CrimeNEWS

നിശ്ചയിച്ച വിവാഹത്തിൽനിന്ന് യുവതിയുടെ വീട്ടുകാര്‍ പിന്നോട്ട് പോയി; പട്ടാപ്പകല്‍ 19 കാരിയെ അമ്മയുടെ മുന്നിലിട്ട് കുത്തിക്കൊന്ന് 23കാരന്‍

ഗുരുഗ്രാം: വിവാഹ നിശ്ചയം മുടങ്ങി. മാസങ്ങൾക്കുള്ളിൽ അമ്മയുടെ മുന്നിൽ വച്ച് 19കാരിയെ പട്ടാപ്പകൽ കുത്തിക്കൊന്ന് യുവാവ്. ഉത്തർ പ്രദേശിലെ ബദൌൻ സ്വദേശിയായ 23കാരനാണ് വിവാഹ നിശ്ചയം മുടങ്ങിയതിന് പിന്നാലെ 19 കാരിയെ കുത്തിക്കൊന്നത്. ഗുരുഗ്രാമിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയായിരുന്ന 19കാരിയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. രാജ് കുമാർ എന്ന യുവാവാണ് യുവതിയെ കുത്തി വീഴ്ത്തിയത്.

അമ്മയ്ക്കൊപ്പം നടന്നുവരികയായിരുന്ന യുവതിയുടെ അടുത്തേക്ക് രാജ് കുമാർ നടന്ന് എത്തുന്നതും മൂവരും തർക്കിക്കുന്നതും തർക്കത്തിനിടെ യുവാവ് പെൺകുട്ടിയെ ആക്രമിക്കുന്നതിൻറേയും ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ ലഭിച്ചു. വയറിൽ കുത്തേറ്റ് 19കാരി നിലവിളിക്കുമ്പോൾ സഹായിക്കാനോ യുവാവിനെ പിടിച്ച് മാറ്റാനോ ചുറ്റുമുള്ള ആരും ശ്രമിക്കാതിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമം നടക്കുന്ന സമയത്ത് തെരുവിൽ നിരവധിപ്പേരെ കാണാൻ സാധിക്കുമെങ്കിലും ഇവരുടെ നിലവിളി കേട്ട് ആരും എത്തിയില്ലെന്ന് മാത്രമല്ല യുവാവ് സംഭവ സ്ഥലത്ത് നിന്ന് കടന്ന് കളയുകയും ചെയ്തു.

Signature-ad

രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളുടെ സമീപത്ത് വച്ച് അക്രമിയെ പിടിച്ച് നിർത്തി അടിക്കാൻ ശ്രമിക്കുന്ന അമ്മയുടെ ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നു. എന്നാൽ ഈ ദൃശ്യങ്ങളിലും ആരും ഇവരെ സഹായിക്കാനായി മുന്നോട്ട് വരുന്നില്ല. നാല് മാസം മുൻപാണ് വീട്ടുകാർ ഇവരുടെ വിവാഹം നിശ്ചയിച്ചത്. എന്നാൽ പിന്നീട് ഈ ബന്ധത്തിൽ നിന്ന് യുവതിയുടെ വീട്ടുകാർ പിന്നോട്ട് പോവുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു അക്രമം. കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Back to top button
error: