Month: July 2023
-
‘അമൃത് ഭാരത്’ പദ്ധതിയില്‍ കേരളത്തിലെ 30 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും; 303 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന് അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 303 കോടിരൂപ അനുവദിച്ചു. നിലവില്‍ പ്രഖ്യാപിച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം സ്റ്റേഷനുകളുടെ പുതുക്കിപ്പണിയലിന് പുറമേയാണിത്. തിരുവനന്തപുരം ഡിവിഷനിലെ 15 സ്റ്റേഷനുകള്‍ക്ക് 108 കോടി രൂപയും പാലക്കാട് ഡിവിഷനിലെ 15 സ്റ്റേഷനുകള്‍ക്ക് 195.54 കോടി രൂപയും ലഭിക്കും. ദക്ഷിണ റെയില്‍വേയില്‍ 90 സ്റ്റേഷനുകളുടെ നവീകരണത്തിന് 934 കോടി രൂപയാണ് റെയില്‍വേ മാറ്റിവെച്ചത്. നടപ്പാലങ്ങള്‍, ലിഫ്റ്റുകള്‍, യന്ത്രഗോവണികള്‍, പാര്‍ക്കിങ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാന്‍ കഴിയുന്ന വിവരവിനിമയസംവിധാനം, പ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും കൂട്ടല്‍, പ്ലാറ്റ്ഫോമുകളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇരിപ്പിടങ്ങള്‍, വിശ്രമമുറികള്‍, നിരീക്ഷണക്യാമറ, ജനറേറ്ററുകള്‍ എന്നിവയാണ് ഒരുക്കുന്നത്. സ്റ്റേഷനുകളുടെ പ്രാധാന്യം, ആശ്രയിക്കുന്ന യാത്രക്കാര്‍, ട്രെയിനുകളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തത്. ഇവയുടെ നിര്‍മാണത്തിന് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കി. 13 നടപ്പാലങ്ങളും 48 ലിഫ്റ്റുകളും രണ്ട് എസ്‌കലേറ്ററുകളും സംസ്ഥാനത്തെ സ്റ്റേഷനുകള്‍ക്ക് ലഭിക്കും. പൈതൃക തനിമ നിലനിര്‍ത്തി തിരുവനന്തപുരം, കൊല്ലം,…
Read More » -
Kerala
മദ്യപാനത്തിനിടെ പോലീസിനെ കണ്ട് ഭയന്നോടി; ഗൃഹനാഥന്‍ പുരയിടത്തില്‍ മരിച്ചനിലയില്‍
തിരുവനന്തപുരം: പോലീസിനെ കണ്ടു ഭയന്നോടിയ ആള്‍ പുരയിടത്തില്‍ മരിച്ച നിലയില്‍. തമ്പുരാന്‍മുക്ക് കൈപ്പള്ളി നഗര്‍ താര 226ല്‍ ഹരിപ്രകാശ് (50) ആണ് മരിച്ചത്. സമീപത്തെ വീടിന്റെ പിന്‍വശത്തുള്ള പുരയിടത്തിലാണ് മൃതദേഹം കിടന്നത്. ഒരു ദിവസത്തെ പഴക്കമുണ്ടായിരുന്നു മൃതദേഹത്തിനു. ഹരിപ്രകാശിന്റെ അമ്മ അന്നമ്മയാണ് മൃതദേഹം കണ്ടത്. വളര്‍ത്തു നായയുടെ കുര കേട്ടാണ് ഇവര്‍ വന്നു നോക്കിയത്. ചൊവ്വാഴ്ച രാത്രി തമ്പുരാന്‍മുക്കിലെ ആളൊഴിഞ്ഞ വീടിന്റെ മുകളിലത്തെ നിലയില്‍ രണ്ട് പേര്‍ ഇരുന്നു മദ്യപിക്കുന്നതായി നാട്ടുകാര്‍ ഉടമയെ അറിയിച്ചിരുന്നു. ഉടമ ഇക്കാര്യം പോലീസിനേയും അറിയിച്ചു. പിന്നാലെ പോലീസ് സ്ഥാലത്തെത്തിയപ്പോള്‍ ഹരിപ്രകാശ് ഓടി രക്ഷപ്പെട്ടു. സമീപത്തെ മതിലുചാടി കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ തലയ്ക്ക് പരിക്കേറ്റതിന്റെ പാടുകളുണ്ട്. പരിശോധനാ ഫലം വന്ന ശേഷമേ മരണ കാരണം കൃത്യമായി പറയാന്‍ സാധിക്കു എന്ന് പോലീസ് വ്യക്തമാക്കി. സംഭവം നടന്ന് പിറ്റേ ദിവസം ഇയാളെ ആരും കണ്ടില്ല. ഇടയ്ക്ക് ഇത്തരത്തില്‍ പല സ്ഥലങ്ങളിലേക്കും ഹരിപ്രകാശ്…
Read More » -
Kerala
നഗരം ഇനി അതീവ സുരക്ഷയിൽ;കൊച്ചിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു
കൊച്ചി: നഗരത്തിൽ പുതിയ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചിൻ സ്മാര്‍ട്ട് മിഷൻ ലിമിറ്റഡിന്റെ കീഴില്‍ ഉള്ള കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് കമാൻഡ് കണ്‍ട്രോള്‍ ആൻഡ് കമ്മ്യൂണിക്കേഷൻ സെന്ററിലാണ് (ഐസി 4) ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിരിക്കുന്നത്. സിറ്റി പോലീസ്, ദുരന്ത നിവാരണ അതോറിറ്റി, അഗ്നിശമന വകുപ്പ്, ആരോഗ്യ വകുപ്പ് , കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷൻ, കൊച്ചി, കണയന്നൂര്‍ താലൂക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് അടിയന്തര സാഹചര്യങ്ങള്‍ ഫലപ്രദമായി നേരിടുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയുമാണ് കണ്‍ട്രോള്‍ റൂമിന്റെ ലക്ഷ്യം. അതിനായി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഈ കണ്‍ട്രോള്‍ റൂമില്‍ സേവനമനുഷ്ഠിക്കുന്നുണ്ട് . കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ അതതു വകുപ്പുകള്‍ക്ക് കൈമാറി വേണ്ട പരിഹാര നടപടികള്‍ കൈക്കൊള്ളാൻ നിര്‍ദേശിക്കുക എന്നതാണ് ഉദ്യോഗസ്ഥരുടെ ചുമതല. നിലവില്‍ കൊച്ചി നഗരവാസികള്‍ക്ക് മഴക്കാലത്ത് ഉണ്ടാകുന്ന കാലവര്‍ഷ കെടുതികള്‍ അറിയിക്കാൻ 0484 2795710, 2795711…
Read More » -
Kerala
വിവാഹത്തലേന്നത്തെ സംഘര്‍ഷത്തില്‍ കൊലപാതകം; മരിച്ച രാജുവിന്റെ മകള്‍ വിവാഹിതയായി
തിരുവനന്തപുരം: വിവാഹത്തലേന്ന് വീട്ടിലെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വടശ്ശേരിക്കോണം വലിയവിളാകം ‘ശ്രീ ലക്ഷ്മിയില്‍’ ജി.രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി. കേരളത്തെ നടുക്കിയ സംഭവം കഴിഞ്ഞ് 15 ദിവസത്തിനു ശേഷമാണ് ശ്രീലക്ഷ്മി വിവാഹിതയായത്. വിനുവാണു വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കൈപിടിച്ചു നല്‍കാന്‍ പിതാവ് ഇല്ലാത്തിന്റെ വേദന ശ്രീലക്ഷ്മിയുടെയും കുടുംബത്തിന്റെയും മുഖത്ത് നിഴലിച്ചിരുന്നു. എങ്കിലും രാജുവിന്റെ ആഗ്രഹം പൂര്‍ത്തിയായ സംതൃപ്തിയിലാണു ശ്രീലക്ഷ്മിയുടെ കുടുംബം. വര്‍ക്കലയിലെ ശാരദാമഠത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അച്ഛന്റെ ചിത്രത്തിനു മുന്നില്‍ കൈകൂപ്പി പ്രാര്‍ഥിച്ച്, കുഴിമാടത്തിലെത്തി അനുഗ്രഹം തേടിയാണ് ശ്രീലക്ഷ്മി വിവാഹപന്തലിലേക്ക് എത്തിയത്. ശ്രീലക്ഷ്മിയുടെ വിവാഹത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു കഴിഞ്ഞ മാസം 27ന് അര്‍ധരാത്രിയോടെ നാടിനെ കണ്ണീരിലാഴ്ത്തിയ കൊലപാതകം. സല്‍ക്കാരപന്തലില്‍ വച്ച് രാജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ വലിയവിളാകം ജെ.ജെ.പാലസില്‍ ജിഷ്ണു (ചിക്കു26), സഹോദരന്‍ ജിജിന്‍ (അപ്പു25), മനു ഭവനില്‍ മനു (26), കെ.എസ്.നന്ദനത്തില്‍ ശ്യാംകുമാര്‍ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീലക്ഷ്മിയെ വിവാഹം…
Read More » -
Kerala
പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടും എങ്ങുമെത്താതെ അന്വേഷണം;13 കാരി മരിച്ചത് ക്രൂരമായ ലൈംഗിക പീഡനത്തെ തുടർന്ന്
തിരുവനന്തപുരം:പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടും എങ്ങുമെത്താതെ അന്വേഷണം.തിരുവനന്തപുരത്തെ ഉദ്യോഗസ്ഥന്റെ 13കാരിയായ ഏക മകള്‍ മരിക്കുന്നതിന് മുൻപ് ക്രൂരമായ പീഡനത്തിന് വിധേയയായിരുന്നുവെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന് 100 ദിവസം പിന്നിട്ടിട്ടും മരണത്തിന് ഉത്തരവാദി ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. കോട്ടണ്‍ഹില്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ മാര്‍ച്ച് 30നാണ് ക്വാര്‍ട്ടേഴ്‌സില്‍ അബോധാവസ്ഥയില്‍ കണ്ടത്. അമ്മ വൈകിട്ട് ആറരയോടെ സായാഹ്ന നടത്തം കഴിഞ്ഞ് വീട്ടിലെത്തുമ്ബോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കുമ്ബോഴാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടനെ ജനറല്‍ ആശുപത്രിയിലും പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചു. മസ്‌തിഷ്ക രക്തസ്രാവം സ്ഥിരീകരിച്ച പെണ്‍കുട്ടി ഏപ്രില്‍ 2നാണ് മരിച്ചത്. മരിക്കുന്നതിന് വളരെനാള്‍ മുമ്ബുതന്നെ പെണ്‍കുട്ടി പലവട്ടം പീഡനത്തിന് വിധേയയായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ്. പ്രകൃതിവിരുദ്ധ പീഡനമടക്കം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലത്തില്‍ മയക്കുമരുന്നിന്റെ അംശം സ്ഥിരീകരിച്ചിട്ടുണ്ട്. ക്ലാസ് ലീഡറായിരുന്ന പെണ്‍കുട്ടി പഠനത്തിലും നൃത്തത്തിലുമെല്ലാം മുന്നിലായിരുന്നു.…
Read More » -
Kerala
ഗർഭിണിയായത് അറിഞ്ഞില്ല; മൂത്രം ഒഴിക്കുന്നതിനിടയിൽ യുവതി പ്രസവിച്ചു
തൃശൂര്‍: പരിശോധനയ്ക്കായി മൂത്രം എടുക്കുന്നതിനു വേണ്ടി ആശുപത്രിയുടെ ശുചിമുറിയില്‍ പോയ യുവതി അവിടെ പ്രസവിച്ചു.ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പമാണ് യുവതി ആശുപത്രിയില്‍ എത്തിയത്. വിദഗ്ധപരിശോധനയ്ക്കായി യുവതിയോട് മൂത്രം പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് യുവതി ശുചിമുറിയില്‍ കയറിയത്. അവിടെവെച്ച് പ്രസവം നടക്കുകയായിരുന്നു. ഗര്‍ഭിണിയാണെന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് യുവതി പറയുന്നത്.ചാവക്കാടുള്ള മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ അമ്മയും കുഞ്ഞും.നിലവില്‍ യുവതിയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ല എന്നാണ് റിപ്പോര്‍ട്ട്.
Read More » -
Kerala
ബാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു; സംഭവം കണ്ണൂരിൽ
കണ്ണൂര്‍: ബാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. കണ്ണൂര്‍ കാട്ടാമ്ബള്ളിയിലെ ബാറില്‍ ഉണ്ടായ സംഭവത്തില്‍ ചിറക്കല്‍ സ്വദേശി റിയാസ്(42) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ കുത്തേറ്റ റിയാസ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മൂന്നുനിരത്ത് സ്വദേശിയാണ് റിയാസിനെ കുത്തിയതെന്നാണ് വിവരം. സംഭവ ശേഷം ഓടി രക്ഷപ്പെട്ട ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Read More » -
Kerala
ക്ഷേത്ര ഭൂമിയിൽ ബസ്സ്റ്റാൻഡ് വേണ്ട; ഹൈക്കോടതി
വയനാട്: പുല്‍പ്പള്ളി സീതാ ലവകുശ ക്ഷേത്രത്തിലെ ഭൂമി ബസ് സ്റ്റാൻഡ് നിര്‍മ്മാണത്തിനായി വിട്ടുകൊടുക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതി. സംഭവത്തിൽ ക്ഷേത്രം ട്രസ്റ്റിന്റെയും മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെയും നടപടികള്‍ ഹൈക്കോടതി പൂര്‍ണമായി റദ്ദാക്കി. വടക്കൻ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് വയനാട്ടിലെ പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം. 22 ഏക്കറാണ് ക്ഷേത്രത്തിന്റെ കൈവശമുള്ളത്.ഇതിൽ നിന്ന് 2.5 ഏക്കർ ഭൂമി ട്രസ്റ്റിന്റെയും മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെയും നേതൃത്വത്തില്‍ ബസ് സ്റ്റാൻഡ് നിര്‍മ്മിക്കാനായി പഞ്ചായത്തിന് നല്‍കാൻ തീരുമാനമെടുത്തത്. ഇതിനെതിരെ ഹിന്ദു ഐക്യവേദി കോടതിയെ സമീപിച്ചിരുന്നു.ഈ കേസിലാണ് നിലവില്‍ ഭക്തജനങ്ങള്‍ക്ക് അനുകൂലമായ കോടതിവിധി ഉണ്ടായിരിക്കുന്നത്.
Read More » -
India
പാക് സ്വദേശി സീമ ഹൈദർ ഐഎസ്‌ഐയുടെ ഏജന്റെന്ന് മുഫ്തി അസദ് ഖാസ്മി
ന്യൂഡൽഹി:പബ്ജി പ്രണയത്തിലെ നായിക പാക് സ്വദേശി സീമ ഹൈദർ ഐഎസ്‌ഐയുടെ ഏജന്റെന്ന് ജാമിയ ഷെയ്ഖുൽ ഹിന്ദിലെ മൗലാന മുഫ്തി അസദ് ഖാസ്മി. വിഷയം അന്വേഷിക്കണമെന്നും യുവതി പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ ഏജന്റാകാനാണ് സാധ്യതതെന്നുമാണ് മുഫ്തി അസദ് ഖാസ്മിയുടെ വാദം. നുഴഞ്ഞുകയറ്റക്കാരെ പോലെയാണ് സീമ ഇന്ത്യയിലേക്ക് കടന്നത് . ഇക്കാരണത്താൽ, അവൾ ഐഎസ്ഐയുടെ ഏജന്റാകാനും സാധ്യതയുണ്ട്. രണ്ടാമത്തെ കാര്യം ഇസ്ലാമിൽ ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടിയ ഒരാൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാം മറന്നു, ഇതെങ്ങനെ സംഭവിക്കും. സർക്കാർ ഇത് പരിശോധിച്ച് നടപടിയെടുക്കണം. വേണ്ടിവന്നാൽ മടക്കി അയക്കണം.
Read More »
