Month: July 2023
-
India
പ്രശസ്ത ശാസ്ത്രജ്ഞൻ കെ കസ്തൂരിരംഗനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ശ്രീലങ്കയിൽനിന്ന് ബെംഗളൂരുവിലെത്തിച്ചു
ബെംഗളൂരു: പ്രശസ്ത ശാസ്ത്രജ്ഞൻ കെ കസ്തൂരിരംഗനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലങ്കയിൽ വച്ചാണ് ഹൃദയാഘാതമുണ്ടായത്. അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം ബെംഗളൂരുവിൽ എത്തിക്കുകയായിരുന്നു. ബംഗളൂരുവിലെ നാരായണ ഹൃദയാലയത്തിലാണ് അദ്ദേഹത്തെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. കസ്തൂരിരംഗന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നാണ് നാരായണ ഹൃദയാലയത്തിലെ ഡോക്ടർമാർ വ്യക്തമാക്കിയത്. ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് 83-കാരനായ ഡോ. കസ്തൂരിരംഗൻ ശ്രീലങ്കയിൽ എത്തിയത്. പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ ദേവി ഷെട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നുണ്ടെന്ന് ആശുപത്രിയിൽ നിന്ന് വ്യക്തമാക്കി. കർണാടക സർക്കാർ എല്ലാ വിധ പിന്തുണയും നൽകുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.
Read More » -
LIFE
ഷൈൻ കേന്ദ്രകഥാപാത്രമായെത്തുന്ന ‘പമ്പരം’ 5 ഭാഷകളിൽ; ആകാംക്ഷയേറ്റുന്ന ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി
അഭിനയമികവുകൊണ്ട് തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളെയും പൂര്‍ണ്ണതയിലെത്തിക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. ക്യാരക്ടർ റോളുകളിലും വില്ലൻ വേഷങ്ങളിലും നായക കഥാപാത്രമായും നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് ഇതിനകം അദ്ദേഹം. ഷൈൻ കേന്ദ്രകഥാപാത്രമായെത്തുന്ന ‘പമ്പരം’ എന്ന ചിത്രം ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയുടെ ആകാംക്ഷയേറ്റുന്ന ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ടൈം ലൂപ്പോ മിസ്റ്ററി ത്രില്ലറോ സൈക്കോ ത്രില്ലറോ ആണ് ‘പമ്പര’മെന്ന സൂചന നൽകുന്നതാണ് ടൈറ്റിൽ ലുക്ക്. ഒരു വാനിന് സമീപം ആരെയോ രൂക്ഷമായി നോക്കിക്കൊണ്ട് ഷൈൻ ടോം നിൽക്കുന്നതാണ് ടൈറ്റിൽ ലുക്കിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം സിധിൻ നിര്‍വ്വഹിക്കുന്നു. തോമസ് കോക്കാട്, ആന്‍റണി ബിനോയ് എന്നിവരാണ് നിർമ്മാതാക്കള്‍. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ശ്രദ്ധേയ സിനിമകളായ അമരകാവ്യം, ഇരുധി സുട്രു, സാലാ കദൂസ്, നാച്ചിയാർ, വർമാ, സൂരറൈ പോട്ര്, വിസിത്തരൻ തുടങ്ങി ഒട്ടേറെ സിനിമകളുടെ എഡിറ്ററായ സതീഷ് സൂര്യ എഡിറ്റിംഗ് നിർവ്വഹിക്കുന്ന ആദ്യ മലയാള സിനിമയുമാണ് ‘പമ്പരം’. ഉത്തമവില്ലൻ,…
Read More » -
Kerala
സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരാള്‍ കൂടി മരിച്ചു
കണ്ണൂർ:സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരാള്‍ കൂടി മരിച്ചു.കണ്ണൂര്‍ വണ്ടമേട് സ്വദേശി സുരേന്ദ്രന്‍ ആണ് ഇന്നലെ മരിച്ചത്. ഇതോടെ ആറ് മാസത്തിനിടെ പേവിഷബാധയേറ്റുള്ള മരണം എട്ടായി.അതേസമയം തെരുവ് നായ ശല്യം കാരണം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കേണ്ടി വരുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്കാണ് ഇന്ന് അവധി നല്‍കിയത്. നിരവധി പേര്‍ക്ക് തെരുവ് നായകളുടെ ആക്രമണം ഉണ്ടായ സാഹചര്യത്തിലായിരുന്നു നടപടി. ഇന്നലെ വൈകിട്ട് മാത്രം പഞ്ചായത്തില്‍ അഞ്ചു പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read More » -
Crime
മദ്യലഹരിയിൽ ദമ്പതികൾ എടുത്തെറിഞ്ഞതിനെത്തുടര്‍ന്ന് പരുക്കേറ്റ ഒരു വയസ്സുകാരിയുടെ സംരക്ഷണം ഏറ്റെടുത്ത് കേരള സംസ്ഥാന ശിശുക്ഷേമ സമിതി
കൊല്ലം: മദ്യലഹരിയിൽ ദമ്പതികൾ എടുത്തെറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ ഒരു വയസ്സുകാരിയുടെ സംരക്ഷണം ഏറ്റെടുത്ത് കേരള സംസ്ഥാന ശിശുക്ഷേമ സമിതി. കൊല്ലത്ത് ചിന്നക്കട കുറവൻ പാലത്തെ വാടക വീട്ടിൽ താമസിക്കുന്ന തിരുനെൽവേലി സ്വദേശികളാണ് കുഞ്ഞിനെ മദ്യലഹരിയിൽ വലിച്ചറിഞ്ഞത്. കുട്ടി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിരുവനന്തപുരം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് കുട്ടിയുടെ സംരക്ഷണം സമിതി ഏറ്റെടുത്തത്. കുട്ടിയുടെ പരിചരണത്തിനായി സമിതിയിൽ നിന്നുള്ള അമ്മമാരെ ആശുപത്രിയിൽ എത്തിച്ചു. എസ് എ ടി ആശുപത്രിയിലെത്തിയ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി തീവ്രപരിചരണ വിഭാഗത്തിലെത്തി കുട്ടിയെ പരിചരിക്കുന്ന ഡോക്ടറുമായി സംസാരിച്ചു. കുട്ടിയുടെ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് വരുന്നതായും അപകട നില തരണം ചെയ്തതിനാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി അറിയിച്ചു എന്ന് അരുൺഗോപി പറഞ്ഞു. വലിച്ചെറിഞ്ഞ ആഘാതത്തിൽ തലയുടെ പുറക് വശത്തായിരുന്നു പൊട്ടൽ. മെഡിക്കൽ കോളേജിലെത്തിയപ്പോൾ കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നു. തിരുനെൽവേലി സ്വദേശികളായ…
Read More » -
Kerala
പാലക്കാട്ടെ സഞ്ചരിക്കുന്ന ബാർ ‘ഉടമ’ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് കോട്ടേക്കുളം പൊക്കലം ജംഗ്ഷനില്‍ നിന്ന് അനധികൃത മദ്യവില്പനക്കാരനെ എക്‌സൈസ് പിടികൂടി. കിഴക്കഞ്ചേരി കോരഞ്ചിറ സ്വദേശി അനില്‍കുമാര്‍ ആണ് അറസ്റ്റിലായത്. കിഴക്കഞ്ചേരി – കോട്ടേക്കുളം ഭാഗങ്ങളില്‍ ‘സഞ്ചരിക്കുന്ന ബാര്‍’ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതി വില്പനയ്ക്കായി സ്‌കൂട്ടറില്‍ കൊണ്ട് വന്ന ഏഴര ലിറ്ററിലധികം മദ്യവുമായി പിടിയിലായത്. ആലത്തൂര്‍ റേഞ്ച് എക്സൈസ് ഇൻസ്പെക്ടര്‍ ജയപ്രസാദ് പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ ഷാജി, സിഇഒമാരായ പ്രസാദ്, അശോക്, പത്മദാസ്, ബാബു, സുമേഷ് എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ന്യുസ്ദെൻ ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
Read More » -
Local
കായംകുളത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ചു
കായംകുളം: കുളത്തിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ചു. കായംകുളം കണ്ണമ്പള്ളി ഭാഗം അമ്പനാട്ട് പടിറ്റത്തിൽ സജീവിന്റെ മകൻ അഫ്സൽ (15) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 4 മണിയോട് കൂടിയായിരുന്നു സംഭവം. കായംകുളം മുഹിയദ്ധീൻ ജുമാമസ്ജിദിന് സമീപമുള്ള കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ അഫ്സൽ ആഴത്തിലേക്ക് മുങ്ങി പോവുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്ന് എത്തിയ അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി മൃതദേഹം കരക്കെത്തിച്ച് പ്രാഥമ ശിശ്രൂഷ നൽകിയ ശേഷം ആംബുലൻസിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കായംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Read More » -
Kerala
പുഴയില്‍ കുളിക്കാൻ ഇറങ്ങിയ യുവതിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി
തൃശൂർ:പുഴയില്‍ കുളിക്കാൻ ഇറങ്ങിയ യുവതിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി.അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. തൃശൂര്‍ മായന്നൂര്‍ തൃളക്കോട് ക്ഷേത്രത്തിന് സമീപത്തെ കടവില്‍വച്ചാണ് സംഭവം.ഇവര്‍ക്കുവേണ്ടി അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. അതേസമയം ഒറ്റപ്പാലം മായന്നൂര്‍ പാലത്തിനു താഴെ അജ്ഞത യുവതിയുടെ മൃതദേഹം കണ്ടെത്തി.പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ അന്യസംസ്ഥാന സ്ത്രീ ആണെന്ന് സ്ഥിരീകരിച്ചു. പുഴയിലൂടെ ഒഴുകി വന്ന മൃതദേഹം കണ്ട് രണ്ടുപേര്‍ ചേര്‍ന്ന് കരയില്‍ അടുപ്പിക്കുകയായിരുന്നു.
Read More » -
Kerala
പത്രപ്രവർത്തകൻ ജി.വിശാഖന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്ത പൊലീസ് നടപടി തെറ്റെന്ന് ഹൈക്കോടതി, പ്രതിയല്ലാത്തയാളെ ബുദ്ധിമുട്ടിക്കരുതെന്നു പൊലീസിന് നിർദേശം
മാധ്യമപ്രവർത്തകർ ജനാധിപത്യത്തിന്‍റെ നാലാം തൂണാണെന്ന് നിരീക്ഷിച്ച കേരള ഹൈക്കോടതി, നടപടികൾ പാലിക്കാതെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുതെന്ന് ഉത്തരവിട്ടു. മാധ്യമപ്രവര്‍ത്തകന്‍ ജി വിശാഖന്‍റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരായ ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. വിശാഖന്‍റെ ഫോണ്‍ ഉടൻ വിട്ടുനൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. കേസിൽ പ്രതിയല്ലാത്തയാളുടെ മൊബൈൽ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് ബെഞ്ച് ചോദിച്ചു. അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് മനസിലായേനേം. മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടു. കേസിൽ അന്വേഷണം നടത്താം, എന്നാൽ പ്രതി അല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാൻ എങ്ങനെ സാധിക്കും…? എല്ലാ മാധ്യമപ്രവർത്തകരുടെയും മൊബൈലുകൾ പിടിച്ചെടുക്കുമോ എന്നും കോടതി ചോദിച്ചു. കേസിലെ പ്രതിയെ പിടിക്കാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും അതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി വിധിയിൽ പറയുന്നു. കഴിഞ്ഞയാഴ്ച കെയുഡബ്ല്യുജെ പത്തനംതിട്ട ജില്ലാ എക്സിക്യൂടീവ് അംഗവും മംഗളം ദിനപത്രം ലേഖകനുമായ ജി വിശാഖന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ്…
Read More » -
Kerala
റെയില്‍വേ ഹെല്‍പ്പ് ഡെസ്‌കിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം
മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി എറണാകുളം കാക്കനാടുള്ള ജില്ലാ ശിശുസംരക്ഷണ ഓഫിസിന്റെ ജില്ലാ കോള്‍ സെന്ററിലേക്കും റെയില്‍വേ ഹെല്‍പ്പ് ഡെസ്‌കിലേക്കും കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. പ്രോജക്‌ട് കോര്‍ഡിനേറ്റര്‍ (ഒഴിവ് 1), കൗണ്‍സിലര്‍ (1), ചൈല്‍ഡ് ഹെല്‍പ്പ്‌ലൈൻ സൂപ്പര്‍വൈസര്‍ (3), കേസ് വര്‍ക്കര്‍ (3), റെയില്‍വേ ചൈല്‍ഡ് ഹെല്‍പ്പ് ഡെസ്‌കില്‍ ചൈല്‍ഡ് ഹെല്‍പ്പ്‌ലൈൻ സൂപ്പര്‍വൈസര്‍ (3), കേസ് വര്‍ക്കര്‍ (3) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. റെയില്‍വേ ഹെല്‍പ്പ്‌ലൈനിലെ ജോലി രാത്രി ഷിഫ്റ്റിലാണ്. അപേക്ഷാ ഫോം htttp://wcd.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ 0484-2959177, 9744318290 നമ്ബറുകളില്‍ ലഭിക്കും. അപേക്ഷ ജൂലൈ 18 ന് വൈകീട്ട് അഞ്ചിന് മുൻപായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെനില, A3 ബ്ലോക്ക്, സിവില്‍ സ്‌റ്റേഷൻ, കാക്കനാട് – 682030 എന്ന വിലാസത്തില്‍ ലഭിക്കണം.
Read More » -
LIFE
ലോകേഷ് കനകരാജിൻറെ വിജയ് പടം ലിയോയുടെ ചിത്രീകരണം പൂർത്തിയായി; ഒക്ടോബർ 19ന് തിയറ്ററുകളിൽ
ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ ദളപതി വിജയ് നായകനായെത്തുന്ന ലിയോയുടെ ചിത്രീകരണം പൂർത്തിയായി. സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 19ന് തിയറ്ററുകളിലേക്ക് എത്തും. ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര ചിത്രങ്ങൾ ഒരുക്കി കേരളത്തിലും നിരവധി ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രം കേരളത്തിലും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയിരുന്നു. ദളപതിയും ലോകേഷും ഒന്നിക്കുന്ന ലിയോ എന്ന ചിത്രത്തിന്മേൽ വമ്പൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്. ദളപതി വിജയിന് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. മികച്ച ചിത്രങ്ങൾ കേരളത്തിലെ പ്രേക്ഷകരിലേക്കെത്തിച്ച ഗോകുലം മൂവീസ് ആണ് ലിയോയുടെ കേരള ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. വിജയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ഫസ്റ്റ് ലുക്കിനും ഞാൻ റെഡി താ എന്ന ഗാനത്തിനും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ…
Read More »