Month: July 2023

  • Kerala

    കെഎസ്ആർടിസി ഓണക്കാല സ്‍പെഷ്യൽ സർവ്വീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു; ബസുകളുടെ വിവരങ്ങള്‍ ഇങ്ങനെ

    തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കാലത്ത് ഓഗസ്റ്റ് 22 മുതൽ സെപ്തംബർ 5 വരെ കേരളത്തിൽ നിന്നും ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവ്വീസുകൾ കെഎസ്ആർടിസി നടത്തുന്ന സർവ്വീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. www.online.keralartc.com, www.onlineksrtcswift. com എന്നീ വെബ്‍സൈറ്റുകൾ വഴിയും, ENTE KSRTC, ENTE KSRTC NEO OPRS എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റുകൾ ബുക്കിങ് ആകുന്നതിനനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകൾ ക്രമീകരിക്കുമ്പോൾ തിരക്കേറിയ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ആവശ്യാനുസരണം അഡീഷണൽ സർവീസുകൾ അയക്കണമെന്നും കൂടാതെ നിലവിൽ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂൾഡ് സ്കാനിയ, വോൾവോ, സ്വിഫ്റ്റ് എസി നോൺ എസി ഡിലക്സ് ബസുകൾ കൃത്യമായി സർവ്വീസ് നടത്തുവാനും കെഎസ്ആർടിസി സിഎംഡി നിർദ്ദേശം നൽകി. ബാംഗ്ലൂർ , ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകളുടെ പട്ടിക 15.35 ബാംഗ്ലൂർ – കോഴിക്കോട്…

    Read More »
  • Kerala

    മൊബൈൽ ഫോൺ കൊടുത്തില്ല; തിരുവനന്തപുരത്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

    തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ കൊടുക്കാത്തതിനെ തുടർന്ന് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം അയണിമൂട് തേരിക്കവിളയില്‍ പരേതനായ സജു – സന്ധ്യ ദമ്ബതികളുടെ മകള്‍ ആരതി (14) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. നേമം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നരുവാമൂട് പോലീസ് കേസെടുത്തു.

    Read More »
  • NEWS

    ഇനി വാട്സാപ്പിൽ ഫോൺ നമ്പർ മറച്ചുവയ്ക്കാം

    സ്വകാര്യതയുടെ ഭാഗമായി ഫോണ്‍ നമ്ബര്‍ മറച്ചുവെയ്ക്കാൻ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച്‌ മെസേജിങ് ആപ്പായ വാട്സ്‌ആപ്പ്. ഫോണ്‍ നമ്ബര്‍ പ്രൈവസി എന്ന പേരിലുള്ള ഫീച്ചര്‍ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒരേ പോലെ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. പുതിയ ബീറ്റ അപ്ഡേറ്റ് ഇൻസ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാൻ കഴിയും. കമ്മ്യൂണിറ്റി അനൗണ്‍സ്മെന്റ് ഗ്രൂപ്പ് ഇൻഫോയിലാണ് ഈ ഓപ്ഷൻ നല്‍കിയിരിക്കുന്നത്. പലപ്പോഴും കമ്മ്യൂണിറ്റിയില്‍ പരിചയമില്ലാത്ത നിരവധിപ്പേര്‍ അംഗങ്ങളായി ഉണ്ടാവും. ഈ സാഹചര്യത്തില്‍ സ്വകാര്യത സംരക്ഷിക്കാൻ ഈ ഫീച്ചര്‍ വഴി സാധിക്കും. എന്നാല്‍ ഈ ഫീച്ചര്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് മാത്രമേ പ്രയോജനപ്പെടുത്താൻ കഴിയൂ. അഡ്മിൻമാര്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താൻ കഴിയില്ല. അവരുടെ നമ്ബര്‍ എപ്പോഴും കാണാൻ സാധിക്കുന്ന വിധമാണ് ക്രമീകരണം. വരും ദിവസങ്ങളില്‍ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Read More »
  • NEWS

    സൗദിയിൽ കുഴല്‍ക്കിണറില്‍ വീണ് ഇന്ത്യക്കാരൻ മരിച്ചു

    റിയാദ്:സൗദിയിൽ കുഴല്‍ക്കിണറില്‍ വീണ് ഇന്ത്യക്കാരൻ മരിച്ചു.മദീനയിലെ സുവൈദറക്ക് വടക്ക് ദസീറിലായിരുന്നു സംഭവം. 140 മീറ്റര്‍ ആഴവും 35 സെൻറിമീറ്റര്‍ വ്യാസവുമുള്ള കുഴല്‍ക്കിണറില്‍ കിടന്ന മൃതദേഹം ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ സിവില്‍ ഡിഫൻസ് പുറത്തെടുത്തു. ഒരാള്‍ കുഴല്‍ക്കിണറില്‍ വീണെന്ന് വിവരം കിട്ടിയ ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നെന്ന് മദീന സിവില്‍ ഡിഫൻസ് ട്വിറ്ററില്‍ അറിയിച്ചു. സമാന്തര കിണര്‍ കുഴിച്ച് 27 മണിക്കൂറോളം നീണ്ട പ്രവര്‍ത്തനമാണ് നടത്തിയത്. എല്ലാരീതിയിലുമുള്ള പരിശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ഇന്ത്യാക്കാരനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

    Read More »
  • Kerala

    പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ രോഗി മരിച്ച സംഭവം കൊലപാതകം 

    തിരുവനന്തപുരം:പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ രോഗി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ശാസ്താംകോട്ട സ്വദേശി സ്മിതാകുമാരിയെ മറ്റൊരു അന്തേവാസിയായ സജിത മേരിയാണ് കൊലപ്പെടുത്തിയത്. അസഭ്യം പറഞ്ഞതിന്റെ ദേഷ്യത്തില്‍ ഉറങ്ങിക്കിടന്ന സ്മിതയെ പാത്രം കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ സന്ധ്യ നല്‍കിയ മൊഴിയാണ് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ നവംബര്‍ 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.സജിത മേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

    Read More »
  • India

    മോദി ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന കാലത്ത് താൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്ന് ജേണലിസ്റ്റ് ഷീലാ ഭട്ട്

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന കാലത്ത് താൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്ന് വെറ്ററൻ ജേണലിസ്റ്റ് ഷീലാ ഭട്ട്.1981ലായിരുന്നു അതെന്നും എഎൻഐക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ‘1981ല്‍ എംഎയ്ക്ക് പഠിക്കുന്ന സമയത്താണ് ഞാൻ മോദിയെ ആദ്യം കാണുന്നത്. പ്രൊഫസര്‍ പ്രവീണ്‍ സേഠ് ആയിരുന്നു ഞങ്ങളുടെ മെന്റര്‍. നന്നായി പഠിക്കുന്നയാളായിരുന്നു അദ്ദേഹം. അക്കാര്യത്തെ കുറിച്ച്‌ എനിക്ക് ധാരാളം പറയാനുണ്ട്. എന്നാല്‍ സമയമില്ല. പിന്നീട് അഭിഭാഷകനായി മാറിയ മോദിയുടെ ഒരു സഹപാഠിയെ കുറിച്ചും എനിക്കറിയാം.   മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്‌ അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസ് നേതാക്കളും ട്വിറ്ററില്‍ ചിലത് എഴുതിയപ്പോള്‍ ഞാൻ അദ്ദേഹത്തെ ഫോണ്‍ വിളിച്ച്‌ ഇതേക്കുറിച്ച്‌ ചോദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.’ – ഷീലാ ഭട്ട് പറഞ്ഞു.

    Read More »
  • Kerala

    സിൽവർ ലൈൻ പദ്ധതി;സര്‍ക്കാരിന്റെ നീക്കങ്ങളില്‍ സംശയങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് എംപി കെ.മുരളീധരൻ 

    തിരുവനന്തപുരം: സില്‍വര്‍ലൈൻ പദ്ധതിക്ക് ബദല്‍ പദ്ധതിയൊരുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങളില്‍ സംശയങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് എംപി കെ.മുരളീധരൻ. ‘ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധിയായകെ.വി.തോമസ് ഇ ശ്രീധരനെ കണ്ടയുടൻ കോടികളുടെ പദ്ധതിയുടെ റിപ്പോര്‍ട്ട് തയ്യാറാകുന്നതില്‍ സംശയമുണ്ട്. ബദല്‍ പദ്ധതിയെ കുറിച്ച്‌ പഠിക്കാതെ അതേ സംബന്ധിച്ച്‌ അഭിപ്രായം പറയാൻ കഴിയില്ലെങ്കിലും അതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധിയായ കെ.വി.തോമസിനെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കങ്ങളില്‍ സംശയമുണ്ട്’ -കെ.മുരളീധരൻ പറഞ്ഞു. ‘കെ.വി.തോമസ് ഒരു ദിവസം ശ്രീധരന്റെ വീട്ടില്‍ എത്തുന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ച്‌, സില്‍വര്‍ലൈൻ നടപ്പാക്കാനുള്ള സഹായം തേടുന്നു.സില്‍വര്‍ലൈൻ പ്രായോഗികമല്ലെന്നും മറ്റു ചില നിര്‍ദേശങ്ങള്‍ ഞാൻ തരാമെന്നും ശ്രീധരൻ പറയുന്നു. അടുത്ത ദിവസം തന്നെ ശ്രീധരൻ കുറിപ്പ് നല്‍കുന്നു. ഇത്രയേറെ കോടികള്‍ ചെലവ് വരുന്ന പദ്ധതിയുടെ കുറിപ്പാണ് ഒരു ദിവസത്തിനുള്ളില്‍ നല്‍കുന്നത്. കുറിപ്പ് ഡല്‍ഹിയിലെത്തിയ സമയത്ത് തന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ശ്രീധരനെ കാണുന്നു. ഇത് അതിവേഗ റെയില്‍പാതയുടെ കുറിപ്പാണോ അതോ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാരുടെ…

    Read More »
  • Kerala

    സംസ്കൃത സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍

    ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്ബസിലെ സോഷ്യോളജി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റര്‍വ്യൂ നടത്തുന്നു. 55 ശതമാനം മാര്‍ക്കോടെ സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടി യു. ജി. സി. 2018 റഗുലേഷൻസ് പ്രകാരം യോഗ്യത നേടിയവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രായപരിധി 60 വയസ്.   യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 19ന് രാവിലെ 11ന് സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്ബസിലെ സോഷ്യോളജി വിഭാഗത്തില്‍ നടത്തുന്ന വാക്ക്-ഇൻ-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് സര്‍വ്വകലാശാല അറിയിച്ചു.

    Read More »
  • Kerala

    ആലപ്പുഴയിൽ 14 കാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റില്‍ 

    ആലപ്പുഴ: ഹരിപ്പാട് 14 കാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ.കരുവാറ്റ പുത്തൻ കണ്ടത്തില്‍ കാസിം (65) ആണ് പിടിയിലായത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രതിയുടെ കടയില്‍ വച്ച്‌ പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ വീട്ടുകാര്‍ കൗണ്‍സിലിങ്ങിന് എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    ആകെ ആവശ്യം 20 മീറ്റര്‍ വീതിയില്‍ ഭൂമി; അതിവേഗ റെയിൽ പദ്ധതി വിശദീകരിച്ച് ഇ.ശ്രീധരൻ

    പാലക്കാട്: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി വിശദീകരിച്ച് മെട്രോമാൻ ഇ.ശ്രീധരൻ. എലിവേറ്റഡ് ട്രാക്ക് നിര്‍മ്മിക്കുന്ന സ്ഥലങ്ങളില്‍ കുറച്ച്‌ ഭൂമി മാത്രമേ ആവശ്യമായി വരുന്നുള്ളുവെന്നും ഇ.ശ്രീധരൻ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ ഭൂവുടമകളില്‍ നിന്ന് ഭൂമി ലീസിനെടുക്കാം. 10 മീറ്റര്‍ വീതിയിലായിരിക്കും എലിവേറ്റഡ് പാതയുണ്ടാവുക. ഇരുഭാഗത്തും 5 മീറ്റര്‍ വീതം അധികമായി കാണേണ്ടതുണ്ട്. ആകെ 20 മീറ്റര്‍ വീതിയില്‍ ഭൂമി ആവശ്യമായി വരും. ഇത്രയും ഭാഗം ഭൂവുടമകളില്‍ നിന്ന് ലീസിനെടുക്കുകയും ആ ഭൂമി ഉടമസ്ഥര്‍ക്കു തന്നെ ഉപയോഗിക്കാൻ നല്‍കുകയും ചെയ്യാം. അവിടെ കെട്ടിട നിര്‍മ്മാണം മാത്രം അനുവദിക്കില്ല. കൃഷിയുള്‍പ്പെടെ മറ്റെന്തും ഭൂവുടമകള്‍ക്കു ചെയ്യാം. ഇതിനു പുറമേ ഒരു വരുമാന മാര്‍ഗമെന്നോണം ലീസ് തുക ഉടമകള്‍ക്ക് മുടക്കമില്ലാതെ ലഭിക്കുകയും ചെയ്യും.ലീസിനെടുക്കുന്ന 20 മീറ്ററിനപ്പുറം കെട്ടിടമോ വീടോ എന്തും ഭൂവുടമകള്‍ക്ക് ഇഷ്ടത്തിനനുസരിച്ച്‌ നിര്‍മ്മിക്കാം.തുരങ്കം കടന്നു പോകുന്ന ഭാഗത്തെ നിര്‍മ്മാണം അതിനു മുകളിലുള്ളവര്‍ക്ക് അറിയാൻ കഴിയില്ല. അതുകൊണ്ട് തന്നെ സ്ഥലം ഏറ്റെടുക്കല്‍ പ്രതിസന്ധിയാകില്ല. തിരിക്കുള്ളിടത്ത് റോഡിന് അടിയിലൂടെ തുരങ്കപാതയാണ്…

    Read More »
Back to top button
error: