Month: July 2023

  • Kerala

    തൃശൂരിൽ ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ച് 16-കാരിയെ  തട്ടിക്കൊണ്ടുപോയി

    തൃശൂര്‍: പട്ടാപ്പകല്‍ പെണ്‍കുട്ടിയെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയി.കുട്ടിയെ കൗണ്‍സിലിംഗിനെത്തിച്ച ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ചാണ് 16-കാരിയെ  20 വയസുളള ഇതര സംസ്ഥാനക്കാരനായ തൊഴിലാളി തട്ടിക്കൊണ്ടുപോയത്.പെൺകുട്ടിയും ഇതരസംസ്ഥാനക്കാരിയാണ്. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കാന്‍ തയാറെടുക്കവെ ചൈല്‍ഡ് ലൈന്‍ ഓഫീസിലെത്തിയ യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച്‌ ആക്രമണ ഭീഷണി മുഴക്കി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആര്‍.പി.എഫ്. സ്റ്റേഷന് സമീപമുള്ള ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലാണ് സംഭവം.   തുടര്‍ന്ന് കുട്ടിയുമായി ട്രെയിനില്‍ കയറിയത് കണ്ട യാത്രക്കാരില്‍ ചിലര്‍ അപായച്ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി. ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയുമായി ചാടിയ ഇയാളെ തടയാന്‍ പോര്‍ട്ടര്‍മാര്‍ എത്തിയെങ്കിലും പൊട്ടിച്ച ബിയര്‍ കുപ്പി കുട്ടിയുടെ കഴുത്തില്‍വെച്ച്‌ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇവരെ കണ്ടെത്താനായില്ല. സംഭവത്തില്‍ വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് ഒരു ആര്‍.പി.എഫ്. ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

    Read More »
  • Kerala

    കോന്നി ജനവാസമേഖലയില്‍ പുലി ഇറങ്ങി

    പത്തനംതിട്ട:കോന്നി ജനവാസമേഖലയില്‍ പുലി ഇറങ്ങി.അതുമ്ബുംകുളത്താണ് സംഭവം. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് സംഭവം.തൊഴുത്തില്‍ നിന്ന ആടിനെ പുലി കടിച്ചുകൊന്നു. ആടിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ പുലി കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ മേഖലയില്‍ പുലിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ മലയോര മേഖലയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരമായി കാണുന്നതോടെ നാട്ടുകാരും ഭീതിയിലാണ്.

    Read More »
  • Kerala

    മലപ്പുറത്ത് 63കാരിയെയും അയല്‍പക്കത്ത് താമസത്തിനെത്തിയ 69കാരനെയും കാണാനില്ലന്ന് പരാതി

    മലപ്പുറം: കരുവാരകുണ്ടില്‍ 63കാരിയെയും അയല്‍പക്കത്ത് താമസത്തിനെത്തിയ 69കാരനെയും കാണാനില്ലന്ന് പരാതി. കേരള എസ്റ്റേറ്റ് മേലെ പാന്ത്ര സ്വദേശിനിയെയും തിരുവനന്തപുരം സ്വദേശിയായ 69 കാരനെയുമാണ് കാണാതായത്. കാണാതായ സ്ത്രീയുടെ വീടിന് സമീപം താമസിക്കുന്നയാളാണ് തിരുവനന്തപുരം സ്വദേശിയായ 69കാരൻ. ഏഴ് മാസം മുമ്ബ് തിരുവനന്തപുരത്ത് നിന്ന് തൊഴില്‍ തേടി വന്നതാണ് ഇയാള്‍. സ്ത്രീ ഭര്‍ത്താവിന്റെ കൂടെയാണ് താമസം.   ഒരു മാസം മുമ്ബാണ് ഇയാള്‍ സ്ത്രീയുടെ വീടിനടുത്തുള്ള ഷെഡിലേക്ക് താമസം മാറിയത്. രണ്ട് പേരെയും കഴിഞ്ഞയാഴ്ച മുതലാണ് കാണാതായത്. കരുവാരകുണ്ട് പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചു.

    Read More »
  • Crime

    ബന്ധുവിനൊപ്പം ഒളിച്ചോടി; ഭാര്യയെ അഞ്ചു വയസുകാരിയായ മകളുടെ മുന്നിലിട്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്

    ബന്ധുവിനൊപ്പം ഒളിച്ചോടിപ്പോയ ഭാര്യയെ അഞ്ചു വയസുകാരിയായ മകളുടെ മുന്നിലിട്ട് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്. കർണാടകയിലെ ദൊഡ്ഡബല്ലാപൂരിനടുത്തുള്ള കോളൂര്‍ ഗ്രാമത്തിലെ ഭാരതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തുംകുരു ജില്ലയിലെ ചിക്കടലവട്ട ഗ്രാമവാസിയായ സതീഷിനെ(29) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച്ച വൈകുന്നേരമാണ് ഇയാള്‍ ഭാരതിയെ വാടകവീട്ടില്‍ വച്ച്‌ കഴുത്ത് ഞെരിച്ച ശേഷം തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത്. ബന്ധുവിനൊപ്പം ഒളിച്ചോടിയ ഭാര്യയെ മകളുടെ മുന്നിലിട്ടാണ് ഹരീഷ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഹരീഷ് മകളെയും കൂട്ടി സ്വന്തം ഗ്രാമത്തിലേക്ക് കടന്നുകളയുകയായിരുന്നു.ഭാരതി തന്‍റെ ഫോണ്‍ കോളുകളോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കാമുകന്‍ ഗംഗാധര്‍ സുഹൃത്ത് സുരേഷിനോട് ആവശ്യപ്പെട്ടതു പ്രകാരം നടത്തിയ പരിശോധനയിലാണ് യുവതിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് വീട്ടുടമ രാമൻജിനപ്പയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായെന്നും അകന്ന ബന്ധുവായ ഗംഗാധറുമായി ഭാരതി അടുപ്പത്തിലായിരുന്നുവെന്നും ഹരീഷ് പറഞ്ഞു. ഹരീഷ് പലവട്ടം മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇരുവരും ബന്ധം തുടര്‍ന്നു. അടുത്തിടെ തന്‍റെ ജ്യേഷ്ഠനെ കാണാൻ പോയപ്പോള്‍,…

    Read More »
  • India

    ഓക്‌സിജന്‍ മാസ്‌കിന് തീപിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

    ഓക്‌സിജൻ മാസ്‌കിന് തീപിടിച്ച്‌ യുവാവിന് ദാരുണാന്ത്യം.രാജസ്ഥാനിലെ കോട്ടയിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കോട്ടയിലെ അനന്ത്പുര താലാബില്‍ താമസിക്കുന്ന വൈഭവ് ശര്‍മ്മ (23) ആണ് മരിച്ചത്.ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ബുധനാഴ്ച രാത്രി വൈകി ശര്‍മയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ശര്‍മയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ സിപിആര്‍ നല്‍കുന്നതിനിടെ ഡിസി ഷോക്ക് മെഷീനില്‍ നിന്ന് ഉയര്‍ന്ന തീ വൈഭവിന്റെ ഓക്‌സിജന്‍ മാസ്‌കിലേക്ക് പടര്‍ന്നു. തീ ആളിപ്പടര്‍ന്നതോടെ വൈഭവിന്റെ മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റു. അല്‍പസമയത്തിനകം യുവാവ് മരിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തീപിടിത്തമുണ്ടായ ഉടന്‍ നഴ്‌സിങ് ജീവനക്കാരും ഡോക്ടര്‍മാരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പരാതിയുണ്ട്.

    Read More »
  • Crime

    കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് തടയാൻ പിതാവ് തന്നെ മർദിച്ചെന്നാരോപിച്ച് പരാതി പറയാൻ 19കാരി കാമുകനെയും കൂട്ടി പൊലീസ് സ്റ്റേഷനിൽ!

    ലഖ്‌നൗ: കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് തടയാൻ പിതാവ് തന്നെ മർദിച്ചെന്നാരോപിച്ച് 19 കാരിയായ പെൺകുട്ടി പൊലീസിൽ പരാതി നൽകി. പരാതി നൽകാൻ കാമുകനൊപ്പമാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. പിതാവിനെതിരെ ഭീഷണിപ്പെടുത്തിയതിനും മർദ്ദിച്ചതിനും പെൺകുട്ടി പരാതി നൽകി. തുടർന്ന് പൊലീസ്, പെൺകുട്ടിയുടെ അച്ഛനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പിഴ ചുമത്തി വിട്ടയച്ചു. ജൂലൈ 11ന് രാത്രി ഒമ്പതിന് ജമുനിയാമൗ ഗ്രാമത്തിലാണ് സംഭവം. 19 കാരിയായ പെൺകുട്ടി കാമുകനുമായി മൊബൈൽ ഫോണിൽ സംസാരിക്കുമ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് അയോധ്യ എസ്എച്ച്ഒ റുദൗലി ദേവേന്ദ്ര സിംഗ് പറഞ്ഞു. കാമുകനുമായി സംസാരിക്കുന്ന കണ്ട പിതാവ് പെൺകുട്ടിയെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയെ നിരീക്ഷിക്കാൻ വീട്ടുകാരോട് ഇയാൾ നിർദേശിച്ചതായും എസ്എച്ച്ഒ പറഞ്ഞു. പ്രകോപിതയായ പെൺകുട്ടി പിറ്റേന്ന് രാവിലെ കാമുകനെ വീട്ടിലേക്ക് വിളിക്കുകയും റുദൗലി പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകുകയും ചെയ്തെന്നു എസ്എച്ച്ഒ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ കൗൺസിലറെയും കൂട്ടി ചർച്ചക്ക് ശ്രമിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും കേസ്…

    Read More »
  • Kerala

    വൈദ്യുതി മീറ്റര്‍ റീഡിംഗ്: ബില്ലിങ് കാലയളവുകൾക്കപ്പുറം റീഡിങ് എടുക്കാൻ സാധിക്കാതിരുന്നാൽ നോട്ടീസ് നൽകും, സുപ്രധാന അറിയിപ്പുമായി കെഎസ്ഇബി

    തിരുവന്തപുരം: ബില്ലിങ് കാലയളവുകൾക്കപ്പുറം റീഡിങ് എടുക്കാൻ സാധിക്കാതിരുന്നാൽ നോട്ടീസ് നൽകുകയും പരിഹാരമായില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നും കെഎസ്ഇബി. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി റീഡിംഗ്, ബില്ലിംഗ് എന്നിവ സംബന്ധിയായ വ്യവസ്ഥ – 111 പ്രകാരം രണ്ട് ബില്ലിംഗ് കാലയളവുകൾ‍ക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാൽ നോട്ടീസ് നൽകണമെന്നും പരിഹാരമായില്ലായെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് അറിയിപ്പ്. ദീർഘ കാലത്തേക്ക് വീട്/ സ്ഥാപനം പൂട്ടിപോകുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ ഒഴിവാക്കുന്നതിനുള്ള സൗകര്യം ഇപ്പോൾതന്നെ നിലവിലുണ്ട്. വിവരം അറിയിക്കുന്ന പക്ഷം പ്രത്യേക റീഡിംഗ് എടുക്കുന്നതിനും ആവശ്യമായ തുക മുൻ‍കൂറായി അടക്കുന്നതിനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്. എല്ലാ വൈദ്യുതി ഉപഭോക്താക്കളും റീഡിംങ് എടുക്കാൻ സൌകര്യപ്രദമായ രീതിയിൽ എനർജി മീറ്ററുകൾ‍ സ്ഥാപിക്കേണ്ടതാണ്. യഥാസമയം മീറ്റർ റീഡിംഗ് ലഭ്യമാക്കുന്നതിനും ചട്ടപ്രകാരമുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുൾ‍പ്പടെയുള്ള നടപടികൾ ഒഴിവാക്കുന്നതിനും ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു.

    Read More »
  • Crime

    മദ്യം കടത്തിയെന്നാരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ എക്സൈസുകാർ മർദ്ദിച്ചെന്ന് പരാതി

    പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ എക്സൈസുകാർ മർദ്ദിച്ചതായി പരാതി. നായ്ക്കർപാടി സ്വദേശി നാഗരാജിനെയാണ് മർദ്ദിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. മദ്യം കടത്തിയെന്നാരോപിച്ചായിരുന്നു മർദനമെന്ന് പരാതിയിൽ പറയുന്നു. നാഗരാജിൻ്റെ കർണപടത്തിന് പരിക്കേറ്റു. ഇയാളെ ചികിത്സക്കായി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ നാഗരാജ് കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപോൾ വീണ് പരിക്ക് പറ്റിതാണെന്നാണ് മട്ടത്തുക്കാട് എക്സൈസ് അധികൃതരുടെ വിശദീകരണം.

    Read More »
  • Kerala

    വികസനത്തിനായി ബിജെപിയെയും ഒപ്പം നിര്‍ത്തുമെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ

    തിരുവനന്തപുരം: ഹൈ സ്പീഡ് റെയിലിനായുള്ള ഡിപിആറില്‍ സംസ്ഥാന സര്‍ക്കാരിന് പിടിവാശിയില്ലെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. ഇ. ശ്രീധരന്‍റെ ബദല്‍ നിര്‍ദേശം പാര്‍ട്ടി ചര്‍ച്ച ചെയ്യും. വികസനത്തിനായി ബിജെപിയെയും ഒപ്പം നിര്‍ത്തുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ‍ശ്രീധരന്റെ ബദല്‍ സിപിഎം – ബിജെപി ഡീലിന്‍റെ ഭാഗമാണെന്ന കോണ്‍ഗ്രസ് ആരോപണം ബാലൻ തള്ളി. വികസനത്തില്‍ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്ബരത്തിയെന്ന് പറയുന്നവരാണ് ചിലരെന്ന പരിഹാസവും ഉന്നയിച്ചു.

    Read More »
  • LIFE

    ഇറച്ചി വെട്ടുകാരിയായി ഹണി റോസ്! ‘റേച്ചലി’​ന്റെ ടൈറ്റിൽ ലുക്കും മോഷൻ പോസ്റ്ററും പുറത്ത്

    ചലച്ചിത്ര താരം ഹണി റോസ് നായികയായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘റേച്ചൽ’ എന്നാണ് ചിത്രത്തിന്റെ പേര്. എബ്രിഡ് ഷൈൻ നിർമാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാല ആണ്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ഒരു വെട്ട്കത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥയാണ് റേച്ചൽ. ചിത്രത്തിന്റെ ടൈറ്റിൽ ലുക്കും മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. കൈയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന റേച്ചലായെത്തുന്ന ഹണി റോസിനെ പോസ്റ്ററിൽ കാണാം. ഹണി റോസിന്റെ അഭിനയ രംഗത്തെ കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും സിനിമ എന്നാണ്, റേച്ചലിന്റെ മൂർച്ചയുള്ള, ആഴമുള്ള നോട്ടം സൂചിപ്പിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സ്റ്റേറ്റ്, നാഷണൽ അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ…

    Read More »
Back to top button
error: