Month: July 2023

  • Kerala

    വയനാട് കല്‍പ്പറ്റയില്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ പൊട്ടിത്തെറിച്ചു

    വയനാട്: കല്‍പ്പറ്റയില്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ പൊട്ടിത്തെറിച്ചു. മടക്കിമല ഒഴക്കല്‍ കുന്നില്‍ നെല്ലാങ്കണ്ടി ഷംസുദ്ദീന്‍ മുസ്‌ലിയാരുടെ മകന്‍ സിനാനിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. രാത്രി ഉറങ്ങുന്നതിനിടെ ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോളാണ് മൊബൈൽ പൊട്ടിത്തെറിച്ചതാണെന്ന് മനസ്സിലായത്. ഒരു വര്‍ഷം മുന്‍പ് വാങ്ങിയതാണ് ഫോണ്‍ എന്ന് സിനാൻ പറഞ്ഞു.

    Read More »
  • Crime

    വൈക്കത്ത് പുനലൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 48 കാരൻ അറസ്റ്റിൽ

    വൈക്കം: വൈക്കത്ത് പുനലൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം തലയാഴം തോട്ടകം ഭാഗത്ത് പുത്തൻതറ വീട്ടിൽ സജീവൻ (48) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ 9 മണിയോട് കൂടി വൈക്കം ലിങ്ക് റോഡിന് സമീപമുള്ള ഷാപ്പിന് മുൻവശം വച്ച് പുനലൂർ സ്വദേശിയായ ബിജു ജോർജ് എന്നയാളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ഷാപ്പിൽ വച്ച് കാണുകയും വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് സജീവൻ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ബിജു ജോർജിനെ കുത്തുകയും തുടർന്ന് ഇയാൾ മരണപ്പെടുകയുമായിരുന്നു. വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു കെ.ആർ, എസ്.ഐ അജ്മൽ ഹുസൈൻ,സിജി ബി, ബാബു പി, സി.പി.ഓ മാരായ സുധീപ്,ഷിബു, അജേന്ദ്രൻ തുടങ്ങിയവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ…

    Read More »
  • Kerala

    കൊല്ലത്ത് വീട്ടില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്കിന് കേരളത്തിന്റേത് മാത്രമല്ല തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന്റെയും ഫൈൻ

    കൊല്ലം:കല്ലുവാതുക്കലില്‍ വീട്ടില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്കിന് ആദ്യം കേരളത്തിന്റെ വക പിഴ നോട്ടീസ്.പിന്നാലെ  തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന്റെയും ചെലാൻ. തൂത്തുക്കുടി ആര്‍ടിഎയില്‍ നിന്നാണ് കല്ലുവാതുക്കല്‍ സ്വദേശി മനുവിന് പിഴയടയ്ക്കാനുള്ള നോട്ടീസ് കിട്ടിയത്.  14000 രൂപ പിഴയൊടുക്കണമെന്നാണ് നിര്‍ദ്ദേശം. KL 25 M 1547 എന്ന രജിസ്റ്റര്‍ നമ്ബറിലെ ബൈക്കിനാണ് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ചെലാൻ നോട്ടീസ് കിട്ടിയത്. പിറക് വശത്തെ നമ്ബര്‍ പ്ലേറ്റിന്റെ ചിത്രം സഹിതമാണ് നോട്ടീസ്. ആംബുലൻസിന് വഴിമാറിക്കൊടുക്കാത്തതിന് പതിനായിരം. വാഹന പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ കൈകാട്ടിയിട്ടും നിര്‍ത്താതെ പോയതിന് 2000. ഹെല്‍മെറ്റ് വയ്ക്കാതെ വാഹനമോടിച്ചതിന് 1,000 രൂപാ വീതം രണ്ടു തവണ പിഴ.   ഒഎല്‍എക്സില്‍ ബൈക്ക് വില്‍ക്കാനായി ചിത്രം അപ്‌ലോഡ് ചെയ്തിരുന്നു. അത് കണ്ട ആരെങ്കിലും വ്യാജമായി നമ്ബര്‍ പ്ലേറ്റ് ഉണ്ടാക്കിയതാകാമെന്ന സംശയത്തിലാണ് മനു. 14000 രൂപ പിഴയൊടുക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും മനു പറഞ്ഞു.

    Read More »
  • Crime

    രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1395 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നവുമായി ഏറ്റുമാനൂരിൽ യുവാവ് പിടിയിൽ

    ഏറ്റുമാനൂര്‍: നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പായ്ക്കറ്റുകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തറ തെക്കേക്കര ആനിപ്പാടി ഭാഗത്ത് പുളിയനാനിക്കൽ വീട്ടിൽ സഫ്‌വാൻ സലീം (28) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഏറ്റുമാനൂർ പാലാ റോഡിൽ കട്ടച്ചിറ കുരിശുപള്ളി ഭാഗത്ത് ഹാൻസ് വില്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏറ്റുമാനൂർ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ വാഹനത്തിനുള്ളിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1395 ഹാൻസ് പായ്ക്കറ്റുകള്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്. ഐ ബെന്നി തോമസ്, എ.എസ്.ഐ സിനോയ് മോൻ, സി.പി.ഓ മാരായ ഡെന്നി പി.ജോയ്, പ്രവീൺ പി.നായർ, സൈഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    Read More »
  • Crime

    സ്കൂട്ടറിൽ പോയ മധ്യവയസ്കനെ അരിവാൾകൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസ്: ഒളിവിലായിരുന്ന അയ്മനം സ്വദേശികളായ രണ്ടുപേർ ബാംഗ്ലൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് പിടിയിൽ

    കോട്ടയം : മധ്യവയസ്കനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം ഒളശ്ശ ഭാഗത്ത് വേലംപറമ്പിൽ വീട്ടിൽ കൊച്ചു ചെറുക്കൻ എന്ന് വിളിക്കുന്ന ജിഷ്ണു പ്രസാദ് (24), അയ്മനം ഒളശ്ശ സി.എം.എസ് ഹൈസ്കൂളിന് സമീപം പാറേകുന്നുംപുറം വീട്ടിൽ ബിനു കുര്യാക്കോസ് (25) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ജിഷ്ണു പ്രസാദ് കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെ അയ്മനം സ്വദേശിയായ മധ്യവയസ്കൻ സ്കൂട്ടറിൽ വീട്ടിൽ പോകുന്ന സമയം അരിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ മധ്യവയസ്കന് സാരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ജിഷ്ണു സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. ഇയാള്‍ക്ക് ഒളിവിൽ താമസിക്കുന്നതിനും, അന്യസംസ്ഥാനത്തേക്ക് കടക്കുന്നതിനും സഹായം ചെയ്തതിനാണ് ബിനു കുര്യാക്കോസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ബാംഗ്ലൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പാലക്കാട് നിന്നും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ…

    Read More »
  • Local

    വയോജനസൗഹൃദ പഞ്ചായത്തിലേക്ക് ചുവടുവച്ച് ചിറക്കടവ്

    കോട്ടയം: വയോജനസൗഹൃദ പഞ്ചായത്തെന്ന നേട്ടം കൈവരിക്കാനൊരുങ്ങി ചിറക്കടവ് ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി വയോജനങ്ങൾക്കായി നിലവിലുള്ള പദ്ധതികൾക്ക് പുറമേ വയോജനസൗഹൃദ ഇടങ്ങൾ സ്ഥാപിക്കുക, നിയമം ബോധവൽക്കരണം നടത്തുക, പാലിയേറ്റീവ് കെയർ പരിരക്ഷ നൽകുക, മെഡിക്കൽ ക്യാമ്പ് നടത്തുക എന്നീ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. പ്രാരംഭപ്രവർത്തനമായി പഞ്ചായത്ത്തല വയോജന ക്ലബ് രൂപീകരിക്കും. വയോജനങ്ങൾക്ക് പുസ്തകങ്ങളുമായി കൂട്ടുകൂടാനും മാനസിക ഉല്ലാസത്തിനുമായാണ് വയോജന ക്ലബ്ബ് രൂപീകരിക്കുന്നത്. വയോജന ക്ലബ് രൂപീകരണയോഗം ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഹാളിൽ 14ന് രാവിലെ 11ന് നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി.ആർ. ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ ആധ്യക്ഷ്യം വഹിക്കും. ഉച്ചയ്ക്ക് 12 മുതൽ മഴക്കാലരോഗ പ്രതിരോധ സിദ്ധ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്നു വിതരണവും നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ നിർവഹിക്കും. തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ് പൂർവവിദ്യാർഥി അസോസിയേഷനും ഗ്രാമപഞ്ചായത്തും പെരുംമ്പള്ളി സിദ്ധ ക്ലിനിക്കും…

    Read More »
  • LIFE

    ഖാദി ഗ്രാമവ്യവസായ ബോർഡ് സ്റ്റോക്ക് ക്ലിയറൻസ് മേള 18 മുതൽ

    കോട്ടയം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ സ്റ്റോക്ക് ക്ലിയറൻസ് മേള ജൂലൈ 18 മുതൽ 22 വരെ നടക്കും. മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 50 ശതമാനം വരെ പ്രത്യേക കിഴിവും 20 ശതമാനം വരെ സർക്കാർ റിബേറ്റും ലഭിക്കും. ബേക്കർ ജംഗ്ഷൻ സി.എസ്.ഐ. കോംപ്ലക്സിലെ ഖാദി ഗ്രാമ സൗഭാഗ്യ-04812560587, ചങ്ങനാശ്ശേരി റവന്യു ടവർ- 04812423823, ഏറ്റുമാനൂർ ഏദൻ ഷോപ്പിംഗ് കോംപ്ലക്സ്-04812535120, വൈക്കം കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്-04829233508 എന്നീ വില്പന കേന്ദ്രങ്ങളിൽ ആനൂകൂല്യം ലഭ്യമാണ്.

    Read More »
  • Local

    ഭിന്നശേഷി വിദ്യാർഥികൾക്ക് യൂണിഫോം, പഠനോപകരണങ്ങൾ വാങ്ങാൻ വിദ്യാജ്യോതി

    കോട്ടയം: ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് യൂണിഫോമും പഠനോപകരണങ്ങളും വാങ്ങാൻ ധനസഹായം നൽകുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹികനീതി വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കാണ് ധനസഹായം അനുവദിക്കുക. ഒമ്പതാം ക്ലാസ് മുതലുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് സഹായം ലഭിക്കുക. ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് 1000 രൂപയും യൂണിഫോം വാങ്ങുന്നതിന് 1500 രൂപയും ലഭിക്കും. പ്ലസ് വൺ, പ്ലസ് ടു, ഐ. ടി. ഐ വിദ്യാർഥികൾക്ക് യൂണിഫോമിന് 1500 രൂപയും പഠനോപകരണത്തിനു 2000 രൂപയും ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, മറ്റ് പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവർക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനായി 3000 രൂപയും ലഭിക്കും. അപേക്ഷകന് 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുണ്ടെന്ന് മെഡിക്കൽ ബോർഡ് നൽകിയിട്ടുള്ള സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർഥി പഠിക്കുന്ന സ്ഥാപന…

    Read More »
  • Local

    വൈക്കത്തെ തെരുവുനായ ശല്യം ഒരുമിച്ച് നേരിടാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ; എ.ബി.സി. സെന്റർ തുടങ്ങും

    കോട്ടയം: തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ തെരുവുനായകളുടെ പ്രജനനം തടയുന്നതിനായി പ്രജനനനിയന്ത്രണ കേന്ദ്രം (എ.ബി.സി. സെന്റർ) വൈക്കത്ത് ആരംഭിക്കാൻ തീരുമാനം. ജില്ലാ പഞ്ചായത്തിന്റെയും വൈക്കം, കടുത്തുരുത്തി ബ്ലോക്കുപഞ്ചായത്തുകളുടെയും വൈക്കം നഗരസഭയുടെയും ഗ്രാമപഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിൽ എ.ബി.സി സെന്റർ ആരംഭിക്കാനാണ് തീരുമാനം. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രഞ്ജിത്തിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ആലോചന യോഗത്തിന്റേതാണ് തീരുമാനം. തെരുവുനായകളുടെ പ്രതിരോധ കുത്തിവയ്പ്പ് വർഷാവർഷം ഉറപ്പാക്കുന്നതും യോഗം ചർച്ചചെയ്തു. പദ്ധതിയുടെ നടത്തിപ്പിനായി ഇരു ബ്ലോക്കു പഞ്ചായത്തുകളും ബ്ലോക്കുകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളും നഗരസഭയും തുക അനുവദിക്കും. രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ ഏഴ് ലക്ഷം രൂപ വീതവും, 12 ഗ്രാമപഞ്ചായത്തുകൾ, മൂന്ന് ലക്ഷം രൂപ വീതവും, നഗരസഭ 10 ലക്ഷം രൂപയും പദ്ധതിക്കായി വിനിയോഗിക്കണമെന്ന് യോഗത്തിൽ നിർദേശമുയർന്നു. പദ്ധതിക്ക് അധികമായി ആവശ്യം വരുന്ന തുക തദ്ദേശസ്ഥാപനങ്ങൾ തന്നെ കണ്ടെത്തും. എ.ബി.സി സെന്ററിനുള്ള കെട്ടിടം നിർമിക്കുന്നതിനായി സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തി നൽകും. ശസ്ത്രക്രിയയ്ക്ക്…

    Read More »
  • Careers

    ഓട്ടോമൊബൈൽ സർവീസിംഗ് വൊക്കേഷണൽ ഡിപ്ലോമ

    കോട്ടയം: നാട്ടകം സർക്കാർ പോളിടെക്‌നിക്ക് കോളജിൽ വൊക്കേഷണൽ ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ സർവീസിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.polyadmission. org/dvoc എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. രേഖകളുടെ പകർപ്പ് സഹിതം അപേക്ഷ ജൂലൈ 31 നകം നാട്ടകം സർക്കാർ പോളിടെക്‌നിക് കോളജിൽ നൽകണം. ഫോൺ: 0481 2361884/9446341 691

    Read More »
Back to top button
error: