മലപ്പുറം:അമരമ്ബലം കുതിരപ്പുഴയില്‍ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി.അനുശ്രീയുടെയും (12) അമ്മൂമ്മ സുശീലയുടെയും(55) മൃതദേഹങ്ങളാണ് കണ്ടെത്തിയത്.അഞ്ചു ദിവസത്തെ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഇവരെ കാണാതായതിന്റെ രണ്ടു കിലോമീറ്റര്‍ അകലെയായിരുന്നു മൃതദേഹങ്ങള്‍. പൂക്കോട്ടുംപാടം അമരമ്ബലം സ്വദേശികളായ കൊട്ടാടൻ സന്ധ്യ (32) മാതാവ് സുശീല (55) മക്കളായ അനുശ്രീ (12), അനുഷ (12) അരുണ്‍ (11) എന്നിവരാണ് പുഴയില്‍ ചാടിയത്. അനുഷയും അരുണും രക്ഷപ്പെട്ടു. രണ്ട് കിലോമീറ്റര്‍ താഴെ ചെറായി കടവില്‍ വള്ളിയില്‍ തൂങ്ങിപ്പിടിച്ച് സന്ധ്യയും രക്ഷപ്പെട്ടു.