Month: July 2023

  • Kerala

    ‘സച്ചിദാനന്ദൻ കണ്ണടച്ചു പാലു കുടിക്കുന്നു’: കേരള സാഹിത്യ അക്കാദമിയുടെ കവിതാ പുരസ്കാരം എൻ.ജി ഉണ്ണികൃഷ്ണന് നൽകിയതിനു പിന്നിലെ തിരിമറികളെക്കുറിച്ച് യുവകവി കെ.സജീവ് കുമാർ തുറന്നടിക്കുന്നു

    കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ കവിതാ പുരസ്കാരം എൻ.ജി ഉണ്ണികൃഷ്ണനായിരിക്കും എന്ന് രണ്ടു മാസം മുൻപ് അറിഞ്ഞിരുന്ന കാര്യം സൂചിപ്പിച്ചു കൊണ്ട് ഞാൻ ഒരു പോസ്റ്റിട്ടിരുന്നു. അക്കാദമി അവാർഡു കിട്ടുക എന്നത് ജീവിതത്തിൻ്റെ മോക്ഷപ്രാപ്തിയായി കരുതുന്ന, അതിനുവേണ്ടി എന്തുമാത്രം വിധേയത്വം സ്വീകരിക്കാനും തയ്യാറായി നിൽക്കുന്ന ചെറുപ്പക്കാരായ ചില കവികളുടെ നേർക്ക് അല്പം പരിഹാസം നിറഞ്ഞ സഹതാപം പ്രകടിപ്പിക്കുക മാത്രമായിരുന്നു എൻ്റെ പോസ്റ്റിൻ്റെ ലക്ഷ്യം. എൻ്റെ പരിഹാസം അക്കാദമി പ്രസിഡൻ്റായ സച്ചിദാനന്ദൻ മാഷിൽ ചെന്ന് തറയ്ക്കുന്നതും അദ്ദേഹം ക്ഷുഭിതനായി അതിനെതിരെ പ്രതികരിക്കുന്നതും സ്വാഭാവികം തന്നെ. അതു കൊണ്ടാണ് ഞാൻ പറയുന്നത് പച്ചക്കള്ളമാണെന്നും വെറും ഊഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞത്. അക്കാദമി അവാർഡ് ആർക്കു കിട്ടിയാലും എനിക്കു യാതൊരു വിഷമവുമില്ല. പ്രതിഷേധവുമില്ല. കാരണം ഒരുകാലത്തും അക്കാദമി അവാർഡിനോട് എനിക്ക് യാതൊരു മമതയും ബഹുമാനവും തോന്നിയിട്ടില്ല. പക്ഷേ, അതിനകത്തു നടക്കുന്ന അവാർഡ് കളികളെക്കുറിച്ച് പറയാതിരിക്കാനും കഴിയില്ല. എല്ലാക്കാലത്തും അത് ഇഷ്ടക്കാർക്ക് സംഘടിപ്പിച്ചു കൊടുക്കുന്ന ഒന്നായി…

    Read More »
  • Crime

    വിദ്വേഷ പ്രസംഗം ഉൾപ്പെടുന്ന വീഡിയോ പങ്കുവെച്ചു; യുഎഇയിൽ യുവതിക്ക് അഞ്ചു വർഷം തടവും ഒരു കോടി രൂപ പിഴയും

    അബുദാബി: യുഎഇയിൽ വിദ്വേഷ പ്രസംഗം ഉൾപ്പെടുന്ന വീഡിയോ പങ്കുവെച്ച യുവതിക്ക് അഞ്ചു വർഷം തടവും അഞ്ചു ലക്ഷം ദിർഹം (ഒരു കോടിയിലേറ ഇന്ത്യൻ രൂപ) പിഴയും വിധിച്ച് അബുദാബി ക്രിമിനൽ കോടതി. സാമൂഹിക മാധ്യമത്തിൽ യുവതി പോസ്റ്റ് ചെയ്ത വീഡിയോയിൽ പുരുഷൻമാരെയും ഗാർഹിക തൊഴിലാളികളെയും അധിക്ഷേപിക്കുന്ന വാക്യങ്ങൾ അടങ്ങിയതാണ് ശിക്ഷയ്ക്ക് കാരണമായത്. ഇത് പൊതുമര്യാദയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തി. പ്രതിയുടെ സാന്നിധ്യത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. അഞ്ചു വർഷം തടവും 500,000 ദിർഹം പിഴയും ശിക്ഷയായി വിധിച്ച കോടതി, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം യുവതിയെ നാടുകടത്തണമെന്നും ഉത്തരവിട്ടു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കൂടാതെ ഈ വീഡിയോ യുവതിയുടെ അക്കൗണ്ടിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യാനും കോടതി ആവശ്യപ്പെട്ടു. ഇതിന് പുറമെ യുവതിയുടെ അക്കൗണ്ട് പൂർണമായും റദ്ദാക്കാനും മറ്റേതെങ്കിലും വിവര സാങ്കേതിക മാർഗം ഉപയോഗിക്കുന്നതിൽ നിന്നും യുവതിയെ സ്ഥിരമായി വിലക്കാനും കോടതി നിർദ്ദേശിച്ചു.…

    Read More »
  • Kerala

    മൂത്ത കുട്ടിക്ക് ഗുതര രോഗമായ ഡിഎംഡി, ഇളയവനും രോഗസാദ്ധ്യത; അമ്മയുടെയും ജനിതക പരിശോധനയ്ക്ക് നിര്‍ദേശിച്ചിരുന്നു.  മലപ്പുറം കുടുംബത്തിന്റെ കൂട്ടമരണത്തിന് പിന്നില്‍ കുട്ടികളുടെ അസുഖത്തെക്കുറിച്ചുള്ള ആശങ്കയെന്ന് സംശയം

    മലപ്പുറം: മുണ്ടുപറമ്പില്‍ വാടകവീട്ടില്‍ രണ്ട് കുട്ടികളടക്കം നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കൂട്ടമരണത്തിന് പിന്നില്‍ കുട്ടികളുടെ അസുഖത്തെക്കുറിച്ചുള്ള ആശങ്കയെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. കടുംകൈക്ക് പിന്നില്‍ കുട്ടികളുടെ ജനിതക രോഗമായ ഡുഷേന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫിയെക്കുറിച്ചുള്ള ആധിയെന്നാണ് പ്രാഥമിക നിഗമനം. മൂത്ത കുട്ടിക്ക് ഈ അസുഖമാണെന്ന് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇളയ കുട്ടിക്കും അസുഖ സാധ്യത കണ്ടെത്തി. ഇതോടെ ഈ കുട്ടിയുടെയും അമ്മയുടെയും ജനിതക പരിശോധനയ്ക്കും നിര്‍ദേശിച്ചിരുന്നു. അത് നടത്തും മുന്‍പേ നാല് പേരും ജീവന്‍ വെടിഞ്ഞു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടുകുന്നുമ്മല്‍ ബാബുവിന്റെ മകന്‍ സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവര്‍ധന്‍ (രണ്ടര) എന്നിവരെയാണ് മുണ്ടുപറമ്പ് മൈത്രിനഗറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സബീഷും ഷീനയും രണ്ടു മുറികളിലെ ഫാനുകളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു…

    Read More »
  • Crime

    ദില്ലി മദ്യനയക്കേസ്: മുന്‍ ഉപമുഖ്യമന്ത്രി സിസോദിയ അടക്കമുള്ളവരുടെ 52 കോടിയിലധികം സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

    ദില്ലി: മദ്യനയക്കേസിൽ മുൻ ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സിസോദിയയുടെ ഉൾപ്പെടെ 52.24 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സിസോദിയുടെ ഫ്ലാറ്റും സിസോദിയയുടെ ഭാര്യ സീമയുടെ 11 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് 128.78 കോടി രൂപയുടെ സ്വത്ത് വകകൾ ഇതുവരെ കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു. കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സിസോദിയ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ദില്ലി മദ്യനയ അഴിമതിയിലെ ഇഡി കേസിൽ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ സിബിഐ കേസിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. ആരോ​ഗ്യകാരണങ്ങളടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ജാമ്യാപേക്ഷ നൽകിയിരുന്നത്. നിലവിൽ ജാമ്യം നൽകേണ്ട ആവശ്യമില്ലെന്നാണ് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. സിസോദിയക്കൊപ്പം മറ്റ് കൂട്ടുപ്രതികളായ നാല് പേരുടെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. മനീഷ് സിസോദിയയ്ക്ക് കോടതി ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചികിത്സയിലിരിക്കുന്ന ഭാര്യയെ കാണാനാണ് ഒറ്റ ദിവസത്തെ ഇടക്കാല…

    Read More »
  • India

    ‘ഇന്ന് മണിപ്പുർ, നാളെ കേരളം:’ തിരക്കഥ തയാറാക്കി നടത്തിയ ആക്രമണമെന്ന് താമരശ്ശേരി രൂപത, മണിപ്പുർ കത്തുമ്പോൾ കോൺഗ്രസിന്റെ മൗനം വേദനിപ്പിച്ചുവെന്ന് ഇരിങ്ങാലക്കുട രൂപത

        മണിപ്പുർ വംശീയ കലാപത്തിൽ ആശങ്ക പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.  മണിപ്പുരിലെ സാഹചര്യം ഭീതി ഉയർത്തുന്നതാണെന്നും ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളമാണെന്നോർക്കണമെന്നും താമരശേരി ബിഷപ് പറഞ്ഞു. മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് എം.കെ.രാഘവൻ എംപി നടത്തിയ ഉപവാസം നാരങ്ങനീരു നൽകി അവസാനിപ്പിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘‘വർഗീയതയും ആക്രമണവും കണ്ടിട്ടും പോരാടാതിരുന്നാൽ നമുക്കെതിരെയും ആക്രമണം വരുമ്പോൾ ശബ്ദിക്കാൻ ആരുമുണ്ടാവില്ല. ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളമാകാം. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നു. മണിപ്പുരിലേതു തിരക്കഥ തയ്യാറാക്കി നടത്തിയ ആക്രമണമാണ്. ഇത്തരമൊരു സാഹചര്യത്തിലാണു നമുക്കുവേണ്ടി ശബ്ദിക്കാൻ എം.കെ.രാഘവൻ എംപി ഉപവാസമിരുന്നത്. ഈ ഉപവാസം മണിപ്പുരിന്റെ നിലവിളിക്കൊപ്പം അണിചേരലാണ്. ഇതു മതേതരത്വത്തിന്റെ പ്രതീകമാണ്. എം.കെ.രാഘവൻ നടത്തിയ ഉപവാസം വ്യക്തിപരമോ ഏതെങ്കിലും പ്രസ്ഥാനത്തിനോ വേണ്ടിയല്ല. ഇതു പ്രകാശവും പ്രതീക്ഷയുമാണ്. ഒരുമിച്ചു പോരാടണം’’ ബിഷപ് പറഞ്ഞു. ‘മണിപ്പുർ  കത്തുമ്പോൾ വീണവായിച്ചവർ’ മണിപ്പുർ കത്തിയെരിയുമ്പോൾ ന്യൂനപക്ഷ സംരക്ഷകരെന്ന്‌ കരുതുന്ന കോൺഗ്രസ്‌ അവലംബിക്കുന്ന കഠിനമായ  മൗനം വേദനയുണ്ടാക്കുന്നതെന്ന്‌ കത്തോലിക്കാസഭ…

    Read More »
  • LIFE

    മമ്മൂട്ടിയുമായി സിനിമ വരുമെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ

    മമ്മൂട്ടിയുമായി സിനിമ വരുമെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. ചില ആശയങ്ങൾ മമ്മൂട്ടിയുമായി പങ്കുവച്ചിട്ടുണ്ടെന്നും എന്നാൽ സ്ക്രിപ്റ്റിം​ഗ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ലെന്നും ദലീഷ് പറഞ്ഞു. ഇന്ത്യൻ എക്സപ്രസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ മമ്മൂട്ടിയും ദിലീഷ് പോത്തനും ഒന്നിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. “ഞാൻ മമ്മുക്കയുമായി കുറച്ച് ഐഡിയകൾ കൈമാറിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ ചർച്ചകൾ നടക്കുകയാണെന്ന് പറയാം. എന്നാലും, ഞങ്ങൾ ഇതുവരെ ഒരു ദൃഢമായ പ്ലാൻ വികസിപ്പിച്ചിട്ടില്ല അല്ലെങ്കിൽ സ്ക്രിപ്റ്റ് എഴുതിയിട്ടില്ല”, എന്നാണ് ദിലീഷ് പോത്തൻ പറഞ്ഞത്. അതോടൊപ്പം തന്നെ മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യാൻ താലപര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരുന്നത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് തിരക്കഥയും.  മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്,…

    Read More »
  • Kerala

    ഇഎംഎസും ഇകെ നായനാരും എടുത്ത നിലപാടിനെ എം വി ഗോവിന്ദനും പിണറായി വിജയനും തള്ളിപ്പറയാൻ തയ്യാറുണ്ടോ ? ഏക സിവിൽ കോഡ് വിഷയത്തിൽ വിമർശനവുമായി രമേശ് ചെന്നിത്തല

    തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്ന് പറഞ്ഞ ചെന്നിത്തല, ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് സി പി എമ്മാണെന്നും അഭിപ്രായപ്പെട്ടു. പണ്ട് ഇഎംഎസും ഇകെ നായനാരും എടുത്ത നിലപാടിനെ എം വി ഗോവിന്ദനും പിണറായി വിജയനും തള്ളിപ്പറയാൻ തയ്യാറുണ്ടോ ? ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാനുള്ള ഇരട്ടത്താപ്പു മാത്രമാണ് സി പി എം നിലപാടെന്നും ചെന്നിത്തല വിമർശിച്ചു. ഏക സിവിൽ കോഡിൽ കോൺഗ്രസ് നിലപാട് മുസ്ലിം ലീഗിന് ബോദ്ധ്യപ്പെട്ടു കഴിഞ്ഞു. എന്നും യു ഡിഎഫിൻറെ ഭാഗമായ ലീഗ് മുന്നണിയുടെ കരുത്താണ്. ലീഗിനെ നോക്കി സി പി എം പരിപ്പ് ഇവിടെ വേവിക്കാൻ നോക്കണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഏക സിവിൽ കോഡിൽ എ ഐ സി സി കൃത്യമായ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. കെ പി സി സി യും നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള പരിപാടികളുമായി ഞങ്ങൾ ബഹുജന പങ്കാളിത്തത്തോടെ…

    Read More »
  • Kerala

    ഔദ്യോ​ഗിക ബഹുമതികളോടെ വരയുടെ കുലപതിക്ക് യാത്രാമൊഴിയേകി കേരളം

    തൃശൂർ: അന്തരിച്ച പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സംസ്കാരം എടപ്പാളിൽ നടന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. എടപ്പാളിലെ വീട്ടിലും തൃശൂർ ലളിതകലാ അക്കാദമിയിലും നടന്ന പൊതുദർശനത്തിൽ സാംസ്കാരികരംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. പുലർച്ചെ 12യോടെ മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വരയുടെ കുലപതി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ അന്ത്യം. മൃതദേഹം ഉച്ചവരെ എടപ്പാളിലെ വീട്ടിലും പിന്നീട് തൃശൂർ ലളിതകലാ അക്കാദമിയിലും പൊതു ദ‍ർശനത്തിന് വെച്ച ശേഷമായിരുന്നു സംസ്കാരച്ചടങ്ങുകൾ. ലളിതകലാ അക്കാദമി ചെയർമാനായും സർക്കാരിന്റെ പരമോന്നത ബഹുമതികൾ നേടിയും സാംസ്കാരികകേരളത്തിന്റെ മുഖമായി മാറിയ നമ്പൂതിരിക്ക് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് വിട നൽകിയത്. മൂത്ത മകൻ പരമേശ്വരൻ ചിതയ്ക്ക് തീ കൊളുത്തി. ചിത്രകലയെ ജനകീയവൽക്കരിച്ചവരിൽ പ്രധാനിയായ നമ്പൂതിരിക്ക് അന്തിമോപചാരമർപ്പിക്കാൻ പ്രമുഖരെത്തി. പാണക്കാട് മുനവ്വറലി തങ്ങൾ നടൻ വികെ ശ്രീരാമൻ കവികളായ റഫീഖ് അഹമ്മദ്, ആലങ്കോട് ലിലാകൃഷ്ണൻ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു, മന്ത്രി കെ രാജൻ, സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ, ടിഎൻ പ്രതാപൻ എംപി…

    Read More »
  • Kerala

    ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ നാലു മാസത്തോളം പീഡിപ്പിച്ചു; ഗർഭിണിയായ യുവതിയുടെ പരാതിയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

    തിരുവല്ല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ചക്കുളത്തു കാവിലെ ഒരു ലോഡ്ജിലെത്തിച്ച് നാലു മാസത്തോളം പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു. തിരുവല്ല കുറ്റപ്പുഴ തീരുമൂലപുരം ആഞ്ഞിലിമൂട് വെളുത്തകാലായില്‍ ശശി ഭാസ്‌കരന്റെ മകന്‍ ശരണ്‍ എന്ന് വിളിക്കുന്ന ശരണ്‍ ശശി (32) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. ഈവര്‍ഷം ഫെബ്രുവരി മുതല്‍ ജൂണ്‍ 16 വരെയുള്ള കാലയളവില്‍ ചക്കുളത്തുകാവിലെ ഒരു ലോഡ്ജിലെത്തിച്ചാണ് പലതവണ ബലാല്‍സംഗം ചെയ്തത്.   2019 മുതല്‍ പരിചയത്തിലായ ഇയാള്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ യുവതിക്ക് ബിയര്‍ വാങ്ങിക്കൊടുത്ത് കുടിപ്പിക്കുകയും, അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് വീട്ടുകാരെയും ബന്ധുക്കളെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ കാളിലൂടെ പിന്നീട് യുവതിയുടെ നഗ്‌നത പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് പീഡനം നടന്നത്. തിരികെ കൊടുക്കാമെന്നു പറഞ്ഞ് പലതവണയായി 15000 രൂപ കൈക്കലാക്കിയിട്ട് കൊടുത്തില്ലെന്നു മാത്രമല്ല, യുവതിയുടെ സ്വര്‍ണവള കൈവശപ്പെടുത്തി പണയം വച്ചു കാശ് വാങ്ങുകയും ചെയ്തു.   ഇതിനിടയിൽ ഗർഭിണിയാകുക കൂടി…

    Read More »
  • Kerala

    മൂന്ന് ‍സ്‌കൂൾ വിദ്യാര്‍ത്ഥിനികളെ മദ്യം നൽകി ലൈംഗികമായി പിഡിപ്പിച്ച കേസില്‍ രണ്ടു പേർ അറസ്റ്റിൽ

    തിരുവനന്തപുരം:സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്നു പേരെ മദ്യം നൽകി ലൈംഗികമായി പിഡിപ്പിച്ച കേസില്‍ രണ്ടു പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവരാണ് പിടിയിലായത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. 17വയസുകാരായ കുട്ടികളെ വശീകരിച്ച്‌ പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ച്‌ ബിയറിൽ ബ്രാൻഡി മിക്സ് ചെയ്ത് നല്‍കി മയക്കി കിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ നാലിന് രാവിലെയായിരുന്നു സംഭവം. പെണ്‍കുട്ടികള്‍ യുവാക്കളുടെ സുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം.കുട്ടികളുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്.പതിവിലും വൈകി വീട്ടിലെത്തിയ കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

    Read More »
Back to top button
error: