Month: July 2023
-
Kerala
തക്കാളിക്ക് പൊന്നിന്റെ വില, സ്വന്തം വീട്ടുവളപ്പിൽ തക്കാളി നട്ടുവളര്‍ത്തു, സമൃദ്ധമായി വിള കിട്ടും
തക്കാളിയാണ് താരം. വില ലഭിക്കാതെ തക്കാളിക്ക വഴിയരുകിൽ ഉപേക്ഷിച്ചത് കുറച്ചു നാൾ മുൻപാണ്. പക്ഷേ ഇപ്പോൾ തക്കാളിക്ക് പൊന്നിന്റെ വിലയാണ്. ഈ വിലക്കയറ്റം കാരണം തക്കാളിക്ക ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്ന സ്ഥിതി സംജാതമായിരിക്കുന്നു. ഈ സാഹചര്യത്തിൽ സ്വന്തം വീട്ടുവളപ്പിൽ തന്നെ തക്കാളി കൃഷി ചെയ്താലോ…? സംശയം വേണ്ട നല്ല വിള കിട്ടും. കൈനിറയെ കാശും കിട്ടും. പക്ഷേ കൃഷി ചെയ്യുന്നത് ഏറെ ശ്രദ്ധയോടെ വേണമെന്നു മാത്രം. തക്കാളിച്ചെടി വളര്‍ന്നു വരുമ്പോള്‍ സാധാരണയായി നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്ന് അത് പൂവിടുന്നില്ല അല്ലെങ്കില്‍ കായ്ക്കുന്നില്ല എന്നതാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തുടക്കം മുതല്‍ തന്നെയുള്ള നല്ല പരിപാലനം പരിഹാരം നല്‍കിയേക്കാം. തക്കാളി നന്നായി പരിപാലിച്ചാല്‍ മികച്ച വിളവു ലഭിക്കും. ഇപ്പോള്‍ നല്ലയിനങ്ങള്‍ വാങ്ങാന്‍കിട്ടും. വിത്തുഗുണം വളരെ പ്രധാനമാണ്. നഴ്‌സറിയില്‍ നിന്ന് വാങ്ങുന്നത് ആയാലും വീട്ടില്‍ തന്നെ നട്ട് എടുക്കുന്നത് ആയാലും നല്ല ഗുണമേന്മയുള്ള തൈ വേണം കൃഷിക്കായി ഉപയോഗിക്കുവാന്‍. അതുപോലെ തന്നെ…
Read More » -
India
മണിപ്പൂർ കലാപം;മിസോറാം ബിജെപി ഉപാധ്യക്ഷന്‍ ആര്‍ വന്റാംചുവാംഗ രാജിവെച്ചു
ഇംഫാൽ:മിസോറാം ബിജെപി ഉപാധ്യക്ഷന്‍ ആര്‍ വന്റാംചുവാംഗ രാജിവെച്ചു. മണിപ്പൂര്‍ കലാപത്തില്‍ ക്രിസ്ത്യന്‍ പള്ളികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ടെന്നും ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച സംഭവിച്ചെന്നും ആരോപിച്ചിരുന്നു രാജി. ബിജെപി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയാണ്. ബിജെപിയുടെ പിന്തുണയോടെയാണ് പള്ളികള്‍ക്കെതിരായ ആക്രമണം നടന്നത്. ആക്രമണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും ആര്‍ വന്റാംചുവാംഗ കുറ്റപ്പെടുത്തി. മെയ് 3 മുതല്‍ മണിപ്പൂരില്‍ ഉടനീളം 357 ഓളം പള്ളികള്‍ ചാരമാക്കിയെന്നും രാജി കത്തില്‍ സൂചിപ്പിക്കുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. വിഷയത്തില്‍ അപലപിക്കാന്‍ പോലും കേന്ദ്രം തയ്യാറായിട്ടില്ലെന്ന് ബിജെപി നേതാവ് പറഞ്ഞു. രാജിക്കത്ത് അദ്ദേഹം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കൈമാറി.
Read More » -
Kerala
കെ റെയിലിലെ ബിജെപിയുടെ മലക്കംമറച്ചില്‍
തിരുവനന്തപുരം:മെട്രോമാൻ ഇ ശ്രീധരന്‍റെ ബദല്‍ നിര്‍ദേശം വന്നതോടെ, കെ റെയിലിലെ ബിജെപിയുടെ മലക്കംമറച്ചില്‍ രാഷ്ട്രീയവിവാദത്തില്‍. ശ്രീധരന്‍റെ ബദല്‍പാതയെ പിന്തുണയ്ക്കുന്നത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഡീലിന്‍റെ ഭാഗമെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇ ശ്രീധരന്‍റെ ബദല്‍ നിര്‍ദേശം സിപിഎം-ബിജെപി ഡീലിന്‍റെ ഭാഗമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും കെ മുരളീധരനും കുറ്റപ്പെടുത്തി. പിണറായി-മോദി അവിശുദ്ധ ബന്ധത്തിന്‍റെ പാലമാണ് കെവി തോമസ് എന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. സില്‍വര്‍ ലൈനിലെ സിപിഎം-ബിജെപി കൂട്ട് പൊളിക്കാനും തുറന്നുകാട്ടാനുമാകും വരും ദിവസങ്ങളിലെ കോണ്‍ഗ്രസ് നീക്കങ്ങള്‍. അതേസമയം കേന്ദ്രം ഉടക്കിട്ട പദ്ധതിക്ക്, ബിജെപി സംസ്ഥാന നേതൃത്വം പച്ചക്കൊടി വീശുന്നതോടെ പദ്ധതി പാളംകയറുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷ.
Read More » -
Kerala
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി; രണ്ടു പേർ മരിച്ചു
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി.ഇവരിൽ രണ്ട് പേർ മരിച്ചു. ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കിലാണ് സംഭവം. പുല്ലാനി മുക്ക് സ്വദേശി ശിവരാജൻ (56),മകള്‍ അഭിരാമി എന്നിവരാണ് മരിച്ചത്. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് നാലംഗ കുടുംബം വിഷം കഴിച്ചത്. രാവിലെയാണ് വിവരം പുറത്തറിഞ്ഞത്.പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു. കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read More » -
Food
സ്റ്റാമിന നിലനിർത്താൻ വേണ്ട അഞ്ച് ഭക്ഷണങ്ങൾ
മുട്ട: മുട്ടയിൽ ധാരാളം പ്രോട്ടീനുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.പേശികളുടെയും ശരീര കോശങ്ങളുടെയും വളര്‍ച്ചയ്ക്കും പ്രോട്ടീനുകള്‍ അത്യന്താപേക്ഷിതമാണ്. കൂടാതെ, അവ തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുന്നു, സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നു. മുട്ടയില്‍ ഒമ്ബത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ ക്ഷീണാവസ്ഥ മാറ്റി ഊർജ്ജം നൽകുന്നു. മത്സ്യം: ശരീരത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനം സുഗമമാക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളുടെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മത്സ്യം. ഫാറ്റി ആസിഡുകളുടെ കുറവുകള്‍ ബലഹീനതയ്ക്കും ഓര്‍മ്മക്കുറവിനും കാരണമാകു. മത്സ്യം, പ്രത്യേകിച്ച് സാല്‍മണ്‍, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ രണ്ട് അവശ്യ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സമ്ബന്നമായ ഉറവിടങ്ങളാണ്: EPA, DHA. മാത്രമല്ല, മത്സ്യത്തില്‍ പ്രോട്ടീനുകളും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്, ഇത് സ്റ്റാമിന മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഭക്ഷണമായി മാറുന്നു. പച്ച ഇലക്കറികള്‍: സ്റ്റാമിന കുറവുണ്ടെങ്കില്‍ അത് ഇരുമ്ബിന്റെ കുറവിന്റെ ലക്ഷണമാകാം. ശരീരത്തില്‍ ഓക്സിജൻ വഹിക്കുന്ന ഹീമോഗ്ലോബിൻ ഉല്‍പ്പാദിപ്പിക്കുന്നതിന് ഇരുമ്ബ് അത്യന്താപേക്ഷിതമാണ്. ആവശ്യത്തിന് ഇരുമ്ബ് ഇല്ലെങ്കില്‍, ശരീരം ശരിയായി പ്രവര്‍ത്തിക്കാൻ പാടുപെടും. ഇരുമ്ബും…
Read More » -
Kerala
പ്രസവത്തെ തുടര്‍ന്ന് വൃക്കകള്‍ തകരാറിലായ യുവതി മരിച്ചു; കോട്ടയം ജില്ലാ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം
കോട്ടയം: പാമ്ബാടിയില്‍ പ്രസവത്തെ തുടര്‍ന്ന് വൃക്കകള്‍ തകരാറിലായ യുവതി മരിച്ച സംഭവത്തില്‍ ജില്ലാ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം. ചികിത്സാ പിഴവിനെ തുടര്‍ന്നുണ്ടായ അണുബാധയാണ് 30കാരി ആതിരയുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ പരാതി. എന്നാല്‍ അണുബാധയുടെ കാരണം എന്തെന്ന് അറിയില്ലെന്നാണ് കോട്ടയം ജില്ലാ ആശുപത്രിയുടെ വിശദീകരണം. ഇന്നലെ പുലര്‍ച്ചെയാണ് ആറ് മാസത്തിലേറെ നീണ്ട രോഗപീഡയ്ക്ക് ഒടുവില്‍ മാന്തുരുത്തി സ്വദേശിനി ആതിര ബാബു മരിച്ചത്. ഈ വര്‍ഷം ജനുവരി 11നാണ് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് ആതിര വിധേയയായത്. പിന്നാലെ അണുബാധ ഉണ്ടായി. തുടര്‍ന്ന് ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സക്ക് ശേഷം ഡയാലിസിസ് സഹായത്തിലായിരുന്ന ജീവിതം. ഒരു രോഗവും ഇല്ലാതിരുന്ന മകളെ രോഗിയാക്കിയത് കോട്ടയം ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്നുണ്ടായ അണുബാധയെന്ന് ആതിരയുടെ അച്ഛൻ ബാബു ആരോപിച്ചു.അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതരും അവകാശപ്പെടുന്നു. ആതിരയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം…
Read More » -
NEWS
പിറവം സ്വദേശി യുഎസിൽ വെടിയേറ്റു മരിച്ചു, സൂപ്പർ മാർക്കറ്റിലെ മോഷണ ശ്രമത്തിനിടെയാണ് ആക്രമണം
യുഎസിലെ ഒഹായോയിൽ അജ്ഞാതന്റെ വെടിയേറ്റു മലയാളി മരിച്ചു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ ചാത്തംകുഴിയിൽ സി.വി.വിജയകുമാർ (55) ആണു മരിച്ചത്. ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30നാണ് (ഓഹായോയിൽ പകൽ 1.30) സംഭവം നടന്നതെന്നു നാട്ടിൽ വിവരം ലഭിച്ചു. ഒഹായോയിലെ കൊളംബസിൽ സൂപ്പർ മാർക്കറ്റ് നടത്തുകയാണു വിജയകുമാർ. കടയിൽ എത്തിയ ആൾ പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു എന്നാണു വിവരം. മോഷണ ശ്രമത്തിനിടെയാണ് ആക്രമണമെന്നു പറയുന്നു. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. റിട്ട. ക്യാപ്റ്റൻ സി. വേലായുധന്റെയും ലീലയുടെയും മകനാണ്. 20 വർഷമായി വിജയകുമാർ ഒഹായോയിലാണ്. കഴിഞ്ഞ ജൂലൈയിൽ നാട്ടിൽ എത്തിയിരുന്നു. മക്കൾ: പ്രണവ്, പ്രവീൺ.
Read More » -
Kerala
മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടനു കുരുക്ക് മുറുകുന്നു, പ്രബന്ധം കോപ്പിയടിച്ചതാണെന്നു തെളിഞ്ഞാൽ പി.എച്ച്.ഡി റദ്ദാക്കുമെന്ന് അസം വാഴ്സിറ്റി
മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പ്രബന്ധം കോപ്പിയടിയാണെന്ന കെ.എസ്.യു ആരോപണം സത്യസന്ധമാണെന്നു വ്യക്തമായാൽ പിഎച്ച്ഡി റദ്ദാക്കുന്നതുൾപ്പെടെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അസം സർവകലാശാല വ്യക്തമാക്കി. പ്രബന്ധത്തിലെ ഭൂരിഭാഗവും അദ്ദേഹത്തിന്റെ സുഹൃത്തായ ആർ.വി രാജേഷ് മൈസൂർ സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിന്റെ കോപ്പിയടിയാണ് എന്നാണ് ആരോപണം. ഇതെക്കുറിച്ച് സർവകലാശാല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷാ കൺട്രോളർക്കാണ് ചുമതല. രതീഷ് കാളിയാടൻ പ്രബന്ധം സമർപ്പിച്ച 2014 ൽ കോപ്പിയടി ഓൺലൈനായി പരിശോധിക്കാനുള്ള സംവിധാനം സർവകലാശാലയിൽ ഉണ്ടായിരുന്നില്ല എന്നാണ് അധികൃതരുടെ വിശദീകരണം. 2017 ലാണ് സോഫ്റ്റ്‍വെയർ വന്നതെന്നും ഇപ്പോൾ അതു പരിശോധിക്കാനാകും എന്നും റജിസ്ട്രാർ ഡോ.പ്രദോഷ് കിരൺ പറഞ്ഞു. ആർ.വി രാജേഷ് മൈസൂർ സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിൽ നിന്ന് കോപ്പിയടിച്ചതാണ് രതീഷ് കാളിയാടൻ സമർപ്പിച്ച പ്രബന്ധം എന്ന് കെഎസ്‌യുവും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയും ആരോപിച്ചിരുന്നു.
Read More » -
India
പ്രളയത്തിൽ രാജ്യതലസ്ഥാനം സ്തംഭിച്ചു, ട്രക്കുകളും ബസ്സുകളുമടക്കം മുങ്ങി, ചെങ്കോട്ട അടച്ചു,; 45 വർഷത്തിൽ ആദ്യം
ന്യൂഡൽഹി: യമുനാനദി കരകവിഞ്ഞതോടെ കടുത്ത പ്രളയക്കെടുതി വലഞ്ഞ് രാജ്യതലസ്ഥാനം. പ്രധാന റോഡുകളിൽ വൻതോതിൽ വെള്ളമുയർന്നതോടെ ഡൽഹി സ്തംഭിച്ചു. കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് യമുന കരകവിഞ്ഞ് നഗരത്തിലൂടെ ഒഴുകുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയുടെ അടുത്തുവരെ പ്രളയജലം എത്തി. ആശുപത്രികളിലടക്കം വെള്ളം കയറി. യമുനയിലെ ജലനിരപ്പ് അപകടകരമായി ഉയർന്നതോടെ തീരപ്രദേശത്തുനിന്ന് ആയിരക്കണക്കിനു ജനങ്ങളെ ഒഴിപ്പിച്ചു. താൽക്കാലിക ടെന്റുകളിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. അപകടനിലയ്ക്കു 3 മീറ്റർ മുകളിലാണു ജലനിരപ്പ്. ചെങ്കോട്ടയുടെ പരിസരത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ചെങ്കോട്ടയിലേക്ക് രണ്ട് ദിവസത്തേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെയാണ് നിലവില്‍ ഡല്‍ഹിയില്‍ വിന്യസിച്ചിട്ടുള്ളത്. രാജ്യതലസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍നിന്നായി 2500 പേരെ ഇതിനകം ഒഴിപ്പിച്ചു കഴിഞ്ഞുവെന്ന് എന്‍.ഡി.ആര്‍.എഫ് ഡിഐജി പറഞ്ഞു. യമുനയിലെ ജലനിരപ്പ് വ്യാഴാഴ്ച ഉച്ചയോടെ 208.62 മീറ്ററായി ഉയർന്നു. ലഫ്. ഗവർണർ വി.കെ.സക്സേന, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗം സ്ഥിതിഗതികൾ…
Read More » -
LIFE
തമിഴ് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ പോര്‍ തൊഴില്‍ ഒടിടിയിൽ എത്താൻ വൈകും; കാരണം ഇതാണ്…
ചെന്നൈ: ശരത് കുമാറും, അശോക് സെൽവനും, നിഖില വിമലും പ്രധാന വേഷത്തിൽ എത്തിയ തമിഴ് ഇൻവസ്റ്റിഗേഷൻ ത്രില്ലർ പോർ തൊഴിൽ കഴിഞ്ഞ മാസമാണ് തീയറ്ററുകളിൽ എത്തിയത്. വിഘ്നേഷ് രാജ സംവിധാനം ചെയ്ത ഈ ലോ ബജറ്റ് ചിത്രം അപ്രതീക്ഷിതമായ വിജയമാണ് തമിഴ്നാട്ടിലും കേരളത്തിലും മറ്റും ഉണ്ടാക്കിയത്. ഇപ്പോഴും തീയറ്ററുകളിൽ ഈ ചിത്രം ഓടുന്നുണ്ട്. അടുത്തിടെ ചെന്നൈയിൽ ചിത്രത്തിൻറെ വിജയാഘോഷം നടന്നിരുന്നു. ചിത്രം 50 കോടിയിലേറെയാണ് ചെറിയ സമയത്തിനുള്ളിൽ നേടിയെന്നാണ് ഈ ചടങ്ങിൽ ചിത്രത്തിൻറെ നിർമ്മാതാവ് അറിയിച്ചത്. അതേ സമയം ഇതേ ചടങ്ങിൽ ചിത്രത്തിലെ പ്രധാന താരമായ ശരത് കുമാർ തീയറ്റർ ഉടമകളോടും വിതരണക്കാരോടും ഒരു പ്രത്യക അഭ്യർത്ഥ നടത്തിയിരുന്നു. ചിത്രം ഒടിടിയിൽ വന്നാലും ചിത്രം തീയറ്ററിൽ 100 നാൾ ഓടിക്കണം എന്നായിരുന്നു അത്. സാധാരണ രീതിയിൽ ചിത്രം ഇറങ്ങി 28 ദിവസത്തിന് ശേഷം ഒടിടി ഇറക്കാം എന്നാണ്. പോർ തൊഴിൽ നേരത്തെ തന്നെ ഒടിടി സെയിൽ നടന്ന പടമാണ്. എന്നാൽ തീയറ്ററിലെ…
Read More »