CrimeNEWS

ബന്ധുവിനൊപ്പം ഒളിച്ചോടി; ഭാര്യയെ അഞ്ചു വയസുകാരിയായ മകളുടെ മുന്നിലിട്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്

ന്ധുവിനൊപ്പം ഒളിച്ചോടിപ്പോയ ഭാര്യയെ അഞ്ചു വയസുകാരിയായ മകളുടെ മുന്നിലിട്ട് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്.
കർണാടകയിലെ ദൊഡ്ഡബല്ലാപൂരിനടുത്തുള്ള കോളൂര്‍ ഗ്രാമത്തിലെ ഭാരതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തുംകുരു ജില്ലയിലെ ചിക്കടലവട്ട ഗ്രാമവാസിയായ സതീഷിനെ(29) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച്ച വൈകുന്നേരമാണ് ഇയാള്‍ ഭാരതിയെ വാടകവീട്ടില്‍ വച്ച്‌ കഴുത്ത് ഞെരിച്ച ശേഷം തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത്. ബന്ധുവിനൊപ്പം ഒളിച്ചോടിയ ഭാര്യയെ മകളുടെ മുന്നിലിട്ടാണ് ഹരീഷ് കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം ഹരീഷ് മകളെയും കൂട്ടി സ്വന്തം ഗ്രാമത്തിലേക്ക് കടന്നുകളയുകയായിരുന്നു.ഭാരതി തന്‍റെ ഫോണ്‍ കോളുകളോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കാമുകന്‍ ഗംഗാധര്‍ സുഹൃത്ത് സുരേഷിനോട് ആവശ്യപ്പെട്ടതു പ്രകാരം നടത്തിയ പരിശോധനയിലാണ് യുവതിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് വീട്ടുടമ രാമൻജിനപ്പയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായെന്നും അകന്ന ബന്ധുവായ ഗംഗാധറുമായി ഭാരതി അടുപ്പത്തിലായിരുന്നുവെന്നും ഹരീഷ് പറഞ്ഞു. ഹരീഷ് പലവട്ടം മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇരുവരും ബന്ധം തുടര്‍ന്നു. അടുത്തിടെ തന്‍റെ ജ്യേഷ്ഠനെ കാണാൻ പോയപ്പോള്‍, ഭാരതി ഗംഗാധറിനൊപ്പം ഒളിച്ചോടുകയായിരുന്നു.തുടർന്നായിരുന്നു താൻ കൊലപാതകം നടത്തിയതെന്നും ഹരീഷ് പോലീസിനോട് പറഞ്ഞു.

Back to top button
error: