Month: July 2023

  • Kerala

    തിരുവനന്തപുരം പാലോട് യുവതിയുടെ മൃതദേഹം കണ്ടെത്തി

    തിരുവനന്തപുരം: പാലോട് യുവതിയുടെ മൃതദേഹം കണ്ടെത്തി.രണ്ടു ദിവസം പഴക്കം ചെന്ന നിലയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പാലോട് നന്ദിയോട് പച്ചമല സ്വദേശി രേഷ്മയാണ് (30) മരിച്ചത്. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തുന്നത്. രണ്ടു ദിവസം മുറിയുടെ കതക് തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തി കതക് പൊളിച്ച്‌ അകത്തുകയറിയത്തോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അസ്വാഭാവികമ രണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Local

    ‘ചേലൊത്ത ചേർത്തല,’ നഗരത്തെ അടിമുടി മാറ്റാനുള്ള പ്രഖ്യാപനം അത്തം നാളിൽ

    വിപ്ലവത്തിന്റെ ഈറ്റില്ലമാണ് ആലപ്പുഴയുടെ വടക്കേ അറ്റത്തുള്ള ചെറുപട്ടണം ചേർത്തല. ദേശിയ പാത-66 ൽ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവിലാണ് ചേർത്തല. ആലപ്പുഴയിൽ നിന്ന് 22ഉം കൊച്ചിയിൽ നിന്ന് 36 ഉം കിലോ മീറ്ററും ദൂരെയാണ് ചേർത്തല. മാലിന്യ സംസ്കരണം ഉൾപ്പടെ ചേർത്തലയെ അടിമുടി മാറ്റാനുള്ള പദ്ധതികൾ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു നഗരസഭാ. വാർഡ് തല സമ്പൂർണ്ണ ഖരമാലിന്യ ശുചിത്വ പരിപാടികൾ പൂർത്തിയായ സാഹചര്യത്തിൽ നഗരസഭാതല ശുചിത്വ പ്രഖ്യാപനം ആഗസ്റ്റ് മാസത്തിൽ അത്തം നാളിനോടനുബന്ധിച്ച് നടത്തുവാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നഗരസൗന്ദര്യവൽക്കരണത്തിന് നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു. എ.എസ് കാനൽ വൃത്തിയാക്കാനുള്ള നടപടികൾ ആരംഭിക്കും. നഗരത്തിൽ ശുചിത്വ സന്ദേശങ്ങൾ അടങ്ങിയ ചുവരെഴുത്തുകൾ നടത്തും. പഴയ ദേശീയ പാതയിൽ എക്സറേ കവല മുതൽ ഒറ്റപ്പുന്നവരെ പൂച്ചെടികൾ വെച്ചു പിടിപ്പിക്കും. നഗരത്തിലെ മാലിന്യക്കൂനകൾ ജനകീയമായി വൃത്തിയാക്കി പൂന്തോട്ടങ്ങൾ സൃഷ്ടിക്കും. ആഗസ്റ്റ് 15 ന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ശുചിത്വ ദീപം തെളിക്കുന്നതിനും ഇതിന്റെ ഭാഗമായി നടപടി സ്വീകരിക്കും. നഗരസഭാതല സമ്പൂർണ്ണ…

    Read More »
  • NEWS

    യഥാർത്ഥ സ്നേഹം നിബന്ധനകളില്ലാത്ത കാരണം കൂടാതെയുള്ള സ്നേഹമാണ്, ഓരോ വ്യക്തിയും സ്വയം അതിനു പാകപ്പെടുക

    വെളിച്ചം വിവാഹം കഴിഞ്ഞ് അധികനാളാകുന്നതിന് മുമ്പേ അവള്‍ക്ക് ത്വക് രോഗം ബാധിച്ചു. ഭര്‍ത്താവിനെ തന്നോടുള്ള ഇഷ്ടം കുറയുമോ എന്ന് ഭയന്നാണ് അവള്‍ ഓരോ ദിവസവും തള്ളിനീക്കിയത്. ഇതിനിടെ ഭര്‍ത്താവിന് ഒരു അപകടം സംഭവിച്ചു. ആ അപകടത്തില്‍ അയാള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യയുടെ അസുഖം ഭേദമായെങ്കിലും അന്ധനായ അയാള്‍ക്ക് അത് തിരിച്ചറിയാനായില്ല. വര്‍ഷങ്ങള്‍ കടന്നുപോയി. അയാളുടെ ഭാര്യ മരിച്ചു. അതില്‍ നിരാശനായി ഗ്രാമം വിടാനൊരുങ്ങിയപ്പോള്‍ അയല്‍വാസി ചോദിച്ചു: “കാഴ്ചയില്ലാതെ എങ്ങിനെ താങ്കള്‍ തനിയെ ജീവിക്കാനാണ്?” അയാള്‍ പറഞ്ഞു: “ഞാന്‍ അന്ധനല്ല. ത്വക് രോഗം ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ ഭാര്യ എന്നില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് കണ്ടപ്പോള്‍ ഞാന്‍ അന്ധനായി അഭിനയിച്ചതാണ്…” ആത്മവിശ്വാസം സംരക്ഷിക്കുന്നവനാണ് യഥാര്‍ത്ഥ രക്ഷാകര്‍ത്താവ്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുളള എല്ലാ കാരണങ്ങളും അവസാനിക്കുമ്പോഴും ഒരാള്‍ കൂടെയുണ്ടാകുക എന്നത് ഭാഗ്യമാണ്. ഒരു കാരണവും കണ്ടെത്താതെ സ്‌നേഹിക്കാന്‍ യാഥാര്‍തഥ സ്‌നേഹമുളളവര്‍ക്കേ കഴിയൂ. സത്യത്തില്‍ ഒരാളെ സ്‌നേഹിക്കേണ്ടത്, അയാള്‍ ആ സ്‌നേഹം ഒട്ടും അര്‍ഹിക്കാത്ത സമയത്താണ്. സ്വയം മതിപ്പുനഷ്ടപ്പെട്ടവര്‍…

    Read More »
  • Kerala

    വാഹനാപകടം; ഇടുക്കി സബ് കലക്ടറെ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു

    ഇടുക്കി: പൈനാവ് പാറമടയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇടുക്കി സബ് കലക്ടറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി സബ് കളക്ടർ അരുൺ എസ് നായരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. സബ് കളക്ടർ തൊടുപുഴയില്‍ നിന്ന് പൈനാവിലേക്ക് വരും വഴി അദ്ദേഹത്തിന്റെ വാഹനവും ആൾട്ടോ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സബ് കളക്ടറെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഓള്‍ട്ടോ കാറിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.

    Read More »
  • Kerala

    കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

    കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചുവെങ്കിലോം ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം സി എം എസ് കോളേജിന് സമീപം ആണ് അപകടം ഉണ്ടായത്.പാരഗൺ ചെരുപ്പ് ഫാക്ടറിയിൽ നിന്നും ചെരുപ്പ് കയറ്റി വന്ന ലോറിക്കാണ് തീ പിടിച്ചത്. കോട്ടയം അഗ്നി രക്ഷാ സേന യൂണിറ്റിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ലോറിയുടെ ക്യാബിൻ പൂർണ്ണമായും കത്തി നശിച്ചു.

    Read More »
  • India

    വെള്ളക്കെട്ടിൽ മുങ്ങി ദില്ലിയിൽ മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം 

    ദില്ലി: വെള്ളക്കെട്ടില്‍ അകപ്പെട്ട് മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു.വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുകുന്ദ്പുരില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. പിയൂഷ് (13), നിഖില്‍ (10), ആശിഷ് (13) എന്നിവരാണ് മരിച്ചത്.കുട്ടികളെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ദില്ലി നഗരം വെള്ളത്തിലാണ്. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് പെയ്തിരിക്കുന്നത്. ഡല്‍ഹിയുടെ പലഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജലനിരപ്പ് താഴ്‌ന്നെങ്കിലും ആശങ്ക പൂര്‍ണമായും മാറിയിട്ടില്ല.സ്കൂളുകൾക്കും മറ്റും ഞായറാഴ്ച വരെ ഇവിടെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

    Read More »
  • Kerala

    വെറും വെള്ളം ഉപയോഗിച്ചു കഴുകിയാല്‍ പച്ചക്കറികളിലെ വിഷാംശം പോകില്ല

    നമ്മൾ ഇന്ന് പുറത്ത് നിന്നും വാങ്ങുന്ന പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം വലിയ തോതിൽ വിഷാംശം അടങ്ങിയിട്ടുണ്ട്. ഇത് ഒന്നോ രണ്ടോ വട്ടം പൈപ്പ് വെള്ളം ഉപയോഗിച്ച കഴുകിയാല്‍ പോകണമെന്നില്ല. തൊലിയുടെ മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനിയുടെ അംശങ്ങള്‍ കളയുന്നത് എങ്ങനെയെന്ന് നോക്കാം. കാബേജ് പാകം ചെയ്യുന്നതിനു മുമ്ബ്, പുറത്തുളള മൂന്ന് ഇതളെങ്കിലും അടര്‍ത്തി മാറ്റുക. അതിനുശേഷം ഉപ്പുവെളളത്തില്‍ നന്നായി കഴുകിയെടുത്തതിനു ശേഷം ഉപയോഗിക്കണം. പാവയ്ക്കയുടെ മുളളുകൾക്കിടയില്‍ രാസവസ്തുക്കള്‍ പറ്റിപ്പിടിച്ചിരിക്കാനിടയുണ്ട്. കഴുകുമ്പോൾ, സോഫ്റ്റ് ബ്രഷുകൊണ്ട് ഉരച്ചു കഴുകിയാല്‍ അഴുക്കെല്ലാം നീങ്ങും. പുറത്തുനിന്നും വരുന്ന തക്കാളി, ആപ്പിള്‍ തുടങ്ങിയവ പെട്ടെന്ന് കേടാവാതിരിക്കാന്‍ വാക്‌സ് പുരട്ടാറുണ്ട്. ഇവ ഉപയോഗിക്കുന്നതിനു മുമ്ബ് നന്നായി വൃത്തിയാക്കിയാലേ ഈ വാക്‌സ് കോട്ടിങ്ങ് പോവൂ. ഇത് കളയാന്‍ ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് ചെറു ചൂടുവെളളത്തില്‍ മുക്കിവയ്ക്കുക.   കട്ടിയേറിയ തൊലിയുളള പച്ചക്കറികള്‍‍, തൊലി കളഞ്ഞതിനുശേഷം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. പച്ചക്കറികളും പഴങ്ങളും ഒരു മണിക്കൂര്‍ പച്ചവെളളത്തില്‍ ഇട്ടുവയ്ക്കുക.അതിനുശേഷം ചൂടുവെളളത്തില്‍ ഒന്നു മുക്കിയെടുത്താലും മതി. അല്ലെങ്കില്‍ പച്ചക്കറികളും…

    Read More »
  • Kerala

    അതിവേഗ ട്രെയിനിന് സപ്പോർട്ട് കൊടുക്കാൻ കെ സുരേന്ദ്രൻ ആരാണ്; പാർട്ടി അധ്യക്ഷനെതിരെ ശോഭ സുരേന്ദ്രൻ

    കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍. അതിവേഗ ട്രെയിനിന് സപ്പോർട്ട് കൊടുക്കാൻ കെ സുരേന്ദ്രൻ ആരാണെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ചോദ്യം. പാര്‍ട്ടി ഒറ്റയാള്‍ പട്ടാളമല്ലന്നും അതിവേഗ റെയിലിനെക്കുറിച്ചുള്ള പരാമര്‍ശം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തിരുമാനത്തിന് ശേഷം മാത്രമേ പറയാന്‍ പറ്റുകയുള്ളുവെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. ആർക്കും വ്യക്തിഗതമായ അഭിപ്രായം പറയാം.പക്ഷെ അത് പാർട്ടിയുടെ പേരിൽ വേണ്ട- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ജനവിരുദ്ധമായ ഒരു പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിക്കില്ലെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു. വി മുരളീധരന് വരദാനമായി കിട്ടിയതാണ് മന്ത്രി പദമെന്നും അതുകൊണ്ട് തന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് മുരളീധരന്‍ ചെയ്യേണ്ടതെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് അതിവേഗ തീവണ്ടി പാത വേണമെന്ന ഇ ശ്രീധരന്റെ അഭിപ്രായത്തെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സ്വാഗതം ചെയ്തിരുന്നു.ഇതിനെതിരെ ശോഭാ സുരേന്ദ്രന്‍ രംഗത്ത് വന്നതോടെ അതിവേഗ റെയില്‍പാതയുടെ കാര്യത്തില്‍ ബി ജെ…

    Read More »
  • Kerala

    വയനാട്ടിൽ കുഞ്ഞിനെയും കൊണ്ട് പുഴയിൽ ചാടിയ യുവതി മരിച്ചു; കുഞ്ഞിനെ ഇനിയും കണ്ടെത്താനായില്ല

    വയനാട്: പനമരം വെണ്ണിയോട് പാത്തിക്കല്‍ പാലത്തിന് മുകളില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. വെണ്ണിയോട് ജൈൻസ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന (32) യാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ, വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു മരണം. വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു ദര്‍ശന മകളുമായി പുഴയില്‍ ചാടിയത്. ദര്‍ശനയെ നാട്ടുകാര്‍ ഉടൻ രക്ഷപ്പെടുത്തി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.വെന്റിലേറ്ററില്‍ ചികിത്സയില്‍ക്കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്. പോസ്റ്റുമോര്‍ട്ടത്തിനും കമ്ബളക്കാട് പോലീസിന്റെ തുടര്‍നടപടികള്‍ക്കും ശേഷം സംസ്കാരം പിന്നീട് നടക്കും.   അതേസമയം ഇവരുടെ മകൾ ദക്ഷയെ ഇനിയും കണ്ടെത്താനായിട്ടില്ല.ദര്‍ശനയും മകളും പാത്തിക്കല്‍ പാലത്തിന് മുകളില്‍നിന്ന് ചാടുന്നത് സമീപത്തെ നിഖില്‍ എന്ന യുവാവ് കണ്ടതിനാലാണ് അമ്മയെ പുഴയില്‍നിന്ന് രക്ഷിക്കാനായത്. ഓടിയെത്തിയ നിഖില്‍ 60 മീറ്ററോളം അകലെ നീന്തി ദര്‍ശനയെ രക്ഷപ്പെടുത്തുകയായിരുന്നു. ദമ്ബതികളുടെ ഏക മകളാണ് കാണാതായ ദക്ഷ.   ദര്‍ശന നാലുമാസം ഗര്‍ഭിണിയാണ്. ഇവരുടെ വീട്ടില്‍നിന്ന്…

    Read More »
  • Kerala

    കേരള പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി;ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്

    തിരുവനന്തപുരം:മറുനാടൻ മലയാളി ചീഫ് എഡിറ്റര്‍ ഷാജൻ സ്കറിയ കേരള പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി അത് യൂടൂബ് വഴി പ്രചരിപ്പിച്ചുവെന്ന പരാതിയുമായി പിവി അൻവര്‍ എംഎല്‍എ. സംഭവത്തില്‍ എംഎല്‍എ ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന് പരാതിനല്‍കി.രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഇമെയില്‍ വഴി പരാതി അയക്കുകയും ചെയ്തിട്ടുണ്ട്.   ഷാജൻ ചോര്‍ത്തിയത് 8 മിനുട്ട് 8 സെക്കന്റുള്ള വയര്‍ലെസ് മെസ്സേജ് ആണെന്നും സ്കറിയയുടെയും കുടുംബത്തിന്റെയും പാസ്പോര്‍ട്ട്, വിദേശ യാത്രകള്‍ എന്നിവ പരിശോധിക്കണമെന്നും വിഷയം കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.

    Read More »
Back to top button
error: