പാലക്കാട്: സംസ്ഥാനത്ത് ഇടവേളക്ക് ശേഷം നേന്ത്രപ്പഴത്തിന് വില കൂടിത്തുടങ്ങി. കഴിഞ്ഞാഴ്ച വരെ 40 രൂപയുണ്ടായിരുന്ന നേന്ത്രപ്പഴത്തിന് ചില്ലറ വില 80 രൂപയായിരിക്കുകയാണ്.മൊത്തവിതരണ ശാലകളില്‍ 60-65 രൂപയാണ് വില.ഓണം അടുക്കുമ്പോഴേക്കും ഇനിയും വില കൂടാനാണ് സാധ്യത. ചെറുകിട കടകളില്‍ ഇപ്പോഴേ തോന്നിയപോലാണ് നേന്ത്രപ്പഴത്തിന്റെ വില.
സീസണ് അവസാനിച്ചതും തമിഴ്നാട്ടില്‍ നിന്നും കായവരവും കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.