കണ്ണൂർ:സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരാള്‍ കൂടി മരിച്ചു.കണ്ണൂര്‍ വണ്ടമേട് സ്വദേശി സുരേന്ദ്രന് ആണ് ഇന്നലെ മരിച്ചത്.
ഇതോടെ ആറ് മാസത്തിനിടെ പേവിഷബാധയേറ്റുള്ള മരണം എട്ടായി.അതേസമയം തെരുവ് നായ ശല്യം കാരണം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കേണ്ടി വരുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ സ്കൂളുകള്‍ക്കാണ് ഇന്ന് അവധി നല്‍കിയത്.
നിരവധി പേര്‍ക്ക് തെരുവ് നായകളുടെ ആക്രമണം ഉണ്ടായ സാഹചര്യത്തിലായിരുന്നു നടപടി. ഇന്നലെ വൈകിട്ട് മാത്രം പഞ്ചായത്തില്‍ അഞ്ചു പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.