Month: July 2023

  • India

    കേന്ദ്ര സായുധ പോലീസ് സേനകളില്‍ 1714 ഒഴിവുകൾ; ഡൽഹി പോലീസില്‍ 162  

    കേന്ദ്ര സായുധ പോലീസ് സേനകളിലും (സി.എ.പി.എഫ്.) ഡല്‍ഹി പോലീസിലും ഒഴിവുകള്‍. സായുധ പോലീസ് സേനകളില്‍ 1714, ഡല്‍ഹി പോലീസില്‍ 162 എന്നിങ്ങനെയാണ് ഒഴിവുകള്‍. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.അപേക്ഷ ഓണ്‍ലൈനായി ഓഗസ്റ്റ് 15 വരെ നല്‍കാം. തിരുവനന്തപുരം കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍ എന്നിങ്ങനെ കേരളത്തില്‍ അഞ്ച് പരീക്ഷാകേന്ദ്രങ്ങളുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിന് www.ssc.nic.in സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 15 രാത്രി 11 മണി. അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ ഓഗസ്റ്റ് 16 മുതല്‍ ഓഗസ്റ്റ് 17 രാത്രി 11 വരെ സമയം അനുവദിക്കും. തെറ്റ് തിരുത്തുന്നതിന് പ്രത്യേക ഫീസുണ്ട്.

    Read More »
  • India

    കേരളത്തില്‍ എന്‍ ഡി എയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ഇന്ത്യ ടി വി-സി എന്‍ എക്സ് അഭിപ്രായ സര്‍വെ

    ന്യൂഡൽഹി:കേരളത്തില്‍ എന്‍ ഡി എയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ഇന്ത്യ ടി വി-സി എന്‍ എക്സ് അഭിപ്രായ സര്‍വെ. സംസ്ഥാനത്ത് ആകെ ഉള്ള 20 സീറ്റും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ തൂത്തുവാരും എന്നാണ് അഭിപ്രായ സര്‍വേയില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം സി പി എമ്മും കോണ്‍ഗ്രസും നേരിട്ട് മത്സരിക്കുന്ന സംസ്ഥാനമായതിനാല്‍ കേരളത്തില്‍ ‘ഇന്ത്യ’യുടെ ബാനറില്‍ അല്ല പ്രതിപക്ഷ കക്ഷികള്‍ മത്സരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റും കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫാണ് നേടിയത്. ഒരിടത്ത് മാത്രമാണ് സി പി എം നയിക്കുന്ന എല്‍ ഡി എഫിന് ജയിക്കാനായത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ആകെയുള്ള 140 സീറ്റില്‍ 99 ഉം നേടി ചരിത്രപരമായ തിരിച്ചുവരവാണ് നടത്തിയത്. എന്നാല്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ നില മെച്ചപ്പെടുത്താം എന്നല്ലാതെ കാര്യമായ നേട്ടം ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ എല്‍ ഡി എഫിന് ലഭിക്കില്ല…

    Read More »
  • Kerala

    കൊച്ചമ്മമാരുടെ കാമദാഹം തീർക്കാൻ കേരളത്തിലും പുരുഷ വേശ്യമാർ

    കൊച്ചി: ജീവിതത്തിൽ മറ്റൊരു ആശ്രയവും ഇല്ലാതാകുമ്പോൾ വേശ്യാവൃത്തിയിലേക്ക് ഇറങ്ങുന്ന നിരവധി സ്ത്രീകൾ നമ്മുടെ ഇടയിലുണ്ട്..പണത്തിനുവേണ്ടി മനസ്സില്ലാമനസ്സോടെ ഈ രംഗത്തേക്ക് കടന്നു വരുന്നവരും പൂർണ്ണ സമ്മതത്തോടെ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവരും ഇവിടെയെന്നല്ല എല്ലായിടത്തും എല്ലാക്കാലത്തുമുണ്ട്. എന്നാൽ ഇന്ന് പുരുഷന്മാരും ഈ മേഖല പതിയെ കൈയ്യടക്കിക്കഴിഞ്ഞിട്ടുണ്ട്‌.പണത്തിനുവേണ്ടിയാണ് അവരും ഈ തൊഴിലിലേക്ക്‌ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.ശാരീരികമായി ബന്ധപ്പെടാൻ താല്പര്യമുള്ള സ്ത്രീകൾ ഇത്തരം പുരുഷന്മാരെ ബന്ധപ്പെടുകയും കാര്യം സാധിക്കും ചെയ്യുന്നു.ചില പുരുഷന്മാർ ഈ ജോലി പാർട്ട്റ്റൈമായി ചെയ്യുമ്പോൾ മറ്റുചിലർ മുഴുവൻ സമയവും ഈ രംഗത്ത് തന്നെയുണ്ട്. സ്ത്രീകൾക്ക് ലൈംഗികസുഖം നൽകി പണം സമ്പാദിക്കുന്ന ഇത്തരം പുരുഷ വേശ്യകൾ ഇന്ന് നമ്മുടെ കൊച്ചിയിലും കോഴിക്കോട്ടും വരെയുണ്ടെന്നാണ് യാഥാർത്ഥ്യം.പുരുഷ വേശ്യാവൃത്തി കേരളത്തിൽ സജീവമാകാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ ഒന്നുമല്ല..മെയിൽ എസ്കോർട്ട് എന്നു വിളിക്കുന്ന ആഗോള സെക്സ് വാണിഭത്തിന്റെ കേരളത്തിലേ ഏറ്റവും വലിയ കേന്ദ്രങ്ങൾ കോവളവും കൊച്ചിയും കോഴിക്കോടുമാണെന്നാണ് വിവരം‌. നക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഈ വ്യവസായത്തിന്‌ മലയാളത്തിലുള്ള വിളിപേർ ‘കൂത്താടി’ എന്നാണ്‌. കൂത്താടികളായ…

    Read More »
  • Kerala

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം;യുവതി അടക്കം മൂന്നു പേർ അറസ്റ്റിൽ

    കൊച്ചി:ലേഡീസ്‌ ഹോസ്‌റ്റലില്‍ പേയിങ്‌ ഗസ്‌റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളെയും ഒത്താശ ചെയ്‌തുകൊടുത്ത ഹോസ്‌റ്റല്‍ നടത്തിപ്പുകാരിയെയും കടവന്ത്ര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പത്തനംതിട്ട റാന്നി മുക്കാലുമണ്‍ കാരിക്കുളം പട്ടായില്‍ വീട്ടില്‍ ആദര്‍ശ്‌(19), ആലപ്പുഴ വള്ളിക്കുന്നം കലവറശേരി വീട്ടില്‍ സുല്‍ത്താന(33), പത്തനംതിട്ട വടശ്ശേരിക്കര മേപ്പുറത്ത്‌ വീട്ടില്‍ സ്‌റ്റെഫിന്‍(19) എന്നിവരെയാണ്‌ പത്തനംതിട്ടയില്‍നിന്നു പിടികൂടിയത്‌. ഇവര്‍ക്ക്‌ ലഹരി മാഹിയ ബന്ധമുണ്ടോ എന്ന വിവരവും പോലീസ്‌ അന്വേഷിച്ചുവരുന്നു. കൊച്ചിയില്‍ പഠനസംബന്ധമായി ലേഡീസ്‌ ഹോസ്‌റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ ഹോസ്‌റ്റല്‍ നടത്തിപ്പുകാര്‍ ലഹരിമരുന്നു മാഫിയയുടെ ഒത്താശയോടെ ചൂഷണംചെയ്യുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഇന്‍സ്‌പെക്‌ടര്‍ സിബി ടോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ പിടിയിലായത്‌.

    Read More »
  • Kerala

    5 ദിവസം മുൻപ് വിവാഹിതരായ നവദമ്പതികളെ ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായി

       തിരുവനന്തപുരത്തെ പള്ളിക്കല്‍ ഗ്രാമം ഹൃദയംപൊട്ടി വിലപിക്കുകയാണ്.  ഫോട്ടോ എടുക്കുന്നതിനിടെ പാറപ്പുറത്തു നിന്ന്  കാല്‍വഴുതി പുഴയില്‍ വീണ് കാണാതായി നവദമ്പതികൾക്കായി രാത്രിമുഴുവൻ  തെരയുകയായിരുന്നു നാട്ടുകാർ. ബന്ധു വീട്ടില്‍ വിരുന്നിനെത്തിയ കടയ്ക്കല്‍ കുമ്മിള്‍ സ്വദേശി സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരാണ് പുഴയില്‍ വീണത്. പൊലീസും ഫയര്‍ഫോഴ്‌സും നീന്തല്‍ വിദഗ്ദരും സ്ഥലത്തെത്തി തെരച്ചില്‍ തുടരുകയാണ്. അഞ്ചു ദിവസം മുമ്പായിരുന്നു സിദ്ദിഖിന്റെയും നൗഫിയുടെയും വിവാഹം. പള്ളിക്കലുള്ള ബന്ധുവായ അന്‍സിലിന്റെ വീട്ടില്‍ വിരുന്നിന് എത്തിയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കള്‍ക്കൊപ്പം പുഴവക്കിലെത്തിയ സിദ്ദിഖും നൗഫിയും പാറക്കൂട്ടം നിറഞ്ഞ ഭാഗത്തുനിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഇതിനിടെ നവദമ്പതികളും അന്‍സിലും കാല്‍വഴുതി പുഴയിലേക്കു വീണു. അന്‍സിലിനെ സമീപത്തു നിന്ന ബന്ധുക്കൾ രക്ഷപെടുത്തി. പക്ഷേ സിദ്ദിഖിനെയും നൗഫിയെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബന്ധുക്കളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇവരെ കണ്ടെത്താനായി പൊലീസിനും ഫയര്‍ഫോഴ്‌സിനും ഒപ്പം നാടുമുഴുവൻ ഉറക്കമിളച്ച് രംഗത്തുണ്ട്.

    Read More »
  • Fiction

    കണ്ണീരിനെ പുഞ്ചിരിയാക്കി മാറ്റൂ, ജീവിതം എന്നും പ്രസാദാത്മകമായി തീരും

    വെളിച്ചം    ഒരിക്കല്‍ ഭൂമിയിലൂടെ യാത്രചെയ്യവേ നാരദന്‍, വശ്രുതന്‍ എന്ന മുനി ഉഗ്രതപസ്സ് ചെയ്യുന്നത് കണ്ടു.  അദ്ദേഹത്തിന്റെ തപസ്സിന്റെ ലക്ഷ്യം മുക്തി ലഭിക്കുക എന്നതാണ്. ആ ഭൗതിക ദേഹം വള്ളിപ്പടര്‍പ്പുകളാല്‍ വലയം ചെയ്തിരിക്കുന്നു.  ചുറ്റും ചിതല്‍പ്പുറ്റ് വളര്‍ന്നിട്ടിമുണ്ട്. നാരദന്റെ സാന്നിധ്യം മഹര്‍ഷി അന്തര്‍ നേത്രംകൊണ്ട് തിരിച്ചറിഞ്ഞു.  അദ്ദേഹം ചോദിച്ചു: “നാരദ മഹര്‍ഷേ, എനിക്ക് എന്നാണ് മുക്തി ലഭിക്കുക എന്ന് ഭഗവാനോട് ചോദിക്കാമോ?” നാരദന്‍ സമ്മതിച്ചു. യാത്ര തുടരുന്നതിനിടയില്‍ ശ്രുതകീര്‍ത്തി എന്നയാളെയും നാരദന്‍ കണ്ടുമുട്ടി.  അദ്ദേഹം സ്വന്തം ദിനകൃത്യങ്ങള്‍ ചെയ്യുന്നതിനിടയ്ക്ക് ഈശ്വരസ്തുതികള്‍ ആലപിക്കുന്നുണ്ട്. നാരദനെ കണ്ടപ്പോള്‍ ശ്രുതകീര്‍ത്തി ചോദിച്ചു: “ഈശ്വരനോട് അങ്ങ് ചോദിക്കാമോ എനിക്കെപ്പോള്‍ മോക്ഷം കിട്ടുമെന്ന്?”   ചോദിക്കാമെന്ന് സമ്മതിച്ച് നാരദന്‍ നടന്നുമറഞ്ഞു. കാലം കഴിഞ്ഞു.  നാരദന്‍ വശ്രുതന് അടുത്തെത്തി. നിങ്ങള്‍ക്ക് നാലു ജന്മം കൂടി തപസ്സ് ചെയ്താല്‍ മോക്ഷം ലഭിക്കുമെന്ന് ഭഗവാന്‍ പറഞ്ഞതായി നാരദന്‍ പറഞ്ഞു. ‘കഷ്ടം, നാലു ജനന്മമോ…’ വശ്രുതന് ദുഖവും കോപവും വന്നു. നാരദന്‍ ശ്രുതകീര്‍ത്തിയുടെ അടുത്തെത്തി.…

    Read More »
  • Kerala

    കെ റെയിലുമായി തത്കാലം മുന്നോട്ടില്ല, പക്ഷേ ഒരുകാലത്ത് അംഗീകരിക്കേണ്ടി വരുമെന്നും മാധ്യമങ്ങള്‍ പച്ചക്കള്ളം പറയുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ

    വന്ദേഭാരത് എക്സ്പ്രസ് കേരളത്തിന് അനുവദിച്ചപ്പോഴുള്ള പ്രതികരണം കാണിക്കുന്നത് വേഗമുള്ള റെയിൽ സഞ്ചാരം കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നു എന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി തങ്ങൾ മാത്രം തീരുമാനിച്ചാൽ നടപ്പാക്കാൻ കഴിയില്ല. കേന്ദ്രസർക്കാർ അതിന് അനുകൂലമായി ഇപ്പോൾ പ്രതികരിക്കുന്നില്ല. ഒരുകാലം ഇതിന് അംഗീകാരം തരേണ്ടതായി വരുമെന്ന്  അദ്ദേഹം പറഞ്ഞു ‘കെ റെയിലിനെ നഖശിഖാന്തം എടുത്തവര്‍ വന്ദേഭാരത് വന്നപ്പോള്‍ കണ്ടകാര്യമെന്താണ്? ജനങ്ങളുടെ മനസാണത് കാണിക്കുന്നത്. വേഗമുള്ള റെയില്‍ സഞ്ചാരം കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് വന്ദേഭാരത് വന്നപ്പോള്‍ നാം കണ്ടത്. ഞങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ നടപ്പാക്കാന്‍ കഴിയില്ല. റെയില്‍വേയുടെ കാര്യം കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ നടത്താന്‍ കഴിയുകയുള്ളൂ. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അതിന് അനുകൂലമായി പ്രതികരിക്കുന്നില്ല.  കേരളത്തിന് മാത്രമായി അത്തരമൊരു പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. ഒരുകാലം ഇതിന് അംഗീകാരം തരേണ്ടതായി വരും. ഇപ്പോള്‍ തല്‍ക്കാലം ഞങ്ങളായത് മുന്നോട്ടുകൊണ്ടുപോകുന്നില്ല എന്ന നിലപാടാണ് നേരത്തെ എടുത്തത്. ഇപ്പോള്‍ കേരളത്തിന്റെ മനസ് അത്തരത്തിലൊരു റെയില്‍ വേണമെന്ന് ചിന്തിക്കുന്നിടത്ത് എത്തിയില്ലേ?’…

    Read More »
  • Kerala

    കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാർക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ജീവനക്കാരുടെ ദീർഘനാളായുള്ള ആവശ്യമാണ് സർക്കാർ തീരുമാനത്തോടെ യാഥാർത്ഥ്യമാക്കിയത്. 12,500ൽപ്പരം വരുന്ന എൻ.എച്ച്.എം. ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എൻ.എച്ച്.എമ്മിന് കീഴിലുള്ള എല്ലാ കരാർ ജീവനക്കാരും നിശ്ചിത ബോണസിന് അർഹരാണ്. 30,000 രൂപയോ അതിൽ കൂടുതലോ മാസ ശമ്പളമുള്ള നിലവിലുള്ള ജീവനക്കാർക്ക് 15 ശതമാനം ഗുണന ഘടകം കണക്കാക്കുകയും നിലവിലുള്ള ശമ്പളത്തോടൊപ്പം നിശ്ചിത ബോണസായി ചേർക്കുകയും ചെയ്യും. ഇവർക്ക് കുറഞ്ഞത് 6000 രൂപ വർധനവുണ്ടാകും. 30,000 രൂപയിൽ താഴെ മാസ ശമ്പളമുള്ള നിലവിലെ ജീവനക്കാർക്ക് 20 ശതമാനം ഗുണന ഘടകം കണക്കാക്കി നിലവിലുള്ള ശമ്പളത്തിനൊപ്പം നിശ്ചിത ബോണസായി നൽകും. 2023 ജൂൺ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം വരിക. 2023-24 സാമ്പത്തിക വർഷം അഞ്ച് ശതമാനം ഇൻക്രിമെന്റിന് ജീവനക്കാർക്ക് അർഹതയുണ്ട്. ഓരോ തസ്തികയുടെയും മിനിമം…

    Read More »
  • Business

    വാനോളം ഉയർത്തിയ ആവേശം ഏറ്റില്ല! ആകാശ എയറിന് 602 കോടി രൂപയുടെ നഷ്ടം

    ദില്ലി: ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ എയർ 602 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 777.8 കോടി രൂപ വരുമാനം നേടിയപ്പോൾ പ്രവർത്തന ചെലവ് 1,866 കോടി രൂപയായി. സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗ് ലോകസഭയിൽ നൽകിയ റിപ്പോർട്ട് പ്രകാരം മുൻകൂർ ഓപ്പറേറ്റിംഗ് ചെലവുകളും സ്റ്റേഷനുകളും പുതിയ റൂട്ടുകളും സ്ഥാപിക്കുന്നതിനുള്ള ചെലവുമാണ് എയർലൈനിനെ നഷ്ടത്തിലേക്ക് നയിച്ചത്. അതേസമയം, ആകാശ എയർ ധന സമാഹരണത്തിന് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിനായി ഇക്വിറ്റി ഓഹരികൾ വഴി 75 മുതൽ 100 മില്യൺ ഡോളർ വരെ എയർലൈൻ സമാഹരിക്കും. മാത്രമല്ല, ആകാശ എയർ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതിന്റെ വിതരണത്തിന് മുൻപ് വിമാന കമ്പനികൾക്ക് പേയ്‌മെന്റുകൾ നടത്താൻ ഈ ഫണ്ട് എയർലൈൻ ഉപയോഗിക്കും. 2 ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾക്കാണ് ആകാശ ഓഡർ നൽകിയിട്ടുള്ളത്. ഇതിൽ 19 എണ്ണം ഡെലിവറി ചെയ്തു കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനം ആരംഭിച്ച് വെറും…

    Read More »
  • Kerala

    സാമ്പത്തീക തർക്കങ്ങളിലും ഇടപാടുകളിലും ഇടനിലക്കാരനായി നിൽക്കുന്ന അധികാര കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു; ഗുരുതര ആരോപണവുമായി ഐജി ജി ലക്ഷ്മണൻ

    എറണാകുളം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ഐജി ജി ലക്ഷ്മണൻ ഹൈക്കോടതിയിൽ. സംസ്ഥാനത്തെ സാമ്പത്തീക തർക്കങ്ങളിലും ഇടപാടുകളിലും ഇടനിലക്കാരനായി നിൽക്കുന്ന ഒരു അധികാര കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ലക്ഷ്മണൻ വെളിപ്പെടുത്തി. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ തന്നെ പ്രതി ചേർത്തതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഗുരുതര ആരോപണം. ഐജി ലക്ഷ്മണനെ മൂന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ചിൻറെ കേസ്. ഇതിൽ മറ്റന്നാൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകി. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനകത്തെ ദുരൂഹ നടപടികളെ പറ്റി ഐജി ലക്ഷ്മണൻ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനകത്തെ ഭരണഘടനാപരമായ ചുമതലകൾ വഹിക്കാത്ത ഒരു ശക്തി സംസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തീക തർക്കങ്ങളിൽ ഇടപെടുന്നു. കോടതി വ്യവഹാരങ്ങളിൽ ഉൾപെട്ട സാമ്പത്തീക തർക്കങ്ങളിൽ പോലും ഈ ശക്തി കൈകടത്തുന്നുണ്ട്. മധ്യസ്ഥനായും ഇടനിലക്കാരനായും പ്രവർത്തിക്കുന്ന ഇതേ ശക്തിയുടെ അദൃശ്യ കരങ്ങളാണ് തന്നെ മോൻസൻ കേസിൽ പ്രതിയാക്കിയതെന്നും ഹർജിയിയിൽ…

    Read More »
Back to top button
error: