Month: July 2023
-
LIFE
ഷാർജാ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയർക്കൽ കത്തീഡ്രലിലെ മുൻ ഇടവകാംഗങ്ങളുടെ സ്നേഹസംഗമം ‘സ്മരണ’ 17ന് ഇളംകുളം സെന്റ് മേരീസ് സൂനോറോ പള്ളിയിൽ
കൊച്ചി: ഷാർജാ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയർക്കൽ കത്തീഡ്രലിലെ മുൻ ഇടവകാംഗങ്ങളുടെ സ്നേഹസംഗമം 17ന് രാവിലെ 10ന് ഇളംകുളം സെന്റ് മേരീസ് സൂനോറോ സിംഹാസന പള്ളിയിൽ നടത്തും. യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മോർ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്യും. യു.എ.ഇ. പാത്രിയർക്കൽ വികാരിയും ഡൽഹി ഭദ്രാസനാധിപനുമായ കുറിയാക്കോസ് മോർ യൗസേബിയോസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഇപ്പോൾ നാട്ടിലുള്ള, ഷാർജ പള്ളിയുടെ പ്രാരംഭകാലം മുതൽ ഇടവകാംഗങ്ങളായിരുന്നവരും ഷാർജ പള്ളി ഇടവകാംഗങ്ങളും ചടങ്ങിൽ സംബന്ധിക്കും. മുൻ വികാരിമാരായ വൈദീകരും പങ്കെടുക്കും. സ്നേഹസംഗമത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഷാർജ കത്തീഡ്രൽ വികാരി ഫാ. എൽദോസ് കാവാട്ട് അറിയിച്ചു.
Read More » -
Kerala
”കേരളത്തിന് വേണ്ടത് അര്‍ധ അതിവേഗ റെയില്‍; നിര്‍ദേശം അംഗീകരിച്ചാല്‍ കേന്ദ്രാനുമതിക്ക് സഹായിക്കാം”
തിരുവനന്തപുരം: കെ റെയിലിന് ബദലായി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും ഔദ്യോഗികമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍. പുതിയ പദ്ധതിയുടെ നിര്‍മാണ ചുമതല ഇന്ത്യന്‍ റെയില്‍വേ ഏറ്റെടുക്കുന്നതാണ് നല്ലത്. ഡിഎംആര്‍സി ഏറ്റെടുത്താലും തെറ്റില്ലെന്നും ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ഉപകാരപ്പെടുന്ന എന്തുചെയ്യാനും തയ്യാര്‍. അതില്‍ രാഷ്ട്രീയമില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കെ റെയിലിന്റെ പ്രോജക്ട് റിപ്പോര്‍ട്ടിന് ഇതുവരെ റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിക്കുമെന്ന് തോന്നുന്നുമില്ല. നിലവിലെ രൂപത്തില്‍ കെ റെയില്‍ നടപ്പാക്കാന്‍ സാധിക്കില്ല. പല കാരണങ്ങള്‍ ഉണ്ട്. നാട്ടുകാരുടെ എതിര്‍പ്പ്, പരിസ്ഥിതി ആഘാതം, ചെലവ് എന്നിവ കാരണം ഇതിന് അപ്രൂവല്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നും ശ്രീധരന്‍ പറഞ്ഞു. ഇതിന് ബദലായി അര്‍ധ- അതിവേഗ റെയിലിനാണ് കേരളത്തില്‍ സാധ്യത. നിലവിലെ ഗതാഗത കുരുക്കും അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതും കണക്കിലെടുത്ത് ഇത് കേരളത്തിന് അനിവാര്യമാണ്. ഇപ്പോഴുള്ള റെയില്‍വേ ലൈന്‍ പരമാവധിയില്‍ എത്തിയതായും ഇ ശ്രീധരന്‍ പറഞ്ഞു.…
Read More » -
Kerala
ചക്കരക്കുടത്തില്‍ കൈയിട്ടുവാരിയാല്‍ നക്കാത്തതായി ആരുണ്ട്? ട്രോള്‍ പെരുമഴയില്‍ ‘സഖാവ്’ ഭീമന്‍ രഘു
തിരുവനന്തപുരം: ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച നടന്‍ ഭീമന്‍ രഘു സിപിഎമ്മിലെത്തിയത് ഏതാണ്ട് ഒരാഴ്ച മുന്‍പാണ്. ഇടതുപക്ഷത്തെത്തിയശേഷം മൂന്നാം പിണറായി സര്‍ക്കാര്‍ വരും എന്ന് നടന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാലിപ്പോള്‍ നടന്‍ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപക ട്രോളാണ് ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് ട്രോളിന് കാരണമായത്. ”സഖാവ് പിണറായി വിജയനെ എനിക്ക് വലിയ ഇഷ്ടമാണ്. പിണറായി വിജയനെക്കുറിച്ച് എന്തെല്ലാം പറയുന്നു ആളുകള്‍. അത് കൈയിട്ടുവാരി, ഇത് കൈയിട്ടുവാരി..ഞാന്‍ ചോദിക്കട്ടെ ചക്കരക്കുടത്തില്‍ കൈയിട്ടാല്‍ നക്കാത്തതായി ആരുണ്ട്?” എന്നാണ് നടന്‍ പറഞ്ഞത്. ഇതിനെ കളിയാക്കി ”ഒന്ന് പൊക്കിയടിച്ചതാണ്.നാവ് ചതിച്ചാശാനേ ലേലു അല്ലു…” എന്നാണ് ചില കമന്റുകള്‍. ”ഭീമന്‍ രഘു സത്യം വിളിച്ചുപറയുന്ന ഒരു സഖാവാണ്.” എന്നാണ് മറ്റൊന്ന്. ബിജെപിയുമായി യോജിച്ചുപോകാനാകില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ രാമസിംഹന്‍, രാജസേനന്‍ എന്നിവര്‍ക്ക് പിന്നാലെയാണ് ഭീമന്‍ രഘു പാര്‍ട്ടി വിട്ടത്. സ്ഥാനമാനം കിട്ടിയില്ലെന്ന് മാത്രമല്ല ബിജെപിയില്‍ പോയതുകൊണ്ട് ഉള്ള…
Read More » -
Kerala
”സില്‍വര്‍ലൈന്‍ ഡിപിആറില്‍ കടുംപിടിത്തമില്ല; ശ്രീധരന്‍ നിര്‍ദേശിച്ചത് സിപിഎം ചര്‍ച്ച ചെയ്യും”
തിരുവനന്തപുരം: സില്‍വര്‍ലൈനു ബദലായി ഇ.ശ്രീധരന്‍ നിര്‍ദേശിച്ച വേഗറെയില്‍ പദ്ധതി സിപിഎം ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍. സില്‍വര്‍ലൈന്‍ ഡിപിആറില്‍ സര്‍ക്കാരിനു കടുംപിടിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്ന സാഹചര്യത്തിലാണു ബാലന്റെ പ്രതികരണം. അതേസമയം, വേഗറെയില്‍ പദ്ധതിയെക്കുറിച്ചുള്ള ഇ.ശ്രീധരന്റെ ബദല്‍ നിര്‍ദേശം ഗൗരവത്തോടെ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന സില്‍വര്‍ലൈന്‍ ഡിപിആര്‍ കേന്ദ്രം തള്ളുകയോ അടിമുടി ഭേദഗതി ആവശ്യപ്പെടുകയോ വേണം. അതുമല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ ഡിപിആര്‍ പിന്‍വലിക്കണം. എന്നാല്‍, ശ്രീധരന്റെ ബദല്‍ നിര്‍ദേശം കേന്ദ്രം അംഗീകരിക്കാനിടയുള്ളതാണെങ്കില്‍, സില്‍വര്‍ലൈന്‍ ഡിപിആര്‍ സംബന്ധിച്ചു കേന്ദ്രം തന്നെ ആദ്യം തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണു സംസ്ഥാന സര്‍ക്കാര്‍. ബദല്‍ പദ്ധതി നിര്‍ദേശിച്ചു ശ്രീധരന്‍ നല്‍കിയ കുറിപ്പ് ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണതലത്തില്‍ ചര്‍ച്ചയ്ക്കു വച്ചിട്ടില്ല. പരസ്യമായി പ്രതികരിച്ചിട്ടുമില്ല. ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന്റെ സന്ദര്‍ശനവും ശ്രീധരന്റെ ബദല്‍ നിര്‍ദേശവും മുഖ്യമന്ത്രിയുടെ മുന്‍കൂട്ടിയുള്ള അറിവോടെയല്ലെങ്കില്‍, ഇതിനകംതന്നെ തള്ളിപ്പറയേണ്ടതായിരുന്നു. സിപിഎം സംസ്ഥാന…
Read More » -
Crime
അന്താരാഷ്ട്ര ലഹരിക്കടത്തിന് യുവാക്കളെ ക്യാരിയറാക്കി; ചേര്‍ത്തല സ്വദേശിയായ ഏജന്റ് പിടിയില്‍
കൊച്ചി: അന്താരാഷ്ട്ര ലഹരി കടത്തിന് യുവാക്കളെ ക്യാരിയറാക്കിയ ഏജന്റ് പിടിയില്‍. ചേര്‍ത്തല സ്വദേശി പി.ടി. ആന്റണിയാണ് ക്രൈബ്രാഞ്ചിന്റെ പിടിയിലായത്. ആന്റണി വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ്. നിരവധി യുവാക്കളെ ക്യാരിയറാക്കി ഇയാള്‍ വിദേശത്തേക്ക് ലഹരിക്കടത്ത് നടത്തിയതായി ക്രൈബ്രാഞ്ച് പറയുന്നു. ആന്റണി നല്‍കിയ കവറുമായി കുവൈറ്റിലെത്തിയ ബന്ധുവായ ഞാറയ്ക്കല്‍ സ്വദേശി ജോമോന്‍ ജയിലിലായിരുന്നു. ജോമോന്റെ പിതാവ് ക്ലീറ്റസ് നടത്തിയ നിയമ പോരാട്ടമാണ് കേസില്‍ വഴിത്തിരിവായത്. മകനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ക്ലീറ്റസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തത്. 2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയ്ക്കെന്ന പേരിലാണ് ജോമോനെ കുവൈറ്റിലെത്തിക്കുന്നത്. ജോമോന്റെ കൈയില്‍ ആന്റണി നല്‍കിയ കവറില്‍ നിന്ന് രണ്ട് കിലോ ബ്രൗണ്‍ ഷുഗര്‍ പിടികൂടുകയായിരുന്നു. 20 വര്‍ഷത്തേക്കാണ് ജോമോനെ കുവൈറ്റ് കോടതി ശിക്ഷിച്ചത്. ഇത്തരത്തില്‍ നിരവധി പേര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്…
Read More » -
India
‘പബ്ജി’ പ്രണയത്തിലെ നായിക സീമ തിരിച്ചെത്തിയില്ലെങ്കില്‍ മുംബൈ മോഡല്‍ ആവര്‍ത്തിക്കുമെന്ന് ഭീഷണി
മുംബൈ: ഓണ്‍ലൈന്‍ ഗെയിമായ ‘പബ്ജി’യിലൂടെ പരിചയപ്പെട്ട് ഇന്ത്യന്‍ യുവാവുമായി പ്രണയത്തിലായ സീമ ഹൈദര്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ 2008ലെ മുംബൈ മോഡല്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണി. മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് ഉറുദു സംസാരിക്കുന്ന അജ്ഞാതന്റെ ഫോണ്‍കോള്‍ വന്നത്. സീമ ഹൈദര്‍ തിരികെയെത്തിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് വലിയ നാശമുണ്ടാകുമെന്നും 26/11 മുംബൈ ഭീകരാക്രമണത്തിനു സമാനമായ മറ്റൊരാക്രമണത്തിന് തയ്യാറായിക്കൊള്ളാനും അജ്ഞാതന്‍ ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞു. ആക്രമണമുണ്ടായാല്‍ അതിനു കാരണക്കാര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആയിരിക്കുമെന്നും ഇയാള്‍ പറഞ്ഞതായി മുംബൈ പൊലീസ് വ്യക്തമാക്കി. ബുധനാഴ്ച രാത്രി ഫോണ്‍ കോള്‍ വന്നതിനു പിന്നാലെ മുംബൈ പോലീസും ക്രൈംബ്രാഞ്ചും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നാണ് കോള്‍ വന്നത്. ഐപി അഡ്രസ്സ് ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. ‘പബ്ജി’ ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിന്‍ മീണയുമായി പ്രണയത്തിലായ സീമ ഹൈദര്‍ അനധികൃതമായാണ് ഇന്ത്യയിലെത്തിയത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍നിന്നുള്ള സീമ 2014 ല്‍ വിവാഹശേഷം കറാച്ചിയില്‍ താമസിച്ചുവരികയായിരുന്നു. നേപ്പാള്‍…
Read More » -
Crime
മകളുടെ വിവാഹ ദിവസം അച്ഛന്‍ ജീവനൊടുക്കി; തീ കൊളുത്തി മരിച്ചനിലയില്‍
ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛന്‍ തീ കൊളുത്തി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി നമ്പുകണ്ടത്തില്‍ സുരേന്ദ്രനാണ് (54) മരിച്ചത്. വീടും ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. ഇദ്ദേഹത്തിന്റെ മകള്‍ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കാനിരിക്കെയാണ് മരണം. മുഹമ്മയിലാണ് വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. ഇന്ന് രാവിലെ കഞ്ഞിക്കുഴിയില്‍ അയല്‍വാസികളാണ് സുരേന്ദ്രന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല. കുടുംബവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രന്‍. ഭാര്യ നേരത്തേ മരിച്ച് പോയിരുന്നു. രണ്ട് പെണ്‍മക്കളും അമ്മയുടെ ബന്ധുക്കള്‍ക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. മറ്റൊരു മകള്‍: ആര്യ.
Read More » -
Kerala
ഓണമടുത്തില്ല;നേന്ത്രപ്പഴത്തിന് ചില്ലറ വില 80 !!
പാലക്കാട്: സംസ്ഥാനത്ത് ഇടവേളക്ക് ശേഷം നേന്ത്രപ്പഴത്തിന് വില കൂടിത്തുടങ്ങി. കഴിഞ്ഞാഴ്ച വരെ 40 രൂപയുണ്ടായിരുന്ന നേന്ത്രപ്പഴത്തിന് ചില്ലറ വില 80 രൂപയായിരിക്കുകയാണ്.മൊത്തവിതരണ ശാലകളില്‍ 60-65 രൂപയാണ് വില.ഓണം അടുക്കുമ്പോഴേക്കും ഇനിയും വില കൂടാനാണ് സാധ്യത. ചെറുകിട കടകളില്‍ ഇപ്പോഴേ തോന്നിയപോലാണ് നേന്ത്രപ്പഴത്തിന്റെ വില. സീസണ്‍ അവസാനിച്ചതും തമിഴ്നാട്ടില്‍ നിന്നും കായവരവും കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.
Read More » -
India
പിന്‍മാറാതെ യമുന, സുപ്രീം കോടതിവരെ വെള്ളമെത്തി; സൈന്യത്തിന്റെ സഹായം തേടി
ന്യൂഡല്‍ഹി: യമുനാ നദി കരകവിഞ്ഞതിനേത്തുടര്‍ന്ന് ഡല്‍ഹി നഗരത്തിലുണ്ടായ വെള്ളപ്പൊക്ക ദുരിതം തുടരുന്നു. കിഴക്കന്‍ പ്രദേശങ്ങളിലാണ് കൂടുതലായും വെള്ളക്കെട്ട് തുടരുന്നത്. രാജ്ഘട്ട് ഉള്‍പ്പടെ നഗരത്തിലെ പല പ്രധാന മേഖലകളും വെള്ളത്തിലായതോടെ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ജലശുദ്ധീകരണ ശാലകളും ശ്മാശനങ്ങളുംവരെ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലയായ ഐ.ടി.ഓ. പൂര്‍ണമായും വെള്ളത്തിലാണ്. പ്രദേശത്തെ ജലനിര്‍ഗമന സംവിധാനം തകരാറിലായതാണ് വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. തകരാര്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും ഇതിനായി സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടേയും സഹായം ആവശ്യപ്പെടാന്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച രാത്രിയോടെ സുപ്രീം കോടതി പരിസരത്തും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. സുപ്രീം കോടതിക്കു സമീപത്തെ മഥുര റോഡിന്റെയും ഭഗവാന്‍ ദാസ് റോഡിന്റെയും ചില ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടങ്ങളിലും ഡ്രെയിനേജ് സംവിധാനം തകരാറിലായതാണ് വെള്ളക്കെട്ട് ഗുരുതരമാക്കിയത്. പൊട്ടി വീണ ലൈന്‍ കമ്പികളില്‍ നിന്ന് വഴിയാത്രക്കാര്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുന്ന സ്ഥിതിയുമുണ്ടായതോടെ…
Read More » -
Kerala
അരിക്കൊമ്പന്‍ കോതയാറില്‍ വിലസുന്നു; ആനക്കൂട്ടങ്ങളോടൊപ്പം ചേര്‍ന്നിട്ടില്ല
ചെന്നൈ: കോതയാര്‍ വനമേഖലയില്‍ കഴിയുന്ന അരിക്കൊമ്പന്‍ നിലവില്‍ മറ്റ് ആനക്കൂട്ടങ്ങളോടൊപ്പം ചേര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് വനം വകുപ്പിനെ ഉദ്ധരിച്ച് അഡ്വ. ശ്രീജിത്ത് പെരുമനയാണ് ആനയുടെ പുതിയ വിവറങ്ങള്‍ പങ്കുവെച്ചത്. അരിക്കൊമ്പന്‍ കളക്കാട് മുണ്ടന്തുറൈ ടൈഗര്‍ റിസര്‍വ്വില്‍ മുതുകുഴി, കോതയാര്‍ ഭാഗത്ത് ആരോഗ്യവാനായി വിഹരിക്കുകയാണ്. തുമ്പി കയ്യിലെ മുറിവ് പൂര്‍ണ്ണമായും ഉണങ്ങി എന്നും വനം വകുപ്പില്‍ നിന്ന് അനൗദ്യോഗികമായി ലഭിച്ച വിവരങ്ങളെന്ന് പറഞ്ഞുകൊണ്ട് ശ്രീജിത്ത് പെരുമന പറയുന്നു. വൃഷ്ടിപ്രദേശത്തു നിന്നും കാട്ടിലേക്ക് കയറുന്ന ആന നിലവില്‍ മറ്റ് ആനക്കൂട്ടങ്ങളോടൊപ്പം ചേര്‍ന്നിട്ടില്ല. മൂന്ന് പ്രാവശ്യം ക്യാമറ ട്രാപ്പില്‍ മറ്റ് ആനകളോടൊപ്പം കണ്ടെന്നുള്ളത് വനം വകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്. ആനയുടെ ആരോഗ്യവും നിലവിലെ വിവരങ്ങളും ഉള്‍പ്പെടുന്ന വിശദ റിപ്പോര്‍ട്ട് വകുപ്പ് സെക്രട്ടറിക്കും, ഹൈക്കോടതിക്കും കൈമാറുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞായി ശ്രീജിത്ത് പെരുമന പറയുന്നു. അരിക്കൊമ്പന്റെ തുമ്പി കയ്യിലെ മുറിവ് പൂര്‍ണ്ണമായും ഉണങ്ങി എന്ന് ഫീല്‍ഡ് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസിനെ അറിയിച്ചിട്ടുള്ളത്. ഇതൊരു സീക്രട്ട് ഓപ്പറേഷന്‍ ആയതിനാല്‍…
Read More »