മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി എറണാകുളം കാക്കനാടുള്ള ജില്ലാ ശിശുസംരക്ഷണ ഓഫിസിന്റെ ജില്ലാ കോള്‍ സെന്ററിലേക്കും റെയില്‍വേ ഹെല്‍പ്പ് ഡെസ്‌കിലേക്കും കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.
പ്രോജക്‌ട് കോര്‍ഡിനേറ്റര്‍ (ഒഴിവ് 1), കൗണ്‍സിലര്‍ (1), ചൈല്‍ഡ് ഹെല്‍പ്പ്‌ലൈൻ സൂപ്പര്‍വൈസര്‍ (3), കേസ് വര്‍ക്കര്‍ (3), റെയില്‍വേ ചൈല്‍ഡ് ഹെല്‍പ്പ് ഡെസ്‌കില്‍ ചൈല്‍ഡ് ഹെല്‍പ്പ്‌ലൈൻ സൂപ്പര്‍വൈസര്‍ (3), കേസ് വര്‍ക്കര്‍ (3) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
റെയില്‍വേ ഹെല്‍പ്പ്‌ലൈനിലെ ജോലി രാത്രി ഷിഫ്റ്റിലാണ്. അപേക്ഷാ ഫോം htttp://wcd.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ 0484-2959177, 9744318290 നമ്ബറുകളില്‍ ലഭിക്കും. അപേക്ഷ ജൂലൈ 18 ന് വൈകീട്ട് അഞ്ചിന് മുൻപായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെനില, A3 ബ്ലോക്ക്, സിവില്‍ സ്‌റ്റേഷൻ, കാക്കനാട് – 682030 എന്ന വിലാസത്തില്‍ ലഭിക്കണം.