കൊച്ചി:കോവിഡിനു ശേഷം കേരളത്തിൽ യുവതി യുവാക്കൾക്കിടയിൽ ലഹരി വിൽപ്പനയും ഉപയോഗവും വർധിച്ചതായി കണക്കുകൾ.തൊഴിലില്ലായ്മയും ജോലി നഷ്ടപ്പെട്ടതും ജീവിക്കാനുള്ള ബുദ്ധിമുട്ടും എല്ലാം ചേർന്ന് ആത്മഹത്യ ചെയ്യുന്നതിലും ഭേദം പിടിച്ചാൽ പിടിക്കട്ടെ എന്ന നിലയിൽ ഈ തൊഴിലിന് ഇറങ്ങിപ്പുറപ്പെട്ടവരാണ് ഇതിലേറെയും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കോവിഡിനുശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തവരുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്.മാതാപിതാ ക്കളെയും മറ്റും ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യുന്നതിലും ഭേദം രക്ഷപ്പെട്ടാൽ രക്ഷപെടട്ടേയെന്ന് കരുതി സ്ത്രീകളും കൗമാരക്കാരും ഉൾപ്പെടെ ലഹരിവിൽപ്പനയിലേക്ക് ഇറങ്ങിത്തിരിച്ചിട്ടുണ്ടെന്നതാ ണ് വാസ്തവം.
കൊവിഡിന് ശേഷം യുവാക്കളിലും കൗമാരക്കാരിലും ലഹരി ഉപയോഗം കൂടിയെന്ന് എക്സൈസ് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.മാരക ലഹരിയുമായി പിടികൂടുന്നവരും വില്പനക്കാരുമെല്ലാം 25 വയസില്‍ താഴെയുള്ളവരാണ്.
എ.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചു. ആണ്‍, പെണ്‍ ഭേദമില്ലാതെ 25 വയസിന് താഴെയുള്ളവരാണ് ഏറെയും. ഇവരില്‍ സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികളും ഐ.ടി.പ്രൊഫഷണലുകളും വരെയുണ്ട്.
മുൻപ് കഞ്ചാവ് ഉപയോഗിക്കുന്നവരായിരുന്നു കേരളത്തിൽ കൂടുതലെങ്കില്‍ ഇപ്പോള്‍ എം.ഡി.എം.എ പോലുള്ള മാരകലഹരിക്ക് അടിമയായവരാണ് ഏറെയും..കൂടുതൽ ലാഭം പ്രതീക്ഷിച്ച് കൂടുതൽ പേർ മാരകമയക്കുമരുന്നുകളുടെ വിൽപ്പനയ്ക്ക് ഇറങ്ങിത്തിരിച്ചതാണ് ഇതിന് കാരണം.
അതിഥി തൊഴിലാളികളുടെ വർധനയും സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ ഒഴുക്കിന് കാരണമാകുന്നുണ്ട്.മറ്റൊരു വില്ലൻ മൊബൈൽ ഫോണാണ്.
ഓണ്‍ലൈൻ ക്ളാസിനുള്ള സ്മാര്‍ട്ട് ഫോണ്‍ ദുരുപയോഗത്തിലെത്തി
സോഷ്യല്‍ മീഡിയയിലൂടെ അപരിചിത സൗഹൃദങ്ങള്‍
അടച്ചിട്ട ജീവിതത്തില്‍ ലഹരി ആശ്വാസമായി
പണം കണ്ടെത്താൻ ലഹരിച്ചക്കടവും തിരഞ്ഞെടുത്തു
ഇതൊക്കെയാണ് ഡീ അഡിക്ഷൻ സെന്ററിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.കൗണ്‍സലിംഗ്, ചികിത്സ, നിരന്തരമുള്ള ഫോളോ അപ്പ് ഒക്കെ നടത്തി ഇവരെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാമെന്ന് വിമുക്തി അധികൃതര്‍ പറയുന്നു.എന്നാൽ ഇതിന് മുൻപ് പോലീസും എക്സൈസും നാർക്കോട്ടിക് വിഭാഗവും സംസ്ഥാനത്ത് കൂടുതൽ ചുവടുറപ്പിക്കേണ്ടതുണ്ട്.