തൃശൂര്‍ : വിനോദ സഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മൂന്നിടത്ത് നിന്ന് പഴകിയതും പുഴുവരിച്ചതുമായ ഭക്ഷണവും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളും പിടിച്ചെടുത്തു.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുൻപായി പുഴയോരത്തുള്ള ഗ്രീൻ സൈറ്റ് റിസോര്‍ട്, ക്ലിറന്റ് റിസോര്‍ട്, ലാ കോസ്റ്റ റിസോര്‍ട്ട് എ ന്നിവടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഇതില്‍ ഗ്രീൻ സൈറ്റ് റിസോര്‍ട്ടിലെ ഭക്ഷണം പുഴുവരിച്ച നിലയിലായിരുന്നു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മൂന്നു കടകളും അടച്ചിടാൻ അധികൃതർ നിർദേശം നൽകി.