IndiaNEWS

കോൺ​ഗ്രസ് നേതാവും മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവുമായ കനയ്യകുമാറിന് ചുമതല നൽകി കോൺ​ഗ്രസ് ഹൈക്കമാന്റ്

ദില്ലി: കോൺ​ഗ്രസ് നേതാവും മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവുമായ കനയ്യകുമാറിന് ചുമതല നൽകി കോൺ​ഗ്രസ് ഹൈക്കമാന്റ്. എൻ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ചതായി കെസി വേണു​ഗോപാൽ അറിയിച്ചു. സിപിഐ വിട്ട് കോൺ​ഗ്രസിലെത്തിയതാണ് കനയ്യ. കനയ്യയുടെ പാർട്ടി മാറ്റം ദേശീയ തലത്തിലുൾപ്പെടെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

സിപിഐയിൽ ചേർന്ന് അഞ്ച് വർഷത്തിന് ശേഷം പാർട്ടി വിട്ടെങ്കിലും സിപിഐയോട് വിരോധമില്ലെന്നായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം. 2021ലായിരുന്നു കനയ്യ സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്നത്. ആരെയും ആക്ഷേപിക്കാനില്ല. ”തന്റെ ജനനവും വളർച്ചയും സിപിഐയിൽ തന്നയായിരുന്നു. ഇപ്പോൾ ഇക്കാണുന്ന യോ​ഗ്യതകളെല്ലാം സിപിഐ തന്നതാണ്”. ഭരണഘടന സംരക്ഷിക്കാനാണ് താൻ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നതെന്നും കനയ്യ കുമാർ പറഞ്ഞിരുന്നു. ഐക്യപ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യം. അതിന് വേണ്ടിയാണ് കോൺഗ്രസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

Signature-ad

വാർത്താ സമ്മേളനത്തിൽ എവിടെയും സിപിഐയെ കടന്നാക്രമിക്കാതിരിക്കാൻ ശ്രദ്ധിച്ച കനയ്യ രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനേ കഴിയൂ എന്നതിനാലാണ് പാർട്ടി മാറിയതെന്നാണ് ന്യായീകരിച്ചത്. യുവാക്കളെ കൂടുതൽ ആകർഷിക്കലായിരുന്നു കനയ്യയിലൂടെ കോൺ​ഗ്രസ് മുന്നോട്ട് വെച്ച നിലപാട്.

Back to top button
error: