IndiaNEWS

ഓക്‌സിജന്‍ മാസ്‌കിന് തീപിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

ക്‌സിജൻ മാസ്‌കിന് തീപിടിച്ച്‌ യുവാവിന് ദാരുണാന്ത്യം.രാജസ്ഥാനിലെ കോട്ടയിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.
കോട്ടയിലെ അനന്ത്പുര താലാബില്‍ താമസിക്കുന്ന വൈഭവ് ശര്‍മ്മ (23) ആണ് മരിച്ചത്.ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

ബുധനാഴ്ച രാത്രി വൈകി ശര്‍മയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ശര്‍മയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ സിപിആര്‍ നല്‍കുന്നതിനിടെ ഡിസി ഷോക്ക് മെഷീനില്‍ നിന്ന് ഉയര്‍ന്ന തീ വൈഭവിന്റെ ഓക്‌സിജന്‍ മാസ്‌കിലേക്ക് പടര്‍ന്നു. തീ ആളിപ്പടര്‍ന്നതോടെ വൈഭവിന്റെ മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റു. അല്‍പസമയത്തിനകം യുവാവ് മരിക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തീപിടിത്തമുണ്ടായ ഉടന്‍ നഴ്‌സിങ് ജീവനക്കാരും ഡോക്ടര്‍മാരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പരാതിയുണ്ട്.

Back to top button
error: