KeralaNEWS

ആലപ്പുഴയില്‍ പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.പുന്നപ്ര പറവൂര്‍ കാട്ടുങ്കല്‍ വെളിയില്‍ സുജീഷിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് മരിച്ച സുജീഷ്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

Back to top button
error: