Month: July 2023
-
NEWS
മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി; ഇന്ത്യക്കാരുടെ പേരില്‍ നന്ദി പറഞ്ഞ് പ്രധാനമന്ത്രി
പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി. ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മോദിക്ക് ഫ്രാന്‍സിലെ സിവിലിയന്‍-സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ‘ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണറാ’ണ് സമ്മാനിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് മോദിക്ക് ബഹുമതി നല്‍കിയത്. പാരീസിലെ എലിസി കൊട്ടാരത്തില്‍ നടന്ന സ്വകാര്യ അത്താഴവിരുന്നിന് ശേഷമാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുരസ്‌കാരം കൈമാറിയത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് മോദി ഫ്രാന്‍സില്‍ എത്തിയത്. ബഹുമതിക്ക് ഇന്ത്യന്‍ ജനതയുടെ പേരില്‍ മാക്രോണിന് നരേന്ദ്രമോദി നന്ദി പറഞ്ഞതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി വിദേശ നയങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ‘ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍’ സമ്മാനിക്കാറുണ്ട്. ഫ്രാന്‍സിന് സാംസ്‌കാരികമോ സാമ്പത്തികമോ ആയ സേവനങ്ങള്‍ നല്‍കുക, അല്ലെങ്കില്‍ മനുഷ്യാവകാശങ്ങള്‍, മാധ്യമ സ്വാതന്ത്ര്യം, മാനുഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവ പോലുള്ളതിനെ പിന്തുണയ്ക്കുക തുടങ്ങിയവയാണ് വിദേശികളായ…
Read More » -
Crime
കെഎസ്ആര്‍ടിസി ബസില്‍ ഉടമസ്ഥനില്ലാതെ 40 ലക്ഷം രൂപ; പണം കണ്ടെത്തിയത് ലഗേജ് ബോക്‌സില്‍നിന്ന്
വയനാട്: കെഎസ്ആര്‍ടിസി ബസില്‍നിന്ന് ഉടമസ്ഥനില്ലാത്ത നിലയില്‍ 40 ലക്ഷം രൂപ കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധനക്കിടെയാണ് സ്വിഫ്റ്റ് ബസില്‍നിന്ന് പണം കണ്ടെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ബംഗളൂരുവില്‍നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസില്‍ നിന്നാണ് എക്സൈസ് പണം പിടികൂടിയത്. ബസിന്റെ ലഗേജ് ബോക്‌സിനുള്ളിലായിരുന്നു പണം. 500 രൂപയുടെ 100 നോട്ടുകള്‍ അടങ്ങുന്ന 80 കെട്ടുകളാണ് ഉണ്ടായിരുന്നത്. കടലാസില്‍ പൊതിഞ്ഞ് ഇന്‍സുലേഷന്‍ ടേപ്പുകൊണ്ട് ചുറ്റിപൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. ബെംഗളൂരുവില്‍വെച്ച് ഒരു മലയാളിയാണ് പൊതിക്കെട്ട് നല്‍കിയതെന്നാണ് ബസ് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുള്ളത്. കൊടുവള്ളിയിലെത്തുമ്പോള്‍ ഒരാള്‍ വന്ന് ഇത് കൈപ്പറ്റുമെന്ന് പറഞ്ഞാണ് ബസില്‍ തന്നുവിട്ടതെന്നും ഇതില്‍ പണമായിരുന്നു എന്ന വിവരം തങ്ങള്‍ക്കയറിയില്ലായിരുന്നുവെന്നും ബസ് ജീവനക്കാര്‍ പറഞ്ഞതായും വിവരമുണ്ട്. പിടികൂടിയ പണം തുടര്‍നടപടികള്‍ക്കായി ബത്തേരി എക്‌സൈസ് റേഞ്ചിന് കൈമാറി.
Read More » -
India
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശം; ‘നെക്സ്റ്റ്’ പരീക്ഷ മാറ്റിവെച്ചു
ന്യൂഡല്‍ഹി: 2024 അധ്യയനവര്‍ഷം ആരംഭിക്കാനിരുന്ന എം.ബി.ബി.എസ്. അവസാനവര്‍ഷക്കാര്‍ക്കുള്ള ലൈസന്‍സ് പരീക്ഷ ‘നെക്സ്റ്റ്’ (നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ്-2023) മാറ്റിവെച്ചതായി ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍.എം.സി.) അറിയിച്ചു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ജൂലായ് 11-ലെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇനിയൊരു അറിയിപ്പുണ്ടാകുംവരെ പരീക്ഷ മാറ്റിവെക്കുന്നതെന്ന് എന്‍.എം.സി. സെക്രട്ടറി ഡോ. പുല്‍കേഷ് കുമാര്‍ നോട്ടീസിലൂടെ അറിയിച്ചു. എന്നാല്‍, ജൂലൈയ് 28-ന് നടക്കാനിരിക്കുന്ന നെക്സ്റ്റ് മോക് ടെസ്റ്റിനെക്കുറിച്ച് എന്‍.എം.സി. പ്രതികരിച്ചിട്ടില്ല. 2019-ലെ എം.ബി.ബി.എസ്. ബാച്ചിനെയാകും 2024-ല്‍ നടക്കുന്ന ആദ്യ നെക്സ്റ്റിന് പരിഗണിക്കുകയെന്നായിരുന്നു എന്‍.എം.സി. ആദ്യം അറിയിച്ചത്. എന്നാല്‍, ഇതിനെതിരേ വിദ്യാര്‍ഥികളും അധ്യാപകരും സാമൂഹികമാധ്യമങ്ങളില്‍ നെക്സ്റ്റ് ബഹിഷ്‌കരിക്കുക ക്യാമ്പെയ്ന്‍ ആരംഭിച്ചിരുന്നു. ഒപ്പം നെക്സ്റ്റിന്റെ യോഗ്യതാപെര്‍സൈന്റെല്‍, രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയുടെ ഇടവേളകള്‍ എന്നിവയില്‍ പുനര്‍ചിന്തനം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യക്കും എന്‍.എം.സി.ക്കും വിദ്യാര്‍ഥികള്‍ കത്തയച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ചത്തെ എന്‍.എം.സി.യുടെ പരീക്ഷ മാറ്റിവെക്കല്‍ അറിയിപ്പ്. ഇന്ത്യയില്‍ മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സിനുള്ള രജിസ്‌ട്രേഷന്‍, മെഡിക്കല്‍ പി.ജി. പ്രവേശനം എന്നിവയ്ക്കാണ് നെക്സ്റ്റ് നടപ്പാക്കാന്‍…
Read More » -
Crime
എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി പയ്യന്നൂരില്‍ പിടിയില്‍
കണ്ണൂര്‍: പാലക്കാട് സ്വദേശി എം.ഡി.എം.എയുമായി പയ്യന്നൂരില്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ 12 ന് പയ്യന്നൂര്‍ കൊത്തായിമുക്കില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മാരക മയക്കുന്മരുന്നായ എം.ഡി.എം.എയുമായി തൃത്താല സ്വദേശി മടപ്പാട്ട് എം.പി ജിനാസി(37)നെ പയ്യന്നൂര്‍ എസ്.ഐ: ഷീജു എം.വി അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം പയ്യന്നൂര്‍ പോലീസ് ഉം സംയുക്തമായി നടത്തിയ പരിശോധനയില്‍ ആണ് പ്രതി പിടിയിലായത്. 2.02 ഗ്രാം എം.ഡി.എം.എആണ് പ്രതിയില്‍ നിന്നും പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. ലഹരിക്കെതിരേ പോലീസ് ശക്തമായ പ്രവര്‍ത്തനം നടത്തുകയാണ്. ലഹരി സംഘങ്ങള്‍ തമ്പടിക്കുന്ന സ്ഥലങ്ങളില്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണം പോലും കണ്ണൂര്‍ റൂറല്‍ പോലീസ് നടത്തി വരുന്നു. എസ്‌ഐ ജബ്ബാര്‍, പോലീസ്‌കാരായ സുജിത്ത്, ധനേഷ് എന്നിവരും ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നു.
Read More » -
India
ചരിത്രം കുറിക്കാന്‍ ചന്ദ്രയാന്‍ -3; വിക്ഷേപണം ഉച്ചയ്ക്ക് 2.35 ന്
വിശാഖപട്ടണം: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ ഇന്ന് അതിന്റെ മൂന്നാം ദൗത്യവുമായി കുതിക്കും. ചന്ദ്രയാന്‍ 3ന്റെ കൗണ്ട്- ഡൗണ്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ഇന്നലെ ആരംഭിച്ചു. പേടകവും വഹിച്ച് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റ് ഇന്ന് ഉച്ചയ്ക്ക് 2.35ന് വിക്ഷേപണത്തറയില്‍ നിന്നു ബഹിരാകാശത്തേക്ക് കുതിച്ചുയരും. ഇന്നലെ ഉച്ചയ്ക്കാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. 25 മണിക്കൂറും 30 മിനിറ്റുമാണ് കൗണ്ട് ഡൗണ്‍. ഈ സമയത്തിനിടെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികളും അവസാന ഘട്ടത്തിലെ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കും. 2019 ല്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ദൗത്യം മറന്നു, പഴുതുകളെല്ലാം അടച്ചാണ് ഇക്കുറി ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3നെ ഭ്രമണ പഥത്തിലേക്ക് അയക്കുന്നത്. ചന്ദ്രയാന്‍ മൂന്നിന്റെ പ്രധാന വെല്ലുവിളിയും ഇതുതന്നെ. യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടം ഓഗസ്റ്റില്‍ സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 എന്ന് പേരുമാറ്റിയ ഐ.എസ്.ആര്‍.ഒ.യുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജിഎസ്എസ്എല്‍വി മാര്‍ക്ക്-3 റോക്കറ്റിന്റെ ഏഴാമത്തെ…
Read More » -
Crime
പെരിങ്ങമലയിലെ കൂട്ടആത്മഹത്യാ ശ്രമം; കടബാധ്യതയെന്ന് സൂചന
തിരുവനന്തപുരം: പെരിങ്ങമല പുല്ലാമുക്കില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വിഷംകഴിച്ചതിനു പിന്നില്‍ കടബാധ്യതയെന്നു സംശയം. കെ.എസ്.എഫ്.ഇയില്‍ നിന്നുള്‍പ്പടെ ഇവര്‍ വായ്പ എടുത്തിരുന്നതായും അതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ അച്ഛനും മകളും മരിച്ചു. അമ്മയേയും മകനേയും ഗുരുതാരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലിങ്കുടിയില്‍ അഭിരാമ ജൂവലറി നടത്തുന്ന ശിവരാജന്‍ (56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണത്തോടൊപ്പം ശിവരാജനും കുടുംബവും വിഷം കഴിച്ചുവെന്നാണ് നിഗമനം. ശിവരാജന്റെ ഭാര്യ ബിന്ദു ഇതുവരെ അപകടനില തരണംചെയ്തിട്ടില്ല. മകന്‍ അര്‍ജുന്‍ സംസാരിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ശിവരാജന്റെ അമ്മ രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. മകനെ വിളിച്ചപ്പോള്‍ എഴുന്നേറ്റില്ല. തുടര്‍ന്ന് കൊച്ചുമകന്‍ അര്‍ജുനെ വിളിച്ചു. ശാരീരിക അസ്വസ്ഥകളോടെ പുറത്തുവന്ന അര്‍ജുനാണ് വിഴിഞ്ഞം പോലീസില്‍ വിളിച്ച് തങ്ങള്‍ വിഷം കഴിച്ച വിവരം അറിയിച്ചത്. പോലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും ശിവരാജന്റേയും അഭിരാമിയുടേയും മരണം സ്ഥിരീകരിച്ചിരുന്നു. മരണത്തിന് പിന്നില്‍ മറ്റു കാരണങ്ങളുണ്ടോയെന്നും പോലീസ്…
Read More » -
യുവതിയെ തട്ടിക്കൊണ്ടുപോയി, ആസിഡ് ഒഴിച്ചു; കൊന്ന് കിണറ്റില്‍ തള്ളി
ജയ്പുര്‍: യുവതിയെ തട്ടിക്കൊണ്ടുപോയി ആസിഡ് ഒഴിച്ച് ആക്രമിച്ചശേഷം കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളി. രാജസ്ഥാനിലെ കരൗളി ജില്ലയിലാണു നടുക്കുന്ന സംഭവം. 18 വയസുകാരിയാണു കൊല്ലപ്പെട്ടത്. മോഹന്‍പുരയിലെ തോഡാഭീം പ്രദേശത്തെ പെണ്‍കുട്ടിയാണു കൊല്ലപ്പെട്ടതെന്നും ബുധനാഴ്ച മുതല്‍ ഇവരെ കാണിനില്ലായിരുന്നെന്നും പോലീസ് അറിയിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോയി കൊന്നതാണെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍, യുവതി പീഡിപ്പിക്കപ്പെട്ടതായി ബിജെപി എംപി കിരോഡി ലാല്‍ മീണ ആരോപിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിക്കു മുന്നില്‍ കുടുംബാംഗങ്ങളും കിരോഡി ലാല്‍ മീണ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും പ്രതിഷേധിച്ചു. പ്രതിയെ ഉടന്‍ പിടികൂടണമെന്നും നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
Read More » -
Crime
കാട്ടാനയെ കൊന്ന് കൂഴിച്ചുമൂടിയതായി സംശയം, ജഡം പുറത്തെടുത്തു; കണ്ടെടുത്തത് ഒരു കൊമ്പ് മാത്രം, സ്ഥലമുടമ ഒളിവില്‍
തൃശൂര്‍: റബ്ബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ചേലക്കര മുള്ളൂര്‍ക്കര വാഴക്കോട് റോയ് എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. റോയ് ഒളിവിലെന്ന് മച്ചാട് റേഞ്ച് ഓഫീസര്‍ അറിയിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. റോയിയുടെ പറമ്പില്‍ ആനയുടെ ജഡം കുഴിച്ചുമൂടി എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചത്. ജെസിബി ഉപയോഗിച്ച് ജഡം പുറത്തെടുത്തു. അഴുകിയ നിലയിലാണ് ജഡം. ജഡത്തിന് രണ്ടുമാസത്തിലേറെ കാലപ്പഴക്കമുണ്ട്. എന്നാല്‍, ഒരു കൊമ്പ് മാത്രമാണ് കണ്ടെത്തിയത്. പെട്ടെന്ന് അഴുകാന്‍ രാസവസ്തുക്കള്‍ മറ്റും ഇട്ടിരുന്നോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ട്. വനംവകുപ്പിന്റെ വെറ്ററിനറി ഡോക്ടര്‍ വന്ന് പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. ജഡത്തിന്റെ കാലപഴക്കം പരിശോധിച്ച് വരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവസ്ഥലം വാഴാനി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണ്. കാട്ടാനയുടെ സാന്നിധ്യം സ്ഥിരമായി ഉണ്ട്. സംഭവം നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. സ്ഥലമുടമ അറിയാതെ പറമ്പില്‍ കാട്ടാനയുടെ ജഡം കുഴിച്ചുമൂടാന്‍ സാധിക്കുമോ…
Read More » -
Kerala
ആലപ്പുഴ- കോട്ടയം ബോട്ട് സര്‍വീസ് ഇന്ന് പുനരാരംഭിക്കും
ആലപ്പുഴ: മാസങ്ങള്‍ക്കു ശേഷം ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ- കോട്ടയം ബോട്ട് സര്‍വീസുകൾ ഇന്നു മുതൽ പുനരാരംഭിക്കുന്നു. മുമ്ബുണ്ടായിരുന്നതു പോലെ ആറ് സര്‍വീസുകളാകും നടത്തുക. ഏപ്രില്‍ 16 മുതലാണ് പോള ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് കോട്ടയം വരെയുള്ള ബോട്ട് സര്‍വീസ് നിര്‍ത്തിയത്. തുടര്‍ന്ന് ആലപ്പുഴയില്‍ നിന്ന് കാഞ്ഞിരം വരെയാണ് ബോട്ടുകള്‍ വന്നിരുന്നത്. കോട്ടയം ചുങ്കത്ത് മുപ്പത് പൊക്കുപാലം കേടായതും സര്‍വീസിനെ പ്രതികൂലമായി ബാധിച്ചു. വേനലവധിക്കു പോലും ബോട്ട് സര്‍വീസ് നടത്താനാകാത്തത് ജലഗതാഗത വകുപ്പിന് വലിയ വരുമാന നഷ്ടമാണുണ്ടാക്കിയത്. ഇപ്പോള്‍ പോള ഒഴുകി പോയതിനൊപ്പം തൂക്കുപാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ കൂടി പൂര്‍ത്തിയായതോടെയാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ വഴിതെളിഞ്ഞത്.
Read More » -
India
സ്മൃതി ഇറാനി തെറിക്കും;സിറ്റിംഗ് എം പിമാരില്‍ നാലിലൊന്ന് പേര്‍ക്ക് ടിക്കറ്റ് നിഷേധിച്ച് ബി ജെ പി
ന്യൂഡൽഹി:വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിമാരെ പരിഗണിക്കേണ്ടതില്ലെന്ന് ബിജെപി.സ്മൃതി ഇറാനി ഉൾപ്പെടെയുള്ളവർക്ക് സീറ്റ് നിഷേധിച്ചതായാണ് വാർത്ത. പടിഞ്ഞാറന്‍ യുപി, കിഴക്കന്‍ യുപിയില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചില കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള എം പിമാരെ മാറ്റാനാണ് പാര്‍ട്ടിയുടെ തീരുമാനം എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. പ്രായപരിധി 75 കടന്നവരും ജനങ്ങളുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിയാത്തവരും മണ്ഡലങ്ങളില്‍ കാര്യക്ഷമമല്ലാത്തവരുമാണ് ലിസ്റ്റിലുള്ളത് എന്നാണ് വിവരം. പ്രതിപക്ഷ ഐക്യം, സഖ്യകക്ഷികളെ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത, എം പിമാര്‍ക്കെതിരായ വികാരംഎന്നിവ കണക്കിലെടുത്ത് സംസ്ഥാനത്തെ സിറ്റിംഗ് എം പിമാരില്‍ നാലിലൊന്ന് പേര്‍ക്ക് ടിക്കറ്റ് നിഷേധിക്കുന്നതിന് കാരണമായി ബി ജെ പി പറയുന്നത്.2019 ല്‍ പ്രതിപക്ഷത്തെ ഉന്നത നേതാക്കളെ പരാജയപ്പെടുത്തിയവര്‍ വരെ ഈ ലിസ്റ്റില്‍ ഉണ്ട് എന്നാണ് വിവരം. പ്രാദേശിക സാമൂഹിക ഘടകങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളേയും ആശ്രയിച്ചാണ് പുതിയ സ്ഥാനാര്‍ത്ഥികളെ ബിജെപി തിരഞ്ഞെടുക്കുക. എംപിമാരുടെ പ്രകടനം വിലയിരുത്താന്‍ ബൂത്ത് ലെവല്‍ പ്രവര്‍ത്തകരില്‍ നിന്ന് ശേഖരിച്ച ഫീഡ്ബാക്കും പാര്‍ട്ടി പരിഗണിച്ചിട്ടുണ്ട്.
Read More »