Month: July 2023

  • Health

    താരനും സോറിയാസീസിനും ഉൾപ്പെടെ മികച്ച ഔഷധം; അറിയാം ദന്തപ്പാലയുടെ ഔഷധഗുണങ്ങൾ

    ഇന്ന് മിക്ക ആളുകളിലും ത്വക്ക് രോഗങ്ങള്‍ കൂടിവരികയാണ്. കാല് വിണ്ടുകീറുന്നത്, മൊരിപിടിക്കുന്നത്, പലവിധ ‍സ്‌കിൻ അലര്‍ജികള്‍, ചൊറിച്ചില്‍, തലയില്‍ താരന്‍ എന്നിവയെല്ലാം ത്വക്ക് രോഗങ്ങളാണ്. ഇതിനെയെല്ലാം ഒരൊറ്റ ദിവസത്തെ ഉപയോഗത്താല്‍ പരിഹരിക്കുവാന്‍ സാധിക്കുന്ന ഒരു ഔഷധമുണ്ട്. അതാണ് ദന്തപ്പാല. അപ്പോസൈനേസി സസ്യകുലത്തില്‍ പെട്ട മരമാണ് ദന്തപ്പാല. ഗന്ധപ്പാല, വെട്ടുപാല, വെണ്‍പാല, അയ്യപ്പാല എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ആയുര്‍വേദ മരുന്നുകളില്‍ സോറിയാസീസ് രോഗത്തിന് മികച്ച ഔഷധമായി ദന്തപ്പാലയെ ഉപയോഗിച്ചുവരുന്നു. ത്വഗ്​രോഗത്തിന് മാത്രമല്ല പല്ല് വേദനക്കും ദന്തപ്പാല ഇല ഉപയോഗിക്കുന്നുണ്ട്. അഞ്ച് മുതല്‍ 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ദന്തപ്പാലയുടെ ഇലയിലും തണ്ടിലും വെള്ളക്കറയുണ്ട്. തടിക്ക് വെണ്ണ നിറവും. വിവിധ വലുപ്പത്തിലാണ് ഇലകള്‍. നൂറ് മില്ലിക്ക് 80 രൂപ നിരക്കിലാണ് വനശ്രീ ഇക്കോഷോപ്പിലും  മറ്റും ഇത് വിറ്റഴിക്കുന്നത്. ദന്തപ്പാലയുടെ ഇല ഇരുമ്പ് ഉപയോഗിക്കാതെ മുറിച്ചെടുത്ത്‌ പിച്ചി ചെറുതാക്കി സമം വെളിച്ചെണ്ണ ചേര്‍ത്ത് മണ്‍ചട്ടിയിലാക്കി ഏഴുദിവസം സൂര്യ പ്രകാശമേല്‍പ്പിക്കണം.പിന്നീട് ഇത് അരിച്ചെടുത്താണ് ഉപയോഗിക്കേണ്ടത്. ഇത്തരത്തില്‍…

    Read More »
  • Kerala

    നിയമസഭാ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച  വീട്ടുജോലിക്കാരി അറസ്റ്റില്‍ 

    തിരുവനന്തപുരം:നിയമസഭാ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. കരകുളം സ്വദേശിനി സരിത (40) യെയാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്. നിയമസഭാ സെക്രട്ടറി ബഷീറിന്റെ നിയമസഭാ പരിസരത്തെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്. ഒൻപത് പവനോളം സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഒരുവര്‍ഷമായി സരിത ഇവിടെ ജോലിക്കാരിയാണ്. പലതവണയായിട്ടാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ സരിത കടത്തിക്കൊണ്ടുപോയത്. എന്നാല്‍, ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോഴാണ് മാല അടക്കമുള്ള ആഭരണങ്ങള്‍ കാണാനില്ലെന്ന് മനസ്സിലായത്.   തുടര്‍ന്ന് മ്യൂസിയം പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് ജോലിക്കാരിയായ സരിത പിടിയിലായത്.

    Read More »
  • Kerala

    മൂത്രം പരിശോധിക്കുന്നതിന് വേണ്ടി ശുചിമുറിയില്‍ പോയ യുവതി പ്രസവിച്ചു; സംഭവം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ

    തൃശൂർ:മൂത്രം പരിശോധിക്കുന്നതിന് വേണ്ടി ശുചിമുറിയില്‍ പോയ യുവതി അവിടെ പ്രസവിച്ചു.ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പമാണ് യുവതി ആശുപത്രിയില്‍ എത്തിയത്. വിദഗ്ധപരിശോധനയ്ക്കായി യുവതിയോട് മൂത്രം പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് യുവതി ശുചിമുറിയില്‍ കയറിയത്. അവിടെവെച്ച്‌ പ്രസവം നടക്കുകയായിരുന്നു.   ഗര്‍ഭിണിയാണെന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് യുവതി പറയുന്നത്.ചാവക്കാടുള്ള മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോൾ അമ്മയും കുഞ്ഞും .നിലവില്‍ യുവതിയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ല എന്നാണ് റിപ്പോര്‍ട്ട്.

    Read More »
  • India

    കനത്ത മഴ; ബദരിനാഥ് ദേശീയ പാതയിൽ  നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

    ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ബദരിനാഥ് ദേശീയ പാത (എൻഎച്ച്‌-7) തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ പിപ്പല്‍കോടിമിന് സമീപമുള്ള ഹൈവേയില്‍ കുന്നില്‍ നിന്ന് പാറകളും അവശിഷ്ടങ്ങളും വീണതിനെത്തുടര്‍ന്ന് റോഡ് തടസ്സപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.സംഭവത്തിൽ നിരവധി വാഹനങ്ങൾ തകർന്നിട്ടുണ്ട്.   അതേസമയം വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ട ആളുകളെ എസ്‌ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തി.വെള്ളക്കെട്ടില്‍ കുടുങ്ങിയ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.മെയിൻ ബസാര്‍, ലക്ഷര്‍ ബസേഡി റോഡ്, ആദര്‍ശ് കോളനി എന്നിവിടങ്ങളിലും മറ്റ് വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും എസ്ഡിആര്‍എഫിന്റെ രക്ഷാദൗത്യം തുടരുകയാണ്.

    Read More »
  • Kerala

    മത്സരിച്ചോടിയ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു;‍ഡ്രൈവർമാർ അറസ്റ്റിൽ

    കാഞ്ഞങ്ങാട്: മത്സരിച്ചോടിയ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്.സംഭവത്തിൽ ‍ഇരു ബസിലെയും ഡ്രൈവർമാരെ പോലീസ് അറസ്റ്റു ചെയ്തു. അലാമിപ്പള്ളിയില്‍ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. സ്വകാര്യ ബസ് ഡ്രൈവര്‍ തളിപ്പറമ്ബ് ഏഴാംമൈലിലെ മഹേഷ് (35), കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കണ്ണൂര്‍ ചിറ്റാരിക്കൊവ്വലിലെ സുഹാഷ് (42) എന്നിവരാണ് അറസ്റ്റിലായത്.   കാഞ്ഞങ്ങാട് സ്റ്റാൻഡ് വിട്ട് പയ്യന്നൂര്‍ ഭാഗത്തേക്ക് മത്സരിച്ച്‌ ഓടിയ ബസുകൾ അലാമിപ്പള്ളിയില്‍ കൂട്ടിയിടിക്കുകയായിരുന്നു. പയ്യന്നൂര്‍ ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സിയും തബു ബസുമാണ് കൂട്ടിയിടിച്ചത്.

    Read More »
  • Kerala

    ആലപ്പുഴയില്‍ പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

    ആലപ്പുഴ: പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.പുന്നപ്ര പറവൂര്‍ കാട്ടുങ്കല്‍ വെളിയില്‍ സുജീഷിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് മരിച്ച സുജീഷ്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • India

    ഭക്ഷണം കഴിക്കാന്‍ സൈറണ്‍ മുഴക്കി പാഞ്ഞു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് പിഴ, നടപടിയെന്ന് പോലീസ്

    ഹൈദരാബാദ്: സൈറണ്‍ മുഴക്കി തിരക്കുള്ള റോഡിലൂടെ പാഞ്ഞ ആംബുലന്‍സ് ഡ്രൈവറെ റോഡരികിലെ ഭക്ഷണശാലയ്ക്ക് സമീപത്ത് നിന്ന് പോലീസ് പിടികൂടി. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന്റെ ഡ്രൈവറാണ് ട്രാഫിക് ബ്ലോക്കില്‍ നിന്ന് രക്ഷപ്പെടാന്‍ അനാവശ്യമായി സൈറണ്‍ ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിന് ഡ്രൈവര്‍ക്കെതിരെ 1000 രൂപ പിഴ ചുമത്തിയതായി പോലീസ് പറഞ്ഞു. ഹൈദരാബാദിലെ ബഷീര്‍ബാഗ് ജംക്ഷനില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. സൈറണ്‍ മുഴക്കി ആംബുലന്‍സ് എത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് മറ്റ് വാഹനങ്ങളെ നിയന്ത്രിക്കുകയും അംബുലന്‍സിന് കടന്ന് പോകാനുള്ള പാത ഒരുക്കുകയും ചെയ്തു. #TelanganaPolice urges responsible use of ambulance services, citing misuse of sirens. Genuine emergencies require activating sirens for swift and safe passage. Strict action against abusers is advised. Together, we can enhance emergency response and community safety. pic.twitter.com/TuRkMeQ3zN…

    Read More »
  • India

    ഹിമാചലില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാരുടെ സംഘം നാട്ടിലേക്ക് തിരിച്ചു; റോഡ് മാര്‍ഗം ഡല്‍ഹിയിലേക്ക്

    ഷിംല: ഹിമാചല്‍പ്രദേശിലെ പ്രളയം മൂലം മണാലിയില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാരുടെ സംഘം നാട്ടിലേക്ക് തിരിച്ചു. എറണാകുളം മെഡിക്കല്‍ കോളജിലെ 27 ഹൗസ് സര്‍ജന്മാരാണ് യാത്ര തിരിച്ചത്. റോഡു മാര്‍ഗം ഡല്‍ഹിയിലേക്കു പുറപ്പെട്ട ഇവര്‍ ഇന്നു വൈകിട്ടോടെ ഡല്‍ഹിയിലെത്തും. രണ്ടു സംഘങ്ങളിലായി 45 മലയാളി ഡോക്ടര്‍മാരാണു ഹിമാചലില്‍ കുടുങ്ങിയത്. മണാലിയില്‍നിന്നു 100 കിലോമീറ്റര്‍ അകലെ ഖീര്‍ഗംഗയില്‍ കുടുങ്ങിയ തൃശൂരില്‍നിന്നുള്ള 18 മലയാളി ഡോക്ടര്‍മാര്‍ ഇന്നലെ തന്നെ മലയിറങ്ങിയിരുന്നു. ഈ 18 പേരെയും ഇന്ന് എത്തിക്കുമെന്ന് ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് അറിയിച്ചു. ഹിമാചല്‍ പ്രദേശില്‍ മുന്നൂറോളം സഞ്ചാരികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. 2,577 ട്രാന്‍സ്ഫോമറുകള്‍ തകരാറിലായതിനാല്‍ കുളുവിലും മാണ്ഡിയിലും വൈദ്യുതിയും മൊബൈല്‍ ഫോണും നിലച്ചു. ജൂണ്‍ 24ന് മണ്‍സൂണ്‍ ആരംഭിച്ചതിനുശേഷം ഹിമാചലില്‍ 780 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്ക്. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും മൂലം ഹിമാചല്‍പ്രദേശില്‍ കുടുങ്ങിയ മലയാളികളെ സഹായിക്കാന്‍ കേരള ഹൗസില്‍ ഹെല്‍പ് ഡെസ്‌ക് തുറന്നു. ഫോണ്‍: 011 23747079.

    Read More »
  • Kerala

    കേരളത്തില്‍ കേന്ദ്രമന്ത്രിമാരെ മത്സരിപ്പിക്കാന്‍ തയ്യാറെടുത്ത് ബിജെപി; തിരുവനന്തപുരത്ത് സര്‍പ്രൈസ് സ്ഥാനാര്‍ഥി ഇല്ല?

    തിരുവന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി കേന്ദ്രന്ത്രിമാര്‍ സംസ്ഥാനത്ത് സ്ഥാനാര്‍ഥികളാകുമെന്ന് റിപ്പോര്‍ട്ട്. പ്രധാന നേതാക്കളെയെല്ലാം വിവിധ മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖറും ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നതുപോലെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തന്നെയാകും വി മുരളീധരന്‍ മത്സരിക്കുക. ഇതിനോടകം തന്നെ ഇദ്ദേഹം ആറ്റിങ്ങളിലെ ജനസമ്പര്‍ക്ക പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് ബിജെപി ശ്രദ്ധ കൊടുക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങല്‍. കഴിഞ്ഞതവണ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് 37.91 ശതമാനം വോട്ടുകള്‍ നേടി വിജയിച്ച മണ്ഡലത്തില്‍ ബിജെപിയുടെ ശോഭ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായിരുന്നു. 24.69 ശതമാനം വോട്ടുകള്‍ മാത്രമാണ് ശോഭയ്ക്ക് ഇവിടെ ലഭിച്ചത്. രണ്ടാമതെത്തിയ സിപിഎം നേതാവ് എ സമ്പത്തിന് 34.41 ശതമാനം വോട്ടുകളും ഉണ്ടായിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ നിന്നൊരു സര്‍പ്രൈസ് സ്ഥാനാര്‍ഥിയെ കൊണ്ടുവരാനുള്ള തയ്യാറെടപ്പിലായിരുന്നു ബിജെപി്. നിലവില്‍ എംപിയായ ഒരു കോണ്‍ഗ്രസ് നേതാവ് ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍…

    Read More »
  • Kerala

    ”കെവി തോമസ് അഴകിയ ദല്ലാള്‍, ബിജെപിയുമായുള്ള അവിഹിത ബന്ധത്തിന് സിപിഎം ഉപയോഗിക്കുന്നു”

    തിരുവനന്തപുരം: കെവി തോമസ് അഴകിയ ദല്ലാളെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ബിജെപിയുമായുള്ള അവിഹിത ബന്ധത്തിന് സിപിഎം കെവി തോമസിനെ ഉപയോഗിക്കുകയാണെന്നും ചെറിയാന്‍ ഫിലിപ്പ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു ”നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെവി തോമസും ബിജെപി വക്താവായ ഇ ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിര്‍ദ്ദേശപ്രകാരമാണ്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയെ പുതിയ കുപ്പിയില്‍ അവതരിപ്പിക്കാനാണ് ഇ ശ്രീധരനിലൂടെ ശ്രമിക്കുന്നത്. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്”- കുറിപ്പില്‍ പറയുന്നു. ”ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് സിപിഎം പിന്തുണ നേടുകയാണ് ബിജെപി ലക്ഷ്യം. മറ്റിടങ്ങളില്‍ സിപിഎമ്മിനെ ബിജെപി രഹസ്യമായി സഹായിക്കും. ഇതിന്റെ മുന്നോടിയായാണ് കെവിതോമസ് ബിജെപി നേതാക്കളുമായി ചര്‍ച്ചയാരംഭിച്ചിട്ടുള്ളത്”- ചെറിയാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

    Read More »
Back to top button
error: