KeralaNEWS

പനി പലരീതിയിൽ; സംസ്ഥാനത്ത് മലേറിയ ബാധിച്ചും‌ മരണം

പാലക്കാട്: എലിപ്പനിയ്ക്കും ഡെങ്കിപ്പനിയ്ക്കും വെസ്റ്റ്നൈൽ‍ പനിക്കും പുറമെ സംസ്ഥാനത്ത് മലേറിയ ബാധിച്ചും‌ മരണം.പാലക്കാട് കുറശ്ശകുളം സ്വദേശി റാഫി (43) ആണ് മലേറിയ ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് പനി ബാധിച്ച് റാഫിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 11885 പേര്‍ പനി ബാധിച്ച്‌ ചികിത്സ തേടി. 177 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഇന്നലെ 12,425 പേരാണ് പനിക്ക് ചികിത്സ തേടിയത്. 128 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.രണ്ടു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ആലപ്പുഴ പൂച്ചാക്കലിൽ 15-കാരൻ ഗുരുദത്ത് പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌കജ്വരം) രോഗം ബാധിച്ചു മരിച്ചിരുന്നു.എച്ച്.വണ്‍.എന്‍.വണ്‍ പനി ബാധിച്ചും സംസ്ഥാനത്ത് മരണം റിപ്പോർട്ട് ചെയ്തിരുന്നു.

Back to top button
error: