KeralaNEWS

വികസനത്തിനായി ബിജെപിയെയും ഒപ്പം നിര്‍ത്തുമെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ

തിരുവനന്തപുരം: ഹൈ സ്പീഡ് റെയിലിനായുള്ള ഡിപിആറില്‍ സംസ്ഥാന സര്‍ക്കാരിന് പിടിവാശിയില്ലെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ.
ഇ. ശ്രീധരന്‍റെ ബദല്‍ നിര്‍ദേശം പാര്‍ട്ടി ചര്‍ച്ച ചെയ്യും. വികസനത്തിനായി ബിജെപിയെയും ഒപ്പം നിര്‍ത്തുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ‍ശ്രീധരന്റെ ബദല്‍ സിപിഎം – ബിജെപി ഡീലിന്‍റെ ഭാഗമാണെന്ന കോണ്‍ഗ്രസ് ആരോപണം ബാലൻ തള്ളി. വികസനത്തില്‍ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്ബരത്തിയെന്ന് പറയുന്നവരാണ് ചിലരെന്ന പരിഹാസവും ഉന്നയിച്ചു.

Back to top button
error: