IndiaNEWS

തൂപ്പുകാരൻ വായ്പയെടുത്ത് ഭാര്യയെ പഠിപ്പിച്ച് മജിസ്ട്രേറ്റാക്കി; മജിസ്ട്രേറ്റ് ആയതോടെ ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ !!

ത്തർപ്രദേശിൽ നിന്നുള്ള വാർത്തയാണ്.ദമ്ബതികളായ അലോക് മൗര്യയെയും ഭാര്യ ജ്യോതി മൗര്യയെയും കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
പഞ്ചായത്ത് ഓഫീസിലെ തൂപ്പുകാരനായ ഗ്രേഡ്-4 ജീവനക്കാരൻ അലോക് മൌര്യയും സബ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) ആയ ഭാര്യ ജ്യോതിയും തമ്മിലുള്ള വിവാഹമോചന കേസാണ് വാർത്ത.
നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.വിവാഹത്തിനു ശേഷവും പഠിക്കാൻ ആഗ്രഹിച്ച ജ്യോതിയ്ക്ക് പഠിക്കാനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുത്തത് ഭർത്താവായ അലോക് ആയിരുന്നു.ഇതിനുവേണ്ടി വായ്പ എടുക്കുക മാത്രമല്ല, ഒഴിവുസമയങ്ങളിൽ മറ്റു ജോലികൾക്കും അയാൾ പോയി.ഒടുവിൽ ഭാര്യ പഠിച്ച് മജിസ്ട്രേറ്റായി.അതോടെ തൂപ്പുകാരനായ ഭർത്താവിനെ മജിസ്ട്രേറ്റിന് വേണ്ടാതുമായി.
ഉത്തര്‍പ്രദേശിലെ പിസിഎസ് ഉദ്യോഗസ്ഥയാണ് ഇന്ന് ജ്യോതി മൌര്യ. അലോക് ആവട്ടെ ബറേലിയിലെ ഒരു പഞ്ചായത്തിലെ തൂപ്പുജോലിക്കാരനും.2020 വരെ ഇരുവരെയും ദാമ്ബത്യം പ്രശ്നങ്ങളില്ലാതെ പോയി.എന്നാല്‍, ജോലി ലഭിച്ച്‌ മജിസ്ട്രേറ്റായതോടെ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ് ജ്യോതി മൗര്യ.
വായ്പയെടുത്ത് പഠിപ്പിച്ച്‌ എസ്ഡിഎം ആക്കിയ ഭാര്യ തന്നെ വിട്ട് പോവുകയാണെന്ന് പറഞ്ഞ് അലോക് മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ കരഞ്ഞതോടെയാണ് വാർത്ത രാജ്യം മുഴുവൻ പരന്നത്.അലോകും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചുവെന്നാണ് വിവാഹമോചനത്തിന് കാരണമായി ജ്യോതി കോടതിയിൽ മൊഴി നൽകിയിരിക്കുന്നത്.

Back to top button
error: