കുമളി: മഴ ആസ്വദിക്കാൻ തേക്കടിയിലേക്ക് സഞ്ചാരികള്‍ എത്തുന്നു. വനത്തിലെ ഹോട്ടലുകളിലും പുറത്തുള്ള ഹോംസ്റ്റേ-റിസോര്‍ട്ടുകളിലുമാണ് ഇവര്‍ തങ്ങുന്നത്.
പൊതുവെ വിനോദസഞ്ചാരികളുടെ തിരക്ക് കുറവായതിനാല്‍ ബോട്ട് ടിക്കറ്റും മറ്റ് സൗകര്യവും വേഗത്തില്‍ ലഭിക്കുമെന്നതും മഴയത്ത് സഞ്ചാരികളെത്താൻ കാരണമായി.
തമിഴ്നാട് ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്നത്. ഇവര്‍ക്കൊപ്പം വിദേശ വിനോദ സഞ്ചാരികളും നീണ്ട ഇടവേളക്കുശേഷം തേക്കടിയിലെത്തുന്നുണ്ട്.ഇവരിൽ പലരും തേക്കടിയിലെ ആയുര്‍വേദ കേന്ദ്രങ്ങളിലും എത്തുന്നുണ്ട്.
മഴയെത്തുടര്‍ന്ന് തടാകത്തിലെ ജലനിരപ്പ് ഉയര്‍ന്നത് ബോട്ട് സവാരി കൂടുതല്‍ ആകര്‍ഷകമാക്കി. മഴയുടെ ഇടവേളകളിലെ വെയിലേല്‍ക്കാൻ പക്ഷികളും മൃഗങ്ങളും തടാകതീരത്ത് എത്തുന്നതും സഞ്ചാരികൾക്ക് കൗതുക കാഴ്ചയായി.