Month: July 2023
-
Kerala
പല്ലികളെക്കൊണ്ടു പൊറുതി മുട്ടിയ വീട്ടമ്മമാർക്ക് ആശ്വാസ വാർത്ത…! പല്ലികളെ തുരത്താന്‍ ഏറ്റവും ഫലപ്രദമായ ഈ പൊടിക്കൈകള്‍ പ്രയോഗിക്കൂ
വീടിനുള്ളിലെ ഏറ്റവും വലിയ ശല്യക്കാരനാണ് പല്ലി. ഇതിനെ തുരത്താനുള്ള വഴിയറിയാതെ പൊറുതിമുട്ടുകയാണ് വീട്ടമ്മമാർ. മഴക്കാലമായാൽ വീടിനുള്ളില്‍ പ്രാണികളുടെയും പല്ലികളുടെയും ശല്യം രൂക്ഷമാണ്. നഗരമോ ഗ്രാമമോ ആകട്ടെ, എല്ലായിടത്തും ആളുകള്‍ ഈ പ്രശ്‌നം നേരിടുന്നു. വീടുകളില്‍ പല്ലി വരുന്നത് പതിവാണെങ്കിലും മഴക്കാലത്ത് ഇവയുടെ ശല്യം ഇരട്ടിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, വീടിന്റെ പരിസരം നല്ലതും വൃത്തിയുള്ളതുമായി നിലനിര്‍ത്താനായി പല്ലിയെ വീട്ടില്‍ നിന്ന് നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. അതിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ പരിചയപ്പെടാം. എന്തുകൊണ്ട് പല്ലി വരുന്നു? ചെറുപ്രാണികളുടെ സാന്നിധ്യം പല്ലികളെ ആകര്‍ഷിക്കും. ഇവയെ ഭക്ഷിക്കാനാണ് പ്രധാനമായും പല്ലികളെത്തുന്നത്. വൃത്തിഹീനമായ അടുക്കള, കഴുകാത്ത പാത്രങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഇവയൊക്കെ ഉറുമ്പുകളടക്കമുള്ള ചെറുപ്രാണികളെ ആകര്‍ഷിക്കും. ചെറുപ്രാണികളെ തിന്നാല്‍ പല്ലിയും എത്തും. അതിനാല്‍ പല്ലി വരാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കൃത്യമായി വൃത്തിയാക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. കുരുമുളക് സ്‌പ്രേ കുരുമുളക് സ്‌പ്രേ വീട്ടില്‍ നിന്ന് പല്ലികളെ അകറ്റാനുള്ള മികച്ച മാര്‍ഗമാണ്. നിങ്ങള്‍ക്ക് വീട്ടില്‍…
Read More » -
Kerala
ഇന്ത്യ വേദിയാവുന്ന ഐസിസി ഏകദിന ലോകകപ്പിന്‍റെ ട്രോഫി കേരളത്തിലെത്തി
തിരുവനന്തപുരം: ഇന്ത്യ വേദിയാവുന്ന ഐസിസി ഏകദിന ലോകകപ്പിന്‍റെ ട്രോഫി കേരളത്തിലെത്തി. തിരുവനന്തപുരം മുക്കോലക്കല്‍ സെന്‍റ് തോമസ് സ്‌കൂളില്‍ ആവേശകരമായ സ്വീകരണം ട്രോഫിക്ക് നല്‍കി. ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ ലോകകപ്പ് ട്രോഫി നേരില്‍ക്കണ്ടു. വലിയ ആഘോഷ പരിപാടികളോടെയാണ് സ്കൂൾ ട്രോഫിയെ വരവേറ്റത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയാവുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പുറമെ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിന് മുന്നോടിയായി എല്ലാ സ്റ്റേഡിയങ്ങളിലും അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സന്നാഹമത്സരങ്ങള്‍ക്ക് വേദിയാവും.
Read More » -
Kerala
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്;ജില്ല തിരിച്ചുള്ള അലർട്ടുകൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ്. ഇത് പ്രകാരം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അലർട്ടുകൾ ഇങ്ങനെ: . 10-07-2023: എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് 11-07-2023: ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് 12-07-2023: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് 13-07-2023: തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് 14-07-2023: ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് മഞ്ഞ (Yellow) അലര്‍ട്ടുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
Read More » -
Kerala
വോഡഫോൺ ഐഡിയ സിമ്മുകൾ തനിയെ കട്ടാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വോഡഫോൺ ഐഡിയ സിമ്മുകൾ ഒന്നിന് പിറകെ ഒന്നായി കട്ടാകുന്നു.കണക്ഷൻ നഷ്ടപ്പെട്ടവരോട് 5ജിയിലേക്ക് മാറ്റുന്നതിന് വേണ്ടിയെന്നാണ് കമ്പനിയുടെ വിശദീകരണം. ഉപയോക്താക്കളോട് ഡ്യൂപ്ലിക്കേറ്റ് സിം എടുക്കാനാണ് നിലവിൽ കമ്പനി അധികൃതർ നൽകുന്ന നിർദേശം.കഴിഞ്ഞ ഒരു വർഷത്തിനിടെ ഒന്നര ലക്ഷത്തിലേറെ ആളുകളാണ് സംസ്ഥാനത്ത് വോഡഫോൺ ഐഡിയ കണക്ഷനുകൾ ഉപേക്ഷിച്ചത്.അതിന് പിന്നാലെയാണ് ഇപ്പോൾ കണക്ഷനുകൾ തനിയെ കട്ടാകുന്നത്.
Read More » -
Kerala
കൂടുതൽ സർവീസുമായി കൊച്ചി മെട്രോ;ഓരോ ഏഴ് മിനിറ്റിലും സര്‍വീസ് നടത്തും
കൊച്ചി: തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ സർവീസുകളുടെ എണ്ണം കൂട്ടുന്നു.ഓരോ ഏഴ് മിനിറ്റിലും ട്രെയിനുകള്‍ ഇനി സര്‍വീസ് നടത്തും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെതാണ് തീരുമാനം. കഴിഞ്ഞ കുറേ മാസങ്ങളായി കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ജൂണിലെ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 82,024 ആയിരുന്നു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെതാണ് തീരുമാനം. കഴിഞ്ഞ കുറേ മാസങ്ങളായി കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ജൂണിലെ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 82,024 ആയിരുന്നു. തിരക്കുള്ള സമയങ്ങളില്‍ ട്രെയിനുകളുടെ ഇടവേള എട്ട് മിനിറ്റില്‍ നിന്ന് ഏഴ് മിനിറ്റായാണ് കുറയ്ക്കുന്നത്. തിരക്കില്ലാത്ത സമയങ്ങളില്‍, എട്ട് മിനിറ്റും മുപ്പത് സെക്കന്‍ഡും എന്നതിന് പകരം ഓരോ എട്ട് മിനിറ്റിലും ട്രെയിനുകള്‍ സര്‍വീസ് നടത്തും.
Read More » -
Kerala
എഞ്ചിൻ തകരാർ; വഴിയിൽ കുടുങ്ങി വന്ദേഭാരത്
കണ്ണൂർ:എഞ്ചിൻ തകരാറിനെ തുടർന്ന് കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ വഴിയിൽ കുടുങ്ങി. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസാണ് തകരാറിലായത്. ഒരു മണിക്കൂറിലേറെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പിടിച്ചിട്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പിന്നീട് ഇവിടെ നിന്ന് പുറപ്പെട്ടെങ്കിലും അധികം വൈകാതെ വീണ്ടും പിടിച്ചിട്ടു.എഞ്ചിൻ തകരാറാണ് ട്രെയിൻ വഴിയില്‍ കുടുങ്ങാൻ കാരണം. കംപ്രസര്‍ തകരാറിനെ തുടര്‍ന്ന് ട്രെയിനിന്റെ എഞ്ചിൻ ഓഫായി.എസി പ്രവര്‍ത്തിക്കാതെ വന്നതോടെ ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാരും ബുദ്ധിമുട്ടി.എഞ്ചിൻ പ്രവർത്തനരഹിതമായതോടെ ഓട്ടോമാറ്റിക് ഡോറുകളും തുറക്കാൻ പറ്റാതെയായി.തുടര്‍ന്ന് തകരാര്‍ പരിഹരിച്ച് ട്രെയിൻ സര്‍വീസ് പുനരാരംഭിക്കുകയായിരുന്നു.
Read More » -
NEWS
ട്രാവൽ ഏജന്റിന്റെ വഞ്ചനക്കിരയായി സൗദി മരുഭൂമിയിൽ ദുരിത ജീവിതം നയിക്കേണ്ടിവന്ന തമിഴ് യുവാവിന് രക്ഷകനായി മലയാളി സാമൂഹികപ്രവർത്തകൻ
റിയാദ്: ട്രാവൽ ഏജന്റിന്റെ വഞ്ചനക്കിരയായി സൗദി മരുഭൂമിയിൽ ദുരിത ജീവിതം നയിക്കേണ്ടിവന്ന തമിഴ് യുവാവിനെ മലയാളി സാമൂഹികപ്രവർത്തകർ രക്ഷപ്പെടുത്തി. റിയാദിൽനിന്ന് 550 കിലോമീറ്ററകലെ അജ്ഫർ എന്ന സ്ഥലത്തെ മരുഭൂമിയിൽ ഒട്ടകങ്ങളോടൊപ്പം ഇടയജീവിതം നയിച്ച മണിയാണ് നാടണഞ്ഞത്. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിെൻറ നേതൃത്വത്തിൽ ഒരു പറ്റം മനുഷ്യസ്നേഹികൾ നടത്തിയ ദിവസങ്ങൾ നീണ്ട കഠിനപരിശ്രമമാണ് യുവാവിന് രക്ഷയായത്. ഇങ്ങനെയൊരാൾ ദുരിതത്തിലാണെന്ന് അറിഞ്ഞെങ്കിലും എവിടെയാണെന്ന് കണ്ടെത്താൻ കഴിയാതെ ആദ്യം സാമൂഹികപ്രവർത്തകർ ഏറെ പ്രയാസപ്പെട്ടു. മണിയുടെ അമ്മാവനെയും കൂട്ടി കെ.എം.സി.സി പ്രവർത്തകർ മരുഭൂമിയിലൂടെ നൂറുകണക്കിന് കിലോമീറ്റർ താണ്ടി നടത്തിയ അന്വേഷണത്തിനൊടുവിൽ ഒരു സുഡാനി ഇടയെൻറ കൂടെ ഒരുകൂട്ടം ഒട്ടകങ്ങൾക്കൊപ്പം ജോലി ചെയ്യുന്നയാളായി മണിയെ കണ്ടെത്തുകയായിരുന്നു. മരുഭൂമിയിൽ കാണുന്നവരോടെല്ലാം ഈ യുവാവിനെ കുറിച്ച് അന്വേഷിച്ച് നീങ്ങുന്നതിനിടയിൽ സുഡാനിയെ കണ്ടുമുട്ടുകയായിരുന്നു. അയാളുടെ കൂടെ ഇന്ത്യക്കാരൻ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് താമസസ്ഥലത്ത് ചെന്നപ്പോൾ ജനലിലൂടെ ഒരാൾ അവരെ നോക്കി കൈ കാണിച്ചു.…
Read More » -
Kerala
മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കുമെന്ന് ഭീഷണി മുഴക്കാൻ പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് ആരാണ് ധൈര്യം കൊടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
തിരുവനന്തപുരം: മാധ്യമങ്ങൾകകെതിരായ പിവി അൻവർ എംഎൽഎയുടെ ഭീഷണിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്.മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു.അൻവർ പറയുന്നത് അനുസരിച്ച് പോലീസ് പോകുന്നു.അൻവറിന് വെല്ലുവിളിക്കാൻ ആരാണ് ധൈര്യം കൊടുക്കുന്നത്.മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കാൻ എംഎൽഎ നേതൃത്വം നൽകുന്നു.പിന്നാലെ സൈബർ ആക്രമണം നടക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏകസിവില്‍കോഡില്‍ സിപിഎമ്മുമായി ചേർന്നു ഒരു പരിപാടിയും ഇല്ല.സിപിഎം ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണ്.യുഡിഎഫ് എല്ലാ ജില്ലകളിലും ബഹുസ്വരതാ സംഗമം നടത്തും. ഇടതുമുന്നണിയിലെ ഘടകകക്ഷികളേയും പരിപാടിയിലേക്ക് ക്ഷണിക്കില്ല.സിപിഎമ്മിനെ വിളിക്കാതെ മറ്റുള്ളവരെ വിളിക്കുന്നതിലേ അനൗചിത്യം കൊണ്ടാണിത്. സമസ്ത മുജാഹിദ് വിഭാഗങ്ങൾ സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതിൽ ആശങ്ക ഇല്ല.മത സംഘടനകളോട് പോകേണ്ട എന്ന് പറയാൻ ഞങ്ങൾ ആളല്ല.ശരി അത്തിലും.ഏക സിവിൽ കോഡിലും മുൻ നിലപാട് തിരുത്തിയോ എന്ന് സിപിഎം വ്യക്തമാക്കണം.ഏക സിവിൽ കോഡ് വേണ്ട എന്ന് തന്നെയാണ് കോൺഗ്രസ് നിലപാട്.സിപിഎം സെമനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗിന് അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Health
മഴക്കാലമാണ് ജാഗ്രത പാലിക്കാം; മലിനജലത്തിലൂടെ പകരുന്ന മൂന്ന് രോഗങ്ങൾ, എങ്ങനെ പ്രതിരോധിക്കാം?
ശക്തമായ മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് പനി കേസുകൾ കുത്തനെ കൂടിയ സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് പലയിടങ്ങിലും മഴ കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുമ്പോൾ ഈ അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്ത് മഴയ്ക്ക് ചെറിയൊരു ശമനം നേരിടുന്നുണ്ട്. എങ്കിലും പനി കേസുകളിലോ പകർച്ചവ്യാധികളിലോ കുറവ് വന്നിട്ടില്ല. മഴക്കാലമാകുമ്പോൾ പൊതുവെ തന്നെ പനി, ജലദോഷം, ചുമ പോലുള്ള അണുബാധകൾ വൈറൽ പനി, ബാക്ടീരിയൽ ബാധകൾ, ഫംഗൽ ബാധകളെല്ലാം കൂടാറുണ്ട്. നനവും ഈർപ്പവും ശുചിത്വമില്ലായ്മയുമെല്ലാം ഇവയ്ക്ക് കാരണമായി വരുന്നതാണ്. ഇക്കൂട്ടത്തിൽ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളെ കുറിച്ചും നമ്മൾ മനസിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് നിലവിലെ സാഹചര്യത്തിൽ. വെള്ളത്തിലൂടെ പകരുന്നത് എന്ന് പറയുമ്പോൾ മലിനജലം തന്നെയാണ് വില്ലനായി വരുന്നത്. മഴക്കാലത്ത് വെള്ളം സുലഭമായിരിക്കുമെങ്കിലും മലിനീകരണവും അതിന് അനുസരിച്ച് കൂടുതലായിരിക്കും. പല തരത്തിലുള്ള രോഗങ്ങൾ പരത്താൻ കഴിവുള്ള രോഗകാരികൾക്ക് വളരാനും പെറ്റുപെരുകാനുമെല്ലാം അനുകൂലമായ അന്തരീക്ഷം. വർഷത്തിൽ മറ്റൊരിക്കലും ഇത്രയും വലിയ തോതിൽ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ പടരില്ലെന്നതും ഓർക്കേണ്ട കാര്യമാണ്. പ്രധാനമായും ഇത്തരത്തിൽ മലിനജലത്തിലൂടെ…
Read More » -
Kerala
പാലക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു; വരൻ ഗുരുതരാവസ്ഥയിൽ
പാലക്കാട്: നാടിനെ കണ്ണീരിലാഴ്ത്തി നവവധുവിന്റെ മരണം. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നവവധു മരിച്ചത്. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്റെ പരുക്ക് ഗുരുതമാണ്. ജൂൺ 4ാം തീയതി ആയിരുന്നു ഇവരുടെ വിവാഹം. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുവെച്ചു തന്നെ അനീഷ മരിച്ചു.
Read More »