Month: July 2023

  • Kerala

    തുമ്പോളിയിൽ മത്സ്യത്തൊഴിലാളികളുടെ നഷ്ടപ്പെട്ട ആധാരങ്ങള്‍ക്ക് പകരം പുതിയവ 31നകം എസ്ബിഐ തയ്യാറാക്കി നല്‍കണമെന്ന് ജില്ല കലക്ടറുടെ നിർദ്ദേശം

    ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ മത്സ്യത്തൊഴിലാളികളുടെ നഷ്ടപ്പെട്ട ആധാരങ്ങൾക്ക് പകരം പുതിയവ ഈ മാസം 31 നകം എസ്ബിഐ തയ്യാറാക്കി നൽകണമെന്ന് ജില്ല കലക്ടറുടെ നിർദ്ദേശം. എസ് ബി ഐയുടെ സ്വന്തം ചെലവിൽ വേണം പുതിയ പ്രമാണങ്ങൾ ശരിയാക്കേണ്ടതെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ വ്യക്തമാക്കി. പത്ത് വർഷം ആധാരങ്ങൾക്കായി ബാങ്ക് കയറിയിറങ്ങി ഒരു ഫലവും ഇല്ലാതെ വന്നതോടെ മൽസ്യത്തൊഴിലാളികൾ നടത്തിയ ബാങ്ക് ഉപരോധമാണ് വിജയം കണ്ടത്. ആധാരങ്ങൾ നഷ്ടപ്പെട്ടത് മൂലം ലൈഫ് മിഷൻ പദ്ധതിയിലെ വീട് വരെ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതാണ് ജില്ലാ കളക്ടറുടെ തീരുമാനം. പ്രതിസന്ധി പരിഹരത്തിനായി ജില്ലാ കലക്ടർ ഹരിത വി കുമാർ വിളിച്ചു ചേർത്ത യോഗത്തിലാണ് എസ് ബി ഐ തന്നെ സ്വന്തം ചെലവിൽ പുതിയ ആധാരങ്ങൾ തയ്യാറാക്കണമെന്ന തീരുമാനം എടുത്തത്. ഈമാസം 31 നകം തന്നെ രേഖകളെല്ലാം ശരിയാക്കണം. രജിസ്ട്രാർ, തഹസീൽദാർ എന്നിവർ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് യോഗത്തിന് ശേഷം ജില്ല…

    Read More »
  • Careers

    കോട്ടയത്ത് ബ്ലോക്ക് കോ-ഓർഡിനേറ്റർ തസ്തികയിൽ ആറ് ഒഴിവ്

    കോട്ടയം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിൽ ബ്ലോക്ക് കോ-ഓർഡിനേറ്റർ തസ്തികയിൽ ആറ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, സോഫ്റ്റ്‌വേർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ജൂലൈ 21 നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി രജിസ്റ്റർ ചെയ്യണം.

    Read More »
  • Kerala

    വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി

    സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായ – വാണിജ്യ വകുപ്പിന്‍റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫൊര്‍ എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 1 മുതല്‍ 11 വരെ എറണാകുളം കളമശ്ശേരിയില്‍ ഉള്ള KIED ക്യാംപസിലാണ് പരിശീലനം. ബിസിനസ് ആശയങ്ങള്‍, ബ്രാൻഡിംഗ് ആൻഡ് പ്രൊമോഷൻ, സര്‍ക്കാര്‍ സ്കീമുകള്‍, ബാങ്കുകളില്‍ നിന്നുള്ള ബിസിനസ് ലോണുകള്‍, എച്ച്‌ ആര്‍ മാനെജ്‌മെന്‍റ്‌, കമ്ബനി രജിസ്ട്രേഷൻ, ഇൻഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി എസ് റ്റി ഉള്‍പ്പെടെ 5,900 രൂപയും താമസം ഇല്ലാതെ 2,421 രൂപയുമാണ് പരിശീലനത്തിന്‍റെ ഫീസ്. താല്‍പര്യമുള്ളവര്‍ KIED ന്‍റെ വെബ്സൈറ്റ് ആയ www.kied.info – ല്‍ ജൂലൈ 26നു മുൻപായി അപേക്ഷ നല്‍കണം. ഫോണ്‍: 0484 2532890/2550322/7012376994.

    Read More »
  • Careers

    മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ഫ്രീ വർക്ക് ഷോപ്പ്

    കോട്ടയം: കെൽട്രോണിന്റെ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സിന്റെ ഫ്രീ ഓൺലൈൻ ക്ലാസ് ജൂലൈ 20,21,22 തീയതികളിൽ വൈകിട്ട് ഏഴ് മുതൽ എട്ട് വരെ നടത്തുന്നു. വിശദവിവരത്തിന് ഫോൺ: 9072592412, 9072592416.

    Read More »
  • Local

    ഓണത്തെ വരവേൽക്കാൻ പൂകൃഷി ആരംഭിച്ച് ഉഴവൂർ ഗ്രാമപഞ്ചായത്ത്

    കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ നേതൃത്വത്തിൽ ഉഴവൂർ ടൗൺ പരിസരത്ത് ഓണത്തിനോടനുബന്ധിച്ച് പൂകൃഷി ആരംഭിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാടാമല്ലി, ബന്ദി എന്നിവയാണ് കൃഷി ചെയ്യുന്നത്. കുടുംബശ്രീ സി.ഡി.എസ്. അധ്യക്ഷ മോളി രാജ്കുമാർ, അംഗങ്ങളായ ശോഭന മോഹനൻ, ഗീത കേശവൻ എന്നിവർ ചേർന്ന് പാട്ടത്തിനെടുത്ത ഇരുപത് സെന്റ് സ്ഥലത്താണ് പൂ കൃഷി ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോണീസ് പി. സ്റ്റീഫൻ, ബിൻസി അനിൽ, റിനി വിൽസൺ, ബിനു ജോസ്, അക്കൗണ്ടന്റ് തുഷാര ബൈജു തുടങ്ങിയവർ പങ്കെടുത്തു.  

    Read More »
  • Kerala

    വരുമാനം മൊത്തം സർക്കാർ ജീവനക്കാർ കൊണ്ടുപോകും:കഴിഞ്ഞ 50 വര്‍ഷമായി കേരളത്തില്‍ ഒരു പുരോഗമനവുമില്ല: കെ ബി ഗണേശ് കുമാര്‍ എം എല്‍ എ

    തിരുവനന്തപുരം:കേരളത്തിലെ സര്‍ക്കാര്‍ ചിലവിന്റെ 74 ശതമാനവും ശമ്ബളമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുകയാണെന്നും കഴിഞ്ഞ അമ്ബത് വര്‍ഷമായി കേരളത്തില്‍ ഒരു പുരോഗമനവുമില്ലന്നും കെ ബി ഗണേശ് കുമാര്‍ എം എല്‍ എ. മാത്രമല്ല ശമ്ബള ചിലവിന്റെ 64 ശതമാനവും പോകുന്നത് സ്‌കൂള്‍ കോളജ് അധ്യാപകര്‍ക്കാണെന്നും കെ ബി ഗണേശ് കുമാര്‍ പറഞ്ഞു. എന്നാല്‍ അതിനുള്ള ഫലം ഉണ്ടാകുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.   വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വേദിയില്‍ ഇരിക്കുപ്പോഴായിരുന്നു ഗണേഷിന്റെ ഈ വിമര്‍ശനം. 50വര്‍ഷം മുമ്ബ് ഇറങ്ങിയ ഈ നാട് എന്ന സിനിമിയില്‍ പറയുന്നത് പോലെയാണ് ഇപ്പോഴും കേരളത്തിലെ കാര്യങ്ങളെന്നും കെ ബി ഗണേശ്കുമാര്‍ പറഞ്ഞു.

    Read More »
  • Local

    കല്ലറ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയ്ക്ക് ഇലക്ട്രിക് ഓട്ടോ നൽകി

    കോട്ടയം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കല്ലറ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനയ്ക്ക് വാഹനം കൈമാറി. ജില്ലാ പഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹരിതകർമ്മസേനയ്ക്ക് വാഹനം നൽകിയത്. ജില്ലാ പഞ്ചായത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപയും കേരള ശുചിത്വ മിഷന്റെ രണ്ട് ലക്ഷം രൂപയുമാണ് പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി പരിപാടി ഉദ്ഘാടനം ചെയ്തു. വീടുകളിൽനിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഈ ഓട്ടോ ഉപയോഗപ്പെടുത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, വൈസ് പ്രസിഡന്റ് ഷൈനി ബൈജു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. ശശികുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജോയ് കോട്ടായിൽ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി ജോസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉഷാകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ജോബി കുര്യാക്കോസ്, ഹരിത കർമ്മസേന അംഗങ്ങൾ, സി.ഡി.എസ് അധ്യക്ഷ നിഷ ദിലീപ്, വി.ഇ.ഒ അശ്വതി ജോമോൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

    Read More »
  • Local

    മാലിന്യമുക്തകേരളം: കോട്ടയത്ത് ശിൽപശാല സംഘടിപ്പിച്ചു

    കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതിയിൽ മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട പദ്ധതികൾ ഭേദഗതി ചെയ്ത് ഉൾപ്പെടുത്തുന്നതിനായി ശിൽപശാല സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേയും അധ്യക്ഷന്മാർ, സെക്രട്ടറിമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വർഷത്തെ പദ്ധതികൾ ഭേദഗതി ചെയ്ത് മാലിന്യപദ്ധതികൾ ഉൾപ്പെടുത്തി സമഗ്രമാക്കുന്നതിനാണു ശിൽപശാല സംഘടിപ്പിച്ചത്. 2024 മാർച്ച് 31നകം ജില്ലയെ സമ്പൂണ മാലിന്യമുക്ത ജില്ലയാക്കി മാറ്റാനുള്ള സമഗ്രമായ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ് ലക്ഷ്യം. വാർഷിക പദ്ധതികളിൽ ആവശ്യമായ ഭേദഗതി വരുത്താൻ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ജുലൈ 22നു മുമ്പ് പുതുക്കിയ പദ്ധതികൾ സമർപ്പിക്കണം. ജില്ലാ ആസൂത്രണ സമിതി അവ പരിശോധിച്ച് 31 നകം അംഗീകാരം നൽകണം. തദ്ദേശ സ്വംയഭരണ വകുപ്പ്…

    Read More »
  • Kerala

    അമ്മയോടൊപ്പം സ്കൂട്ടറില്‍ പോകവെ ബസ്സിടിച്ച്‌ മകള്‍ മരിച്ചു

    കൊടകര:  അമ്മയോടൊപ്പം സ്കൂട്ടറില്‍ പോകവെ ബസ്സിടിച്ച്‌ മകള്‍ മരിച്ചു. ആളൂര്‍ അരിക്കാട്ട് ബാബുവിന്റെ മകള്‍ ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. അമ്മ ജിൻസി ബാബുവിന് ഗുരുതര പരിക്കേറ്റു.ഇവരെ ചാലക്കുടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളൂര്‍ സെന്റ് ജോസഫ്സ് സ്കൂള്‍ അധ്യാപികയാണ് ജിൻസി.   ഇന്ന് രാവിലെ 8.30നാണ് അപകടം. മാളയില്‍ നിന്നും തൃശൂരിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇവര്‍ സഞ്ചരിച്ച സ്കൂടറില്‍ ഇടിക്കുകയായിരുന്നു. ആളൂര്‍ പാലത്തിന്റെ സമീപം വെച്ചായിരുന്നു അപകടം. സര്‍ട്ടിഫിക്കറ്റ് വാങ്ങാൻ അമ്മയോടൊപ്പം സ്കൂട്ടറില്‍ പോകുകയായിരുന്നു ഐശ്വര്യ ബാബു.

    Read More »
  • Kerala

    69-ാമത് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം; എൻട്രികൾ ക്ഷണിച്ചു

    ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാൻ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ മത്സരം നടത്തുന്നു. 19ന് വൈകിട്ട് 5 വരെ എൻട്രികൾ സമർപ്പിക്കാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ അയക്കുന്ന കവറിൽ ’69-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാൾക്ക് ഒരു എൻട്രിയേ സമർപ്പിക്കാനാകൂ. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം സമർപ്പിക്കണം. കമ്പ്യൂട്ടറിൽ തയ്യാറാക്കിയ എൻട്രികളും സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 5001 രൂപ സമ്മാനമായി നൽകും. സൃഷ്ടികൾ മൗലികമല്ലെന്നു തെളിഞ്ഞാൽ തള്ളിക്കളയാനുള്ള അധികാരവും സമ്മാനാർഹമായ സൃഷ്ടിയുടെ പൂർണ അവകാശവും നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും. വിധിനിർണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എൻട്രികൾ കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ:…

    Read More »
Back to top button
error: