Month: July 2023
-
Food
രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ പേരയ്ക്ക കഴിക്കാം; അറിയാം പേരക്കയുടെ മറ്റ് ആരോഗ്യ ഗുണങ്ങളും
പേരയ്ക്ക ഇളം പച്ച, മഞ്ഞ നിറത്തോട് കൂടിയ തൊലിയുള്ള വളരെ സ്വാദിഷ്ടമായ ഒരു പഴമാണ്. ഓവൽ ആകൃതിയിലുള്ള ഭക്ഷ്യയോഗ്യമായ വിത്തുകൾ അടങ്ങിയ പേരക്കയുടെ ഇലകൾ ഹെർബൽ ടീയായും, ഇലയുടെ സത്ത് സപ്ലിമെന്റായും ഉപയോഗിക്കുന്നു. ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ഈ ശ്രദ്ധേയമായ ഘടകങ്ങൾ കാരണം ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രണം ടൈപ്പ് 2 പ്രമേഹമുള്ള ആളുകളിൽ നടത്തിയ ഒരു പഠനത്തിൽ, പേരക്കയുടെ ചായ ഭക്ഷണത്തിന് ശേഷം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 10%-ത്തിലധികം കുറയ്ക്കുന്നതായി പഠനങ്ങൾ കണ്ടെത്തി. പേരയ്ക്കയുടെ സത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തത്തിലെ പഞ്ചസാര നിയന്ത്രണം, ഇൻസുലിൻ പ്രതിരോധം എന്നിവ മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു ഹൃദയാരോഗ്യം വർധിപ്പിക്കാൻ പേരയ്ക്ക പല വിധത്തിൽ സഹായിക്കുന്നു, പേരയിലയിലെ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ കേടുപാടുകളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. പേരയ്ക്കയിലെ ഉയർന്ന അളവിലുള്ള…
Read More » -
NEWS
സൗദി മരുഭൂമിയില്‍ ദുരിത ജീവിതം നയിക്കേണ്ടിവന്ന തമിഴ് യുവാവിനെ മലയാളി സാമൂഹികപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി
റിയാദ്:സൗദി മരുഭൂമിയില്‍ ദുരിത ജീവിതം നയിക്കേണ്ടിവന്ന തമിഴ് യുവാവിനെ മലയാളി സാമൂഹികപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. റിയാദില്‍നിന്ന് 550 കിലോമീറ്ററകലെ അജ്ഫര്‍ എന്ന സ്ഥലത്തെ മരുഭൂമിയില്‍ ഒട്ടകങ്ങളോടൊപ്പം ഇടയജീവിതം നയിച്ച മണിയാണ് മലയാളികളുടെ കരുണയിൽ നാടണഞ്ഞത്. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാൻ സിദ്ദീഖ് തുവ്വൂരിെൻറ നേതൃത്വത്തില്‍ ഒരു പറ്റം മനുഷ്യ സ്നേഹികള്‍ നടത്തിയ ദിവസങ്ങള്‍ നീണ്ട കഠിനപരിശ്രമമാണ് യുവാവിന് രക്ഷയായത്. ട്രാവല്‍ ഏജൻറിന്റെ വഞ്ചനക്കിരയായി സുഡാനി ഇടയന്റെ കൂടെ ഒട്ടകങ്ങളെ മേയിക്കുന്ന ജോലി ചെയ്യുകയായിരുന്നു മണി.സ്‌പോണ്‍സറുടെ അനുമതിയില്ലാതെ മണിയെ കൂട്ടികൊണ്ടു വന്നാല്‍ നിയമ പ്രശ്നം നേരിടേണ്ടി വരുമെന്നതിനാല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷമായിരുന്നു മണിയെ രക്ഷപ്പെടുത്തിയത്. ഹൗസ് ഡ്രൈവര്‍ വിസയാണെന്നും സുഖമുള്ള ജോലിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ട്രാവല്‍ ഏജൻറ് ഒരു ലക്ഷം രൂപ വാങ്ങി മണിയെ സൗദിയിലേക്ക് കയറ്റിവിട്ടത്. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ തൊഴിലുടമ മണിയെ സാമൂഹികപ്രവര്‍ത്തകരോടൊപ്പം വിടാൻ തയ്യാറായി.
Read More » -
Health
ക്ഷീണമാണോ ? ഊർജ്ജ നില വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
ശരീരത്തിൽ പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ക്ഷീണത്തെ ഇല്ലാതാക്കാൻ സഹായിക്കും. ദിവസം മുഴുവൻ നമ്മുടെ ശരീരത്തിന്റെ ഊർജ്ജ നിലയെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഉറക്കക്കുറവ് അഥവാ ഉറക്ക തകരാറ് രാവിലെ മയക്കത്തിന് കാരണമാകുമെങ്കിലും, മറ്റ് ജീവിതശൈലികൾ, ഭക്ഷണക്രമം, ഉയർന്ന സമ്മർദ്ദം എന്നിവ പകൽ സമയത്ത് ഊർജ്ജം കുറയ്ക്കുന്നതിന് കാരണമാവുന്നു. പകൽസമയത്ത് ശരീരത്തിലെ ഊർജനില കുറയുന്നതിൽ കാലാവസ്ഥയ്ക്കും വലിയ പങ്കുണ്ട്. ചൂടുള്ള കാലാവസ്ഥ ശരീരത്തിലെ ഇലക്‌ട്രോലൈറ്റ് ലെവൽ അസന്തുലിതമാക്കുകയും, നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യുന്നു. തലച്ചോറിലെ സെറോടോണിൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഏറ്റക്കുറച്ചിലുകൾ പലരെയും മോശമായി ബാധിക്കുന്നു. ചില സമയങ്ങളിൽ വ്യക്തികളിൽ ഊർജം കുറയാൻ കാരണമാകുന്ന മറ്റൊരു ഘടകമാണ് വ്യായാമക്കുറവ്. ഊർജ്ജ നില വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ: വാഴപ്പഴം: ഭക്ഷണം ഊർജ്ജമാക്കി മാറ്റുന്നതിൽ ഏത്തപ്പഴം നന്നായി സഹായിക്കുന്നു, വിറ്റാമിൻ ബി6 ന്റെ ശ്രദ്ധേയമായ ഉറവിടമാണ് ഇത്. വിറ്റാമിൻ ബി 6 ശരീരത്തെ കാർബോഹൈഡ്രേറ്റ് മെറ്റബോളിസ് ചെയ്യുകയും, ഊർജ്ജ ഉൽപ്പാദനത്തിന് ഇന്ധനം നൽകുകയും…
Read More » -
Careers
തൊഴിലുറപ്പ് പദ്ധതിയിൽ അഗ്രികൾച്ചറൽ എൻജിനീയർ ഒഴിവുകൾ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ GIS Planning-ന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയിൽ ജില്ലാ മിഷനുകളിലേക്ക് അഗ്രികൾച്ചറൽ എൻജിനീയർ തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുകളുണ്ട്. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച അഗ്രികൾച്ചറൽ എൻജിനീയറിംഗിലെ ബിടെക് ബിരുദമാണ് യോഗ്യത. മറ്റ് സർവകലാശാലകളിൽ നിന്നുള്ള ബിരുദം ആണെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല നൽകുന്ന equivalency certificate ഹാജരാക്കണം. സംയോജിത നീർത്തട പരിപാലന പദ്ധതിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയത്തിന് മുൻഗണനയുണ്ട്. പ്രായ പരിധി 01.06.2023 ന് 40 വയസ് കവിയാൻ പാടില്ല. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിന് അഞ്ച് വർഷവും, മറ്റ് പിന്നാക്ക വിഭാഗത്തിന് മൂന്നു വർഷവും പ്രായത്തിൽ ഇളവ് നൽകും. ഉദ്യോഗാത്ഥികൾ അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. പ്രതിമാസ വേതനം 31,460 രൂപ.…
Read More » -
Kerala
വണ്ടൻമേട് ചേറ്റുകുഴിയിലെ പാറക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു
ഇടുക്കി:വണ്ടൻമേട് ചേറ്റുകുഴിയിലെ പാറക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. മംഗലംപടി സ്വദേശികളായ രഞ്ജിത്ത്, പ്രദീപ് എന്നിവരാണ് മരിച്ചത്. പാറമടക്കുളത്തില്‍ കുളിക്കാൻ ഇറങ്ങിയപ്പോള്‍ അപകടമുണ്ടായതായാണു വിവരം. കട്ടപ്പനയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ വൈകിട്ട് 6.15നു ആണ് മൃതദേഹം കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു.
Read More » -
Kerala
മൂന്നു മാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ മുൻഗണനാ കാർഡുകൾ മാറ്റി
മൂന്നു മാസമോ അതിലധികമോ തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ മുൻഗണനാ റേഷൻ കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി. നിലവിൽ സംസ്ഥാനത്തെ 59,038 കുടുംബങ്ങളുടെ റേഷൻ കാർഡുകളാണ് മുൻഗണനേതര നോൺ സബ്സിഡി (എൻപിഎൻഎസ്) വിഭാഗത്തിലേക്ക് മാറ്റിയത്. മുൻഗണന പട്ടികയിൽ നിന്നും പുറത്താക്കിയവരുടെ ലിസ്റ്റ് കേരള പൊതുവിതരണ വകുപ്പിന്റെ വെബ്സൈറ്റിൽ (civilsupplieskerala.gov.in) പ്രസിദ്ധികരിച്ചിട്ടുണ്ട്. റേഷൻ കാർഡ് ഉടമകൾക്ക് തങ്ങളുടെ പേരും വിവരവും പരിശോധിച്ച ശേഷം പരാതിയുള്ളവർ താലൂക്ക് സപ്ലൈ ഓഫീസർമാരെ അറിയിക്കാം. മുൻഗണനാ വിഭാഗത്തിൽ ഉണ്ടായിരുന്ന 48,523 കാർഡുകളും എഎവൈ വിഭാഗത്തിലുണ്ടായിരുന്ന 6,247 കാർഡുകളും എൻപിഎൻഎസ് വിഭാഗത്തിൽ നിന്നും 4,265 കാർഡുകളുമാണ് മാറ്റിയത്. ഏതൊക്കെ മാസം റേഷൻ വാങ്ങിയിട്ടില്ലെന്നും, എപ്പോൾ വരെയാണ് വാങ്ങാത്തതെന്നും തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടെ ജില്ല തിരിച്ചുള്ള കണക്കുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻഗണനാ വിഭാഗത്തിൽ നിന്നും ഏറ്റവും കൂടുതൽ പുറത്തായത് എറണാകുളം ജില്ലയിലും, എഎവൈ വിഭാഗത്തിൽ നിന്നും വെള്ള കാർഡിലേക്ക് മാറിയതിൽ കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിലുമാണ്. സബ്സിഡി വിഭാഗത്തിൽ ഏറ്റവും കൂടുതൽ…
Read More » -
LIFE
അകാലനര തടയാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
അകാലനര പല ചെറുപ്പക്കാരേയും ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. പല കാരണങ്ങൾ കൊണ്ടും അകാലനര ഉണ്ടാകുന്നുണ്ട്. പ്രധാന കാരണങ്ങൾ സമ്മർദ്ദവും ജീവിതശൈലിയുമാണ്. പല വിറ്റാമിനുകളുടേയും കുറവ് കൊണ്ടും അകാലനര ഉണ്ടാകാം. പോഷകാഹാരങ്ങൾ സ്ഥിരമായി കഴിക്കുന്നത് അകാലനരയെ ഒരു പരിധി വരെ തടയാം. അതിനാൽ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. അകാലനര അകറ്റുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്. അകാലനര കുറയ്ക്കുന്നതിന് ഫോളിക് ആസിഡ് സഹായിക്കുന്നുണ്ട്. ഫോളേറ്റിന്റെ കുറവുണ്ടെങ്കിൽ, സപ്ലിമെന്റുകൾ കഴിക്കുന്നത് പുതിയ മുടി വളരാൻ സഹായിക്കും. ഫോളിക് ആസിഡ് ഭക്ഷണത്തിന് ശരിയായ പോഷകാഹാരം നൽകാൻ സഹായിക്കും. ചീര, ഉലുവ, കടുക്, പയർ, ചെറുപയർ, ബീൻസ്, കടല, ഓറഞ്ച്, മുന്തിരി, നാരങ്ങ, ബദാം, നിലക്കടല, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ തുടങ്ങിയ ഭക്ഷണങ്ങളിൽ ഫോളിക് ആസിഡ് കൂടുതലാണ്. മുടിയുടെ ആരോഗ്യത്തിനും നര തടയാനും മുട്ടയുടെ മഞ്ഞക്കരു, പാലുൽപ്പന്നങ്ങൾ, കൂൺ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. സിങ്ക് മുടിയുടെ…
Read More » -
Business
ദിവസം 138 രൂപ മാറ്റിവെച്ചാൽ 2.83 ലക്ഷം നേടാം! അറിയാം പോസ്റ്റ് ഓഫീസ് ആർഡി നിക്ഷേപ സ്‌കീമുകള്‍
രാജ്യത്തെ ഇടത്തരം, മധ്യവർഗത്തിന്റെ സമ്പാദ്യ ശീലത്തിന്റെ ഭാഗമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ സ്‌കീമുകൾ. സുരക്ഷിത നിക്ഷേപത്തിനൊപ്പം ഉറപ്പുള്ള റിട്ടേണും നൽകാനുള്ള കഴിവാണ് സാധാരണക്കാർക്കിടയിൽ പോസ്റ്റ് ഓഫീസ് സ്‌കീമിനുള്ള ജനപ്രീതിക്ക് കാരണം. ഓരോരുത്തരുടെയും വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസരിച്ചുള്ള വ്യത്യസ്ത നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസിലുണ്ട്. ഇതിൽ 100 രൂപ മുതൽ നിക്ഷേപിച്ച് ലക്ഷങ്ങൾ നേടാൻ സാധിക്കുന്ന പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം മാസ വരുമാനക്കാർക്കിടയിൽ താരമാണ്. ജൂലായ്- സെപ്റ്റംബർ പാദത്തിൽ ആവർത്തന നിക്ഷേപത്തിന്റെ പലിശ നിരക്ക് വർധിപ്പിച്ചതോടെ നിക്ഷേപം കൂടുതൽ ആകർഷകമായി. 30 അടിസ്ഥാന നിരക്കാണ് ജൂലായ് മാസം ആദ്യം പലിശ നിരക്കിൽ വർധനവ് വരുത്തിയത്. 6.20 ശതമാനമായിരുന്ന പലിശ 6.50 ശതമാനമായി വർധിച്ചു. നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശ നിരക്ക് കാലാവധിയോളം തുടരും. ത്രൈമാസത്തിലാണ് പലിശ കോമ്പൗണ്ടിംഗ് ചെയ്യുന്നത്. ആർക്കൊക്കെ അക്കൗണ്ടെടുക്കാം പ്രായഭേദമില്ലാതെ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം ആരംഭിക്കാം. 10 വയസിൽ താഴെ പ്രായമുള്ള കുട്ടിയാണെങ്കിൽ രക്ഷിതാവിന് കുട്ടിയുടെ പേരിൽ…
Read More » -
India
അയോധ്യയിലും ക്രൂയിസ്, ഹൗസ് ബോട്ട് സൗകര്യങ്ങൾ ഏർപ്പെടുത്തി യോഗി സർക്കാർ
ലക്നൗ:അയോധ്യയിലും ക്രൂയിസ്, ഹൗസ് ബോട്ട് സൗകര്യങ്ങൾ ഏർപ്പെടുത്തി യോഗി സർക്കാർ.സരയൂവിലാണ് ക്രൂയിസ്, ഹൗസ് ബോട്ട് സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ആദ്യ ക്രൂയിസ് ഒക്ടോബറില്‍ യാത്രയാരംഭിക്കും. 2024 ജനുവരിയില്‍, രാംലല്ല മഹാക്ഷേത്രം ഭക്തര്‍ക്കായി തുറക്കുന്നതിനു മുൻപ് അത്യാധുനിക ആഡംബര ക്രൂയിസ് കപ്പലില്‍ അയോദ്ധ്യയിലെ സരയൂ നദിയില്‍ യാത്ര ചെയ്യാനുള്ള അവസരം തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ലഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദ്യത്തനാഥ് ഉറപ്പ് നൽകി. നവംബര്‍ ആദ്യവാരം നിശ്ചയിച്ചിരിക്കുന്ന ദീപോത്സവത്തിന് മുമ്ബ് ഹൗസ് ബോട്ട്, ക്രൂയിസ് എന്നിവ അയോദ്ധ്യയിലെത്തും. ദീപോത്സവ ദിനത്തില്‍ സരയൂ നദിയിലൂടെ ക്രൂയിസിലും ഹൗസ് ബോട്ടിലും ജലസവാരി സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ‘കനക്’ എന്ന പേരുള്ള ക്രൂയിസ് ബോട്ടും ‘പുഷ്പക്’ എന്ന ഹൗസ് ബോട്ടും ഇതിനായി നിര്‍മ്മിക്കുന്നുണ്ട്. ഇത് ഉടൻ സജ്ജമാകുമെന്നും അതിനാല്‍ നിരവധി വിനോദസഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും അവസരം ലഭിക്കുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. ‘ദീപോത്സവ’ദിനത്തില്‍ നദിയുടെ നടുവില്‍ വിസ്മയിപ്പിക്കുന്ന ക്രൂയിസ് ബോട്ടുകള്‍ കാണാനാകും. ജനുവരിയോടെ മറ്റ് രണ്ട് ക്രൂയിസും, ഹൗസ് ബോട്ടുകളും യാത്രയാരംഭിക്കുമെന്നും ഉത്തർപ്രദേശ്…
Read More » -
Kerala
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ആലപ്പുഴ:വെള്ളക്കെട്ട് രൂക്ഷമായ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും മിക്ക സ്ക്കൂളുകളിലും ക്യാമ്ബുകള്‍ പ്രവര്‍ത്തിച്ചു വരുന്നതിനാലും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗന്‍വാടികള്‍ക്കും ട്യൂഷന്‍ സെന്‍ററുകള്‍ക്കും അവധി ബാധകമാണ്.കൂടാതെ ആലപ്പുഴ ജില്ലയില്‍ ദുരികാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.അതേസമയം, മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റുമുണ്ടായിരിക്കില്ല എന്നും കലക്ടർ അറിയിച്ചു.
Read More »