IndiaNEWS

ജലനിരപ്പ് താഴുന്നു; ദുർഗന്ധത്തിൽ മുങ്ങി ഡൽഹി

ഡൽഹി: ഒരാഴ്ചയിലേറെയായി രാജ്യതലസ്ഥാനത്തെ മുക്കിയ ജലനിരപ്പ് പതിയെ താഴുന്നു.അതേസമയം ജലനിരപ്പ് താഴുന്നതിന് അനുസരിച്ച് ദുർഗന്ധത്താൽ മൂടിയിരിക്കയാണ് ഡൽഹി.

ഓടകളിലേയും മറ്റും മലിനജലം കലര്‍ന്നൊഴുകിയതാണ് ഡല്‍ഹി നിരത്തുകളില്‍ വലിയ ദുര്‍ഗന്ധത്തിനിടയാക്കിയിട്ടുള്ളത്.ഇതോടെ പകർച്ചവ്യാധി ഭീഷണിയിലുമാണ് ഡൽഹി.

 

Signature-ad

യമുനാനദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനുപിന്നാലെ മൂന്ന് ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചതോടെ നഗരത്തില്‍ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ജലലഭ്യത കുറഞ്ഞതോടെ ജലവിതരണം 25 ശതമാനം വെട്ടിക്കുറയ്ക്കാൻ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് തലസ്ഥാനത്ത് കുടിവെള്ളക്ഷാമം രൂക്ഷമായത്.

 

അടുത്ത രണ്ട് ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തലസ്ഥാനത്തും വൃഷ്ടിപ്രദേശങ്ങളിലും കൂടുതല്‍ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം യാഥാര്‍ഥ്യമായാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Back to top button
error: