങ്ങളില്‍ 45 ദിവസം തടവില്‍‌ വെച്ച്‌ പീഡിപ്പിച്ചെന്നാണ് കേസ്.

    Read More »
  • Kerala

    കെഎസ്‌ആര്‍ടിസി ജീവനക്കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

    കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ചെക്കിങ് ഇന്‍സ്പെക്ടര്‍ കൊട്ടാരക്കര വിലങ്ങറ ഉഷാമന്ദിരത്തില്‍ ബിജുകുമാര്‍ ഒരാഴ്ച മുന്‍പാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.കുടുംബവീടിന് സമീപം ആളൊഴിഞ്ഞ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടത്.ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്നാണ് പരാതി. കഴിഞ്ഞ 25ന് രാവിലെയാണ് ബിജുകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.കാലുകള്‍ തറയില്‍ തൊട്ടുനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇതിനു സമീപത്തു നിന്നു ലഭിച്ച പാദരക്ഷകള്‍ ബിജുവിന്റേത് അല്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ബാങ്ക് വായ്പയായി ബിജുവിന് 11 ലക്ഷം രൂപ ലഭിച്ചിരുന്നു. പണം തട്ടിയെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചതാണോയെന്നാണ് സംശയമെന്ന് ബിജുവിന്റെ ഭാര്യ സുമാദേവിയും മറ്റു ബന്ധുക്കളും പറയുന്നു. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും പൊലീസ് കാര്യമായി അന്വേഷിക്കുന്നില്ലെന്നാണ് ആക്ഷേപം. കോട്ടയം ഡിപ്പോയിലെ ജീവനക്കാരനായിരുന്നു ബിജുകുമാര്‍.

    Read More »
  • India

    കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ‘ഗഞ്ചറാണി’യെ ഒഡീഷയിലെത്തി കേരള പോലീസ് പൊക്കി

    തൃശ്ശൂര്‍: കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിന് നേതൃത്വം നല്‍കുന്ന, ‘ഗഞ്ചറാണി’ എന്നറിയപ്പെടുന്ന, നമിത പരീച്ച(32)യെ ഒഡിഷയിലെത്തി കേരള പോലീസ് അറസ്റ്റ് ചെയ്തു. ഗഞ്ചം ജില്ലയിലെ വിദൂരഗ്രാമമായ ചുഡാംഗ്പുരില്‍നിന്നാണ് നെടുപുഴ പോലീസും തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ വിഭാഗവും ചേര്‍ന്ന് ഇവരെ പിടികൂടിയത്. നമിതയുടെ സഹായിയായ അരുണ്‍ നായികും (25) പിടിയിലായി. തൃശ്ശൂരിലെ ചിയ്യാരത്തുനിന്ന് 221 കിലോഗ്രാം കഞ്ചാവ് പിടിച്ചതിലെ തുടരന്വേഷണമാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നതിന്റെ മുഖ്യ ഉറവിടത്തിലേക്ക് പോലീസിനെ എത്തിച്ചത്. ഏക്കര്‍കണക്കിന് കഞ്ചാവുകൃഷിയും അതിന്റെ വില്‍പ്പനയും നടത്തുന്ന സംഘത്തിന് നേതൃത്വം കൊടുക്കുന്നത് നമിതയാണെന്ന് പോലീസ് പറഞ്ഞു. രാജസ്ഥാൻ, ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാണ, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും സംഘം കഞ്ചാവ് കടത്തുന്നുണ്ട്. ഒഡിഷയിലെ ഗജപതി ജില്ലാ പോലീസ് സൂപ്രണ്ടും മലയാളിയുമായ സ്വാതി എസ്. കുമാറിന്റെ സഹായത്തോടെയായിരുന്നു നീക്കം. ആദ്യമായാണ് നമിത അറസ്റ്റിലാകുന്നത്. കഞ്ചാവ് വാങ്ങാനെത്തുന്നവരുടെ വാഹനം 90 കിലോമീറ്റര്‍ അകലെ ദേശീയപാതയില്‍നിന്ന് ഏറ്റുവാങ്ങുകയും കഞ്ചാവ് നിറച്ച്‌ തിരിച്ചെത്തിക്കുകയുമായിരുന്നു ഇവരുടെ രീതി.…

    Read More »
  • Kerala

    കേരളത്തിൽ തുറക്കുന്നത് 11 ടോള്‍ബൂത്തുകള്‍ 

    തിരുവനന്തപുരം:ദേശീയപാത 66 ആറുവരിയാകുന്നതോടെ കേരളത്തിൽ തുറക്കുന്നത് 11 ടോള്‍ബൂത്തുകള്‍. ഓരോ 50-60 കിലോമീറ്ററിനുള്ളില്‍ ഓരോ ടോള്‍പ്ലാസകളുണ്ടാകും. ദേശീയപാതാ അതോറിറ്റി നേരിട്ടാണ് ടോള്‍പിരിക്കുക. നിര്‍മാണച്ചെലവ് തിരിച്ചുകിട്ടിയാല്‍ ടോള്‍ത്തുക 40 ശതമാനം കുറയ്ക്കാനാണ് ധാരണ. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ടു ടോള്‍ബൂത്തുകളുണ്ടാകും. മറ്റു ജില്ലകളില്‍ ഓരോന്നും. എട്ടുറീച്ചുകളില്‍ നിര്‍മാണം പൂര്‍ത്തിയായി. ബാക്കി 12 റീച്ചുകളിലെ നിര്‍മാണോദ്ഘാടനം കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനംചെയ്തത്. 646 കിലോമീറ്ററാണ് കേരളത്തില്‍ പാതയുടെ നീളം. 2025-ഓടെ കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കാരോടുവരെയുള്ള ഭാഗം പൂര്‍ണമായും തുറക്കുമെന്ന് ദേശീയപാതാധികൃതര്‍ സൂചിപ്പിച്ചു.

    Read More »
  • Kerala

    ശാന്തിക്കാരൻ ക്ഷേത്ര ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ 

    പട്ടാമ്ബി: ശാന്തിക്കാരനെ ക്ഷേത്ര ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.   വിളയൂര്‍ വേട്ടേക്കൊരുമകന്‍ കാവിലെ ശാന്തികാരന്‍ മധ്യപ്രദേശ് സ്വദേശി നിഥിന്‍ മിശ്രപ്രയാസിയെ(21) ആണ് ക്ഷേത്ര ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കൊപ്പം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • NEWS

    ജീവിതം ആസ്വദിക്കുന്നത് വര്‍ത്തമാന കാലത്തില്‍ ജീവിക്കുന്നവര്‍ മാത്രം

    വെളിച്ചം    രാജാവിന് മന്ത്രിയുടെ കഴിവില്‍ അത്രയ്ക്ക് മതിപ്പുണ്ടായിരുന്നില്ല.  അതുകൊണ്ട് തന്നെ ചെറിയൊരു വീഴ്ച മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായപ്പോള്‍ രാജാവ് ആ സന്ദര്‍ഭം മുതലെടുത്ത് മന്ത്രിക്ക് വധശിക്ഷ  വിധിച്ചു.  ഈ വിവരം മന്ത്രിയെ ധരിപ്പിക്കാന്‍ സേവകര്‍ എത്തിയപ്പോള്‍ മന്ത്രിയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നു.  മന്ത്രിയുടെ പിറന്നാള്‍ ആയിരുന്നു അന്ന്.  ആഘോഷങ്ങളില്‍ മതിമയങ്ങി മന്ത്രി നൃത്തം ചവിട്ടുന്ന സമയത്താണ് സേവകര്‍ രാജകല്‍പന വായിച്ചത്. എല്ലാവരുടേയും പാട്ടും നൃത്തവും നിലച്ചു.  പക്ഷേ, മന്ത്രി തന്റെ നൃത്തം തുടര്‍ന്നു.  രാജകല്‍പന മന്ത്രി കേട്ടിട്ടുണ്ടാകില്ല എന്ന് കരുതി സേവകര്‍ ഒന്നുകൂടി സന്ദേശം വായിച്ചു. അപ്പോഴും മന്ത്രി നൃത്തം തുടര്‍ന്നു. സേവകര്‍ കാര്യങ്ങള്‍ രാജാവിനെ ധരിപ്പിച്ചു.  രാജാവ് മന്ത്രിയുടെ വീട്ടില്‍ നേരിട്ടെത്തി ചോദിച്ചു: “നിങ്ങള്‍ക്ക് ശിക്ഷയെന്താണെന്ന് മനസ്സിലായില്ലേ?” മന്ത്രി പറഞ്ഞു: “എനിക്ക് അങ്ങയോട് നന്ദിയുണ്ട്.  ജനിച്ച ദിവസം തന്നെ മരിക്കുന്നത് ഭാഗ്യമാണ്,  മാത്രവുമല്ല, മരണത്തിന് ഇനിയും മണിക്കൂറുകള്‍ ബാക്കിയാണ്. അത്ര സമയം കൂടി എനിക്ക് ആഘോഷിക്കാമല്ലോ…?” ഇത്…

    Read More »
  • Crime

    വീടൊഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി തുക തിരികെ ചോദിച്ചതിന് പൊതിരെത്തല്ല്; റിട്ട. എസ്.ഐക്കെതിരെ പരാതി, അന്വേഷണം

    ഇടുക്കി: വാടകക്കെടുത്ത വീടിനു നല്‍കിയ സെക്യൂരിറ്റി തുക തിരികെ ചോദിച്ചതിന് റിട്ട. എസ് ഐ മദ്ദിച്ചതായി പരാതി. അണക്കര ചെല്ലാര്‍ കോവില്‍ സ്വദേശി ഇലവുംമൂട്ടില്‍ ബെന്നിയെയാണ് റിട്ട. എസ്.ഐ രാജു മത്തായി മര്‍ദ്ദിച്ചത്. അണക്കരക്കടുത്ത് രാജു മത്തായിയുടെ ഉടമസ്ഥതയിലുള്ള വീട് ഒരു വര്‍ഷം മുമ്പാണ് ബെന്നി വാടകക്ക് എടുത്തത്. വീടൊഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി തുക ചോദിച്ചതിന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. 25,000 രൂപ സെക്യൂരിറ്റിയും 8000 രൂപ മാസ വാടകയും നല്‍കിയാണ് ബെന്നി വാടക വീട്ടില്‍ താമസിച്ചിരുന്നത്. രണ്ടു മാസം മുമ്പ് ബെന്നി വീടൊഴിഞ്ഞു. ഒരു മാസത്തെ വാടക കുറച്ചുള്ള സെക്യൂരിറ്റി തുക തിരികെ നല്‍കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും രാജു മത്തായി ഇത് നല്‍കാന്‍ തയ്യറായില്ല. വ്യാഴാഴ്ച വീണ്ടും ബന്ധപ്പെട്ടപ്പോള്‍ താന്‍ അണക്കരയിലെ സ്വകാര്യ ലാബിലുണ്ടെന്ന് രാജു പറഞ്ഞു. രാജു പറഞ്ഞതനുസരിച്ച് ബെന്നി അവിടെത്തി. പണം ചോദിച്ചുള്ള തര്‍ക്കത്തിനിടെ രാജു ബെന്നിയെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ബെന്നി പുറ്റടി സാമൂഹികാരോഗ്യേ കേന്ദ്രത്തില്‍ ചികിത്സ തേടി.…

    Read More »
Back to top button
error: