KeralaNEWS

5 ദിവസം മുൻപ് വിവാഹിതരായ നവദമ്പതികളെ ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായി

   തിരുവനന്തപുരത്തെ പള്ളിക്കല്‍ ഗ്രാമം ഹൃദയംപൊട്ടി വിലപിക്കുകയാണ്.  ഫോട്ടോ എടുക്കുന്നതിനിടെ പാറപ്പുറത്തു നിന്ന്  കാല്‍വഴുതി പുഴയില്‍ വീണ് കാണാതായി നവദമ്പതികൾക്കായി രാത്രിമുഴുവൻ  തെരയുകയായിരുന്നു നാട്ടുകാർ. ബന്ധു വീട്ടില്‍ വിരുന്നിനെത്തിയ കടയ്ക്കല്‍ കുമ്മിള്‍ സ്വദേശി സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരാണ് പുഴയില്‍ വീണത്. പൊലീസും ഫയര്‍ഫോഴ്‌സും നീന്തല്‍ വിദഗ്ദരും സ്ഥലത്തെത്തി തെരച്ചില്‍ തുടരുകയാണ്.

അഞ്ചു ദിവസം മുമ്പായിരുന്നു സിദ്ദിഖിന്റെയും നൗഫിയുടെയും വിവാഹം. പള്ളിക്കലുള്ള ബന്ധുവായ അന്‍സിലിന്റെ വീട്ടില്‍ വിരുന്നിന് എത്തിയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കള്‍ക്കൊപ്പം പുഴവക്കിലെത്തിയ സിദ്ദിഖും നൗഫിയും പാറക്കൂട്ടം നിറഞ്ഞ ഭാഗത്തുനിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഇതിനിടെ നവദമ്പതികളും അന്‍സിലും കാല്‍വഴുതി പുഴയിലേക്കു വീണു. അന്‍സിലിനെ സമീപത്തു നിന്ന ബന്ധുക്കൾ രക്ഷപെടുത്തി. പക്ഷേ സിദ്ദിഖിനെയും നൗഫിയെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബന്ധുക്കളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇവരെ കണ്ടെത്താനായി പൊലീസിനും ഫയര്‍ഫോഴ്‌സിനും ഒപ്പം നാടുമുഴുവൻ ഉറക്കമിളച്ച് രംഗത്തുണ്ട്.

Back to top button
error: