KeralaNEWS

ഡോക്ടറെ ക്ലിനിക്കിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ:ഡോക്ടറെ ക്ലിനിക്കിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ താലൂക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ കരിവെള്ളൂര്‍ സ്വദേശി പ്രദീപ് കുമാര്‍ (45) ആണ് മരിച്ചത്.
പയ്യന്നൂര്‍ ബൈപാസ് റോഡിലെ ക്ലിനിക്കില്‍ രാത്രി ഏഴരയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച ഉച്ചവരെ പയ്യന്നൂര്‍ താലൂക് ആശുപത്രിയില്‍ രോഗികളെ പരിശോധിച്ച അദ്ദേഹം പിന്നീട് ക്ലിനികില്‍ എത്തി തൂങ്ങി മരിക്കുകയായിരുന്നു.
രാത്രി 7.30 മണിയോടെ വീട്ടില്‍ നിന്നും ക്ലിനികിലേക്കും ഡോക്ടറുടെ നമ്ബറിലേക്കും വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് അടുത്തുള്ളവരെ വിളിച്ച്‌ അന്വേഷിക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പിന്നീട് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

പരിയാരം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജിലെ ഇ എന്‍.ടി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അമ്ബിളിയാണ് ഭാര്യ.

Back to top button
error: