Month: July 2023
-
Sports
ചെറിയ ട്രാൻസ്ഫർ തുകയ്ക്ക് വമ്പന്‍ താരത്തെ കൈവിട്ടു! ‘എന്നാ പിന്നെ ആ സ്റ്റേഡിയം കൂടി തൂക്കിവില്‍ക്ക്’; കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഫാന്‍സ്
കൊച്ചി: ഐഎസ്എല്ലിൽ മലയാളി സൂപ്പർ താരം സഹൽ അബ്ദുൾ സമദ് ക്ലബ് വിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അറിയിച്ചിരുന്നു. എന്നാൽ സഹലിന് നന്ദിയറിയിച്ച് ബ്ലാസ്റ്റേഴ്സ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കെതിരെ വ്യാപക വിമർശനമാണ് ആരാധകർ ഉയർത്തുന്നത്. ചെറിയ ട്രാൻസ്ഫർ തുകയ്ക്കാണ് വമ്പൻ താരത്തെ കൈവിട്ടതെന്ന വിമർശനമാണ് ആരാധകർ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. സഹലിനെപ്പോലൊരു പ്രധാന താരത്തെ കൈവിട്ട ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറിൻറെ തീരുമാനത്തേയും ആരാധകർ ശക്തമായ ഭാഷയിൽ ഇതോടൊപ്പം വിമർശിക്കുന്നുണ്ട്. https://twitter.com/KeralaBlasters/status/1679745845762355203?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1679745845762355203%7Ctwgr%5E90bfafe2100326eacc22875c83eafaf1d48ddb7f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FKeralaBlasters%2Fstatus%2F1679745845762355203%3Fref_src%3Dtwsrc5Etfw ഇതിലൊന്നും അവസാനിക്കുന്നില്ല കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആരാധകരുടെ വിമർശനങ്ങൾ. ക്ലബിനെയും തൂക്കിവിറ്റുകൂടേ എന്നായിരുന്നു ഒരു ആരാധകൻറെ കമൻറ്. കല്ലൂർ സ്റ്റേഡിയം തൂക്കി വിൽക്കുന്നുണ്ടെന്ന് കേട്ട് വന്നതാ എന്ന റിപ്ലൈയും ട്വിറ്ററിൽ കാണാം. സഹലിന് ഉചിതമായ യാത്രയപ്പ് നൽകാൻ ക്ലബിനായില്ല എന്നും ആരാധകർക്ക് പരാതിയുണ്ട്. സഹലിന് നന്ദിയറിയിച്ചുള്ള വീഡിയോ പോരാ എന്ന പക്ഷമാണ് മിക്ക ആരാധകർക്കും. കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ട്വീറ്റ് ചെയ്ത ഏറ്റവും മോശം വീഡിയോയാണ് സഹലിന് നന്ദി പറയുന്നത് എന്ന് ഒരു…
Read More » -
NEWS
അപകടത്തെത്തുടര്‍ന്ന് തല കഴുത്തില്‍ നിന്ന് ഭൂരിഭാഗവും വേര്‍പെട്ടു; തല തിരികെ പിടിപ്പിച്ച് ഇസ്രായേൽ ഡോക്ടർമാർ
ടെല്‍ അവീവ്: അപകടത്തെത്തുടര്‍ന്ന് തല കഴുത്തില്‍ നിന്ന് ഭൂരിഭാഗവും വേര്‍പെട്ട പന്ത്രണ്ടുകാരനില്‍ അത്യപൂര്‍വമായ ശസ്ത്രക്രിയ ചെയ്ത് ഡോക്ടര്‍മാര്‍. ഇസ്രയേലില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ തല തിരികെപിടിപ്പിച്ചത്. സൈക്കിള്‍ ഓടിക്കുന്നതിനിടെ കാര്‍ തട്ടി ഗുരുതര പരിക്കേറ്റ സുലൈമാൻ ഹാസൻ എന്ന പന്ത്രണ്ടുകാരനിലാണ് ഡോക്ടര്‍മാര്‍ വിജയകരമായി ശസ്ത്രക്രിയ ചെയ്തത്. നട്ടെല്ലിന് മുകളിലെ കശേരുക്കളില്‍ നിന്ന് സുലൈമാന്റെ തലയോട്ടി വേര്‍പെട്ട് പോന്നിരുന്നു. അപകടത്തിനു പിന്നാലെ ഹാദസാ മെഡിക്കല്‍ സെന്ററിലാണ് സുലൈമാനെ പ്രവേശിപ്പിച്ചത്. കഴുത്തിന്റെ കീഴ്ഭാഗത്തു നിന്ന് തല ഭൂരിഭാഗവും വിട്ടുനില്‍ക്കുന്ന രീതിയിലാണ് സുലൈമാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് ശ്രമകരമായ ശസ്ത്രക്രിയയിലൂടെ തകരാര്‍ സംഭവിച്ച ഭാഗത്ത് പ്ലേറ്റുകള്‍ ഘടിപ്പിക്കുകയായിരുന്നു എന്ന് ചികിത്സയ്ക്ക് നേതൃത്വം കൊടുത്ത ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ.ഒഹാദ് ഐനവ് പറഞ്ഞു. ഇത്തരമൊരു അപകടത്തെ അതിജീവിച്ച ഒരു കുട്ടിക്ക് നാഡീസബംന്ധമായ തകരാറുകള്‍ ഇല്ലായെന്നതും പരസഹായമില്ലാതെ നടക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നു എന്നതും ചെറിയ കാര്യമല്ല എന്നും ഡോ.ഐനവ് പറഞ്ഞു.
Read More » -
Kerala
അമ്പ് അമ്പോ എന്തൊരു ട്വിസ്റ്റ്! മൂന്നാർ പഞ്ചായത്തിൽ രാവിലെ യുഡിഎഫ് പ്രസിഡന്റ്, വൈകിട്ട് എൽഡിഎഫ് പ്രസിഡന്റ്
മൂന്നാർ: നാടകീയതകൾക്കൊടുവിൽ മൂന്നാർ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്. സിപിഐ അംഗം ജ്യോതി സതീഷ് കുമാർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. നറുക്കെടുപ്പിലൂടെയാണ് ജ്യോതി സതീഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടത്. രാവിലെ നറുക്ക് വീണത് ജ്യോതി സതീഷ് കുമാറിനാണെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥിയെ വരണാധികാരി വിജയിയായി പ്രഖ്യാപിച്ചിരിന്നു. തുടർന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് സമീപിച്ചു. പിന്നീട് സാങ്കേതിക പിഴവുണ്ടായി എന്ന് വരണാധികാരി സമ്മതിച്ചതോടെയാണ് ജ്യോതി സതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തത്. ഏറെ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 21 അംഗ ബോർഡിൽ 11 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് യുഡിഎഫ് അവകാശപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് 10 വീതം വോട്ട് ഇരു സ്ഥാനാർഥികൾക്കും ലഭിച്ചു. തുടർന്നാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. യുഡിഎഫിനായി സ്ഥാനാർഥി ദീപാ രാജ്കുമാറാണ് മത്സരിച്ചത്.
Read More » -
LIFE
ചർമ്മത്തിലെ സ്ട്രെച്ച് മാർക്ക് മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ വഴികൾ പരീക്ഷിക്കാം…
ചർമ്മത്തിൽ സ്ട്രെച്ച് മാർക്കുകൾ വരുന്നത് സർവസാധാരണമാണ്. പല കാരണങ്ങൾ കൊണ്ടും ശരീരത്തിൽ സ്‌ട്രെച്ച് മാർക്‌സ് ഉണ്ടാകാം. പ്രത്യേകിച്ച് പ്രസവശേഷം വയറിൽ ഉണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ വളരെ സ്വാഭാവികമാണ്. പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോൾ ഇത്തരം സ്ട്രെച്ച് മാർക്കുകൾ ചർമ്മത്തിലുണ്ടാകാം. സ്ട്രെച്ച് മാർക്ക് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… വെളുത്തുള്ളി നീരും ഒലീവ് ഓയിലും മിശ്രിതമാക്കി സ്ട്രെച്ച് മാർക്കുകളിൽ പുരട്ടുക. കുറച്ചു ദിവസം ഇത് ആവർത്തിക്കുന്നത് ഫലം നൽകും. നാരങ്ങാ നീരും കുക്കുമ്പർ ജ്യൂസും തുല്യ അളവിൽ കലർത്തി സ്ട്രെച്ച് മാർക്കുകളിൽ പുരട്ടുക. പത്ത് മിനിറ്റിനുശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. പാൽപ്പാട കൊണ്ട് സ്ട്രെച്ച് മാർക്സ് ഉള്ള ഭാഗത്ത് ദിവസവും മസാജ് ചെയ്യാം. വിരലുകൾ ചർമ്മത്തിൽ വട്ടത്തിൽ ചലിപ്പിച്ച് വേണം മസാജ് ചെയ്യാൻ. ഇത് മൂന്ന് മാസക്കാലം ചെയ്യണം. സ്ട്രെച്ച് മാർക്സ് ഉള്ള ഭാഗത്ത് സൺസ്‌ക്രീൻ പുരട്ടുന്നതും അടയാളം കുറയാൻ സഹായിക്കും. സ്‌ട്രെച്ച് മാർക്കുകളെ അകറ്റാൻ…
Read More » -
Tech
എസ്ബിഐ അക്കൗണ്ടില്ലാതെ യോനോ മൊബൈൽ ആപ്പിൽ യുപിഐ ഫീച്ചറുകൾ ഉപയോഗിക്കാം; എങ്ങനെ ?
മുംബൈ: ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ ഏതൊരു ബാങ്ക് ഉപഭോക്താവിനെയും യുപിഐ പേയ്‌മെന്റുകൾക്കായി യോനോ ആപ്പ് ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. അതായത്, യോനോ മൊബൈൽ ആപ്പിൽ യുപിഐ ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് എസ്ബിഐ അക്കൗണ്ട് ആവശ്യമില്ല എന്നർത്ഥം. ‘യോനോ ഫോർ എവരി ഇന്ത്യൻ’ എന്നതാണ് എസ്ബിഐ മുന്നോട്ട് വെക്കുന്ന ആശയം. യോനോയുടെ പുതിയ പതിപ്പിൽ സ്‌കാൻ ചെയ്‌ത് പണമടയ്ക്കുക, കോൺടാക്‌റ്റുകൾ വഴി പണമടയ്‌ക്കുക, പണം അഭ്യർത്ഥിക്കുക തുടങ്ങിയ യുപിഐ ഫീച്ചറുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. എസ്ബിഐ അക്കൗണ്ട് ഉടമകൾ അല്ലാത്തവർക്ക് യുപിഐ പേയ്‌മെന്റുകൾക്കായി എസ്ബിഐ യോനോ എങ്ങനെ ഉപയോഗിക്കാം എസ്ബിഐ യോനോ മൊബൈൽ ബാങ്കിംഗ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോൺ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, ‘ന്യൂ ടു എസ്ബിഐ’ എന്ന ഓപ്‌ഷൻ ഉണ്ട്. അതിനു താഴെയായി ‘രജിസ്റ്റർ നൗ’ എന്ന ഓപ്‌ഷൻ ഉണ്ട്. എസ്ബിഐ…
Read More » -
Health
ഇപ്പോൾ തീവിലയാണെങ്കിലും അറിയാതെ പോകരുത് തക്കാളിയുടെ ആരോഗ്യ ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് തക്കാളി. തക്കാളിയിലെ ജലത്തിന്റെ അളവ് 95 ശതമാനമാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകൾ, ലൈക്കോപീൻ എന്നിവ തക്കാളിയിൽ അടങ്ങിയിരിക്കുന്നു. രാവിലെ വെറുംവയറ്റിൽ തക്കാളി ജ്യൂസ് കുടിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ് തക്കാളി. അതിനാൽ ദിവസവും രാവിലെ വെറുംവയറ്റിൽ തക്കാളി ജ്യൂസ് കുടിക്കുന്നതു രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഉയർന്ന രക്തസമ്മർദം ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുന്നതിനായി പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. രാവിലെ വെറുംവയറ്റിൽ തക്കാളി ജ്യൂസ് കുടിക്കുന്നതു ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയ ഇവ മലബന്ധത്തെ തടയാനും സഹായിക്കും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കും. കൂടാതെ തക്കാളി ജ്യൂസ് പതിവാക്കുന്നത്…
Read More » -
Crime
മോട്ടോർ മോഷണം: തോട്ടയ്ക്കാട് സ്വദേശിയായ 49 കാരൻ അറസ്റ്റിൽ
കറുകച്ചാൽ: വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ച കേസിൽ 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടയ്ക്കാട് ചെട്ടികുളം ഭാഗത്ത് തെക്കേക്കര വീട്ടിൽ രാജു പി.ജി (49) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം മാന്തുരുത്തി ഭാഗത്തുള്ള വീട്ടമ്മയുടെ പുരയിടത്തിലെ കിണറിന് സമീപം വച്ചിരുന്ന വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ മോഷണം ചെയ്ത മോട്ടോർ വിൽപ്പന നടത്തിയ കടയിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍നിന്ന് നാടുകടത്തി
പുതുപ്പള്ളി: മലകുന്നം ഭാഗത്ത് കുറ്റിപ്പുറം വീട്ടിൽ സണ്ണി പാനോസ് മകൻ മുത്ത് എന്ന് വിളിക്കുന്ന ബിബിൻ തോമസ് (32) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കോട്ടയം ഈസ്റ്റ് , മണര്‍കാട്, പാമ്പാടി എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Read More » -
Crime
വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് അശ്ലീല സംസാരം: പാറശ്ശാല സ്വദേശിയായ 44 കാരൻ അറസ്റ്റിൽ
ചിങ്ങവനം: വീട്ടമ്മയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ച് അശ്ലീലമായി സംസാരിച്ച കേസിൽ 44 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാറശ്ശാല കാണികുളംകുന്നുവിള വീട്ടിൽ ഷാജി (44) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ കുറെ ദിവസങ്ങളിലായി വീട്ടമ്മയെ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
Kerala
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഒഴിവ്
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡൻഷ്യല്‍ സ്കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജനറല്‍ നേഴ്സിങ്/ബിഎസ്സി നേഴ്സിങ്/ കേരള നേഴ്സ് ആൻഡ് മിഡ് വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷൻ/ഓക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്/ സര്‍ക്കാര്‍ അംഗീകൃത ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. 2024 മാര്‍ച്ച് വരെയുള്ള താല്‍ക്കാലിക കരാര്‍ നിയമനമാണ്. പ്രതിമാസം 13,000 രൂപ. പ്രായപരിധി 18- 44 വയസ്സ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കും സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്കും മുൻഗണന. താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള യുവതികള്‍ക്കാണ് അവസരം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 21ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടക്കുന്ന വാക് ഇൻ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം
Read More »