Month: July 2023
-
Kerala
വയനാട്ടിൽ അഞ്ച് വയസുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടി;അമ്മയെ രക്ഷിച്ചു, കുഞ്ഞിനായി തിരച്ചിൽ
വയനാട്: അഞ്ച് വയസ് പ്രായമായ കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി.വെണ്ണിയോടാണ് സംഭവം. അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.കുഞ്ഞിനായി തിരച്ചില്‍ തുടരുകയാണ്. വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. പാലത്തില്‍ ചെരുപ്പും കുട്ടിയുടെ കുടയും കണ്ടതോടെ നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.ഫയർഫോഴ്സ് എത്തുന്നതിനു മുൻപ് തന്നെ നാട്ടുകാർ അമ്മയെ രക്ഷിച്ചിരുന്നു.ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്കായി ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Read More » -
Kerala
കെഎസ്ആർടിസി പാലക്കാട് നിന്നും വയനാട് തിരുനെല്ലി ക്ഷേത്രത്തിലേയ്ക്ക് പ്രത്യേക യാത്ര ഒരുക്കുന്നു; വിശദവിവരങ്ങൾ
പാലക്കാട്: ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി കർക്കിടക വാവിന് വയനാട് തിരുനെല്ലി ക്ഷേത്രത്തിലേയ്ക്ക് കെഎസ്ആർടിസി പ്രത്യേക യാത്ര ഒരുക്കുന്നു. ജൂലൈ 16ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പാലക്കാട് നിന്ന് പുറപ്പെട്ട് സുല്‍ത്താൻ ബത്തേരിയില്‍ താമസിച്ച് 17ന് രാവിലെ തിരുനെല്ലിയില്‍ ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുത്ത് വൈകുന്നേരം പാലക്കാട് തിരികെ എത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സൂപ്പര്‍ ഡീലക്സ് ബസ് യാത്രയ്ക്ക് 1190 രൂപയാണ് ചാര്‍ജ്ജ്. താമസം, ഭക്ഷണം എന്നിവ യാത്രികര്‍ വഹിക്കേണ്ടതാണ്. ഇതിനുള്ള സൗകര്യം കെഎസ്‌ആര്‍ടിസി ഏര്‍പ്പെടുത്തും. ബുക്ക് ചെയ്യുന്ന ആദ്യത്തെ 80 പേര്‍ക്കാണ് യാത്രയ്ക്ക് അവസരം. ബുക്കിങ്ങിനായി 9947086128 എന്ന വാട്സാപ് നമ്ബറില്‍ മെസ്സേജ് അയക്കാം. കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂര്‍സിന്റെ ടൂര്‍ ട്രിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനായി https://my.artibot.ai/budget-tour
Read More » -
India
പോലീസ് ലാത്തിച്ചാര്‍ജില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു
പട്ന: സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിഹാറില്‍ ദക്ബംഗ്ല ചൗരാഹയില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് പട്‌ന പോലീസ് നടത്തിയ ലാത്തിചാര്‍ജിനിടെയാണ് ബിജെപി നേതാവ് വിജയ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത്. പരിക്കേറ്റ സിംഗിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വിധാൻസഭാ മാര്‍ച്ച് നടത്തുന്നതിനിടെയാണ് ബിജെപി നേതാക്കള്‍ക്കുനേരെ ലാത്തിച്ചാര്‍ജുണ്ടായത്.
Read More » -
Local
ചേർത്തല ഇരുമ്പു പാലത്തിലൂടെ നാളെ മുതൽ ഗതാഗത നിയന്ത്രണം
ചേർത്തല നഗരത്തിലെ ഇരുമ്പു പാലത്തിന് ബലക്ഷയം കണ്ടെത്തിയ സാഹചര്യത്തിൽ നാളെ (വെള്ളി) മുതൽ പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കും. പാലത്തിന്റെ 6 ഇരുമ്പ് ഗർഡറുകളിൽ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുള്ള 2 ഗർഡറുകൾ തുരുമ്പെടുത്ത് നശിച്ചതായി കണ്ടെത്തി. ഭാരവാഹനങ്ങൾ കടത്തിവിടുന്നത് വലിയ അപകടസാധ്യതയാണ് എന്ന കിഫ്ബി സംഘം വിലയിരുത്തിയതിനെ തുടർന്നാണ് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സുപ്രധാനമായ തീരുമാനങ്ങളെടുത്തത്. പാലത്തിലൂടെയുള്ള ഭാര വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചു. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവന്റെ അധ്യക്ഷതയിൽ ചേർന്ന മുനിസിപ്പൽ ട്രാഫിക് കമ്മിറ്റിയിലാണ് തീരുമാനമായത്. ചേർത്തലയിലേക്ക് വരുന്ന കെ.എസ്.ആർ.ടി.സി. ബസ്സുകൾ എക്സറേ ജംഗ്ഷൻ വഴി സ്റ്റാൻഡിലേക്കും തിരിച്ചും സർവീസ് നടത്തും. അരൂക്കുറ്റി, തവണക്കടവ്, കോട്ടയം, മുഹമ്മ തുടങ്ങിയ ഇടങ്ങളിൽ നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ ഹൈവേ വഴി പോലീസ് സ്റ്റേഷൻ ജംഗ്ഷനിലൂടെ പ്രൈവറ്റ് ബസ്റ്റാൻഡിൽ പ്രവേശിക്കണം. ടുവീലർ, കാർ, പിക്ക്അപ്പ്, ഓട്ടോറിക്ഷ തുടങ്ങിയ ചെറു വാഹനങ്ങൾ മാത്രം പാലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ…
Read More » -
Kerala
അതിരപ്പിള്ളിയിലെ മൂന്നു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
തൃശൂര്‍ : വിനോദ സഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മൂന്നിടത്ത് നിന്ന് പഴകിയതും പുഴുവരിച്ചതുമായ ഭക്ഷണവും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളും പിടിച്ചെടുത്തു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുൻപായി പുഴയോരത്തുള്ള ഗ്രീൻ സൈറ്റ് റിസോര്‍ട്, ക്ലിറന്റ് റിസോര്‍ട്, ലാ കോസ്റ്റ റിസോര്‍ട്ട് എ ന്നിവടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഇതില്‍ ഗ്രീൻ സൈറ്റ് റിസോര്‍ട്ടിലെ ഭക്ഷണം പുഴുവരിച്ച നിലയിലായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മൂന്നു കടകളും അടച്ചിടാൻ അധികൃതർ നിർദേശം നൽകി.
Read More » -
Local
മരിക്കാൻ പോകുന്നു എന്ന് കൂട്ടുകാർക്ക് മെസ്സേജ് അയച്ച ശേഷം കാണാതായ യുവാവിന്റെ മൃതദേഹം നേത്രാവതിപ്പുഴയിൽ കണ്ടെത്തി
കുമ്പള: സുഹൃത്തുക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ച ശേഷം കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കുമ്പള ബംബ്രാണ സ്‌കൂളിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ലോകേഷ് – പ്രഭാവതി ദമ്പതികളുടെ മകന്‍ രാജേഷിനെ (28) യാണ് ഉള്ളാള്‍ നേത്രാവതിപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികളില്‍ നിന്ന് വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. ബന്ധുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് രാജേഷിനെ കാണാതായത്. വീട്ടില്‍ നിന്ന് പുറപ്പെട്ട യുവാവ് പിന്നീട് തിരിച്ചെത്തിയിരുന്നില്ല. സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ച ശേഷം വൈകീട്ട് 6.30 മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മരിക്കാന്‍ പോവുകയാണെന്നുള്ള സൂചനകളാണ് സന്ദേശത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പൊലീസ് സി.സി.ടി.വി കാമറകള്‍ പരിശോധിച്ചപ്പോള്‍ തലപ്പാടി ദേശീയപാത വഴി ബൈക്ക് ഓടിച്ചുപോകുന്ന ദൃശ്യം ലഭിച്ചു. ഇതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പാണ്ഡേശ്വരം പൊലീസ്…
Read More » -
India
ഹൃദയാഘാതം;അഞ്ച് അമര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു
ശ്രീനഗർ: ഹൃദയാഘാതത്തെ തുടർന്ന് അഞ്ച് അമര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു. മൂന്നു പേര്‍ പഹല്‍ഗാം ബേസ് ക്യാമ്ബില്‍ നിന്നും, രണ്ടു പേര്‍ ബല്‍താലില്‍നിന്നും അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്കു പുറപ്പെട്ടതായിരുന്നു. മരിച്ചവരില്‍ രണ്ടു പേര്‍ ഉത്തര്‍ പ്രദേശ് സ്വദേശികളാണ്. ഇതോടെ അമര്‍നാഥ് യാത്രയില്‍ ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയെന്ന് അധികൃതര്‍ അറിയിച്ചു. ഗിരിശൃംഗങ്ങളിലേക്കു കയറുമ്ബോള്‍ വായുവിന്‍റെ സാന്ദ്രത വര്‍ധിക്കുന്നതും ഓക്സിജന്‍റെ അളവ് കുറയുന്നതുമാണ് ഹൃദയാഘാത സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്
Read More » -
India
തക്കാളി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യ
തക്കാളി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യ. മധ്യപ്രദേശിലെ ഷാഹ്‌ദോലിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. തന്നോട് ചോദിക്കാതെ ഭക്ഷണത്തില്‍ തക്കാളി ഉപയോഗിച്ചതാണ് ഭാര്യയെ ചൊടിപ്പിച്ചതെന്ന് യുവാവ് പറയുന്നു. ഭാര്യയെയും കുട്ടികളെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇയാള്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ്. സന്ദീപ് ബര്‍മൻ എന്ന റെസ്റ്റോറന്റ് ഉടമയാണ് ഭാര്യ ആരതിയെ കണ്ടെത്താൻ പൊലീസിനെ സമീപിച്ചത്. തന്നോട് ചോദിക്കാതെ ഭക്ഷണത്തില്‍ തക്കാളി ഇട്ടതിനെ തുടര്‍ന്ന് ഭാര്യ ദേഷ്യപ്പെടുകയായിരുന്നുവെന്നും പിന്നീട് ഇതേച്ചൊല്ലി വഴക്കുണ്ടായെന്നും യുവാവ് പറയുന്നു. വഴക്കിനൊടുവില്‍ ഭാര്യ മകളെയും കൂട്ടി വീടുവിട്ടിറങ്ങി ബസില്‍ കയറിപ്പോയെന്നാണ് യുവാവിന്റെ പരാതി.
Read More » -
India
750 കോടി രൂപയുടെ തട്ടിപ്പ്; ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിക്ക് ഏഴ് വർഷത്തെ തടവുശിക്ഷ
അഹ്മദാബാദ്: 750 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയും അമുല്‍ ബ്രാൻഡിെന്റ ഉടമസ്ഥരായ ഗുജറാത്ത് കോഓപറേറ്റീവ് മില്‍ക്കറ്റ് മാര്‍ക്കറ്റിങ് ഫെഡറേഷൻ (ജി.സി.എം.എം.എഫ്) മുൻ ചെയര്‍മാനുമായ വിപുല്‍ ചൗധരി(54)യെയും മറ്റ് 14 പേരെയും ഗുജറാത്ത് കോടതി ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 2005 -2016 കാലയളവില്‍ ഗുജറാത്ത് കോഓപറേറ്റീവ് മില്‍ക്കറ്റ് മാര്‍ക്കറ്റിങ് ഫെഡറേഷൻ ചൗധരി ചെയര്‍മാനായിരിക്കെ നടന്ന ക്രമക്കേടിലാണ് നടപടി. ആകെ 22 പ്രതികളില്‍ മൂന്ന് പേര്‍ വിചാരണക്കിടെ മരണപ്പെട്ടു. വിചാരണ നേരിട്ട 19 പേരില്‍ നാല് പ്രതികളെ തെളിവില്ലെന്നുകണ്ട് വെറുതെ വിട്ടു. ബി.ജെ.പി നേതാവാണ് വിപുല്‍ ചൗധരി.
Read More » -
Local
അമിതവിലയ്ക്കെതിരേ കോട്ടയം ജില്ലയിൽ മിന്നൽ പരിശോധന; കർശന നടപടി, 108 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ഇടത്ത് ക്രമക്കേടുകൾ കണ്ടെത്തി, പിഴ ചുമത്തി
കോട്ടയം: അമിതവിലയും പൂഴ്ത്തിവയ്പും തടയാൻ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ സംയുക്തസ്‌ക്വാഡ് ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാരസ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. 108 വ്യാപാരസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ക്രമക്കേടുകൾ കണ്ടെത്തി. വിലവിവരപട്ടിക പ്രദർശിപ്പിക്കാതെയും പായ്ക്കറ്റുകളിൽ കൃത്യമായ വില രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനയ്ക്കുവച്ചതും അടക്കമുള്ള ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തി. വിപണിയിലെ അമിത വില നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ്, പൊതുവിതരണ വകുപ്പ്, റവന്യൂ, പോലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്തസ്‌ക്വാഡ് വ്യാപകപരിശോധന നടത്തിയത്. പല കടകളിലും ഭക്ഷ്യസുരക്ഷ ലൈസൻസ് പുതുക്കിയിട്ടുപോലുമില്ലായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് പോലുമില്ലാതെയാണ് മണർകാട് ഗ്രാമപഞ്ചായത്തിലെ മൊത്തവ്യാപാരസ്ഥാപനം പ്രവർത്തിച്ചതെന്ന് റെയ്ഡിൽ കണ്ടെത്തി. നടപടിയെടുക്കാൻ സ്ഥലത്തു പരിശോധന നടത്തിയ കളക്ടർ വി. വിഗ്‌നേശ്വരി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മണർകാട് ടൗണിലെ ഹൈപ്പർമാർക്കറ്റുകളിൽ കളക്ടർ നേരിട്ടു നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ നിരവധി ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പായ്ക്ക്…
Read More »