Month: July 2023

  • Careers

    യുകെയിലേക്ക് പറക്കാൻ ഇന്ത്യക്കാരന് എങ്ങനെ വർക്ക് വിസ ലഭിക്കും ?

    വിദേശത്ത് ജോലി ആ​ഗ്രഹിക്കുന്ന പുതിയ തലമുറ കുടിയേറാൻ ആ​ഗ്രഹിക്കുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. ഇതിൽ ബ്രിട്ടണുള്ള സ്ഥാനം മുൻപന്തിയിലാണ്. ഉയർന്ന വൈദ​ഗ്ധ്യമുള്ളവരാണെങ്കിൽ ബ്രിട്ടൺ വാതിൽ തുറന്നിടുകായാണ്. ഫിനാൻസ്, ടെക്‌നോളജി, ഹെൽത്ത്‌കെയർ മേഖലകളിൽ യുകെയിൽ വിദേശ തൊഴിലാളികൾക്ക് മികച്ച അവസരങ്ങളുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് കടന്നതോടെ യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാരും യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാരുടെ അതേ വിസ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ഇന്ത്യക്കാർക്ക് എങ്ങനെ യുകെ വിസ സ്വന്തമാക്കാം എന്ന് നോക്കാം. യുകെ ഇമി​ഗ്രേഷൻ പ്രോ​ഗ്രാം 2020-ൽ യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറിയ ശേഷം യുകെ ഇമിഗ്രേഷൻ പ്രോഗ്രാമിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ രാജ്യത്തേക്ക് സ്വീകരിക്കുന്നതിന് വിദേശ തൊഴിലാളികൾക്ക് പോയിന്റ് അടിസ്ഥാനത്തിലുള്ള സംവിധാനമാണ് നിലവിലുള്ളത്. നിലവിലെ രീതി പ്രകാരം 25,600 പൗണ്ട് ശമ്പള പരിധിയും പോയിന്റും അടിസ്ഥാനമാക്കിയാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ സ്വീകരിക്കുന്നത്. നൈപുണ്യവും ശമ്പള പരിധിയും പാലിക്കാത്തവർക്ക് യുകെയിൽ ജോബ് വിസ ലഭിക്കുന്നതിന് സീസണൽ വർക്ക്, താൽക്കാലിക…

    Read More »
  • India

    തൂപ്പുകാരൻ വായ്പയെടുത്ത് ഭാര്യയെ പഠിപ്പിച്ച് മജിസ്ട്രേറ്റാക്കി; മജിസ്ട്രേറ്റ് ആയതോടെ ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ !!

    ഉത്തർപ്രദേശിൽ നിന്നുള്ള വാർത്തയാണ്.ദമ്ബതികളായ അലോക് മൗര്യയെയും ഭാര്യ ജ്യോതി മൗര്യയെയും കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പഞ്ചായത്ത് ഓഫീസിലെ തൂപ്പുകാരനായ ഗ്രേഡ്-4 ജീവനക്കാരൻ അലോക് മൌര്യയും സബ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) ആയ ഭാര്യ ജ്യോതിയും തമ്മിലുള്ള വിവാഹമോചന കേസാണ് വാർത്ത. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.വിവാഹത്തിനു ശേഷവും പഠിക്കാൻ ആഗ്രഹിച്ച ജ്യോതിയ്ക്ക് പഠിക്കാനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുത്തത് ഭർത്താവായ അലോക് ആയിരുന്നു.ഇതിനുവേണ്ടി വായ്പ എടുക്കുക മാത്രമല്ല, ഒഴിവുസമയങ്ങളിൽ മറ്റു ജോലികൾക്കും അയാൾ പോയി.ഒടുവിൽ ഭാര്യ പഠിച്ച് മജിസ്ട്രേറ്റായി.അതോടെ തൂപ്പുകാരനായ ഭർത്താവിനെ മജിസ്ട്രേറ്റിന് വേണ്ടാതുമായി. ഉത്തര്‍പ്രദേശിലെ പിസിഎസ് ഉദ്യോഗസ്ഥയാണ് ഇന്ന് ജ്യോതി മൌര്യ. അലോക് ആവട്ടെ ബറേലിയിലെ ഒരു പഞ്ചായത്തിലെ തൂപ്പുജോലിക്കാരനും.2020 വരെ ഇരുവരെയും ദാമ്ബത്യം പ്രശ്നങ്ങളില്ലാതെ പോയി.എന്നാല്‍, ജോലി ലഭിച്ച്‌ മജിസ്ട്രേറ്റായതോടെ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ് ജ്യോതി മൗര്യ. വായ്പയെടുത്ത് പഠിപ്പിച്ച്‌ എസ്ഡിഎം ആക്കിയ ഭാര്യ തന്നെ വിട്ട് പോവുകയാണെന്ന് പറഞ്ഞ് അലോക് മാധ്യമങ്ങള്‍ക്ക്…

    Read More »
  • Kerala

    ഏക സിവിൽ കോഡിനെ എതിർത്തുള്ള സെമിനാറിലേക്ക് മുസ്ലിം ലീഗിനെ സിപിഎം ക്ഷണിച്ചപ്പോൾ തന്നെ കോൺഗ്രസുകാർ കൂട്ടക്കരച്ചിൽ തുടങ്ങിയെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പരിഹാസം

    കോഴിക്കോട് : ഏക സിവിൽ കോഡിനെ എതിർത്ത് നടത്താനിരിക്കുന്ന സെമിനാറിലേക്ക് മുസ്ലിം ലീഗിനെ സിപിഎം ക്ഷണിച്ചപ്പോൾ തന്നെ കോൺഗ്രസുകാർ കൂട്ടക്കരച്ചിൽ തുടങ്ങിയെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പരിഹാസം. സെമിനാറിന്റെ രാഷ്ട്രീയ പ്രാധാന്യം കൊണ്ടാണ് ഓരോരുത്തരെയും വിളിച്ചത്. പരിപാടിയിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലീഗാണ്. അതിൽ അവർ തീരുമാനമെടുത്തുവെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തെ രാഷ്ട്രീയ ചർച്ചകളത്രയും ചുറ്റിത്തിരിഞ്ഞത് മുസ്ലിം ലീഗിനെയും സിപിഎമ്മിനെയും ഏക സിവിൽ കോഡിനെയും ബന്ധപ്പെടുത്തിയായിരുന്നു. സിപിഎം നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്നതിന് ലീഗിന് ക്ഷണം ലഭിച്ചതോടെയാണ് വിഷയം ചർച്ചയായത്. സെമിനാറിനുള്ള സിപിഎം ക്ഷണത്തിന് പിന്നാലെ പങ്കെടുക്കുന്നത് സംബന്ധിച്ച് ലീഗിനുള്ളിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നു. അന്തിമ തീരുമാനം പ്രഖ്യാപിക്കാൻ പാണക്കാട് ചേർന്ന നിർണ്ണായക യോഗത്തിൽ പ്രധാനപ്പെട്ട നേതാക്കളെല്ലാം പങ്കെടുത്ത് നിലപാട് അറിയിച്ചു. കോൺഗ്രസിനെ ക്ഷണിക്കാത്ത സെമിനാറിൽ ലീഗ് പങ്കെടുത്താൽ യുഡിഎഫ് മുന്നണി സംവിധാനത്തിന് കടുത്ത ക്ഷീണം ചെയ്യുമെന്നും സിപിഎം ക്ഷണം ദുരുദ്ദേശമുള്ളതാണെന്നും ഇടി മുഹമ്മദ്‌…

    Read More »
  • Crime

    സുഹൃത്തിന്റെ വീട്ടിൽ മാമോദീസയ്ക്ക് വന്ന് ഡയമണ്ട് നെക്ലെസ് ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഇടുക്കി സ്വദേശിയായ യുവതി പിടിയിൽ

    കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ മാമോദീസയ്ക്ക് വന്ന് ഡയമണ്ട് നെക്ലെസ് ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ (30) യെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 6ന് കോടനാടാണ് സംഭവം നടന്നത്. ചടങ്ങ് കഴിഞ്ഞ് ധരിച്ചതും ഗിഫ്റ്റ് കിട്ടിയതുമായ ആഭരണങ്ങൾ മുറിയിലെ അലമാരയിലാണ് വച്ചത്. അവിടെ നിന്നുമാണ് പ്രതി ആഭരണങ്ങൾ മോഷ്ടച്ചത്. മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ നേര്യമംഗലം, പെരുമ്പാവൂർ എന്നിവടങ്ങളിലെ ജ്വല്ലറി, ഫൈനാൻസ് സ്ഥാപനങ്ങളിൽ നിന്നും കണ്ടെടുത്തു. നാല് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്.

    Read More »
  • Crime

    ഡല്‍ഹി ഐഐടിയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു

    ഡൽഹി: ഡൽഹി ഐഐടിയിൽ അവസാന വർഷ എഞ്ചിനീയറിങ് ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ 20 വയസുകാരൻ ആയുഷ് അഷ്നയാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിക്ക് ശേഷം കാമ്പസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ബിടെക് അവസാന വർഷ പരീക്ഷയെഴുതിയ വിദ്യാർത്ഥിയാണ് ആയുഷ്. മുറിയിൽ പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ആത്മഹത്യാ കുറിപ്പ് പോലുള്ളവയൊന്നും കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. വിദ്യാർത്ഥിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും മരണ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. രണ്ട് മാസം മുമ്പ് രാംപൂരിൽ നിന്ന് കോട്ടയിലേക്ക് താമസം മാറിയ വിദ്യാർത്ഥി ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാം പരിശീലനത്തിനിടെയാണ് ജീവനൊടുക്കിയത്. സുഹൃത്തിനൊപ്പം കോട്ടയിൽ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വിദ്യാർത്ഥി, സുഹൃത്ത് മറ്റൊരിടത്തായിരുന്ന സമയത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • Kerala

    സെമിനാറിന് ക്ഷണിച്ചാൽ ലീഗ് പോകുമെന്ന് കരുതാൻ മാത്രം ബുദ്ധിയില്ലാത്തവരായി സിപിഎം നേതാക്കൾ മാറിയെന്ന് വി.ഡി. സതീശന്‍റെ പരിഹാസം

    കോഴിക്കോട്: ഏക സിവില്‍ കോഡ് സെമിനാറിലേക്കുള്ള സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സെമിനാറിന് ക്ഷണിച്ചാൽ ലീഗ് പോകുമെന്ന് കരുതാൻ മാത്രം ബുദ്ധിയില്ലാത്തവരായി സിപിഎം നേതാക്കൾ മാറിയെന്നാണ് വി ഡി സതീശന്‍റെ  പരിഹാസം. സിപിഎം കാപട്യവുമായാണ് വന്നത്. ഇപ്പോള്‍ നന്നായി കിട്ടിയല്ലോ എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. യൂണിഫോം സിവിൽ കോഡ് നടപ്പാക്കണം എന്നുള്ളതായിരുന്നു സിപിഎമ്മിന്റെ എക്കാലത്തെയും ആവശ്യം. കോൺഗ്രസ്‌ അധികാരത്തിൽ ഉള്ളപ്പോളും ഇല്ലാത്തപ്പോലും സിവിൽ കോഡിന് എതിരായിരുന്നു. ബിജെപി ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിൽ നിന്നും നേട്ടം ഉണ്ടാക്കാൻ ആകുമോ എന്നാണ് സിപിഎം നോക്കുന്നതെന്നും ഇപ്പോൾ നന്നായി കിട്ടിയല്ലോ എന്നും സതീശന്‍ പരിഹസിച്ചു. സമസ്തയ്ക്ക് ഇഷ്ടമുള്ള പരിപാടിയിൽ പങ്കെടുക്കാമെന്നും സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതിൽ പരിഭവമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയതലത്തിൽ മാറിവരുന്ന രാഷ്ട്രീയ സാഹചര്യം ശരിയായി വിലയിരുത്തുന്ന പാർട്ടിയാണ് ലീഗ്. ദേശീയ തലത്തിൽ കോൺഗ്രസ്‌ നേതൃത്വത്തിൽ മതേതര പ്ലാറ്റ്ഫോം വേണമെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര…

    Read More »
  • Crime

    ഐഡിയാ വോസ് ​ഗുഡ്, പക്ഷേ ചെറുതായിട്ട് ഒന്ന് പാളീ! വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

    തൃശ്ശൂര്‍: വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കണ്ടാശം കടവ് സ്വദേശി വിഷ്ണു, അന്തിക്കാട് സ്വദേശി ശ്രീജിത്ത് എന്നിവർ പിടിയിലായത്. പൊലീസ് സംശയിക്കാതിരിക്കാൻ വീട്ടിലെ വളർത്തുനായയുമായി ബംഗ്ലൂരുവിൽ നിന്ന് ലഹരിമരുന്ന് കടത്തിയ യുവാക്കൾ തൃശൂർ കുന്നംകുളത്ത് വെച്ചാണ് പിടിയിലായത്. ഇവരുടെ കാറിൽ നിന്ന് 18 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ടൂറിസ്റ്റ് ബസിലും കാറിലും ട്രെയിനിലുമായി കടത്തുന്ന എംഡിഎംഎ നിരന്തരം പിടികൂടിയതോടെയാണ് തൃശ്ശൂരിലെ യുവാക്കള്‍ പുതിയ മാര്‍ഗം തേടിയത്. കണ്ടശാം കടവ് സ്വദേശി വിഷ്ണുവും അന്തിക്കാട് സ്വദേശി ശ്രീജിത്തും എംഡിഎംഎയുമായി ബംഗ്ലൂരുവില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്നു. കാറിലായിരുന്നു യാത്ര. സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അങ്കിത് അശോകന്‍റെ നിര്‍ദ്ദേശമുണ്ടായിരുന്നു. സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പൊലീസും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പരിശോധന് സംഘത്തിന് മുന്നിലേക്ക് പുലര്‍ച്ചെയാണ് പ്രതികള്‍ കാറോടിച്ചെത്തിയത്. വാഹനത്തിന് പുറകിൽ നിന്നും അനക്കം കണ്ട് പരിശോധിച്ചപ്പോഴാണ് വളർത്തുനായക്കൊപ്പം സൂക്ഷിച്ചിരുന്ന 18 ഗ്രാം…

    Read More »
  • LIFE

    പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറി​ന്റെ ടീസർ ഇറങ്ങി രണ്ട് ദിവസത്തില്‍ 100 ​​ദശലക്ഷത്തിലധികം കാഴ്‌ചകൾ, ട്രെൻറിംഗ്; സലാറി​ന്റെ അടുത്ത അപ്ഡേറ്റ് പുറത്ത്

    പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിൻറെ ടീസർ ഇറങ്ങിയതിന് പിന്നാലെ ട്രെൻറിംഗാണ്. ചിത്രത്തിന്റെ ടീസർ ജൂലൈ 6 നാണ് നിർമ്മാതാക്കൾ പുറത്തുവിട്ടത്. രണ്ട് ദിവസത്തിൽ തന്നെ ടീസറിന് യൂട്യൂബിൽ 100 ​​ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടാൻ സാധിച്ചു. ആക്ഷൻ ത്രില്ലറാണ് ചിത്രം എന്ന് തെളിയിക്കുന്നതാണ് ചിത്രത്തിൻറെ ടീസർ. സലാറിന്റെ ടീസറിന് ലഭിച്ച നല്ല പ്രതികരണത്തിന് പിന്നാലെ പുതിയ അപ്ഡേറ്റുമായി ചിത്രത്തിൻറെ നിർമ്മാതാക്കളായ ഹോംബാല ഫിലിംസ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഓഗസ്റ്റിൽ പുറത്തുവിടുമെന്ന് സലാറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി നിർമ്മാതാക്കൾ പറയുന്നത്. കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സലാറിൻറെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിർത്തുന്നത്. ബാഹുബലി സ്റ്റാർ പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിൻറെ യുഎസ്‍പി ആണ്. പൃഥ്വിരാജ് പ്രതിനായകനായി എത്തുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന വസ്തുതയാണ്. ഈ ചിത്രത്തിന് ഇന്ത്യൻ സിനിമാപ്രേമികൾക്കിടയിലുള്ള കാത്തിരിപ്പ് എത്രത്തോളമെന്ന് മനസിലാക്കാൻ ചിത്രത്തിൻറെ ഇന്നെത്തിയ ടീസറിന് ലഭിക്കുന്ന പ്രതികരണം നോക്കിയാൽ…

    Read More »
  • Kerala

    മൺസൂൺ ടൂറിസം;തേക്കടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

    കുമളി: മഴ ആസ്വദിക്കാൻ തേക്കടിയിലേക്ക് സഞ്ചാരികള്‍ എത്തുന്നു. വനത്തിലെ ഹോട്ടലുകളിലും പുറത്തുള്ള ഹോംസ്റ്റേ-റിസോര്‍ട്ടുകളിലുമാണ് ഇവര്‍ തങ്ങുന്നത്. പൊതുവെ വിനോദസഞ്ചാരികളുടെ തിരക്ക് കുറവായതിനാല്‍ ബോട്ട് ടിക്കറ്റും മറ്റ് സൗകര്യവും വേഗത്തില്‍ ലഭിക്കുമെന്നതും മഴയത്ത് സഞ്ചാരികളെത്താൻ കാരണമായി. തമിഴ്നാട് ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്നത്. ഇവര്‍ക്കൊപ്പം വിദേശ വിനോദ സഞ്ചാരികളും നീണ്ട ഇടവേളക്കുശേഷം തേക്കടിയിലെത്തുന്നുണ്ട്.ഇവരിൽ പലരും തേക്കടിയിലെ ആയുര്‍വേദ കേന്ദ്രങ്ങളിലും എത്തുന്നുണ്ട്.   മഴയെത്തുടര്‍ന്ന് തടാകത്തിലെ ജലനിരപ്പ് ഉയര്‍ന്നത് ബോട്ട് സവാരി കൂടുതല്‍ ആകര്‍ഷകമാക്കി. മഴയുടെ ഇടവേളകളിലെ വെയിലേല്‍ക്കാൻ പക്ഷികളും മൃഗങ്ങളും തടാകതീരത്ത് എത്തുന്നതും സഞ്ചാരികൾക്ക് കൗതുക കാഴ്ചയായി.

    Read More »
  • Kerala

    കുതിരപ്പുഴയില്‍ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി

    മലപ്പുറം:അമരമ്ബലം കുതിരപ്പുഴയില്‍ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി.അനുശ്രീയുടെയും (12) അമ്മൂമ്മ സുശീലയുടെയും(55) മൃതദേഹങ്ങളാണ് കണ്ടെത്തിയത്.അഞ്ചു ദിവസത്തെ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇവരെ കാണാതായതിന്റെ രണ്ടു കിലോമീറ്റര്‍ അകലെയായിരുന്നു മൃതദേഹങ്ങള്‍. പൂക്കോട്ടുംപാടം അമരമ്ബലം സ്വദേശികളായ കൊട്ടാടൻ സന്ധ്യ (32) മാതാവ് സുശീല (55) മക്കളായ അനുശ്രീ (12), അനുഷ (12) അരുണ്‍ (11) എന്നിവരാണ് പുഴയില്‍ ചാടിയത്. അനുഷയും അരുണും രക്ഷപ്പെട്ടു. രണ്ട് കിലോമീറ്റര്‍ താഴെ ചെറായി കടവില്‍ വള്ളിയില്‍ തൂങ്ങിപ്പിടിച്ച്‌ സന്ധ്യയും രക്ഷപ്പെട്ടു.

    Read More »
Back to top button
error: