KeralaNEWS

പുഴയില്‍ കുളിക്കാൻ ഇറങ്ങിയ യുവതിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി

തൃശൂർ:പുഴയില്‍ കുളിക്കാൻ ഇറങ്ങിയ യുവതിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി.അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.

തൃശൂര്‍ മായന്നൂര്‍ തൃളക്കോട് ക്ഷേത്രത്തിന് സമീപത്തെ കടവില്‍വച്ചാണ് സംഭവം.ഇവര്‍ക്കുവേണ്ടി അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.

അതേസമയം ഒറ്റപ്പാലം മായന്നൂര്‍ പാലത്തിനു താഴെ അജ്ഞത യുവതിയുടെ മൃതദേഹം കണ്ടെത്തി.പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ അന്യസംസ്ഥാന സ്ത്രീ ആണെന്ന് സ്ഥിരീകരിച്ചു.

 

പുഴയിലൂടെ ഒഴുകി വന്ന മൃതദേഹം കണ്ട് രണ്ടുപേര്‍ ചേര്‍ന്ന് കരയില്‍ അടുപ്പിക്കുകയായിരുന്നു.

Back to top button
error: