ബംഗളൂരു: ടെക് കമ്ബനിയില്‍ ഇന്നലെ നടന്ന ഇരട്ടക്കൊലപാതകത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളി. കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശി വിനു കുമാറാണ് കൊല്ലപ്പെട്ടത്.
ഏറോണിക്‌സ് ഇന്റര്‍നെറ്റ് കമ്ബനിയുടെ എംഡി ആയിരുന്നു വിനു കുമാര്‍. ആക്രമണത്തില്‍ കമ്ബനി സിഇഒ ഫനീന്ദ്ര സുബ്രമണ്യയും കൊല്ലപ്പെട്ടിരുന്നു.
ചൊവ്വാഴ്‌ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കമ്ബനിയില്‍ നിന്നും പുറത്താക്കിയ ഫെലിക്സ് എന്ന യുവാവിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം കമ്ബനിയില്‍ അതിക്രമിച്ചു കയറി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്
കമ്ബനിയില്‍ നിന്നും പുറത്തായ ശേഷം ഫെലിക്സ് സമാന ബിസിനസ് ആരംഭിച്ചിരുന്നു. സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. കൊല്ലപ്പെട്ട വിനു കുമാറിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.