കൊച്ചി:എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ അവയവദാനത്തിനെന്ന പേരില്‍ നിരവധി ആളുകളിൽ നിന്നും പണം തട്ടിയയാള്‍ പടിയിൽ.
കാസര്‍ഗോഡ് സ്വദേശി സബിൻ പി.കെ.(25)യെയാണ് ചേരാനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ കരള്‍ തകരാര്‍ മൂലം ചികില്‍സയിലുള്ള വ്യക്തി സഹായത്തിനായി ഫെയ്‌സ് ബുക്കിലൂടെ നല്‍കിയ വാര്‍ത്ത കണ്ടാണ് സബിൻ തട്ടിപ്പ് നടത്തിയത്.
ഇയാള്‍ രോഗിക്ക് കരള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സബിന്റെ രക്തഗ്രൂപ്പ് വേറെയായതിനാല്‍ രോഗിയുമായി ചേര്‍ന്ന് പോകുന്ന രക്തഗ്രൂപ്പുള്ള സുഹൃത്തിനെ സബിന്റെ പേരില്‍ ലാബില്‍ അയച്ച് റിപ്പോര്‍ട്ട് സംഘടിപ്പിച്ച ശേഷം രോഗിയുടെയും ബന്ധുക്കളുടെയും വിശ്വാസം ആര്‍ജ്ജിച്ച് അവരില്‍ നിന്ന് പണം തട്ടുകയായിരുന്നു.
ഇതു കൂടാതെ രണ്ട് വൃക്കകളും തകരാറിലായ മറ്റൊരു രോഗിക്ക് വൃക്ക നല്‍കാമെന്ന് പറഞ്ഞ് രോഗിയുടെ രക്തഗ്രൂപ്പുമായി ചേര്‍ന്ന് പോകുന്ന രക്തഗ്രൂപ്പ് അടങ്ങിയ ബയോഡാറ്റ വ്യാജമായി നിര്‍മ്മിച്ച് രോഗിയില്‍ നിന്നും പണം അപഹരിച്ചിട്ടുണ്ട്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ എസ്. ശശിധരൻ IPS ന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെൻട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സി ജയകുമാറിന്റെ നേതൃത്വത്തില്‍ ചേരാനല്ലൂര്‍ പൊലീസ് ഇൻസ്‌പെക്ടര്‍ ബ്രിജുകുമാര്‍ കെ., സബ് ഇൻസ്‌പെക്ടര്‍ തോമസ് കെ.എക്‌സ്. സാം ലെസ്സി, വിജയകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദ് നസീര്‍, സിഘോഷ്, ദിനൂപ്, സൈജു, സനുലാല്‍, സുജിമോൻ എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.