Month: July 2023
-
India
എസി കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു;രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
റോഹ്തക്ക്:ഹരിയാനയിലെ റോഹ്തക്കില്‍ എസി കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. റോഹ്തക്കിലെ പച്ചക്കറി മാര്‍ക്കറ്റില്‍ പഴങ്ങള്‍ സൂക്ഷിക്കുന്ന കോള്‍ഡ് സ്റ്റോറേജ് എസി നന്നാക്കുന്നതിനിടെയാണ് സംഭവം. അറ്റകുറ്റപ്പണിക്കിടെ കംപ്രസര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്ത് പച്ചക്കറി വാങ്ങുകയായിരുന്ന ആളാണ് മരിച്ചത്.റിപ്പയർ ചെയ്തവർക്കാണ് ഗുരുതരമായി പരുക്കേറ്റത്.
Read More » -
Crime
ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗുണ്ടാ നേതാവിനെ ജയിലില്‍നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനം തടഞ്ഞ് വെടിവെച്ചുകൊന്നു
ജയ്‍പൂർ: കൊലക്കേസിൽ പ്രതിയായ ഗുണ്ടാ നേതാവിനെ ഒരു സംഘം ആളുകൾ വെടിവെച്ചു കൊന്നു. ബിജെപി നേതാവ് കൃപാൽ ജാഗിനയെ കൊലപ്പെടുത്തിയ കേസിൽ നേരത്തെ അറസ്റ്റിലായ കുൽദീപ് ജഗിന എന്ന ഗുണ്ടാ നേതാവിനെയാണ് ബുധനാഴ്ച രാജസ്ഥാനിലെ ഭരത്പൂരിൽ പൊലീസ് കസ്റ്റഡിയിൽ വെച്ച് വെടിവെച്ചു കൊന്നത്. ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു കൊലപാതകം. കേസിലെ മറ്റൊരു പ്രതിയായ വിജയ്പാൽ എന്നയാൾക്കും വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. ജയ്പൂരിലെ ജയിലിൽ നിന്ന് ഭരത്പൂർ കോടതിയിലേക്കാണ് കുൽദീപ് ജഗിനയെ പൊലീസുകാർ കൊണ്ടുവന്നത്. ജയ്പൂർ – ആഗ്ര നാഷണൽ ഹൈവേയിൽ ജില്ലാ ആസ്ഥാനത്തു നിന്ന് 40 കിലോമീറ്റർ അകലെയുള്ള അമോലി ടോൾ പ്ലാസയ്ക്ക് സമീപം വാഹനം എത്തിയപ്പോൾ ഇവിടെ കാത്തിരുന്ന കൊലയാളി സംഘം പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഏതാനും പൊലീസുകാർക്കും വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഭരത്പൂർ ബിആർഎം ആശുപത്രിയിലേക്ക് മാറ്റി. വിചാരണയ്ക്കായി പ്രതികളെയും കൊണ്ട് പോവുകയായിരുന്ന പൊലീസ് വാഹനം ദേശീയ പാതയിൽ ടോൾ…
Read More » -
നിശ്ചയിച്ച വിവാഹത്തിൽനിന്ന് യുവതിയുടെ വീട്ടുകാര്‍ പിന്നോട്ട് പോയി; പട്ടാപ്പകല്‍ 19 കാരിയെ അമ്മയുടെ മുന്നിലിട്ട് കുത്തിക്കൊന്ന് 23കാരന്‍
ഗുരുഗ്രാം: വിവാഹ നിശ്ചയം മുടങ്ങി. മാസങ്ങൾക്കുള്ളിൽ അമ്മയുടെ മുന്നിൽ വച്ച് 19കാരിയെ പട്ടാപ്പകൽ കുത്തിക്കൊന്ന് യുവാവ്. ഉത്തർ പ്രദേശിലെ ബദൌൻ സ്വദേശിയായ 23കാരനാണ് വിവാഹ നിശ്ചയം മുടങ്ങിയതിന് പിന്നാലെ 19 കാരിയെ കുത്തിക്കൊന്നത്. ഗുരുഗ്രാമിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയായിരുന്ന 19കാരിയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. രാജ് കുമാർ എന്ന യുവാവാണ് യുവതിയെ കുത്തി വീഴ്ത്തിയത്. അമ്മയ്ക്കൊപ്പം നടന്നുവരികയായിരുന്ന യുവതിയുടെ അടുത്തേക്ക് രാജ് കുമാർ നടന്ന് എത്തുന്നതും മൂവരും തർക്കിക്കുന്നതും തർക്കത്തിനിടെ യുവാവ് പെൺകുട്ടിയെ ആക്രമിക്കുന്നതിൻറേയും ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ ലഭിച്ചു. വയറിൽ കുത്തേറ്റ് 19കാരി നിലവിളിക്കുമ്പോൾ സഹായിക്കാനോ യുവാവിനെ പിടിച്ച് മാറ്റാനോ ചുറ്റുമുള്ള ആരും ശ്രമിക്കാതിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമം നടക്കുന്ന സമയത്ത് തെരുവിൽ നിരവധിപ്പേരെ കാണാൻ സാധിക്കുമെങ്കിലും ഇവരുടെ നിലവിളി കേട്ട് ആരും എത്തിയില്ലെന്ന് മാത്രമല്ല യുവാവ് സംഭവ സ്ഥലത്ത് നിന്ന് കടന്ന് കളയുകയും ചെയ്തു. രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളുടെ സമീപത്ത് വച്ച് അക്രമിയെ പിടിച്ച് നിർത്തി അടിക്കാൻ…
Read More » -
Kerala
ആശ്രിത നിയമനത്തിൽ ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിക്കുമെന്ന് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ആശ്രിത നിയമനത്തിൽ ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നൽകി സർക്കാർ സർവ്വീസിൽ പ്രവേശിച്ചവർക്കാണ് മുന്നറിയിപ്പ്. ജോലിയിൽ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാർക്കെതിരെയാണ് നടപടിയെടുക്കുക. ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിരിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകാൻ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കിൽ പ്രസ്തുത ജീവനക്കാരനെതിരെ ആശ്രിതർക്ക് നിയമനാധികാരിക്ക് രേഖാമൂലം പരാതി നൽകാം. ആഹാരം, വസ്തു, പാർപ്പിടം, ചികിത്സ, പരിചരണം എന്നിവയാണ് സംരക്ഷണം എന്ന നിർവചനത്തിൽപ്പെടുന്നത്. ആശ്രിതരുടെ പരാതിയിൽ ബന്ധപ്പെട്ട തഹസിൽദാർ മുഖേന അന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങിയ ശേഷം അടിസ്ഥാന ശമ്പളത്തിന്റെ 25% പ്രതിമാസം പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.…
Read More » -
Kerala
പനി പലരീതിയിൽ; സംസ്ഥാനത്ത് മലേറിയ ബാധിച്ചും മരണം
പാലക്കാട്: എലിപ്പനിയ്ക്കും ഡെങ്കിപ്പനിയ്ക്കും വെസ്റ്റ്നൈൽ പനിക്കും പുറമെ സംസ്ഥാനത്ത് മലേറിയ ബാധിച്ചും മരണം.പാലക്കാട് കുറശ്ശകുളം സ്വദേശി റാഫി (43) ആണ് മലേറിയ ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് പനി ബാധിച്ച് റാഫിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 11885 പേര്‍ പനി ബാധിച്ച് ചികിത്സ തേടി. 177 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഇന്നലെ 12,425 പേരാണ് പനിക്ക് ചികിത്സ തേടിയത്. 128 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.രണ്ടു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആലപ്പുഴ പൂച്ചാക്കലിൽ 15-കാരൻ ഗുരുദത്ത് പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌കജ്വരം) രോഗം ബാധിച്ചു മരിച്ചിരുന്നു.എച്ച്.വണ്‍.എന്‍.വണ്‍ പനി ബാധിച്ചും സംസ്ഥാനത്ത് മരണം റിപ്പോർട്ട് ചെയ്തിരുന്നു.
Read More » -
2017 ലെ ജില്ലാ ജഡ്ജി നിയമനത്തിന് സ്വീകരിച്ച നടപടിക്രമങ്ങൾ ചട്ടവിരുദ്ധം; കേരള ഹൈക്കോടതിക്കെതിരെ വിമർശനവുമായി സുപ്രീം കോടതി
ദില്ലി: കേരള ഹൈക്കോടതിക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. 2017 ലെ ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ടാണ് വിമർശനം. ജഡ്ജി നിയമനത്തിന് സ്വീകരിച്ച നടപടിക്രമങ്ങൾ ചട്ടവിരുദ്ധമാണ് കോടതി വിധിച്ചു. എഴുത്ത് പരീക്ഷയ്ക്കും, അഭിമുഖത്തിനും ശേഷം നിയമന നടപടികളിൽ മാറ്റം വരുത്തിയത് തെറ്റെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ നിയമനം ലഭിച്ച ജഡ്ജിമാരെ പിരിച്ചുവിടാൻ കോടതി വിസമ്മതിച്ചു. നിയമനം ലഭിക്കാത്തവർക്ക് മറ്റ് തസ്തികളിലെ ജോലി ലഭിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ഹൈക്കോടതി നടപടിക്കെതിരെ നിയമനം ലഭിക്കാത്ത പതിനൊന്ന് പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജില്ലാ ജഡ്ജിമാരുടെ നിയമനത്തിന് 2017-ൽ ആദ്യം പുറത്തിറക്കിയ ഉത്തരവ് പ്രകാരം എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പട്ടിക എന്നായിരുനു വ്യക്തമാക്കിയത്. പൊതുവിഭാഗത്തിന് 50 ശതമാനവും, പട്ടിക ജാതി പട്ടിക വിഭാഗത്തിന് 40 ശതമാനമാണ് എഴുത്ത് പരീക്ഷയ്ക്ക് കട്ട് ഓഫ് നിശ്ചയിച്ചത്.…
Read More » -
India
293 പേരുടെ ജീവനെടുത്ത ബാലസോർ ട്രെയിൻ ദുരന്തം: ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ 7 ജീവനക്കാർക്ക് സസ്പെൻഷൻ
ദില്ലി: രാജ്യത്തെ നടുക്കി 293 പേരുടെ ജീവനെടുത്ത ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് ഏഴ് ജീവനക്കാരെ ഇന്ത്യൻ റെയിൽവെ സസ്പെൻഡ് ചെയ്തു. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്.ഡ്യൂട്ടി സമയങ്ങളിൽ ജാഗ്രത പാലിക്കാത്തതിന് സ്റ്റേഷൻ മാസ്റ്റർ, ട്രാഫിക് ഇൻസ്‌പെക്ടർ, മെയിന്റനർ എന്നിവരുൾപ്പെടെ 7 പേരെയാണ് സസ്‌പെൻഡ് ചെയ്തതെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ അനിൽ കുമാർ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ബാലസോർ ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥർ ജാഗ്രത കാട്ടിയിരുന്നില്ലെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൗത്ത്-ഈസ്റ്റേൺ റെയിൽവേയുടെ പുതിയ ജിഎമ്മും ഡിആർഎമ്മും കഴിഞ്ഞ ബുധനാഴ്ച ബഹനാഗ ബസാർ, ബാലസോർ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 7 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്. സീനിയർ സെക്ഷൻ എഞ്ചിനീയർ (സിഗ്നൽ) അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു…
Read More » -
Kerala
മിച്ചഭൂമി കേസ് അട്ടിമറിക്കാൻ പി.വി അൻവറിന് സര്‍ക്കാരില്‍നിന്ന് വഴിവിട്ട സഹായമെന്ന് വിമര്‍ശനം; ലാൻഡ് ബോർഡ് ചെയർമാന്റെ കസേരയിൽ അഞ്ച് വർഷത്തിനിടെ മാറിയെത്തിയത് 17 ഉദ്യോഗസ്ഥർ!
കോഴിക്കോട്: മിച്ചഭൂമി കേസ് അട്ടിമറിക്കാൻ പി.വി അൻവറിന് സർക്കാരിൽ നിന്ന് വഴിവിട്ട സഹായം കിട്ടിയെന്ന വിമർശനം ശക്തം. മിച്ചഭൂമി തിരിച്ചു പിടിക്കേണ്ട ലാൻഡ് ബോർഡ് ചെയർമാൻ തസ്തികയിൽ അടിക്കടി സ്ഥലംമാറ്റം നടത്തിയായിരുന്നു റവന്യൂ വകുപ്പ് അൻവറിന് ഒത്താശ ചെയ്തത്. അഞ്ച് വർഷത്തിനിടെ 17 ഉദ്യോഗസ്ഥരാണ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ സ്ഥാനത്തെത്തിയത്. ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ പരിധി പതിനഞ്ച് ഏക്കർ ആണ്. എന്നാൽ പി വി അൻവറിന്റെ പേരിൽ പരിധിയിൽ കവിഞ്ഞ ഭൂമിയുണ്ട്. പിവി അൻവർ തന്നെ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലം ഇതിന് തെളിവെന്ന് കാട്ടി വിവരാവകാശ പ്രവർത്തകനായ കെ വി ഷാജിയാണ് പരാതി നൽകിയത്. പിന്നാലെ സ്റ്റേറ്റ് ലാൻഡ് ബോർഡ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡിന് 2017 ൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. അന്നത്തെ താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ ആയിരുന്ന എൻ.കെ എബ്രഹാം പ്രാഥമിക അന്വേഷണം നടത്തി.…
Read More » -
Crime
പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദ്ദിച്ച കേസിൽ അമ്മയ്ക്കും കാമുകനുമെതിരെ കേസ്
പാലക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദ്ദിച്ച കേസിൽ അമ്മയ്ക്കും കാമുകനുമെതിരെ കേസ്. പെരുമ്പിലാവ് മുളങ്ങത്ത് വീട്ടിൽ ഹഫ്സ (38), ഇവർക്കൊപ്പം താമസിക്കുന്ന കപ്പൂർ പള്ളംങ്ങാട്ട്ചിറ ചെമ്പലക്കര വീട്ടിൽ മുഹമ്മദ് ഷബീർ എന്നിവർക്കെതിരെയാണ് ചാലിശ്ശേരി പോലീസ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ കട്ടിലിൽ കെട്ടിയിട്ടും മൊബൈൽ ഫോണിന്റെ ചാർജർ കേബിൾ ഉപയോഗിച്ചുമാണ് മർദ്ദിച്ചത്. പള്ളങ്ങാട്ട് ചിറയിലെ വാടക വീട്ടിൽ വച്ചാണ് സംഭവം. കുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിന്നാലെ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്തു.
Read More » -
Kerala
നിത്യോപയോഗ സാധങ്ങളുടെ വിലവിവരവും സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യതയും പരിശോധിക്കാൻ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിന് നിർദ്ദേശം
തിരുവനന്തപുരം: നിത്യോപയോഗ സാധങ്ങളുടെ വിലവിവരവും സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യതയും പരിശോധിക്കാനൊരുങ്ങി പൊലീസ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ഫാർമസികളിലും മരുന്ന് ലഭ്യത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ചിന് നിർദ്ദേശം നൽകിയിരിക്കുകയാണ്. പ്രത്യേകം തയ്യാറാക്കിയ പട്ടിക പ്രകാരം മരുന്ന് ലഭ്യത 15ന് മുമ്പ് അറിയിക്കാനാണ് ഇൻ്റലിജൻസ് മേധാവിയുടെ നിർദ്ദേശം. മരുന്ന് ലഭ്യതക്കൊപ്പം തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലവിവരവും അന്വേഷിക്കാൻ നിർദ്ദേശമുണ്ട്. പ്രധാന കമ്പോളങ്ങളിലെ വില വിവരം ശേഖരിക്കാനാണ് പൊലീസിന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. അയൽ സംസ്ഥാനങ്ങളിലെ വിലയുമായി താരതമ്യം ചെയ്ത് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് വിവരം ശേഖരിക്കുന്നത്. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിലവിവരം പരിശോധിക്കാൻ പൊലീസിനെ നിർദ്ദേശം നൽകിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളിൽ പച്ചക്കറി വിലയാണ് വലിയ രീതിയിൽ കൂടിയിരിക്കുന്നത്. പ്രത്യേകിച്ച് തക്കാളിയുടെ വില. തമിഴ്നാട്ടിലേയും കർണാടകത്തിലേയും കൃഷി നാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ല. ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ്…
Read More »