ന്യൂഡൽഹി:പത്താംക്ലാസ് പാസായവര്‍ക്ക് കേന്ദ്രസര്‍വീസില്‍ നിയമനത്തിന് അവസരമൊരുക്കുന്ന എം.ടി.എസ്., ഹവില്‍ദാര്‍ പരീക്ഷകള്‍ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
കേരളത്തില്‍ ആറ് പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷ ഓണ്‍ലൈനായി ജൂലായ് 21-നകം സമര്‍പ്പിക്കണം.
യോഗ്യത: പത്താംക്ലാസ്/ തത്തുല്യ യോഗ്യത 01.08.2023-നകം നേടിയിരിക്കണം.
പരീക്ഷാകേന്ദ്രങ്ങള്‍: കേരളം, കര്‍ണാടക, ലക്ഷദ്വീപ് എന്നിവ Karnataka, Kerala Region (KKR)-ലാണ് ഉള്‍പ്പെടുന്നത്. എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രമാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒരേ റീജണിലെ മൂന്ന് കേന്ദ്രങ്ങള്‍ മുൻഗണനാക്രമത്തില്‍ നല്‍കാം. പിന്നീട് മാറ്റാൻ ആവശ്യപ്പെടാനാവില്ല.
അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും അപേക്ഷാഫീസില്ല. മറ്റുള്ളവര്‍ 100 രൂപ അടയ്ക്കണം.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക് www.ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക