KeralaNEWS

വൈദ്യുതി മീറ്റര്‍ റീഡിംഗ്: ബില്ലിങ് കാലയളവുകൾക്കപ്പുറം റീഡിങ് എടുക്കാൻ സാധിക്കാതിരുന്നാൽ നോട്ടീസ് നൽകും, സുപ്രധാന അറിയിപ്പുമായി കെഎസ്ഇബി

തിരുവന്തപുരം: ബില്ലിങ് കാലയളവുകൾക്കപ്പുറം റീഡിങ് എടുക്കാൻ സാധിക്കാതിരുന്നാൽ നോട്ടീസ് നൽകുകയും പരിഹാരമായില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നും കെഎസ്ഇബി. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി റീഡിംഗ്, ബില്ലിംഗ് എന്നിവ സംബന്ധിയായ വ്യവസ്ഥ – 111 പ്രകാരം രണ്ട് ബില്ലിംഗ് കാലയളവുകൾ‍ക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാൽ നോട്ടീസ് നൽകണമെന്നും പരിഹാരമായില്ലായെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് അറിയിപ്പ്.

ദീർഘ കാലത്തേക്ക് വീട്/ സ്ഥാപനം പൂട്ടിപോകുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ ഒഴിവാക്കുന്നതിനുള്ള സൗകര്യം ഇപ്പോൾതന്നെ നിലവിലുണ്ട്. വിവരം അറിയിക്കുന്ന പക്ഷം പ്രത്യേക റീഡിംഗ് എടുക്കുന്നതിനും ആവശ്യമായ തുക മുൻ‍കൂറായി അടക്കുന്നതിനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്. എല്ലാ വൈദ്യുതി ഉപഭോക്താക്കളും റീഡിംങ് എടുക്കാൻ സൌകര്യപ്രദമായ രീതിയിൽ എനർജി മീറ്ററുകൾ‍ സ്ഥാപിക്കേണ്ടതാണ്. യഥാസമയം മീറ്റർ റീഡിംഗ് ലഭ്യമാക്കുന്നതിനും ചട്ടപ്രകാരമുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുൾ‍പ്പടെയുള്ള നടപടികൾ ഒഴിവാക്കുന്നതിനും ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു.

Back to top button
error: