Month: July 2023

  • Local

    ചാലിശ്ശേരി മുക്കൂട്ടയിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

    ചാലിശ്ശേരി: ചാലിശ്ശേരി മുക്കൂട്ടയിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വ്യാഴാഴ്ച ഉച്ചയോടെ രണ്ട് വീട്ടമ്മമാർക്കും ഒരു ബൈക്ക് യാത്രികനുമാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കടിയേറ്റ നബീസ (67), നീലി (78) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപ് ചാലിശ്ശേരി മുക്കൂട്ട ഭാഗങ്ങളിൽ 25 ആളുകൾക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. നിലവിൽ തൃത്താല മേഖലയിലെ വിവിധ മേഖലകളിൽ ചെറുതും വലുതുമായ തെരുവ് നായ ആക്രമണങ്ങളും വർദ്ധിക്കുകയാണ്.

    Read More »
  • Social Media

    ത​ന്റെ കാഴ്ചപ്പാടിലുള്ള ജീവിതപങ്കാളിയെ കണ്ടെത്തി തന്നാൽ പാരിതോഷികമായി നാല് ലക്ഷം രൂപ! പരസ്യവുമായി സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറായ യുവതി

    ജീവിതപങ്കാളിയെ കണ്ടെത്തുന്നതിന് മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ സ്വതന്ത്രമായ പല പ്ലാറ്റ്ഫോമുകളുമുണ്ട്. പ്രത്യേകിച്ച് മാട്രിമോണിയല്‍ സൈറ്റുകള്‍, ഡേറ്റിംഗ് ആപ്പുകള്‍, സോഷ്യല്‍ മീഡിയ പോലുള്ള ഇടങ്ങള്‍. നിലവില്‍ സ്ത്രീകളായാലും പുരുഷന്മാരായാലും മിക്കവരും തങ്ങളുടെ ജീവിതപങ്കാളിയെ സ്വയം തന്നെ അന്വേഷിക്കുന്ന രീതിയും കൂടിവന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പല സൗകര്യങ്ങളും ലഭ്യമായിട്ടും യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെടുന്നവരും ഏറെയുണ്ട്. തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കോ ഡിമാൻഡുകള്‍ക്കോ ഒത്തുവരും വിധത്തിലുള്ള വ്യക്തികളെ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഇത്തരത്തിലുള്ള പ്രതിസന്ധികളുണ്ടാകുന്നത്. എന്നാല്‍ പലരും അങ്ങനെ കാര്യമായ ഡിമാൻഡുകളൊന്നും സൂക്ഷിക്കാതെ പങ്കാളിക്ക് വേണ്ടി തിരച്ചില്‍ നടത്തുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകാറുമുണ്ട്. ഇപ്പോഴിതാ യുഎസില്‍ നിന്നുള്ള ഒരു സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍ ഇത്തരത്തില്‍ നല്‍കിയിരിക്കുന്നൊരു പരസ്യമാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഇവര്‍ക്ക് തന്‍റെ ജീവിതപങ്കാളി എങ്ങനെയെരിക്കണം എന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇതനുസരിച്ച് ഒരാളെ ഏറെ കാലം തിരഞ്ഞു. എന്നാല്‍ കണ്ടെത്താനായില്ല. പിന്നീട് സുഹൃത്തുക്കളുടെ സഹായവും തേടി, ആ ശ്രമവും വിഫലമായി. ഇതോടെയാണ് സംഗതി പരസ്യമാക്കാൻ ഇവര്‍…

    Read More »
  • Local

    ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻദുരന്തം ഒഴിവായി

    പാലക്കാട്: ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. നാല് മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിക്കുകയായിരുന്നു. തീ പടർന്നതും റിസ്വാനും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഉടൻ തന്നെ കാറിൽ നിന്നും പുറത്തിറങ്ങി. പിന്നീട് ഫയർഫോഴ്സെത്തി ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് തീ അണച്ചത്. കാറിന്റെ ഉൾഭാ​ഗം മുഴുവനും കത്തി നശിച്ചു.

    Read More »
  • Kerala

    അധ്യാപകന്റെ കൈ വെട്ടിയ കേസ്: 3 പ്രതികൾക്ക് ജീവപര്യന്തം, 3 പേർക്ക് 3 വർഷം തടവ്; നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് ടി.ജെ ജോസഫ്‌

         തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ, കേരള മനസാക്ഷിയെ ഞെട്ടിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷ വിധിച്ച് കോടതി. മുഖ്യപ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 9, 11, 12 പ്രതികളായ നൗഷാദും മൊയ്തീൻ കുഞ്ഞും അയൂബും 3 വർഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചു. ടി.ജെ ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്. ചോദ്യപേപ്പറിലെ മതനിന്ദയാരോപിച്ച് പോപ്പുലർഫ്രണ്ടിന്‍റെ മേൽനോട്ടത്തിൽ പ്രൊഫസർ ടി. ജെ ജോസഫിന്‍റെ കൈകൾ താലിബാൻ രീതിയിൽ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷൻ കേസ്. രണ്ടാംഘട്ട വിസ്താരം പൂർത്തിയാക്കിയ കൊച്ചിയിലെ എൻ.ഐ.എ കോടതി അഞ്ചുപേരെ ഇന്നലെ വെറുതെ വിട്ടിരുന്നു. പ്രൊഫസർ ടി.ജെ ജോസഫിന്‍റെ കെവെട്ടിമാറ്റുന്നതിന് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത,…

    Read More »
  • India

    ഉത്തരേന്ത്യയില്‍  200 കടന്ന് തക്കാളി വില; കേരളത്തിൽ 120

    പാലക്കാട്:ഉത്തരേന്ത്യയില്‍ തക്കാളി വില 200 കടന്ന് പലയിടങ്ങളിലും 250 രൂപയിലെത്തി.അതേസമയം കേരളത്തിൽ കിലോയ്ക്ക് 140 രൂപ വരെയെത്തിയ തക്കാളി ഇന്ന് 120-ലേക്ക് താണു.പാലക്കാട് ഇന്ന് കിലോയ്ക്ക് 120 രൂപയ്ക്കായിരുന്നു തക്കാളിയുടെ കച്ചവടം. അതേസമയം വിലക്കയറ്റം സാധാരണക്കാരന് വയറ്റത്തടിയാണെങ്കിലും ഉയരുന്ന തക്കാളി വിലയില്‍ നേട്ടം കൊയ്യുകയാണ് ഒരു വിഭാഗം കര്‍ഷകര്‍. 2000 പെട്ടി തക്കാളിയ്ക്ക് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കര്‍ഷക കുടുംബത്തിന് ലഭിച്ചത് 38 ലക്ഷം രൂപയാണ്. കോലാര്‍ സ്വദേശിയായ പ്രഭാകര്‍ ഗുപ്തയാണ് 38 ലക്ഷം രൂപയ്ക്ക് തക്കാളി വിറ്റത്. പ്രഭാകറും സഹോദരങ്ങളും 40 വര്‍ഷങ്ങളായി കര്‍ഷകരാണ്. 2 വര്‍ഷം മുമ്ബ് വരെ 15 കിലോഗ്രാമിന്റെ ഒരു പെട്ടിയ്ക്ക് 800 രൂപ ലഭിച്ചിരുന്നപ്പോള്‍ ഇന്ന് 1900 രൂപയിലധികം ഒരു പെട്ടി തക്കാളിയ്ക്ക് വിലയുണ്ടെന്ന് പ്രഭാകര്‍ പറയുന്നു.   കുറച്ചു നാളുകള്‍ക്ക് മുമ്ബ് വരെയും വിലയിടിവ് കാരണം തക്കാളി കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു താനുള്‍പ്പടെയുള്ള കര്‍ഷകരെന്നും അപ്രതീക്ഷിതമായി വിലയുയര്‍ന്നത് തങ്ങള്‍ക്ക് ഏറെ ആശ്വാസമായി എന്നും പ്രഭാകര്‍…

    Read More »
  • India

    ശാസ്ത്രം ചന്ദ്രനിലേക്ക്; ശാസ്ത്രഞ്ജർ തിരുപ്പതിയിലേക്ക്

    ശ്രീഹരിക്കോട്ട:ചാന്ദ്ര ദൗത്യത്തിനു മുന്നോടിയായി ചന്ദ്രയാന്‍ -3 ന്റെ ചെറു പതിപ്പുമായി തിരുപ്പതി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി ഇസ്രോ ശാസ്ത്രജ്ഞരുടെ സംഘം.ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണത്തിന് മുന്നോടിയായാണ് ദര്‍ശനം. നാളെ ഉച്ചകഴിഞ്ഞ് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാകും ചന്ദ്രയാന്‍ മൂന്ന് കുതിക്കുക. തുടര്‍ന്ന് 45 ദിവസത്തിനുള്ളില്‍ പേടകം ചന്ദ്രോപരിത്തലത്തില്‍ ഇറങ്ങുമെന്ന് ഐ എസ് ആര്‍ ഓ അറിയിച്ചു. ഭൂമിയെ അഞ്ച് പ്രാവശ്യം വലം വെച്ച്‌ ഭ്രമണപഥത്തില്‍ വെച്ച്‌ ഭ്രമണപഥത്തില്‍ നിന്നാകും ചന്ദ്രയാന്‍ ദൗത്യത്തിലേക്ക് നീങ്ങുക

    Read More »
  • Kerala

    കോടതിയലക്ഷ്യ കേസ്: വി 4 കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍ കുറ്റക്കാരന്‍

    കൊച്ചി: കോടതിയലക്ഷ്യകേസില്‍ വി 4 കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി. നിപുണിനുള്ള ശിക്ഷ ഇന്ന് ഉച്ചയ്ക്കു വിധിക്കും. കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിനാണ് നിപുണിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. വി4 കൊച്ചിയുടെ പേജിലാണ് പ്രസംഗം പോസ്റ്റ് ചെയ്തത്. നേരത്തെ നിപുണ്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ ഒപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരേയും പ്രവേശിപ്പിക്കണമെന്നു നിര്‍ബന്ധം പിടിച്ചത് വാര്‍ത്തയായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഇതനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി സെക്യൂരിറ്റി ഓഫീസര്‍ അറിയിക്കുകയായിരുന്നു. കോടതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോടതി മുറി വരെ കൂടെ വരുമെന്നും മതിയായ സുരക്ഷ നല്‍കുമെന്നും വ്യക്തമാക്കിയെങ്കിലും അത് സ്വീകരക്കാന്‍ നിപുണ്‍ തയ്യാറായിരുന്നില്ല.  

    Read More »
  • Kerala

    ആലപ്പുഴയില്‍ രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ ലിഷ; എറണാകുളത്ത് അനില്‍ ആന്റണി? ബിജെപിയുടെ സാധ്യതാ പട്ടിക ഇങ്ങനെ

    കൊച്ചി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതാ പട്ടികയില്‍ ആലപ്പുഴയില്‍ കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യയും. രണ്ട് കേന്ദ്രമന്ത്രിമാര്‍ തലസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്തും വി മുരളീധരന്‍ ആറ്റിങ്ങലിലും മത്സരിക്കാനാണ് സാധ്യത. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും പ്രധാന നേതാവുമായ കുമ്മനം രാജേശഖേരന്റെ പേര് രണ്ട് മണ്ഡലങ്ങളിലേക്കാണ് പാര്‍ട്ടി പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കൊല്ലത്തും പത്തനംതട്ടയിലുമാണ് ഇത്. കൊല്ലം മണ്ഡലത്തില്‍ പ്രഥമ പരിഗണന കുമ്മനത്തിന് തന്നെയാകും. ഇവിടെ രണ്ടാമതായി ബിബി ഗോപകുമാറിന്റെ പേരിനാണ് സാധ്യത. പത്തനംതിട്ടയില്‍ കൂടുതല്‍ സാധ്യത ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് തന്നെയാണ്. അതല്ലെങ്കില്‍ കുമ്മനമാകും ഇവിടെ ജനവിധി തേടുക. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരിക്കെ കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്ത് ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയായേക്കുമെന്നതാണ് പട്ടികയിലെ മറ്റൊരു സവിശേഷത. എസ്ഡിപിഐ പ്രവര്‍ത്തകരായായിരുന്നു…

    Read More »
  • Kerala

    ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണിക്ക് പോകാന്‍ മൂന്നുദിവസത്തെ അവധി വേണം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ കത്ത്

    തൃശൂര്‍: ശമ്പളം ലഭിക്കാത്തതിനാല്‍ മൂന്നുദിവസം കൂലിപ്പണിക്ക് പോകാന്‍ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി കെഎസ്ആര്‍ടിസി ഡ്രൈവര്‍. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവര്‍ അജുവാണ് കൂലിപ്പണിയെടുക്കാന്‍ അവധി ചോദിച്ച് മേലുദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കിയത്. ”സാലറി വരാത്തതിനാല്‍ ഡ്യൂട്ടിക്ക് വരാന്‍ വണ്ടിയില്‍ പെട്രോളില്ല. പെട്രോള്‍ നിറയ്ക്കുവാന്‍ കയ്യില്‍ പണവുമില്ല. ആയതിനാല്‍ വട്ടചിലവിനുള്ള പണത്തിനായി ഈ വരുന്ന 13,14,15 ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ തൂമ്പ പണിക്ക് പോകാന്‍ വേണ്ടി മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ അവധി അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു” എന്നാണ് അജുവിന്റെ കത്ത്. കത്ത് വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെ, ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും വ്യക്തമാക്കി അജു രംഗത്തെത്തി. സര്‍ക്കാര്‍ നല്‍കി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം നീളാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധിയില്‍ ഓടുന്ന കെഎസ്ആര്‍ടിസി, സര്‍ക്കാര്‍ നല്‍കിവരുന്ന സഹായം കൊണ്ടാണ് ശമ്പളം നല്‍കുന്നത്. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യഗഡു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നിട്ടും പലകുറി ഇത് പാളി.…

    Read More »
  • India

    ചന്ദ്രയാന്‍ 3 കൗണ്ട് ഡൗണ്‍ തുടങ്ങി; വിക്ഷേപണം നാളെ

    ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് സജ്ജമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. ഇതിനുമുന്നോടിയായി വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി. കാലാവസ്ഥ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമായതോടെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. 25 മണിക്കൂറും 30 മിനിറ്റും നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണിനാണ് തുടക്കമായത്. 2019-ലെ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐ.എസ്.ആര്‍.ഒ തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ സോഫ്റ്റ്‌ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. ഈ തിരിച്ചടി പരിഹരിക്കാന്‍ കൂടുതല്‍ ഇന്ധനവും സുരക്ഷാക്രമീകരണങ്ങളും ചന്ദ്രയാന്‍-3ല്‍ ഒരുക്കിയിട്ടുണ്ട്. സുഗമമായി ലാന്‍ഡ് ചെയ്യാന്‍ ലാന്‍ഡറിന്റെ കാല്‍ കൂടുതല്‍ ശക്തിപ്പെടുത്തി. കൂടുതല്‍ സൗരോര്‍ജ പാനലുകളും പേടകത്തില്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ചില ഘടകങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍പ്പോലും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്പന. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍എംവി 3 റോക്കറ്റിലേറിയാണ് ചന്ദ്രയാന്‍ 3 കുതിച്ചുയരുക.…

    Read More »
Back to top button
error: